അന്ധത

Sunday, May 29, 2011                                            
                       
                      കണ്ണുകള്‍ തുറന്നുപിടിച്ച്
      നിശബ്ദതാഴ്വരയിലേക്കുനോക്കിയപ്പോള്‍ 
                                 ഞാന്‍ കണ്ടത് 
                    ഇടതിങ്ങിയ മഴക്കാടുകളല്ല  
                                 മഞ്ഞുമൂടിയ 
                       ആല്‍പ്സ്‌ നിരകളാണ്..
         നെറ്റിചുളിച്ച് ചക്രവാളസീമയിലേക്കു 
                കണ്ണോടിച്ചപ്പോള്‍  തിളങ്ങിയത്
                           സായാഹ്നസൂര്യനല്ല
                       വസന്തപഞ്ചമിരാവിലെ  
                       വെണ്‍തിങ്കള്‍ക്കലയാണ്..
              കോണ്‍കേവും കോണ്‍വെക്സും 
                                     നിരത്തി 
                           കവിടിപ്പലകയില്‍
                 ഡോക്ടര്‍ ഗണിച്ചു ഗുണിച്ചും 
       പറഞ്ഞത് എന്‍റെ കാഴ്ചയെക്കുറിച്ചല്ല
                                 ഷൂസെയുടെ
           "വെളുത്ത അന്ധതയെ"ക്കുറിച്ചാണ്....
_________________________________________________

61 comments:

Anonymous at: May 29, 2011 at 2:50 PM said...

കണ്‍മുന്‍പില്‍ നില്‍ക്കുന്നത്പോലും കാണാത്തവരുണ്ട്...
വെളുത്തഅന്ധത ബാധിച്ചവര്‍...

{ ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur } at: May 29, 2011 at 8:06 PM said...

കണ്ണ് കാണാന്‍ വേണ്ടി ഉപയോഗിക്കാത്ത സമൂഹമാണ് ഇന്നത്തേത്.

{ ponmalakkaran | പൊന്മളക്കാരന്‍ } at: May 29, 2011 at 8:17 PM said...

അങ്ങു യൂറോപ്പിലാല്ലേ....അതുശരി.

{ ഷംസീര്‍ melparamba } at: May 29, 2011 at 8:23 PM said...

നെറ്റിചുളിച്ച് ചക്രവാളസീമയിലേക്കു
കണ്ണോടിച്ചപ്പോള്‍ തിളങ്ങിയത്
സായാഹ്നസൂര്യനല്ല
വസന്തപഞ്ചമിരാവിലെ
വെണ്‍തിങ്കള്‍ക്കലയാണ്..
varikal veendum veendum vaayikkan thonnunnu....

{ ജീ . ആര്‍ . കവിയൂര്‍ } at: May 29, 2011 at 8:33 PM said...

അതെ എല്ലാവര്‍ക്കും തിമിരം
കണ്ണടകള്‍ വേണം

{ കിങ്ങിണിക്കുട്ടി } at: May 29, 2011 at 10:25 PM said...

ആരാണു ചേച്ചി ഈ ഷൂസെ? ഒരു ചെറു വിവരണം നൽകിയാൽ നന്നായിരിക്കും

{ കിങ്ങിണിക്കുട്ടി } at: May 29, 2011 at 10:27 PM said...

പ്രപഞ്ചത്തിനു നേരെ തുറന്നു പിടിക്കാനുള്ളതാണു കണ്ണ്.. എന്നാലും ഇമകളുടെ ഉപയോഗം പാടെ മറക്കരുത്..:) പക്ഷേ കാണേണ്ടവയെ തീർച്ചയായും കണ്ടിരിക്കണം..

Anonymous at: May 29, 2011 at 10:54 PM said...

