" മഴയറിയാതെ..."

Sunday, November 21, 2010


നഭസ്സില്‍  നിന്നും  രസധരാ 
        നിന്റെ  മാറിലെക്കിറങ്ങുന്നു 
                കോടാനുകോടി  കരങ്ങള്‍ 
തുടികൊട്ടി  തിറയാട്ടി
         തിമിര്‍ത്തു  പെയ്യുന്നു
                ഭൂഗോളത്തിന്റെ സ്പന്ദനങ്ങള്‍  
നീട്ടിയ  കരങ്ങളില്‍ 
         കാലത്തിന്റെ  വികൃതിയില്ല
                   കണ്ണിലെരിയുന്നോരഗ്നിയില്ല
ശാന്തിയുടെ  ഘോര ഘോര 
            സഹനത്തിന്റെ  കണ്ണീര്‍ 
                   പെയ്തിറങ്ങുന്നു മഴയായ്......

മഴയറിയാതെ പൂക്കില്ല പൂക്കളും 

           മഴയറിയാതെ പിറക്കില്ലൊരുണ്ണിയും

മിഴിതുറന്നു  മഴയെ  തേടുന്നു 
           പുത്തന്‍ പിറവികള്‍  പ്രതീക്ഷകള്‍

അന്വഹമീ  യാത്രയിലെങ്ങും 
              മഴ തോരാതെ പെയ്തും 
                      മേഘപഥത്തിലൊളിച്ചും
                               കല്പകാലം  താണ്ടവേ
പൊഴിഞ്ഞു  വീഴുന്ന 
              പ്രാണന്റെ  കൂട്ടില്‍ 
                        നിന്നടരാന്‍  വെമ്പുന്നു 
                                   നോവിന്റെ   മഴനീര്‍തുള്ളികള്‍... 
മണ്ണിലലിയുന്നോരോ ജീവസ്സിലും 
            മഴ  പറയുന്നു ഉയിരിന്റെ 
                        അനന്ത്യ സൃഷ്ടി സ്വകാര്യങ്ങള്‍...

നഭസ്സിന്റെ  പ്രണയമായ്
             മഴയാടി തളിര്‍ക്കുന്നോരോ ജീവനിലും......

മഴയറിയാതെ പൂക്കില്ല പൂക്കളും...
            മഴയറിയാതെ പിറക്കില്ലോരുണ്ണിയും..

     
 

7 comments:

{ Pampally } at: October 9, 2010 at 7:47 PM said...

മഴയെന്റെ കൂട്ടുകാരിയാണ്..
ചിലപ്പോഴൊക്കെ
എന്നെനോക്കി
ചിരിച്ച്, കളിച്ച്,
ചുംബനങ്ങള്‍ നല്‍കി...
മഴയോരം ചേര്‍ന്ന്
നടക്കാന്‍ കൊതിയാണ്..
മഴനൂലുകളോട്
പ്രണയമാണ്...
എന്നിട്ടുമെന്തേ..
നീ പെയ്യാത്തൂ...

{ തേജസ്വിനി } at: October 10, 2010 at 11:01 AM said...

നല്ല മഴച്ചിത്രങ്ങൾ....

പാതകള്‍ മഴയെയറിയുമെന്നൊരു മൊഴി
വഴിയറിയാതാരെയോ കാത്തിരിക്കുന്നു!

{ - സോണി - } at: October 15, 2010 at 9:33 AM said...

മഴ പെയ്യുന്നുണ്ട്....
അത് മഴയാണെന്നു നീ തിരിച്ചറിയുന്നില്ലെന്നു മാത്രം....

{ shaffi } at: November 6, 2010 at 12:51 PM said...

വാക്കുകള്‍ സ്പഷ്ടം .............നന്നായിട്ടുണ്ട് .........ഇനിയും പ്രതീക്ഷിക്കുന്നു ..........

Anonymous at: December 17, 2010 at 11:24 PM said...

thank you for all...........

{ siju } at: February 22, 2011 at 3:02 AM said...

unnikaley cherthu pidichal mazhayudey spanthanagal ariyam

mazhayariyathey pirakkillorunniyum

nannayittundu ee manjuthulli.

aasamsakal.

{ മഹേഷ്‌ വിജയന്‍ } at: March 23, 2011 at 12:54 AM said...

"മഴയറിയാതെ പൂക്കില്ല പൂക്കളും
മഴയറിയാതെ പിറക്കില്ലൊരുണ്ണിയും "

"മിഴിതുറന്നു മഴയെ തേടുന്നു
പുത്തന്‍ പിറവികള്‍ പ്രതീക്ഷകള്‍ "

"പൊഴിഞ്ഞു വീഴുന്ന
പ്രാണന്റെ കൂട്ടില്‍
നിന്നടരാന്‍ വെമ്പുന്നു
നോവിന്റെ മഴനീര്‍തുള്ളികള്‍..."

മഴയോടുള്ള ഇഷ്ടം കലാകാരന്മാരുടെ ആര്‍ദ്രഭാവമാണ്....മനസിന്റെ താളമാണ്....
മഴയെ സ്നേഹിക്കാന്‍ എന്നെ പഠിപ്പിച്ചത് 'ക്ലാരയും' പപ്പേട്ടനും ആണ്...തൂവാനത്തുമ്പികള്‍ എന്ന സിനിമയിലൂടെ..

കവിതയിലെ വരികള്‍ ഒരുപാടിഷ്ട്ടപ്പെട്ടിരിക്കുന്നു മഞ്ഞുതുള്ളി...
ഇനിയും എഴുതുക.. ആശംസകള്‍..

Post a Comment

Search This Blog