"ഒരു യാത്രാമൊഴിയോടെ......."

Tuesday, November 30, 2010 13 comments
"നീയെന്ന സ്വപ്നത്തെ അറിയാ തീരങ്ങളില്‍ വെച്ചെന്ന് കണ്ടുമുട്ടും ഞാന്‍ .
ഒരു നക്ഷത്രത്തെയും കൂട്ടുപിടിച്ചു ഞാന്‍ ഇരുണ്ട യാമങ്ങളില്‍ കണ്‍ച്ചിമ്മാതെ  നോക്കവെ .........
അറിയാ വേദനകളെ ഞാനെന്‍റെ ഹൃദയത്തില്‍  ഏറ്റുവാങ്ങി .......
അറിയാത്ത വേദനയും അറിയുന്ന സ്വപ്നവും ഇടതിങ്ങി ഗദ്ഗദമായ്  
ആര്‍ത്തിരമ്പുന്ന കടലും അതിലൊരു നൗകയും പിന്നെ ഞാനും ബാക്കിയായ് .........
കായല്‍ പരപ്പില്‍ കണ്ണീരിന്‍റെ ഉപ്പു തേടിയില്ല,കരളുറപ്പിച്ചു മുന്നോട്ടു നീങ്ങവെ കാറ്റും കോളും സ്വാഗതമേകവെ
തുറന്ന വായില്‍ വിശപ്പും ദാഹവുമായ് തുള്ളിത്തുടിച്ചു തിരയും തന്‍റെ നുരയുന്ന കൈകള്‍ നീട്ടി ....................
നീയാകുന്ന സത്തയെ ഞാനെന്‍റെ  സിരകളിലേക്ക്  ആവഹിക്കട്ടെ ,ഞാനെന്‍റെ ദാഹം തീര്‍ക്കട്ടെ ,വിശപ്പ്‌ മറക്കട്ടെ..................
നുരയുന്ന കൈകളില്‍ പ്രത്യാശയുടെ കണങ്ങളോ...?
ക്ഷമിക്ക നീ !! ഞാന്‍ പോയി വരട്ടെ ......
ഞാനെന്ന സത്തയെ അറിയുന്ന സ്വപ്നത്തെ തേടി പോകുന്നു ഞാന്‍ .......
എന്‍റെ സഹനത്തില്‍  നിന്‍റെ  ദാഹവും വിശപ്പും 
നീ മറക്കും .
നീ എനിക്കായ് ശാന്തയാകൂ...
പോയി വരട്ടെ ഞാന്‍ ...."
_______________________________________________

" മഴയറിയാതെ..."

Sunday, November 21, 2010 7 comments


നഭസ്സില്‍  നിന്നും  രസധരാ 
        നിന്റെ  മാറിലെക്കിറങ്ങുന്നു 
                കോടാനുകോടി  കരങ്ങള്‍ 
തുടികൊട്ടി  തിറയാട്ടി
         തിമിര്‍ത്തു  പെയ്യുന്നു
                ഭൂഗോളത്തിന്റെ സ്പന്ദനങ്ങള്‍  
നീട്ടിയ  കരങ്ങളില്‍ 
         കാലത്തിന്റെ  വികൃതിയില്ല
                   കണ്ണിലെരിയുന്നോരഗ്നിയില്ല
ശാന്തിയുടെ  ഘോര ഘോര 
            സഹനത്തിന്റെ  കണ്ണീര്‍ 
                   പെയ്തിറങ്ങുന്നു മഴയായ്......

മഴയറിയാതെ പൂക്കില്ല പൂക്കളും 

           മഴയറിയാതെ പിറക്കില്ലൊരുണ്ണിയും

മിഴിതുറന്നു  മഴയെ  തേടുന്നു 
           പുത്തന്‍ പിറവികള്‍  പ്രതീക്ഷകള്‍

അന്വഹമീ  യാത്രയിലെങ്ങും 
              മഴ തോരാതെ പെയ്തും 
                      മേഘപഥത്തിലൊളിച്ചും
                               കല്പകാലം  താണ്ടവേ
പൊഴിഞ്ഞു  വീഴുന്ന 
              പ്രാണന്റെ  കൂട്ടില്‍ 
                        നിന്നടരാന്‍  വെമ്പുന്നു 
                                   നോവിന്റെ   മഴനീര്‍തുള്ളികള്‍... 
മണ്ണിലലിയുന്നോരോ ജീവസ്സിലും 
            മഴ  പറയുന്നു ഉയിരിന്റെ 
                        അനന്ത്യ സൃഷ്ടി സ്വകാര്യങ്ങള്‍...