നോബൽ സമ്മാന വിജയിയായ പോർച്ചുഗീസ്‌ സാഹിത്യകാരനും നാടകകൃത്തും പത്രപ്രവർത്തകനുമായിരുന്നു ‌ഹൊസേ ഡി സൂസ സരമാഗോ (ജനനം. നവംബർ 16, 1922 - ജൂൺ 18 2010).പോർച്ചുഗിസ് ഭാഷയിൽ നോബൽ സമ്മാനം ലഭിക്കുന്ന ആദ്യത്തെ സാഹിത്യകാരൻ. ചരിത്രാധിഷ്ടിതവും ഭാവനാസമ്പന്നവുമായ നോവലുകളിലൂടെ ലോകശ്രദ്ധയാകർഷിച്ചു. ചരിത്രസംഭവങ്ങളുടെ അട്ടിമറികളെക്കുറിച്ചുള്ള വീക്ഷണകോണുകളാണ് ഹോസെ സരമാഗോയുടെ കൃതികളിലെ ഒരു പൊതുവായ വിഷയം. ഔദ്യോഗിക കഥാതന്തുവിനെക്കാൾ സരമാഗോ മാനുഷിക വശങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നു. അദ്ദേഹത്തിന്റെ പല കൃതികളും ഉപമാത്മകമാണ്.പോർച്ചുഗിസ് ചരിത്രവുമായി ബന്ധപ്പെട്ട അതിസൂക്ഷ്മമായ വ്യാജോക്തിയും സമ്പന്നമായ ഭാവനയും നിറഞ്ഞ ഇദ്ദേഹത്തിന്റെ കൃതികളിൽ പലതും വിവിധ ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്തിട്ടുണ്ട് . 1998-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിനർഹനായി. അന്ധത (Blindness), യേശുക്രിസ്തുവിന്റെ സുവിശേഷം (The Gospel According to Jesus Christ) എന്നിവയാണ്‌ പ്രശസ്ത കൃതികൾ.
_______________________________________________

Anonymous at: May 29, 2011 at 10:58 PM said...

മുകളിലേത് വിക്കിപീഡിയയുടെ കുറിപ്പാണ് "ഹോസെ സരമാഗോ " എന്നുള്ളത് " ഷൂസെ സരമാഗോ " എന്നാക്കി തിരുത്തി വായിക്കുക...

{ SHANAVAS } at: May 29, 2011 at 11:16 PM said...

അതെ,ഇന്ന് എല്ലാവര്ക്കും തിമിരം ആണ്. കാണാത്തവര്‍, കണ്ണുണ്ടെങ്കിലും. കാഴ്ചയുള്ള അന്ധന്മാര്‍.

{ Noushad Koodaranhi } at: May 29, 2011 at 11:30 PM said...

കവിതയിലെ ശ്രദ്ധ ക്ഷണിക്കല്‍ നന്നായി.....മുകളിലുള്ള വിവരണവും....

{ കണ്ണന്‍ | Kannan } at: May 29, 2011 at 11:32 PM said...

കണ്ണുണ്ടായിട്ടും കാണേണ്ടത് പലതും കാണാതിരിക്കുക...
കണ്ണടക്കേണ്ടടത്ത് കണ്ണ് കടമെടുത്ത് കൂടി കാണുക..
ഇതു രണ്ടുമാണ് ഇന്ന് നടക്കുന്നത്!

Anonymous at: May 29, 2011 at 11:35 PM said...
This comment has been removed by a blog administrator.
{ സീത* } at: May 29, 2011 at 11:42 PM said...

എല്ലാവർക്കും തിമിരം..
ഇവിടെല്ലാവർക്കും തിമിരം...
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം...ഇനി കണ്ണടകൾ വേണം..

{ MyDreams } at: May 29, 2011 at 11:53 PM said...

തുറിച്ചു പോയ കണ്ണുകള്‍ ...

Anonymous at: May 30, 2011 at 12:17 AM said...

ഫോട്ടോ??????????? വരികൾ നന്നായ ഇനിയും ഇതിനേക്കാൾ നല്ലത് ഉണ്ടായിടട്ടെ ആ ഭാവനയിൽ.. വിവരണം അത്യുഗ്രനായി.. ആശംസകൾ..

{ Sabu M H } at: May 30, 2011 at 12:23 AM said...

വിവരണം :)
കവിത :(

{ ചെറുത്* } at: May 30, 2011 at 12:28 AM said...

എന്തോ വലിയ കാര്യാന്ന് തോന്നണു :(
അതാവും ചെറുതിനൊന്നും മനസ്സിലാവാഞ്ഞെ.

സുല്ല്.!

