പ്രണയം പലവിധം

Tuesday, May 3, 2011
 ത്രികോണം


                                   നീയും  അവളും
                                      പച്ചിരുമ്പും 

                                        കാന്തവും                  
                                   ഒട്ടിച്ചേരുമ്പോള്‍
                               സ്വയം  മറക്കുന്നവ...
                                    ഞാനും  നീയും
                               കാന്തവും കാന്തവും
                              വികര്‍ഷിക്കുമ്പോഴും
                                   ആകര്‍ഷിക്കാന്‍
                                   കൊതിക്കുന്നവ...
                                  _________________

 


ഹൃദയം          
            

            തുറന്നപ്പോള്‍
   അടയ്ക്കാന്‍ പറഞ്ഞു
            അടച്ചപ്പോള്‍
    ആര്‍ക്കുവേണ്ടിയെന്ന്‍

തുറക്കാനും അടയ്ക്കാനും
          നിന്‍റെ കതകല്ല
         എന്‍റെ ഹൃദയം
           ______________



                                                                                                          വിഷുക്കണി


നീ കണി ചോദിച്ചപ്പോള്‍
     ആദ്യം നല്‍കിയത്
       ഞാനായിരുന്നു...
 നീ കൈമാറ്റിയപ്പോള്‍
       വീണുടഞ്ഞത്
      എന്‍റെ ഹൃദയം
    നീ ചിരിച്ചപ്പോള്‍
          മുറിഞ്ഞത്
        എന്‍റെ ശബ്ദം
പിന്നേയും വിഷു വന്നു
      നീട്ടാന്‍ നിനക്കും
   നല്‍കാന്‍ എനിക്കും 

കൈകളുണ്ടായിരുന്നില്ല..
    _________________


31 comments:

{ ചെകുത്താന്‍ } at: May 3, 2011 at 9:13 AM said...

(((((0))))) തേങ്ങാ ഉടയ്ക്കല്‍ എന്റെ വക

{ Jefu Jailaf } at: May 3, 2011 at 9:14 AM said...

ആദ്യത്തെ കമന്റുചെയ്യൻ എന്തോ ഒരു പേടി പോലെ.. എന്തായാലും വേണ്ടില്ല ... തൃകോണവും, ഹൃദയവും എനിക്കങ്ങു ഇഷ്ടപ്പെട്ടു..

{ sreee } at: May 3, 2011 at 9:28 AM said...

“തുറക്കാനും അടയ്ക്കാനും നിന്‍റെ കതകല്ല എന്‍റെ ഹൃദയം“
ഇതെനിക്ക് വളരെ ഇഷ്ടമായി.

{ Raman } at: May 3, 2011 at 9:30 AM said...

vaayichu. Vishayangalil oru link kittunnilla.

{ Manoraj } at: May 3, 2011 at 10:04 AM said...

ഹൃദയമാണ് ഏറെ ഇഷ്ടപ്പെട്ടത്. തൃകോണവും ഇഷ്ടമായി. മൂന്നാമത്തെ വിഷുക്കണി ഇഷ്ടമായെങ്കിലും ഇതിനോട് ചേര്‍ത്ത് വെക്കണ്ടായിരുന്നു എന്നൊരു തോന്നല്‍.

{ നാമൂസ് } at: May 3, 2011 at 10:28 AM said...

പ്രണയം പലവിധം.
ത്രികോണം; മറ്റൊരുവളില്‍ സ്വയം നഷ്ടപ്പെട്ടും ഉള്‍പ്പുളകം കൊള്ളുന്ന ഭര്‍ത്താവും അകലുമ്പോഴും അവനില്‍ തന്നെ സമീപസ്ഥയാവാന്‍ വിധിക്കപ്പെട്ട ഭാര്യയും.

ഹൃദയം: ഈ 'സംശയം'. നിരാകരണത്തിലും വിശ്വസ്തതക്കുള്ള ക്രൂരമാം പ്രതിഫലമാവണം..?

വിഷുക്കണി: അപേക്ഷക്ക് മുമ്പില്‍ ഉപേക്ഷ കാണിക്കാത്ത ഹൃദയത്തെയും ഉപേക്ഷിച്ചു കടന്നു പോയതെങ്ങോട്ട്? അല്ലെങ്കിലെന്തിനു..? മറ്റെന്തു പകരം ലഭിക്കുമെന്ന തോന്നലില്‍. എന്നിട്ടോ..?

ഇത്രയുമോക്കെയോ എനിക്ക് സാധിക്കൂ... ഇത് ഞാന്‍ വായിച്ച കവിത.

{ Muralee Mukundan , ബിലാത്തിപട്ടണം } at: May 3, 2011 at 10:39 AM said...

കാമുകിക്കും ഭാര്യക്കുമിടയിലുള്ള ത്രികോണവും
ഭാര്യയുടെ ഹൃദയവും
പിന്നീടൂള്ള പ്രണയ കൈനീട്ടവുമായി
ഞാനിവയെ സ്വീകരിച്ചു കൊള്ളുന്നൂ
__________

{ ajith } at: May 3, 2011 at 10:50 AM said...

കാതലിലേ രണ്ടു വകൈ
ശൈവമുണ്ടശൈവമുണ്ടു
രണ്ടില്‍ നീ എന്ത വകൈ ശൊല്ല്

(പ്രണയം പലവിധം എന്ന് ടൈറ്റില്‍ കണ്ടപ്പോള്‍ ഈ പഴയ സിനിമാപ്പാട്ട് ഓര്‍മ്മ വന്നു)

{ Lipi Ranju } at: May 3, 2011 at 3:39 PM said...

മൂന്നും ഇഷ്ടായി ...

{ Soul } at: May 3, 2011 at 5:10 PM said...