നഭസ്സിന്റെ  പ്രണയമായ്
             മഴയാടി തളിര്‍ക്കുന്നോരോ ജീവനിലും......

മഴയറിയാതെ പൂക്കില്ല പൂക്കളും...
            മഴയറിയാതെ പിറക്കില്ലോരുണ്ണിയും..

     
 

" ഉടയാത്ത കുപ്പിവളകള്‍ ........."

Saturday, November 20, 2010 5 comments
        അയാള്‍ ചിരിച്ചപ്പോള്‍ പല്ലുകള്‍ക്കിടയിലെ
വിടവിലുടെ അവളുടെ സ്വപ്‌നങ്ങള്‍ 
                      തലനീട്ടുന്നതു കണ്ടു ......
        
         അയാള്‍  മുടി കോതി ഒതുക്കിയപ്പോള്‍ 
അവള്‍ക്കു വിളഞ്ഞ നെല്‍പ്പാടം ഓര്‍മ്മ വന്നു ..
                   
          അയാള്‍ കണ്ണട  ഊരിയപ്പോള്‍ 
അവള്‍ ശുക്രനെയും ശനിയും ഒരുമിച്ചു കണ്ടു......

         ചായക്കപ്പ് നീട്ടുമ്പോള്‍ അയാളുടെ 
കരസ്പര്‍ശം അവളുടെ കൈകളെ  മരവിപ്പിച്ചു...

         അയാള്‍ മൂന്നാമത്തെ ജിലേബിയും
വായിലിട്ടപ്പോള്‍ അവള്‍ക്കു ഓക്കാനം വന്നു ......

         അയാളുടെ ദീര്‍ഘിച്ച മേല്‍ശ്വാസം
അവളുടെ നാസികയെ ചൂടുപിടിപ്പിച്ചു .........

         അയാള്‍ സ്ത്രീധനം ചോദിച്ചപ്പോള്‍ 
അവള്‍ പാതി വീര്‍ത്ത വയറില്‍ തൊട്ടു കാണിച്ചു ...

         അയാളുടെ ശബ്ദമുയര്‍ന്നപ്പോള്‍ 
അവള്‍ പൊട്ടിച്ചിരിച്ചു .........................

         അയാള്‍ തിരക്കിട്ട് പടിക്കെട്ടുകളിറങ്ങുമ്പോള്‍
അവള്‍  വീണ്ടും പൊട്ടിച്ചിരിച്ചു .....................



****************************************************
*************************************************** 

കുഞ്ഞുചോദ്യം

Friday, November 19, 2010 3 comments
കുഞ്ഞ്‌  പൂവിനോട് ചോദിച്ചു
എന്‍റെ  അച്ഛനെവിടെ ...?
പൂവ് പറഞ്ഞു പൂമ്പാറ്റയ്ക്കറിയാം....
കുഞ്ഞ്‌  പൂമ്പാറ്റയോട്  ചോദിച്ചു
എന്‍റെച്ഛനെവിടെ........? 
പൂമ്പാറ്റ പറഞ്ഞു കാറ്റിനറിയാം....
കുഞ്ഞ്‌ കാറ്റിനോട് ചോദിച്ചു
എന്‍റെച്ഛനെ കണ്ടോ......?
കാറ്റു പറഞ്ഞു  സൂര്യനറിയാം.....
കുഞ്ഞ്‌ സൂര്യനോട് ചോദിച്ചു 
എന്‍റെച്ഛനെ അറിയോ...?
സൂര്യന്‍ പറഞ്ഞു പറവകള്‍ക്കറിയാം......
പിന്നീടവള്‍ മണ്ണിനോടും മരങ്ങളോടും 
പുല്ലിനോടും പശുക്കളോടും 
പുഴയോടും മഴയോടും ചോദിച്ചു .........
എന്‍റെച്ഛന്‍  എവിടെയാ ....?
മഴ പറഞ്ഞു അമ്മയ്ക്കറിയാം ....
കുഞ്ഞ്‌ അമ്മയോട് ചോദിച്ചു 
എന്‍റെച്ഛന്‍.........?
അമ്മ അവളുടെ കുഞ്ഞിക്കൈകള്‍ 
കോരിയെടുത്ത് 
ആ നെഞ്ചോടു ചേര്‍ത്തിട്ട്‌  
ഇങ്ങനെ പറഞ്ഞു .......
" ഇതാ......ഇവിടെ...............
ഇവിടെയുണ്ട് കുഞ്ഞിന്‍റെ അച്ഛന്‍ ....."
 