{ ചന്തു നായര്‍ } at: May 30, 2011 at 12:37 AM said...

നല്ല ഭാവനക്ക് എന്റെ എല്ലാ ആശംസകളൂം....

{ മഴത്തുള്ളി } at: May 30, 2011 at 12:54 AM said...

നന്നായിട്ടുണ്ട്.

{ പ്രകാശേട്ടന്റെ ലോകം } at: May 30, 2011 at 12:55 AM said...

കവിതാസ്വാദനം അത്ര പോരാ. കവിതയുടെ മര്‍മ്മം അറിയില്ല. എന്നാലും വായിച്ചു.
അന്ധത എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് ഭയമാണ്, ഗ്ലോക്കോമ എന്ന രോഗത്തിന്റെ അടിമയാണ് ഞാന്‍.

കണ്ണിലെ പ്രഷര്‍ ശ്രദ്ധിക്കപ്പെടാതെ വന്നാലുണ്ടാകുന്ന വിപത്ത്. എന്റെ ഒരു കണ്ണിന്റെ 90 ശതമാനം വിഷന്‍ സര്‍ക്കിള്‍ നശിച്ചു, ഒരിക്കലും വീണ്ടെടുക്കാനാവാത്ത വിധം.

ശേഷിച്ച കാഴ്ചയും മറ്റേ കണ്ണിലെ വെളിച്ചവും കൊണ്ട് ഞാന്‍ ജീവിച്ച് പോരുന്നു. എന്തോ പൂര്‍വ്വജന്മാന്തരപുണ്യമാണ് തൃശ്ശൂരില്‍ ആദ്യമായി ഒരു കണ്ണാശുപത്രി തുറന്നപ്പോള്‍ ഞാന്‍ ചുമ്മാ ഒന്ന് പോയതാണ് ചേട്ടന്മാരോടൊപ്പം കണ്ണ് ടെസ്റ്റ് ചെയ്യാന്‍.

ചേട്ടന്മാരെയെല്ലാം പെട്ടെന്ന് ടെസ്റ്റ് ചെയ്തവസാനിപ്പിച്ചു. എന്നോട് അവിടെ നില്‍ക്കാന്‍ പറഞ്ഞു. അന്നാണ് ഞാന്‍ മനസ്സിലാക്കുന്നത് എന്റെ കാഴ്ച കരണ്ട് തിന്നുന്ന രോഗത്തിന്നടിമയായി ഞാനെന്ന്.

എനിക്ക് വയസ്സ് 64. ഇനി ശിഷ്ടകാലം ഭഗവാ‍ന്‍ അനുഗ്രഹിച്ച് നല്‍കിയിട്ടുള്ളത് എത്ര നാളെന്ന് അറിയില്ല.

എന്റെ കാഴ്ച നശിക്കുന്നതിന് മുന്‍പ് എന്നെ അങ്ങോട്ട് വിളിക്കണേ കൃഷ്ണാ ഗുരുവായൂരപ്പാ.

ഞാന്‍ ഈ ബ്ലോഗ് കമന്റ് ഒരു പോസ്റ്റായി അടുത്ത് തന്നെ പ്രസിദ്ധീകരിച്ച് എന്റെ മോളൂട്ടിക്ക് ഡെഡിക്കേറ്റ് ചെയ്യാം.

സ്നേഹത്തോടെ
ജെ പി അങ്കിള്‍

{ ആസാദ്‌ } at: May 30, 2011 at 12:55 AM said...

കണ്ണുകള്‍ തുറന്നു തന്നെ ഇരിക്കട്ടെ,
നേര്‍ക്കാഴ്ചയുടെ അങ്ങേ തലക്കല്‍ കാണാം,
വിറയ്ക്കുന്ന കൈകള്‍ നീട്ടി നില്‍ക്കുന്ന രൂപങ്ങള്‍,
വേണ്ടതവര്‍ക്ക് നിന്‍ കനകമല്ലെന്നോര്‍ക്കുക,
പകരം നീ ചവറിലിടാനായി ബാക്കി വച്ച,
നിന്റെ അന്നത്തളികയിലെ ഒരു പിടി ചോറ് മാത്രം!
--------------------------------------

മഞ്ഞുതുള്ളീ, തന്റെയീ മനോഹരമായ കവിത വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ തോണിയതാനിത് കേട്ടോ, അതിവിടെ കുറിച്ച് വെക്കുന്നു എന്ന് മാത്രം.