ഹൃദയം ഏറെ ഇഷ്ട്ടപെട്ടു... എല്ലാം നന്നായിരിക്കുന്നു...

{ AnaamikA } at: May 3, 2011 at 7:36 PM said...

Nalla varikal..

{ ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur } at: May 3, 2011 at 7:41 PM said...

കുറച്ചു അക്ഷരങ്ങളില്‍ കുറെ അര്‍ഥങ്ങള്‍...
നല്ല കവിതകള്‍..

{ SHANAVAS } at: May 3, 2011 at 8:45 PM said...

സുന്ദരമായ കവിഭാവന,ഒരു മഞ്ഞുതുള്ളി ടച്ചോടെ .അഭിനന്ദനങ്ങള്‍.

{ grkaviyoor } at: May 3, 2011 at 10:55 PM said...

പ്രണയം പരിഭവും ഒരു നാണയത്തിന്റെ മറു പുറങ്ങളും

മുന്ന് കവിതകളും ഇഷ്ടമായി എഴുത്ത് തുടരട്ടെ

{ musthupamburuthi } at: May 3, 2011 at 11:31 PM said...

കവിത നന്നായിട്ടുണ്ട്,…..ത്രികോണവും ഹൃദയവും വിഷുക്കണിയും മൂന്നും കലക്കിയിട്ടുണ്ട്…..ഹൃദയം എന്റെ ഹൃദയത്തിൽ വല്ലാതങ്ങു തട്ടി………..ആശംസകൾ…….വീണ്ടും വീണ്ടും എഴുതുക

{ ഷബീര്‍ - തിരിച്ചിലാന്‍ } at: May 4, 2011 at 1:04 AM said...

നല്ല കവിത..

മൂന്ന് കവിതയിലും നിരാശ നിഴലിച്ച് നില്‍ക്കുന്നു... ആശംസകള്‍

{ MOIDEEN ANGADIMUGAR } at: May 4, 2011 at 1:36 AM said...

വരികൾക്ക് ഒരു പുതുമയുണ്ട് പ്രിയ.

{ the man to walk with } at: May 4, 2011 at 2:10 AM said...

Ishtaayi kavithakal

{ ബെഞ്ചാലി } at: May 4, 2011 at 4:55 AM said...

“തുറക്കാനും അടയ്ക്കാനും നിന്‍റെ കതകല്ല എന്‍റെ ഹൃദയം“

അതങ്ങിനെ തന്നെ...പറയേണ്ടത് ബോൾഡായി തന്നെ..
ആശംസകൾ

{ ishaqh ഇസ്‌ഹാക് } at: May 4, 2011 at 4:59 AM said...

പലവിധ പ്രണയം...
ഹൃദയം കൂടുതൽ ഇഷ്ടമായി.

{ Akbar } at: May 4, 2011 at 5:39 AM said...

മൂന്നു കവിതകളും ഇഷ്ടമായി.

{ Sneha } at: May 4, 2011 at 8:30 AM said...

ആദ്യത്തെ രണ്ടെണ്ണം കൂടുതല്‍ ഇഷ്ട്ടായി ..
നല്ല വരികള്‍..

{ അലി } at: May 4, 2011 at 8:46 AM said...

ഹൃദയം ഹൃദ്യമായി.

{ A } at: May 4, 2011 at 12:20 PM said...

ആകെ മൊത്തം ഇഷ്ടമായി. mystic touch ഉള്ള വരികള്‍. അല്ലെങ്കില്‍ ഒരു സൂഫി ടച് എന്നും വിളിക്കാം.

{ rafeeQ നടുവട്ടം } at: May 5, 2011 at 12:01 PM said...

അടുത്ത വായിച്ചതില്‍ ഏറ്റവും ഇഷ്ടമായ വരികളാണ് ''ത്രികോണം'' എന്ന കവിതയില്‍.
എല്ലാ ആശംസകളും!

{ ponmalakkaran | പൊന്മളക്കാരന്‍ } at: May 29, 2011 at 6:03 AM said...

ഇഷ്ട്ടായി ...............,

{ ATHUL } at: August 11, 2011 at 11:28 AM said...

othiri othiri ishtapettu ..ella kavithayum !!!!!!!!!!!!!!!

{ Mohiyudheen MP } at: January 3, 2012 at 3:38 PM said...

പിന്നേയും വിഷു വന്നു
നീട്ടാന്‍ നിനക്കും
നല്‍കാന്‍ എനിക്കും
കൈകളുണ്ടായിരുന്നില്ല..

മൊത്തം ഇഷ്ടമായി

{ Philip Verghese 'Ariel' } at: March 23, 2012 at 4:33 AM said...

വിഷു ക്ക ണി ക്കവിതക്ക് ഒരു
കണിക്കൊന്ന ചിത്രം കൊടുക്കാമായിരുന്നല്ലോ
എന്ന് തോന്നി അതല്ല്ലെ പതിവ്?
അയ്യോ എനി ക്കറിയില്ല എന്ന് മാത്രം പറയരുത്
മൊത്തത്തില്‍ ബ്ലോഗിഷ്ട്ടായി!
ബ്ലോഗില്‍ ചേരുന്നു.
നന്ദി നമസ്കാരം, വീണ്ടും കാണാം
എഴുതുക അറിയിക്കുക.
ആശംസകള്‍
ഫിലിപ്പ് ഏരിയല്‍

{ Philip Verghese 'Ariel' } at: March 23, 2012 at 4:34 AM said...

athu ithu modern VISHU aayathinaalaano yentho?

{ Unknown } at: March 19, 2014 at 11:09 PM said...

da ninakk sigamalleeee?.................

Post a Comment

Search This Blog