**************************************************************************************
**************************************************************************************

" ഗന്ധര്‍വ്വക്ഷേത്രം "

Tuesday, November 16, 2010 6 comments

                     ഈ രാത്രി ഉറങ്ങാതിരിക്കണം 
കിനാക്കള്‍ പടികടന്നു വരാം...
                     പൂവിന്‍റെ നിശ്വാസമാവാം
മഴത്തുള്ളി കിലുക്കവുമാവാം..
                    താഴെ ഒരരുവി തേങ്ങുന്നതാവാം..
പാദസ്വരം കേള്‍ക്കാതെ 
                    പടികടന്നു പോകണം 
കരിയിലകള്‍ മുറുമുറുക്കുന്നത്
                      കാറ്റിനോടാവാം..........
അരയാലില്‍ ഊയലാടുന്നത്‌ 
                     കടവാവ്വലുകളാവാം...
കുഴല്‍നാദം പൊഴിക്കുന്നത് 
                   മുളങ്കൂട്ടമാവാം.......
രാത്രിമഴയില്‍ കുങ്കുമം 
                   മായാതെ നോക്കണം..
ഇരുട്ടില്‍ തിളങ്ങുന്നത് 
                    വെള്ളിക്കണ്ണുകളാവാം..       
നനഞ്ഞു കുതിര്‍ന്ന മണ്‍വഴികളില്‍ 
                   പാദങ്ങള്‍ പതിയാതെ നോക്കണം..
വഴിവിളക്കുകളായ്
                   തെളിയുന്നത്  മിന്മിനികളാവാം...
പുഴയുടെ തണുപ്പില്‍ 
                    കുളിച്ചു കയറണം
വാര്‍മുടിയില്‍ ചൂടാന്‍ 
                    പാലപ്പൂ ഇറുക്കണം
കാവെത്തിയാല്‍ തെളിക്കണം
                    കല്‍വിളക്കുകള്‍ .....
കാവിലെ കല്ലില്‍ 
                    തലചായ്ച്ചു കിടക്കണം ....
താനേ തുറക്കുന്നത് 
                    ശ്രീകോവിലാകാം....
പവിഴമല്ലികള്‍ കൊണ്ടൊരു 
                    മഞ്ചമൊരുക്കേണം,,,,,
പടികടന്നെത്തുന്നത് 
                    ഗന്ധര്‍വ്വനാകാം...........
നാളും പേരും പറയാതെ 
                    നേദിച്ചു തീര്‍ക്കണം ശിഷ്ട ജന്മം...
ഈ രാത്രി ഉറങ്ങാതിരിക്കണം 
                  കിനാക്കള്‍ പടികടന്നു വരാം.........


************************************************
*******************************************
 

" ഒരു തിരിച്ചുപോക്കിന് കൊതിക്കുന്ന പുഴയായ്.........."

