ഒതളങ്ങ

Monday, July 4, 2011


ഒതളങ്ങ കണ്ടിട്ടുണ്ടോ..?
മുട്ടന്‍പഴം തൊട്ട് ടീച്ചര്‍ ആരാഞ്ഞപ്പോള്‍
ഉള്ളുവിയര്‍ത്തു..,
പഠനത്തിന്‍റെ സാഹസികതയെക്കുറിച്ചോര്‍ത്തപ്പോള്‍ മൌനിയായി...

അമ്മയുടെ ബോഡി ഇന്‍ക്വിസ്റ്റ് കഴിഞ്ഞു

കൊണ്ടുപോകുമ്പോള്‍
അമ്മിക്കല്ലില്‍ നിന്നും കണ്ടെടുത്ത ഒതളങ്ങാത്തൊലി നീട്ടി
പോലീസ് ഏമാന്‍ ചോദിച്ചു..,
ഇതെന്താടാ....?

പാറൂട്ടിയുടെ പുരയിലെ അന്തിയുറക്കം കഴിഞ്ഞു
ഷാപ്പിലേക്കു പോകുന്ന അച്ഛനെക്കുറിച്ചോര്‍ത്തപ്പോള്‍
തൊണ്ടവരണ്ടുണങ്ങി...,
ഞരങ്ങിമൂളി പുറത്തേയ്ക്കെടുത്ത വാക്കുകള്‍ക്ക്
നാലുവരിക്കവിതയുടെ ഇമ്പമുണ്ടായിരുന്നു....
" ഒ....ത....ള....ങ്ങ...."

____________________________________________________

80 comments:

{ കെ.എം. റഷീദ് } at: July 4, 2011 at 7:02 AM said...

പാറൂട്ടിയുടെ പുരയിലെ അന്തിയുറക്കം കഴിഞ്ഞു
ഷാപ്പിലേക്കു പോകുന്ന അച്ഛനെക്കുറിച്ചോര്‍ത്തപ്പോള്‍
തൊണ്ടവരണ്ടുണങ്ങി...,
ഞരങ്ങിമൂളി പുറത്തേയ്ക്കെടുത്ത വാക്കുകള്‍ക്ക്
നാലുവരിക്കവിതയുടെ ഇമ്പമുണ്ടായിരുന്നു....
" ഒ....ത....ള....ങ്ങ...."
കവിതയും വരികളും ഇഷ്ടപ്പെട്ടു

{ ഞാന്‍ } at: July 4, 2011 at 7:26 AM said...

ആത്മഹത്യയോ കൊലപാതകമോ??

ആര് ആരോട് എന്തിനു ചെയ്തതെന്നോ മനസ്സിലാകാത്ത
നാലുവരി കവിത " ഒ....ത....ള....ങ്ങ...."

{ കണ്ണന്‍ | Kannan } at: July 4, 2011 at 7:32 AM said...

ചേച്ചീ ഒരുപാട് ഇഷ്ടമായി ഈ കവിത.. നന്നായിട്ടുണ്ട്..

{ പ്രിയദര്‍ശിനി[മഞ്ഞുതുള്ളി] } at: July 4, 2011 at 7:34 AM said...

വെറുതെ വന്നു വായിച്ചിട്ട് ഒന്നും മിണ്ടാതെ പോകുന്നോ..!! നോക്കുകൂലിയെങ്കിലും തന്നിട്ടു പോ മക്കളെ..!! :)

{ ചെറുത്* } at: July 4, 2011 at 7:39 AM said...

ഇതെന്താടാ....?
" ഒ....ത....ള....ങ്ങ...."

സംഭവം എന്താണെന്നറിയാന്‍ ഇനിയും വരും. ഒറപ്പ്. ;)
ഒതളങ്ങ കണ്ടിട്ടുണ്ടോ..?

{ പ്രിയദര്‍ശിനി[മഞ്ഞുതുള്ളി] } at: July 4, 2011 at 7:40 AM said...

@ ഞാന്‍
അമ്പട ഞാനേ..!!
കണ്ണട വേണം..........................!! :))

{ mohammedkutty irimbiliyam } at: July 4, 2011 at 7:41 AM said...

ഇഷ്ടമായി കവിത .ആശംസകള്‍...

{ ponmalakkaran | പൊന്മളക്കാരന്‍ } at: July 4, 2011 at 7:46 AM said...

ഒതളങ്ങ....!!! ശരിയല്ല.............................!!!

Anonymous at: July 4, 2011 at 8:04 AM said...

ഓ ..ബ്ലോ..ഗ്..അണ്ണാ...

Anonymous at: July 4, 2011 at 8:07 AM said...

കവിത ഇഷ്ട്ടമായി ഇതിലും ഒരു രണ്ടര മണിക്കൂര്‍ സിനിമ കണ്ട പ്രതീതി...ആശംസകള്‍..

{ ജുവൈരിയ സലാം } at: July 4, 2011 at 8:07 AM said...

ഒ....ത....ള....ങ്ങ.ഇഷ്ടമായി...........

{ നാടകക്കാരന്‍ } at: July 4, 2011 at 8:08 AM said...

പ്യേടിപ്പിക്കരുത് കെട്ടാ..

{ moideen angadimugar } at: July 4, 2011 at 8:13 AM said...

ഒ..ത..ള..ങ്ങ

{ കൊമ്പന്‍ } at: July 4, 2011 at 8:20 AM said...