ഇത് കൊള്ളാം മഞ്ഞുതുള്ളീ, മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങള്‍ എന്ന് പറഞ്ഞു വെറുതെ പോവുന്നില്ല, പകരം അഭിനന്ദനങ്ങളുടെ ഒരു പൂച്ചെണ്ട് ഇവിടെ സമര്‍പ്പിച്ചിട്ടു പോകുന്നു.

{ moideen angadimugar } at: May 30, 2011 at 1:14 AM said...

കോണ്‍കേവും കോണ്‍വെക്സും നിരത്തി
കവിടിപ്പലകയില്‍
ഡോക്ടര്‍ ഗണിച്ചു ഗുണിച്ചും പറഞ്ഞത്
എന്‍റെ കാഴ്ചയെക്കുറിച്ചല്ല
ഷൂസെയുടെ
"വെളുത്ത അന്ധതയെ"ക്കുറിച്ചാണ്...

ഉം........നന്നായി.

{ Sandeep.A.K } at: May 30, 2011 at 1:25 AM said...

വെളുത്ത അന്ധത.. ഇഷ്ടായി ഈ വാക്ക്‌....

{ ente lokam } at: May 30, 2011 at 1:27 AM said...

തിമിരം ബാധിച്ച
കണ്ണുകളിലേക്കു വെളിച്ചം
വീണിട്ടും പ്രയോജനം ഇല്ലല്ലോ ..
അവിടെയും കാഴ്ച അത് തന്നെ
ആവും . ..
ഉള്‍ കണ്ണുകള്‍ തുറക്കാതിടത്തോളം കാലം ...
നല്ല ആശയം..ആശംസകള്‍ മഞ്ജു തുള്ളി ...

{ കെ.എം. റഷീദ് } at: May 30, 2011 at 1:39 AM said...

നല്ല വരികള്‍
ആള്‍ക്കുട്ടത്തിനു നടുവില്‍ അന്ധത നടിക്കുന്നവര്‍ക്കു ഇത് സമര്‍പ്പിക്കുക

{ Rajasree Narayanan } at: May 30, 2011 at 4:09 AM said...

വരികളില്‍ നാടകീയത ഒഴിവാക്കുക.
മോഡേണ്‍ കവിതയ്ക്ക് വേണ്ടാത്ത ഛന്ദസ്സ് ഇടയ്ക്ക് കയറി വരുന്നത്
വായനാ സുഖം കുറയ്ക്കും..
All the very Best

{ ഷബീര്‍ (തിരിച്ചിലാന്‍) } at: May 30, 2011 at 4:36 AM said...

കണ്ണുണ്ടായാല്‍ പോര.. കാണണം.. കണ്ണ് തുറന്ന് കാണണം... നല്ല വരികള്‍ക്ക് ആശംസകള്‍

{ Fousia R } at: May 30, 2011 at 5:08 AM said...

വായിച്ചിട്ട്
മിഴിച്ചു നിന്നത്
ഒന്നും പിടികിട്ടാത്തതു കൊണ്ടുതന്നാണ്‌. .
സരമാഗൊ എന്നായിരുനേങ്കില്‍ ആ പേര്‍ എളുപ്പം മനസ്സിലാകുമായിരുന്നു.
ഭാവുകങ്ങള്‍

{ ഇ-smile chemmad } at: May 30, 2011 at 6:35 AM said...

വരികള്‍ നന്നായിട്ടുണ്ട്...
ആശംസകള്‍

{ ajith } at: May 30, 2011 at 6:49 AM said...

വായിച്ചു

{ നാമൂസ് } at: May 30, 2011 at 6:58 AM said...