Sunday, November 7, 2010 8 comments

ഞാന്‍ നടന്നു നീങ്ങിയ വഴിത്താരകളിലെല്ലാം നീയായിരുന്നു.......
നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രമായിരുന്നു......
നിശബ്ദമായി തെരുവോരം പറ്റി നടക്കുമ്പോള്‍  വണ്ടിച്ചക്രങ്ങള്‍ക്കിടയില്‍ നിന്നും
നിന്റെ നിലവിളി കാതോര്‍ത്തു.......
പൂക്കച്ചവടക്കാരിയുമായി വിലപേശുമ്പോള്‍ നിന്റെ മുഖത്തെ കുസൃതി ഞാന്‍
കണ്ടിട്ടുണ്ട്.........
തെരുവിലൂടെ നിന്റെ കൈചെര്‍ത്തു നടക്കുമ്പോള്‍ സുരക്ഷിതമെന്തെന്നു ഞാന്‍ 
തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ ............
ചേര്‍ത്തുവെച്ച നിന്റെ ഓര്‍മ്മകള്‍ മറക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം അലയടിക്കുന്ന
തിരപോലെ അതെന്റെയുള്ളില്‍ ആഞ്ഞു പതിക്കുന്നു ...........
തിരിഞ്ഞോടാന്‍ വെമ്പുമ്പോഴെല്ലാം ചങ്ങലക്കിട്ടപോലെ പാദങ്ങള്‍ മണല്‍തരികളില്‍
ആഴ്ന്നിറങ്ങുന്നു ............
നിനക്കെല്ലാം തമാശയായിരുന്നു ......ബന്ധങ്ങള്‍...സൗഹൃദങ്ങള്‍..........എല്ലാം......
നിന്റെ ജീവിതം പോലും...............
നമ്മുടെ സ്വകാര്യതകളില്‍ മരണം നിത്യസന്ദര്‍ശകനായിരുന്നു.....
മരണപ്പെട്ടവര്‍...മരണം കാത്തുക്കിടക്കുന്നവര്‍......മരണം വിലയ്ക്ക് വാങ്ങുന്നവര്‍....
മരണം സമ്മാനിക്കുന്നവര്‍.......അങ്ങിനെയങ്ങിനെ..........
ഒരിക്കല്‍ നീയെന്നോട്‌ ചോദിച്ചില്ലേ......നിന്റെ മരണം എന്നെ കരയിക്കുമോ എന്ന്‌.......
അന്നെനിക്ക് നിന്നോട് തോല്‍ക്കാന്‍ മനസ്സില്ലായിരുന്നു ........
ഗര്‍വ്വോടെ  പറഞ്ഞതോര്‍മ്മയുണ്ട്‌.........
" ഇല്ല കരയില്ല......ചിരിക്കും....."
അപ്പോഴത്തെ നിന്റെ ദേഷ്യത്തോടെയുള്ള  നോട്ടം ഇപ്പോഴും എന്റെ  ഓര്‍മ്മയിലുണ്ട്....
നിനക്കറിയോ!!!!!!!...ഞാന്‍ കരയുകയാണ്..........
കഴിഞ്ഞ കുറെ മാസങ്ങളായി .........നിന്നെക്കുറിച്ചോര്‍ത്തു മാത്രം ..........
ആര്‍ക്കുമുന്പിലും തുറക്കാന്‍ ഇഷ്ട്ടമില്ലാത്ത മനസ്സുമായി നാല് ചുവരുകള്‍ക്കുള്ളില്‍ 
നിന്നെയൊളിപ്പിച്ചു വെറുതെ കരയുന്നു .....തോരാത്ത രാത്രിമഴയായ്......
പിരിയാന്‍ കഴിയാത്തവിധം നീയെന്നോട്‌ അടുത്തിരുന്നോ  എന്നെനിക്കറിയില്ല....
ഞാന്‍ നിനക്ക് ആരായിരുന്നു എന്നുമറിയില്ല ..............
ഒരു പക്ഷെ നീയെന്നെ സ്നേഹിക്കാന്‍ പഠിപ്പിക്കാത്തത് കൊണ്ടായിരിക്കാം......
നിനക്കെന്നും വലുത് നിന്റെ ഇഷ്ടങ്ങളായിരുന്നു......
അവിടെ ഞാനെന്നും ഒറ്റയ്ക്കായിരുന്നു ............
നിന്റെ പൊട്ടിച്ചിരികള്‍ക്കും തമാശകള്‍ക്കുമിടയില്‍ ഒരു ചെറിയ പരിഗണനക്കായി 
ഞാനേറെ കൊതിച്ചിരുന്നു ..........
ഒരിക്കല്‍ എന്റെ വിരസതയിലെപ്പോഴോ ചാനലുകളിലൂടെ ഒരോട്ടപ്രദക്ഷിണം 
നടത്തുമ്പോള്‍ അവിചാരിതമായി നിനക്കേറ്റവും പ്രിയപ്പെട്ട കന്യാകുമാരി  കണ്ടു........ഒരിക്കല്‍ നീയെന്നെ കൊണ്ടുപോവാമെന്ന് മോഹിപ്പിച്ച സ്ഥലം.....
അവിടം നിന്നോടൊത്തു കാണാന്‍ ഞാനേറെ ആഗ്രഹിച്ചിരുന്നു........ഒരുപാട് നൊമ്പരങ്ങള്‍ 
ഉണര്‍ത്തി കന്യാകുമാരി എനിക്ക് മുന്‍പിലൂടെ കടന്നുപോയി .........
എനിക്ക് ചുറ്റും നിന്റെ ഓര്‍മ്മയല്ലാതെ  മറ്റൊന്നുമില്ലാത്തപോലെ.......
അവസാനമായി ആശുപത്രി വരാന്തയില്‍ നിന്നു ഞാന്‍  പ്രാര്‍ത്ഥിച്ചത്‌ എനിക്ക് 
വേണ്ടി മാത്രമായിരുന്നു........
എനിക്ക് നിന്നെ വേണമായിരുന്നു............
ഒളിപ്പിച്ചുവെച്ച ആ സ്നേഹം എനിക്ക് അറിയണമായിരുന്നു ..........
നീ എന്റേത് മാത്രമാണ് .............ഈ ദുഃഖം എനിക്ക് മാത്രം അവകാശപ്പെട്ടതും ..........
അവസാനമായി നിന്റെ ചുണ്ടുകളില്‍ ചുണ്ടമര്‍ത്തി ആ കണ്ണുകളിലേക്കു നോക്കി 
എനിക്ക് പറയണമായിരുന്നു ............നിന്നെ ഞാനേറെ സ്നേഹിച്ചിരുന്നു എന്ന്‌ ..........
ജീവന്റെ അവസാന ശ്വാസത്തിലും എന്റെ സ്നേഹം നീയറിയണമായിരുന്നു.........
പറയുവാനേറെ ആശിച്ച് പറയാതിരുന്നത് .................
സ്നേഹം പ്രകടിപ്പിക്കാന്‍  വേണ്ടി  
മാത്രമുള്ളതാണെന്നു തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ .........
തീരാനൊമ്പരമായി  ശ്വാസംമുട്ടിക്കുന്ന ഒരു  യാഥാര്‍ത്ഥ്യം ...............
ഒരു മറവിക്കും നിന്നെ ഞാന്‍ വിട്ടുകൊടുക്കില്ല ...........
നിനക്ക് ജീവിക്കാന്‍ ഞാനെന്റെ ഹൃദയം തരുന്നു.........
അത് മിടിക്കുന്നുണ്ട്‌............
" അതും നിനക്ക് വേണ്ടി മാത്രം ......................................................"
.......................................................................................................
......................................................................................................
.......................................................................................................