അങ്ങനെ ഒതള ങ്ങയില്‍ എല്ലാം

{ നാമൂസ് } at: July 4, 2011 at 8:23 AM said...

അമ്മയെ കൊന്നതാണോ.?
എങ്കിലത് അച്ഛന്‍ തന്നെയാവണം.
ഒക്കെത്തിനും കാരണം.. ഒതളങ്ങയോ പാറൂട്ടിയോ..?

{ ajith } at: July 4, 2011 at 8:50 AM said...

ഒരു ഒതളങ്ങ കിട്ടിയിരുന്നെങ്കില്‍...

{ ജയിംസ് സണ്ണി പാറ്റൂര്‍ } at: July 4, 2011 at 8:55 AM said...

ഒതളങ്ങക്കു മാപ്പു്. ആ പാറു ഷാപ്പു അടിമക്കു
മാപ്പില്ല. ജീവിതഗന്ധിയായ കവിത

{ ഒരു ദുബായിക്കാരന്‍ } at: July 4, 2011 at 8:56 AM said...

ഡെയിലി ഓരോ കവിതയോ? ഇന്നലെ ഒന്ന് വായിച്ചതേയുള്ളൂ..ഒതളങ്ങ കൊള്ളാം..നോക്കുകൂലിയോ ഇങ്ങോട്ട് വരുന്നതിനു വണ്ടിക്കൂലി താ..

{ പ്രിയദര്‍ശിനി[മഞ്ഞുതുള്ളി] } at: July 4, 2011 at 9:04 AM said...

പ്ലീസ് ! പ്ലീസ് ! കുറച്ചു സീരിയസ് ആവൂ..!!
കുറച്ചു നൊമ്പരത്തോടുകൂടിയാണ് ഇതെഴുതിയത്.. തന്നിഷ്ടത്തോടെ ജീവിക്കുന്ന ഒരച്ഛന്റെയും ഭീരുവായ അമ്മയുടെയും മകനായി ജനിക്കേണ്ടിവന്ന, ജീവിക്കേണ്ടിവന്ന ഒരു കുഞ്ഞിന്‍റെ നിസ്സഹായതയുണ്ട് ഈ വരികളില്‍....... :)

{ mad|മാഡ് } at: July 4, 2011 at 9:38 AM said...

ഉദേശിച്ച തീം കൊള്ളാം കുറച്ചു കൂടി ശക്തമായി എഴുതാന്‍ കഴിവുണ്ട് പ്രിയദര്‍ശിനിക്ക്... കൂടുതല്‍ പ്രതീക്ഷിക്കുന്നു.

{ Ashraf Ambalathu } at: July 4, 2011 at 9:41 AM said...

പ്രിയദര്‍ശിനി[മഞ്ഞുതുള്ളി] said...
പ്ലീസ് ! പ്ലീസ് ! കുറച്ചു സീരിയസ് ആവൂ..!!
കുറച്ചു നൊമ്പരത്തോടുകൂടിയാണ് ഇതെഴുതിയത്.. തന്നിഷ്ടത്തോടെ ജീവിക്കുന്ന ഒരച്ഛന്റെയും ഭീരുവായ അമ്മയുടെയും മകനായി ജനിക്കേണ്ടിവന്ന, ജീവിക്കേണ്ടിവന്ന ഒരു കുഞ്ഞിന്‍റെ നിസ്സഹായതയുണ്ട് ഈ വരികളില്‍....... :)
------------------------------------------------

ഈ പരിചയപ്പെടുത്തല്‍ ആദ്യം തന്നെ ആകാമായിരുന്നില്ലേ?
ഞാന്‍ ആദ്യം ഒരു പ്രാവശ്യം വായിച്ച് പോയി, കമെന്‍റ് ഒന്നും ഇടാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ മനസ്സിലായി ഒ ത ള ങ്ങ എന്താണെന്ന്.
ആശംസകള്‍.

{ Manoraj } at: July 4, 2011 at 10:01 AM said...

എനിക്ക് പറയാനുള്ളത് പ്രിയ തന്നെ പറഞ്ഞപ്പോള്‍ പിന്നെ ഞാന്‍ ഇനി എന്ത് പറയാന്‍. കവിതയിലെ ആന്തരീകാര്‍ത്ഥം കൊള്ളാം.

{ Echmukutty } at: July 4, 2011 at 10:10 AM said...

ഒതളങ്ങ തിരുപ്പിടിച്ച് മക്കളുടെ മുഖത്ത് നോക്കി കണ്ണീരൊഴുക്കിക്കൊണ്ട് ഒടുവിൽ അതു വലിച്ചെറിഞ്ഞ ഒരമ്മയെ ഓർമ്മ വരുന്നു....

{ പദസ്വനം } at: July 4, 2011 at 10:13 AM said...

ഒരു ഒതളങ്ങയില്‍ ഒതുക്കാം എല്ലാം ..
മണ്ടത്തരം.. അതോ നിസ്സഹായതയോ?? :-s

{ പദസ്വനം } at: July 4, 2011 at 10:19 AM said...

ഒരു ഒതളങ്ങയില്‍ ഒതുക്കാവുന്ന ജീവിതം..
ഭീരുത്തമോ? നിസ്സഹായതയോ??
കുഞ്ഞു നാള്‍ മുതല്‍ ഒതളങ്ങ കാണുമ്പോള്‍ ഉള്ള ആഗ്രഹം.. ഒന്ന് രുചിച്ചു നോക്കാന്‍..
ഞാന്‍ ഓടി :D

{ ചെറുത്* } at: July 4, 2011 at 10:57 AM said...