'മനുഷ്യ മനസ്സ്' അതിനൊരു വല്ലാത്ത ശക്തിയുണ്ട്. അതിന്‍റെ പ്രതിഫലനങ്ങള്‍ നമ്മുടെ കണ്ണിലും കാണാം. സൂര്യഗോളം പോലെ ഊര്‍ജ്ജ നിലയമായി അത് വര്‍ത്തിക്കണം. ചരാചരത്തെയും ജീവിപ്പിക്കുന്ന ഊര്‍ജ്ജമാവനം അതില്‍ നിന്നും പ്രവഹിക്കേണ്ടത്. അപ്പോള്‍, നാം കാഴ്ചകളെ മറക്കുന്ന തരത്തില്‍ നമ്മുടെ കണ്ണുകളെ അടക്കരുത്. സര്‍വ്വതിലേക്കും തുറന്നു വെച്ച ഒരു വാതിലായി അത് നില കൊള്ളണം. കാരണം, നമുക്ക് മാത്രം കാണാവുന്ന ചില കാഴ്ചകള്‍ {മറ്റുള്ളവരുടെ പ്രയാസങ്ങള്‍/ ദു:ഖങ്ങള്‍ }ഉണ്ട് നമുക്ക് ചുറ്റും. അത് കൊണ്ട് നമുക്കിത് തുറന്നു പിടിക്കാം.

കവിതക്കഭിനന്ദനം

{ sm sadique } at: May 30, 2011 at 7:50 AM said...

ഞാൻ എന്റെ കണ്ണ് ഇത്തിരി നേരം അടച്ച് പിടിക്കുന്നു.
“ഇരുട്ടിനുള്ളിലെ വെളിച്ചത്തെ തിരിച്ചറിയാൻ”
തിരിച്ചറിവ് ഉണ്ടാകട്ടെ……………………

{ sreee } at: May 30, 2011 at 8:04 AM said...

കാഴ്ചയില്ലാത്തവരാകും ഏറെ, കണ്ണ് തുറന്നിരിക്കുന്നവർ വിഡ്ഡികളും.

{ Manoraj } at: May 30, 2011 at 8:18 AM said...

പ്രിയ,
ഈ പോസ്റ്റിന്റെ ലിങ്ക് കണ്ടപ്പോള്‍ എന്തുകൊണ്ടോ മനസ്സില്‍ ആദ്യം വന്നത് ഷുസെ സരമാഗോയുടെ അന്ധത എന്ന കൃതി തന്നെയാണ്. അവസാനം കവിതയിലും അത് കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. വിശാലമായ വായനക്കും അതില്‍ നിന്നും കവിതയുടെ തീപ്പൊരി ഉണ്ടാക്കിയതിനും അഭിനന്ദനങ്ങള്‍.

{ പട്ടേപ്പാടം റാംജി } at: May 30, 2011 at 8:47 AM said...

ഭാവന വായിച്ചു.

{ തൂവലാൻ } at: May 30, 2011 at 9:19 AM said...

റോസാപൂവ് കാണിച്ച് ഇതെന്താണെന്ന് ഡോക്ടർ ഭ്രാന്തനോട് ചോദിച്ചാൽ അവൻ പറയും കുമാരനാശാന്റെ വീണപൂവ് ആണെന്ന്..പെട്ടന്ന് അതാണ് ഓർമ്മ വന്നത്..കവിത ഇഷ്ടായി

{ ജയിംസ് സണ്ണി പാറ്റൂര്‍ } at: May 30, 2011 at 9:36 AM said...

ആരോ ഊതികെടുത്തിയതാകാം
സമയത്തു എണ്ണ പകരാത്തതുമാകാം
കണ്ണുകള്‍ അണഞ്ഞു പോയി
നീലാകാശവും നക്ഷത്രങ്ങളും കരയുന്നു

{ ഞാന്‍ } at: May 30, 2011 at 10:03 AM said...

വെളിച്ചത്തിലെ കാഴ്ചകള്‍ കാണാന്‍ കറുത്ത കണ്ണ് വേണം
എന്നാല്‍ കാഴ്ചകള്‍ പലപ്പോഴും വിരോധാഭാസം സൃഷ്ടിക്കുന്നു....
ഉള്‍ക്കാഴ്ചയ്ക്ക് തടസ്സമാകുന്നു........
പറയാനുള്ള ശ്രമം നല്ലത്. ലക്‌ഷ്യം വിദൂരമല്ലെന്ന് ഓര്‍മ്മിപ്പിക്കുന്നു.ഉള്‍ക്കാഴ്ചകള്‍ മാത്രം കൊണ്ട് ലക്ഷ്യത്തിലെത്താന്‍ കഴിയുന്ന കാലം വരാന്‍ ആശംസ

{ arunraj } at: May 30, 2011 at 12:42 PM said...