AN ELEGY FROM COFFIN

Thursday, November 4, 2010 6 comments


My windows are opened 
             a tricky breeze comes beside
It begs me to stop crying.....
            Nobody can see my grief
Surroundings filled with silence

            I pray for my beloved one  
I felt wet and my throat  was in bitter taste.
            Memories stifle with pain,

harmfully i thrash my breast. 
            Even as i curse the gruelling fate
Hectic thoughts moving around the head,beneath 

            the shadows are singing and dancing.
My furious arms fling the vase and flowers.
            I walks through with heavy steps
Broken pieces stung my foot
            Pull my face into knees and
crying with a murmuring voice.......
           Sweating warm air  Swinging objects

Rising thoughts  Lonely fate
            that i desired to cry aloud
Freezing tongue makes me sobbed
            Distress filling darkness being blind.
Sorrows are not overflowing ,
            my heart will ready to outburst...
While my windows are opened
            a tricky breeze comes beside
and it begs me to stop crying.....
            Sublime truth come forward
It preface gospel quatrain
            and embracing me gracefully
It sprays heavenly water
            that lighten my face with joy
Slowly i recovered from my melancholy
            of its coldly supernatural hands
Suddenly i am flying like a mist.....
            Moving outside with pathetic breeze
I send out to a wonder world of excellence
            Rainy forest contains whistling trees ,
sunny spots and mystic evergreen valley of
            fragrant flowers with different colours... 
Glittering tiny butterflies pattering
            through out the downy flowers...
Warbler whitish stream flowing
            surround the valley....
Succour breeze soften my
            face in love and touching
calmly with its icy hands......
             An undying end absconding me
from painfully lonely life........ 
...............................................
...............................................
................................................

Search This Blog