ഓ..കെ!
ഇപ്പം മനസ്സിലായി സംഭവം. കട്ടസീരിയസ്! നല്ലത്.

അച്ഛനെ കുറിച്ചോര്‍ത്തപ്പോള്‍ മനസ്സില്‍ വന്ന ‘ഒതളങ്ങ‘ അമ്മയുടെ മരണകാരണത്തിലേക്കാണോ, അച്ഛനോടുള്ള പ്രതികാരത്തിലേക്കാണോ ചെല്ലുന്നത് എന്നൊരു സംശയം. അത് വായനക്കാരന്‍‌റെ വിചാരത്തിന് വിട്ട്കൊടുക്കാം. പക്ഷേ ആദ്യഭാഗം എന്തായിരുന്നു? ഒതളങ്ങയുടെ പരിചയപെടുത്തലോ?

ഉദ്ദേശിച്ച ആശയം ഇതിലും നന്നായി അവതരിപ്പിക്കാന്‍ കഴിവില്ലാത്ത ഒരാളുടെ ബ്ലോഗാണോ ഇത് എന്ന ഒരു വെറും ചോദ്യം ഇവ്ടെ കിടക്കട്ടെ! കഥയും കവിതയും ചെറുതിന് തിരിച്ചറിയാന്‍ കഴിയണില്ലല്ലോ ഭഗോതീ...

കവിത എന്നത് അത്ര എളുപ്പമുള്ള സംഭവം അല്ലെന്ന് മനസ്സിലാക്കുന്നു. നല്ല ശ്രമങ്ങള്‍ക്ക് ആശംസകള്‍!

{ പ്രിയദര്‍ശിനി[മഞ്ഞുതുള്ളി] } at: July 4, 2011 at 11:17 AM said...

@ ചെറുത്
ആദ്യഭാഗം പരിചയപ്പെടുത്തല്‍ എന്നതിലുപരി ഒരു വിഷന്‍ ആണ്..ആദ്യം കാണുമ്പോള്‍ തമാശയായും സര്‍വ്വസാധാരണമായും തോന്നുന്ന ഒരു വസ്തു രണ്ടാമത്തെ കാഴ്ചയില്‍ അവന്‍റെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുന്നു.. ആകെയുള്ള കച്ചിത്തുരുമ്പും നഷ്ടപ്പെടുമോ എന്ന ഭയം അച്ഛന്റെ ഓര്‍മ്മയിലേക്ക് അവനെ നയിക്കുന്നു...അച്ഛനെ തുറന്നുകാണിക്കാന്‍ അവന്‍ താല്പര്യപ്പെടുന്നില്ല..അതേസമയം അമ്മയുടെ ദുര്‍വിധിക്കു കാരണം അച്ഛനാണെന്നും കവിതയിലൂടെ പറയുന്നു.... ആത്മഹത്യയിലേക്ക് നയിക്കുന്നതും കുറ്റകരമാണല്ലോ.. :)

{ (saBEen* കാവതിയോടന്‍) } at: July 4, 2011 at 11:23 AM said...

പ്രിയ മൂന്നു സംഭവങ്ങളിലൂടെ "ഒതളങ്ങ"യെ കണ്ടു . സത്യം എന്ന ഒന്നുണ്ടെങ്കില്‍ നാല് അക്ഷരങ്ങള്‍ക്ക് ചുവടെയായി കണ്ട ഈ ചിത്രത്തില്‍ നിന്നാണ് ജീവിതത്തില്‍ ആദ്യമായി ഞാന്‍ "ഒതളങ്ങ" കണ്ടത്

{ ente lokam } at: July 4, 2011 at 12:05 PM said...
This comment has been removed by the author.
{ ഞാന്‍ } at: July 4, 2011 at 12:08 PM said...

ഞാന്‍ സുല്ലിട്ടു.ആ ചെറുക്കനായി ഒന്ന് സങ്കല്പിച്ചു നോക്കി, നോ രക്ഷ. ഒതളങ്ങ അവന്റെ മനസ്സില്‍ ഒരസ്വസ്ഥതയുള്ള വസ്തുവാണ് എന്നതൊഴിച്ചാല്‍,
അത് ഒതളങ്ങ ആണെന്ന് പറയുന്നതോടെ അവനു അച്ഛനോടോ അമ്മയോടോ അവന്റെ തന്നെ ജീവിതത്തോട് തന്നെയോ ഉള്ള പൊരുത്തപ്പെടലോ അവരോടുള്ള സ്നേഹമോ ദേഷ്യമോ ഒന്നും എവിടെയും കണ്ടില്ല. ഞാന്‍ എന്തായാലും കണ്ണ് ഡോക്ടറെ കാണാന്‍ തീരുമാനിച്ചു.

{ പ്രിയദര്‍ശിനി[മഞ്ഞുതുള്ളി] } at: July 4, 2011 at 12:14 PM said...

@ ഞാന്‍
അതെല്ലാം അവസാനത്തെ ഡോട്ടിലുണ്ട് മാഷെ...!!
ഉള്ള കണ്ണട നേരെയിട്ടു നോക്കിയാ മതി.. :))

{ Biju Davis } at: July 4, 2011 at 12:18 PM said...