കിടിലം ! എനിക്കിഷ്ടപ്പെട്ടു.

{ Lipi Ranju } at: May 30, 2011 at 2:54 PM said...

കാഴ്ച ഉണ്ടായിട്ടും കാണാത്തവര്‍ ....
ആശംസകള്‍ പ്രിയാ ....

{ ബൈജൂസ് } at: May 30, 2011 at 4:47 PM said...

നന്നായിട്ടുണ്ട്. ഇനിയും വരാം.

{ Satheesh Haripad } at: May 30, 2011 at 6:53 PM said...

ആശയപരമായി ഉൾക്കൊള്ളാനാവുന്നതിനുമുൻപാണ്‌ സരമാഗോയെ വായിച്ചത്. ഈ കവിത ഇപ്പോൾ ഒരു പുനർവായനയ്ക്ക് പ്രേരിപ്പിക്കുന്നു. ഇതുപോലെ ഒരു ഓർമ്മപ്പെടുത്തലിനു നന്ദി.

എല്ലാ ആശംസകളും.
satheeshharipad.blogspot.com

{ Jenith Kachappilly } at: May 30, 2011 at 8:04 PM said...

പ്രിയ കവിതയിലൂടെ പറഞ്ഞ വെളുത്ത അന്ധത ഈ സമൂഹത്തിലെ വലിയ ഒരു വിപത്താണ്. സൌമ്യ എന്ന പെണ്‍കുട്ടിയുടെ മരണം ഉള്‍പ്പെടെ എത്രയെത്ര ദുരന്തങ്ങള്‍ ചിലരുടെയൊക്കെ വെളുത്ത അന്ധത കാരണം സംഭവിച്ചിട്ടുണ്ട്. ഹാ എന്റെ കാഴ്ചശക്തി നഷ്ട്ടപ്പെട്ടിട്ടില്ല. വെളുത്ത അന്ധത ഇതുവരെ ബാധിച്ചിട്ടില്ലാത്തത് കൊണ്ട് തന്നെ ഈ പോസ്റ്റ്‌ കണ്ടില്ല എന്ന് നടിക്കാനാവുന്നില്ല. തുറന്നു പറയട്ടെ മനോഹരമായിട്ടുണ്ട് !! ഇത് എനിക്ക് മുഴുവന്‍ മനസിലായി. ഷൂസെ സരമാഗോ യെ പരിചയപ്പെടുത്തിയതിനു വളരെയധികം നന്ദി. ഇത് കേട്ടാ തോന്നും ഞാന്‍ വലിയ വായനക്കാരനാണെന്നും ഇപ്പൊ തന്നെ പുള്ളിയുടെ കൃതികളൊക്കെ തേടിപ്പിടിച്ചു വായിക്കുമെന്നും... ഹി ഹി ഹി... അങ്ങനെ സംഭാവിക്കാനേ പോകുന്നില്ല അങ്ങനെയൊരാളെ കുറിച്ച് അറിയാന്‍ കഴിഞ്ഞത് തന്നെ വലിയ കാര്യം :)

എഴുത്ത് തുടരെട്ടെ...

പ്രാര്‍ത്ഥനയോടെ, ആശംസകളോടെ
http://jenithakavisheshangal.blogspot.com/

{ the man to walk with } at: May 30, 2011 at 9:20 PM said...

Best Wishes

{ Ranjith Chemmad / ചെമ്മാടന്‍ } at: May 31, 2011 at 1:04 AM said...

വെന്തു കുറുകിയ വരികൾ...
അപരിചിതമായ മേച്ചില്പ്പുറങ്ങൾ!
വ്യത്യസ്ഥമായ കാവ്യാനുരണനം...
നല്ല കവിത; നല്ല ശ്രമം

{ Echmukutty } at: May 31, 2011 at 2:33 AM said...

കവിത ഇഷ്ടമായി.
ഷൂസെയെ പരിചയപ്പെടുത്തിയതും നന്നായി.

{ സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു } at: May 31, 2011 at 3:02 AM said...

സത്യത്തില്‍ കവിത ആസ്വദിക്കാന്‍ പോര ഞാന്‍. പ്രത്യേകിച്ച്, ബൌദ്ധിക വ്യായാമം തരുന്ന കവിതകള്‍. അതാവും ഒന്നും മനസ്സിലാകാഞ്ഞത്. അഭിനന്ദനങ്ങള്‍!!

{ അലി } at: May 31, 2011 at 8:25 AM said...

ഓരോരുത്തരും അവർക്ക് വേണ്ടത് മാത്രമേ കാണുന്നുള്ളു...
കവിത കൊള്ളാം.

{ Ashraf Ambalathu } at: May 31, 2011 at 9:27 AM said...

കണ്ണടകള്‍ തന്നെ വേണം, എല്ലാതും കാണാനും മനസ്സിലാക്കാനും.

{ Veejyots } at: May 31, 2011 at 10:09 AM said...

kannu venam irupurameppozhum
kannu venam mukalilum thazheyum

......
ulkannu venam ... best wishes

{ anupama } at: May 31, 2011 at 7:04 PM said...

പ്രിയപ്പെട്ട പ്രിയ,
മഴയില്‍ നനഞ്ഞ സുപ്രഭാതം!
ജീവിതത്തില്‍ ശാന്തതയും സമാധാനവും തിരിച്ചു കിട്ടിയല്ലോ...
അപ്പോള്‍ കാണാതെ പോകരുത്...മുഖംമൂടിക്കുള്ളിലെ കള്ളനാണയങ്ങള്‍..
ആശയവും വരികളും നന്നായി...
ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ട്,
സസ്നേഹം,
അനു

{ Neetha } at: May 31, 2011 at 8:37 PM said...

നല്ല പോസ്റ്റ്‌. എനിക്ക് ഇഷ്ടപ്പെട്ടു.
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
junctionkerala.com ഒന്ന് പോയി നോക്കൂ.
ഈ ബ്ലോഗ്‌ അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു.

{ ലീല എം ചന്ദ്രന്‍.. } at: May 31, 2011 at 10:50 PM said...

നല്ല വരികള്‍

{ ആളവന്‍താന്‍ } at: June 1, 2011 at 11:25 AM said...

എനിക്ക് അല്ലെങ്കിലും ഇങ്ങനെയാ... നല്ലത് ഒന്നും പറഞ്ഞാ മനസ്സിലാവൂല.

{ Salam } at: June 1, 2011 at 1:24 PM said...

പുറം കണ്ണിനെ പറ്റിയല്ല ഉള്ക്കണ്ണിനെപറ്റിയുള്ള ഈ മനോഹര കവിത ഇഷ്ടമായി. മഞ്ഞുതുള്ളിയില്‍ സൂര്യന്‍ പ്രകാശിക്കുന്നു.

{ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. } at: June 1, 2011 at 4:01 PM said...

‘വെളുത്ത അന്ധതയെ‘ യൂറോപ്പുക്കാർക്കെല്ലാം നന്നായി കാണാം..
ഇപ്പോൾ മലയാളികൾക്കും ഇതിലൂടെ നാന്നായി കാണാം അല്ലേ

{ സിദ്ധീക്ക.. } at: June 2, 2011 at 1:56 PM said...

കണ്ണുകള്‍ തുറന്നുതന്നെ പിടിക്കുക , ഇടയ്ക്കു നല്ല ഉള്‍ക്കാഴ്ച്ചകളും കാണാനിടയാവട്ടെ.

Anonymous at: June 3, 2011 at 4:31 AM said...

ഉള്‍ക്കാഴ്ചയോടെയുള്ളൊരന്വേഷണം തന്നെ

{ നിശാസുരഭി } at: June 4, 2011 at 9:09 AM said...

വിവരണങ്ങലിലൂടെ കവിത വായിച്ചു. മനസ്സിലായി.
ആശംസകള്‍

{ ഹാപ്പി ബാച്ചിലേഴ്സ് } at: June 6, 2011 at 4:01 AM said...

കവിതയ്ക്കും വിവരണത്തിനും നന്ദി.

Post a Comment

Search This Blog