പ്രിയാ, ഒതളങ്ങയുടെ അനന്തസാദ്ധ്യതകൾ!
ചെറുതെങ്കിലും നന്നായിട്ടുണ്ട്‌. വല്ലാതെ കുറുക്കിപറഞ്ഞോ എന്നേ സംശയമുള്ളൂ!
എങ്കിലും ഒരിയ്ക്കലും ഒരു ഫ്ലോപ്പ്‌ ആയി കരുതേണ്ട.

{ Biju Davis } at: July 4, 2011 at 12:22 PM said...

പ്രിയാ, ഒതളങ്ങയുടെ അനന്തസാദ്ധ്യതകൾ!
ചെറുതെങ്കിലും നന്നായിട്ടുണ്ട്‌. വല്ലാതെ കുറുക്കിപറഞ്ഞോ എന്നേ സംശയമുള്ളൂ!

എങ്കിലും ഒരിയ്ക്കലും ഒരു ഫ്ലോപ്പ്‌ ആയി കരുതേണ്ട.

{ ente lokam } at: July 4, 2011 at 12:51 PM said...

ഈ കവിതയുടെ ആശയം പൂര്‍ണമല്ല
എന്ന് തോന്നിയത് ഒരു പക്ഷെ ഒതളങ്ങ
എല്ലായിടത്തും പരിചിതമല്ല എന്നത് കൊണ്ടു
ആവും .

അധികം ആയാല്‍, ഒരു വിഷക്കനി ആയ ഈ പഴം നാടന്‍ ആല്‍മഹത്യ മാര്‍ഗം ആയി ഒരു കാലത്ത് കൂടുതല്‍ അറിയപ്പെട്ടിരുന്നു ..(കൊല്ലാനും )..

ഇവിടെ അച്ഛന്റെ പീഡനങ്ങള്‍ ഏറ്റു വാങ്ങുന്ന അമ്മയുടെ നിസഹായത തീര്‍ത്ത മരണ ചിത്രം മനസ്സില്‍ കനല്‍
ആയ ഒരു കുട്ടിയുടെ ഓര്‍മ, പാഠ ഭാഗങ്ങളില്‍ കണ്ണീര് വീഴ്ത്തുമ്പോള്‍ ഒതളങ്ങയുടെ അര്‍ഥം പൂര്‍ണം ആവുന്നു ..

ആശംസകള്‍ പ്രിയ ...


നാമൂസ് :-കൊന്നത് അല്ല .അഛന്‍ കാരണം ആവുന്നു. അമ്മിക്കല്ലില്‍ ഒതളങ്ങ അരച്ച് അത് കഴിച്ചു അമ്മ ആല്‍മഹത്യ ചെയ്യുന്നു
എന്നല്ലേ ?

{ Sandeep.A.K } at: July 4, 2011 at 2:12 PM said...

ചെറുപ്പത്തില്‍ നേരില്‍ കാണാനിടയായ ഒരു മരണത്തിന്റെ ഓര്‍മ്മകള്‍.. എന്റെയും തൊണ്ട വരണ്ടു.. വാക്കുകള്‍ എന്റെ ശ്വാസനാളിയില്‍ തങ്ങി നിന്നു,, " ഒ....ത....ള....ങ്ങ...." വിശദീകരണങ്ങള്‍ ആവശ്യമില്ലാതെ കൂടി ഇതില്‍ പറയുന്നത് മനസിലാകുന്നുണ്ട് പ്രിയാ.. വാക്കുകളില്‍ പിശുക്ക് പിടിച്ചതായി തോന്നുന്നുവെങ്കിലും അനാവശ്യമായ വലിച്ചു നീട്ടല്‍ കവിതയുടെ രസചരട് പൊട്ടിക്കുമെന്നു എനിക്ക് തോന്നുന്നു...

{ Sabu M H } at: July 4, 2011 at 3:31 PM said...

ഒതളങ്ങ ഒന്നു രണ്ടെണ്ണം അയാളുടെ തലമണ്ട നോക്കി എറിഞ്ഞിരുന്നെങ്കിൽ എന്നേ അയാൾ നന്നായി പോയേനെ!

നല്ല എഴുത്ത്‌.

{ അലി } at: July 4, 2011 at 3:37 PM said...

കവിതയിലൂടെ ഒരു കഥ പറഞ്ഞു... ഇഷ്ടപ്പെട്ടു.

{ സന്യാസി } at: July 4, 2011 at 3:58 PM said...

ഒതളങ്ങ കഴിച്ച പ്രതീതി

{ Lipi Ranju } at: July 4, 2011 at 4:20 PM said...

പ്രിയാ, "കഴിഞ്ഞ കവിത ഫ്ലോപ്പായതുകൊണ്ട് പുതിയത് പെട്ടെന്നുതന്നെ പോസ്റ്റി" എന്ന് പറഞ്ഞപ്പോ ഞാന്‍ കരുതിയത്‌ കഴിഞ്ഞതിലും നല്ല കവിതയാവും എന്നാ .... പക്ഷെ ...... എനിക്ക് കഴിഞ്ഞ കവിതയാണ് ഇഷ്ടായത് ....

{ പാവത്താൻ } at: July 4, 2011 at 5:20 PM said...

ആറ്റിക്കുറുക്കിയെടുത്ത കവിത.
എല്ലാം പറയാതെ പറഞ്ഞിരിക്കുന്നു. നൊമ്പരപ്പെറ്റുത്തുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്ന വരികള്‍. It really communicates.

{ SHANAVAS } at: July 4, 2011 at 8:43 PM said...

കവിത കുഞ്ഞാണ് എങ്കിലും ഉള്ളടക്കം അപാരം..ഇത്രയും വലിയ ഒരു ദുരന്തത്തെ കുഞ്ഞു വരികളില്‍ ഒതുക്കിയ കയ്യടക്കം..അതും അപാരം..

{ ഏകലവ്യ } at: July 4, 2011 at 9:17 PM said...

ഒരു ഒതളങ്ങ കിട്ടോ ..? ഇത്രയൊക്കെ എഴുതിയ സ്ഥിതിക്ക് അതിന്റെ സാംസ്കാരിക മൂല്യം ഒന്ന് പഠിക്കാമെന്ന് വെച്ചു .. എന്തെ?

{ ശ്രീജിത് കൊണ്ടോട്ടി. } at: July 4, 2011 at 9:36 PM said...

കവിതയില്‍ വലിയ പുതുമ തോന്നിയില്ല. എനിക്ക് ഇതിലേറെ ഇഷ്ടമായത് കഴിഞ്ഞ തവണത്തെ ആ ഫ്ലോപ്പ്‌ ആയ കവിത തന്നെയാണ്...

{ Veejyots } at: July 4, 2011 at 10:19 PM said...

vaayichu theernnappol oru nomparam .....

nannayi ezhuthi.. aashamsakal

{ Kalavallabhan } at: July 4, 2011 at 10:47 PM said...

ഓ.. ത ങ്ങ ളാ..

{ ചന്തു നായര്‍ } at: July 4, 2011 at 10:50 PM said...

ഇനിയിപ്പോൾ ഒതളങ്ങ ഒരു വിഷക്കായ ആണെന്നും...അത് ആത്മ്ഹത്യക്ക് പറ്റിയ സാധനമാണെന്ന് എല്ലാവരും അറിഞ്ഞ സ്ഥിതിക്ക് കൂടുതൽ എന്താ പറയാൻ..വർഷങ്ങൾക്ക് മുൻപ് ഒതളങ്ങ കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് പരാജയമടഞ്ഞ ഒരു സ്ത്രീയുണ്ട് ഞങ്ങളുടെ നാട്ടിൽ.... ആ സ്ത്രീയുടെ യഥാർത്ഥ പേർ ഇന്നെല്ലാവരും മറന്ന് ഇപ്പോൾ അവരെ വിളിക്കുന്നത് ഒ..ത...ള..ങ്ങ... എന്നാണ്... പ്രീയദർശിനീ മോളൂ... കവിത ചെറുതാക്കാൻ ശ്രമിച്ചപ്പോൾ പറയാൻ ഉദ്ദേശിച്ച് പലതും വിട്ടുപോയ്യി...അതുകൊണ്ടാവാം കവിക്ക് പിന്നീട് പലയിടത്തും വിശദീകരണം നൽകേണ്ടി വരുന്നത്.... കവിത ഇഷ്ടമായി...ഇനിയും പ്രതീക്ഷിക്കുന്നൂ...എല്ലാ ഭാവുകങ്ങളും....

{ ഇസ്മായില്‍ കുറുമ്പടി (തണല്‍) } at: July 4, 2011 at 11:09 PM said...

കവിത ഇഷ്ടമായില്ല
വരികളിലെ ആശയം ഇഷ്ടമായി.

{ സീത* } at: July 4, 2011 at 11:32 PM said...

നന്നായി...ഒരു ഒതളങ്ങയ്ക്ക് പിന്നിലെ നൊമ്പരം...നല്ല കവിത പ്രിയാ

{ the man to walk with } at: July 4, 2011 at 11:35 PM said...

ഒതളങ്ങ ...ഒരു വിഷാദം ഭയം ...അങ്ങിനെ തോന്നി ..
മഴമൂടിയ കണ്ണീര്‍ കാഴ്ച പോലെ ..

{ Renjithkumar .R.Nair } at: July 4, 2011 at 11:38 PM said...

നന്നായിട്ടുണ്ട് പ്രിയ ആശംസ്കൾ...

{ Naushu } at: July 5, 2011 at 12:45 AM said...

കവിത കൊള്ളാം .... നന്നായിട്ടുണ്ട്....

അല്ലാ... എന്താ ഈ ഒതളങ്ങ ?

{ ഉമേഷ്‌ പിലിക്കോട് } at: July 5, 2011 at 1:45 AM said...

അപ്പൊ അതാണ്‌ ഒതളങ്ങ !! ഹും ... ആശംസകള്‍ !!

{ മണ്ണിന്റെ ഉണ്ണി } at: July 5, 2011 at 5:23 AM said...

അമ്മയുടെ ബോഡി ഇന്‍ക്വിസ്റ്റ് കഴിഞ്ഞു
കൊണ്ടുപോകുമ്പോള്‍
അമ്മിക്കല്ലില്‍ നിന്നും കണ്ടെടുത്ത ഒതളങ്ങാത്തൊലി നീട്ടി
പോലീസ് ഏമാന്‍ ചോദിച്ചു..,
ഇതെന്താടാ....?

....അമ്മയുടെ ബോഡിയും അമ്മികല്ലും.

{ ജീ . ആര്‍ . കവിയൂര്‍ } at: July 5, 2011 at 7:30 AM said...

ഓതറ വളവിനു ഒരു തിരി വളവിനു
ഒരു മുറി വളവിനു ഒരു അകവളവിനു
ഒരു ഒതളത്തെല്‍ പത്തിരുപത്തഞ്ചു ഒതളങ്ങ
ഇതൊന്നു വേഗം വേഗം പറഞ്ഞു നോക്കു
മുത്താശിയില്‍ നിന്നും കിട്ടിയ ഒരു അറിവാണ്
നാക്കിനെ വളച്ചെടുക്കാന്‍ ഒരു നല്ല അഭ്യാസം
എന്തായാലും പ്രിയയുടെ ഒതളങ്ങ കവിത എന്നെ
ഇതൊക്കെ ഓര്‍മ്മിപ്പിച്ചു നന്ദി
ഒതളങ്ങ തിന്നാല്‍ മരണം
ഒരിക്കലുമാ സാഹസത്തിനോരുങ്ങല്ലേ

{ വിധു ചോപ്ര } at: July 5, 2011 at 10:03 AM said...

ഞാൻ സീരിയസ്സാണ്! അതു കൊണ്ട് രണ്ടു പേർക്കെതിരെ ഞാൻ കേസിനു പോകും.1)പാറു.T 2)O.തളങ്ങ./ / പാറുവിന്റെ(ടി. പാറു /ആളു തെറ്റണ്ട) വീട്ടിൽ അന്തിയുറങ്ങി,പിറ്റേന്ന് ഷാപ്പിൽ പോയതിനാണ് കുട്ടീന്റമ്മ വിഷക്കായ തിന്ന് ചത്തത്. പൊട്ടത്തി എന്ന് ഞാൻ പറയും. എന്നാലും ടീച്ചർ പരിചയപ്പെടുത്തുന്ന വിഷക്കായ, കുട്ടിക്ക് നേരത്തെ ഒരു ദുരന്ത ഓർമ്മയായി , പോലീസുകാരന്റെ മുൻപിൽ വിക്കി വിക്കി പറയേണ്ടിവന്ന ആ പഴയ ഓർമ്മയായി പുനരാവിഷ്കരിക്കുകയാണ് ,കവിതയിൽ കുട്ടിയുടെ ചിന്തയിലൂടെ. കവിത അത്ര തീവ്രമായിരുന്നില്ലെന്ന ഞനിന്റെ അഭിപ്രായം തന്നെയാണെനിക്കും. ഒരു പക്ഷേ ചിന്താ പദ്ധതിയുടെ വ്യത്യാസം കൊണ്ടായിരിക്കാം.കവിത മനസ്സിലാക്കാൻ കണ്ണട വെക്കാൻ മാത്രം ഗഹനവുമല്ല കവിത. മരണം സങ്കടകരമാണെന്നതിലപ്പുറം മറ്റൊരു ഫീലിങ് കവിത ഉണ്ടാക്കുന്നില്ല.ഒന്നാമതായി ആ മരണം ഭർത്താവിന്റെ പരസ്ത്രീഗമനവും കള്ളൂ കുടിയും എന്നീ പഴഞ്ചൻ ആശയത്തിലൊതുങ്ങിയതു കൊണ്ടു തന്നെ. ആ പാറു(ടി) ക്ക് ഒരു ഭർത്താവു കാണില്ലേ? അയാളും കായ തിന്നോ? മരിച്ച് സെന്റിമെന്റ്സുണ്ടാക്കുന്ന കാലം പെണ്ണുങ്ങൾ പോലും ഉപേക്ഷിച്ച കാൽത്ത് ഇത്തരം കവിത അനാവശ്യം തന്നെ. പെണ്ണുങ്ങൾക്ക് ഒരു ജീവിതം കൊടുക്കുന്ന തരം കവിത വരട്ടെ. നിങ്ങളുടെ കൈയിൽ ഒരു ജീവിതം ഉണ്ടോ എടുക്കാൻ? ഇങ്ങനെ ആളെ കൊല്ലാതെ.

{ ആളവന്‍താന്‍ } at: July 5, 2011 at 11:05 AM said...

" ഒ....ത....ള....ങ്ങ...."

{ ആസാദ്‌ } at: July 5, 2011 at 11:31 AM said...

അന്ങ്ങിനെ ഭര്‍ത്താവിന്റെ സ്നേഹക്കൂടുതല്‍ കാരണം ഒതളങ്ങ കുടിച്ച പാറുവിനെ വിട്ടേക്കാം.. ഒതളങ്ങ കണ്ടിട്ടില്ലാത്ത ഒരു വായനക്കാരന്റെ അഭിനന്ദനങ്ങള്‍..


താങ്കള്‍ കവിതയില്‍ ഒന്ന് കൂടി സീരിയസാവനം.. ഒരു അപേഷയാനു

{ keraladasanunni } at: July 5, 2011 at 6:56 PM said...

ഒതളങ്ങ എന്ന വിഷക്കായയെ കുറിച്ച് കേട്ടിട്ടേയുള്ളു. മുമ്പുണ്ടായിരുന്ന പല ചെടികളും നാമാവശേഷമായതുപോലെ ഇതും ഇപ്പോള്‍ ഉണ്ടോ എന്നറിയില്ല.

ചുരുങ്ങിയ വാക്കുകളില്‍ ഒരു കഥ പിറന്നു.

{ sankalpangal } at: July 5, 2011 at 9:10 PM said...

ഒതളങ്ങ ,കഴിച്ച് (വായിച്ച്)ആത്മഹത്യചെയ്യാനില്ലേ...മുഴുവന്‍ മനസ്സിലാക്കാനായില്ല അറിവില്ലായ്മയോര്‍ത്ത് നീറി കഴിക്കുകയാണ്..

{ yousufpa } at: July 6, 2011 at 6:08 AM said...

ങ്ങ ള ത ഒ..... അതെന്നെ...

{ പ്രയാണ്‍ } at: July 6, 2011 at 7:28 AM said...

കുറച്ചുമതിയല്ലോ ....നന്നായി.......

{ sreee } at: July 6, 2011 at 7:43 AM said...

ഒരു കുട്ടിയുടെ ദുഃഖം . (ഒതളങ്ങയെന്നു കേട്ടിട്ടേയുള്ളു)

{ രമേശ്‌ അരൂര്‍ } at: July 6, 2011 at 10:43 PM said...

ചേര്‍ത്തല യിലെ പൂച്ചാക്കല്‍ എന്ന സ്ഥലത്തിനടുത്ത് 'ഉളവൈപ്പ്'
എന്നൊരു പ്രദേശമുണ്ട് .തനി ഉള്‍നാടന്‍ ഗ്രാമം .വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒതള മരങ്ങള്‍ക്കും ഒതളങ്ങ മരണങ്ങള്‍ക്കും കേള്‍വികേട്ട ഒളവൈപ്പ് ..ഏതാനും വര്ഷം മുന്‍പ് ഒതളങ്ങ ഗുണമുള്ള ഏതോ കാര്യത്തിനായി വന്‍തോതില്‍ ശേഖരിച്ചു വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതായും കേട്ടു.ഒതളങ്ങ യുടെയും ആ ഗ്രാമത്തിന്റെയും ശാപം അങ്ങനെ മാറാന്‍ ഒരവസരം വന്നതാകും !

{ MyDreams } at: July 6, 2011 at 11:56 PM said...

ഇതെന്താടാ...ഈ.....ഒ....ത....ള....ങ്ങ...."

{ Salam } at: July 7, 2011 at 12:39 AM said...

ഇത്തരം ചില കവിതകള്‍ ചിലപ്പോള്‍ കടംകഥയാവുന്നത് വായനക്കാരന്‍റെ പരിമിതികള്‍ ആണ്. ഇവ കൂടുതല്‍ വായിച്ചു അവര്‍ വളരുമ്പോള്‍ ആസ്വാദനം എളുപ്പമാവും.
മനസ്സിലായപ്പോള്‍ നല്ല കവിത.

{ ചെകുത്താന്‍ } at: July 7, 2011 at 6:09 AM said...

ഈ സാധനം അരച്ച് കലക്കി കുടിച്ചാ മരിക്കുമോ ???? (ഒതളങ്ങയെന്നു കേട്ടിട്ടേയുള്ളു)

{ സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു } at: July 7, 2011 at 4:26 PM said...

പ്രിയാ, കവിതയിലൂടെ നിസ്സഹായതയുടെ ഒരു കഥ വളരെ മനോഹരമായി പറഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങള്‍. ഇപ്പോള്‍ അത്ര ബുദ്ധിജീവിയല്ല കേട്ടോ? ഇതാണ് പ്രിയക്ക് ശരിക്കും ഇണങ്ങുന്നത്. :-) അഭിനന്ദനങ്ങള്‍!!

{ റാണിപ്രിയ } at: July 7, 2011 at 9:37 PM said...

പ്രിയാ....വളരെ നന്നായി...ചെറിയ വരികളിലൂടെ വലിയ കാര്യം..ചിന്തിക്കാന്‍ പ്രേരിപ്പിച്ചു ...
ആശംസകള്‍ ....

{ നിശാസുരഭി } at: July 8, 2011 at 2:32 AM said...

ഹ്..
രണ്ടാം വായനയില്‍ പിടി കിട്ടി സംഭവം.. പറഞ്ഞ രീതി അസ്സലായി!

ഗദ്യവായനയായ് മാറുന്നു കവിതകള്‍.

{ സിദ്ധീക്ക.. } at: July 8, 2011 at 1:23 PM said...

ഒതളങ്ങ ഇപ്പൊ കണ്ടു, നന്ദി.

{ Ismail Chemmad } at: July 9, 2011 at 3:40 AM said...

കവിതയെ കുറിച്ച് വിവരമുള്ളവരൊക്കെ അഭിപ്രായം പറഞ്ഞു കഴിഞ്ഞു. ഒതളങ്ങ എന്ന് കേട്ടിട്ടുന്ടെങ്ങിലും ഇപ്പോഴാ കാണുന്നത്.
(ചിത്രമേ .. ചിത്രം )
ആശംസകള്‍

{ ഋതുസഞ്ജന } at: July 11, 2011 at 1:44 AM said...

നല്ല കവിതയാ ചേച്ചീ... ഒരുപാട് വായിച്ച പ്രമേയമായിരുന്നെങ്കിലും ഹ്ര്ദ്യമായി തോന്നി. ഫ്ലോപ്പ് എന്നത് കൊണ്ട് എന്താ ചേച്ചീ ഉദ്ദേശിച്ചത്?:) കമന്റുകളുടെ എണ്ണമോ അതോ വായിക്കുന്നവരിൽ ചിലർ തമാശയായെടുത്താലോ അങ്ങനെ ആകുമോ? എന്റെ അഭിപ്രായം പറഞ്ഞതാണു ട്ടോ... :)

{ F A R I Z } at: July 14, 2011 at 3:15 AM said...

കുറഞ്ഞ വരികള്കൊണ്ട് വലിയോരാശയം പറഞ്ഞുവെച്ച
തൂലികാ വിരുത് പാടവമുള്ള ഒരെഴുത്തുകാരിയെ ദീപ്തമാക്കുന്നൂ .വരികളില്‍ അന്തര്‍ലീനമായ ആശയങ്ങള്‍ക്ക് വൈകാരീകതയുടെ തീക്ഷ്ണത ഏറെയുണ്ട്.
അതുകൊണ്ടുതന്നെ വായന ഒരളവോളം ആസ്വാദ്യകരവും,അനുഭവവുമാകുന്നു.അച്ചടക്കമുള്ള
തിരക്കഥയില്‍ തീര്‍ത്ത ചലച്ചിത്രം പോലെ.

പലരും പറഞ്ഞപോലെ,എഴുത്തുകാരി അവകാശപ്പെടുംപോലെ
"ഒതളങ്ങ" ഒരു കവിതയായി കാണാമോ എന്ന സംശയം നിഴലിക്കുന്നു.

കണ്ടിട്ടും,കേട്ടിട്ടുമില്ലാത്ത ഒതളങ്ങയെ കുറിച്ച്
മനസ്സിലാക്കാന്‍ കഴിഞ്ഞു.

ആശംസകള്‍ നേര്‍ന്നുകൊണ്ട്,
--- ഫാരിസ്‌

{ പ്രഭന്‍ ക്യഷ്ണന്‍ } at: July 18, 2011 at 2:13 AM said...

ഒതളങ്ങയെപ്പറ്റി അറിയാത്തതുകൊണ്ടാവാം പലര്‍ക്കും ഇതുള്‍ക്കൊള്ളാന്‍ കഴിയാതെ പോയത്..’പാറു’ കള്ളുകുടി, ആത്മഹത്യ..ഇതൊക്കെ പഴഞ്ചനെങ്കിലും.എഴുത്തുകാരിഉദ്ദേശിച്ച ആശയം ഈചുരുങ്ങിയ വരികളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്.ഒതളങ്ങയുടെ തീവ്രതയുള്ള കവിത...!!
നന്നായിട്ടുണ്ട്
ആശംസകള്‍..!

{ Jenith Kachappilly } at: July 23, 2011 at 4:56 AM said...

Superrrbbb priyaa!! കവിത ഒരുപാട് ഇഷ്ട്ടമായി. കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. എനിക്ക് മുഴുവനായും മനസിലായി. വളരെ കുറഞ്ഞ വാക്കുകളില്‍ വളരെയധികം കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നതായി തോന്നി. കഥാപാത്രങ്ങളുടെ വിഷമം ശരിക്കും ചെയ്തു. പ്രിയയുടെ കവിതകളില്‍ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട കവിതകളില്‍ ഒന്ന് ഇതാണ്. ..

ആശംസകളോടെ
http://jenithakavisheshangal.blogspot.com/

{ Jenith Kachappilly } at: July 23, 2011 at 5:00 AM said...

Superrbbb priyaaa!! കവിത വളരെ വളരെ ഇഷ്ട്ടമായി. കൂടുതല്‍ ആലോചിക്കാതെ തന്നെ എനിക്ക് മുഴുവനായും മനസിലായി. കഥാപാത്രത്തിന്റെ വിഷമം ശരിക്കും ഫീല്‍ ചെയ്തു. വളരെ കുറഞ്ഞ വാക്കുകളില്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നതായി തോന്നി. പ്രിയയുടെ കവിതകളില്‍ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട ഒന്ന് ഇതാണ്...

ആശംസകളോടെ
http://jenithakavisheshangal.blogspot.com/

{ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. } at: July 24, 2011 at 1:12 AM said...

ഈ ആഴ്ച്ചയിലെ ബിലാത്തിമലയാളിയുടെ വരാന്ത്യത്തിൽ ഈ പോസ്റ്റിന്റെ ലിങ്ക് കൊടുത്തിട്ടുണ്ട് കേട്ടൊ പ്രിയേ
നന്ദി

ദേ..ഇവിടെ
https://sites.google.com/site/bilathi/vaarandhyam

{ ജിത്തു } at: September 26, 2011 at 12:58 AM said...

ചെറുത്താക്കി പറഞ്ഞ വലിയ ഒരു കഥ
നല്ല എഴുത്ത്

{ മഴപ്പക്ഷി..... } at: January 4, 2013 at 2:47 AM said...
This comment has been removed by the author.
{ മഴപ്പക്ഷി..... } at: January 4, 2013 at 2:49 AM said...

നല്ല വരികള്‍ ..വലിച്ചു നീട്ടാതെ ഉദ്ദേശിച്ച ആശയം ആറ്റികുറുക്കി നന്നായി പറഞ്ഞിരിക്കുന്നു .....

അഭിനന്ദനങ്ങള്‍

ഇന്നാണ് ഇത് കണ്ടത് .... താമസിച്ചു വന്ന അഭിപ്രായത്തിനു ക്ഷമാപണം

Post a Comment

Search This Blog