" ഡിസംബര്‍ പറഞ്ഞത്..."

Saturday, January 1, 2011



കോടയിറങ്ങുന്ന കുന്നിന്‍ ചെരുവില്‍ പുല്‍ത്തലപ്പുകളെ 
തൊട്ടുരുമ്മി നിന്‍റെ നനവാര്‍ന്ന വിരല്‍ത്തുമ്പില്‍ തൊട്ടപ്പോള്‍ 
ഓ !!!!  ഡിസംബര്‍ നീയെന്നോട്‌ പറഞ്ഞു, ഇതു 
പോലൊരു  മഞ്ഞുകാലത്തായിരുന്നു നിന്‍റെ  ജനനമെന്ന്...
നിന്‍റെ കുളിരില്‍ മുങ്ങി പൂര്‍ണകായചന്ദ്രികയില്‍  
മിഴിനട്ടു നില്‍ക്കുമ്പോള്‍  ഡിസംബര്‍ ! വീണ്ടും നീയെന്നോട്‌ 
പറഞ്ഞു,ഇത് പോലൊരു പൌര്‍ണ്ണമി രാവിലായിരുന്നു 
നീ ആദ്യമായ് കരഞ്ഞതെന്ന്.............
വീശിയടിക്കുന്ന കാറ്റില്‍ ഞെട്ടറ്റു വീഴുന്ന പച്ചിലകളെ  
നോക്കി നില്‍ക്കുമ്പോള്‍ ഡിസംബര്‍ ! നീയെന്‍റെ  കാതിലോതി,
കാറ്റിനു പച്ചിലയെന്നോ പഴുത്തിലയെന്നോ ഭേദമില്ലെന്ന്.......
ധനുമാസപുലരിയില്‍ പുഴയുടെ തെളിനീരില്‍ കണ്ണാടി 
നോക്കിയിരിക്കുമ്പോള്‍ ഡിസംബര്‍ ! നീ പറഞ്ഞു ,
ഇന്നു തിരുവാതിരയാണ്...............
ഉരുകിയൊലിക്കുന്ന മെഴുകുതിരിയെ നോക്കിഎന്‍റെ 
ജീവിതവും നീയും ഒന്നാണെന്ന് ഓര്‍മ്മപ്പെടുത്തുമ്പോള്‍ 
ഡിസംബര്‍ ! നീയെന്നോട്‌ പറഞ്ഞു,ഇന്നു നിന്‍റെ ജന്മദിനമാണ്....
പോയകാലദിനങ്ങള്‍  പടര്‍ത്തിയ  കറുപ്പില്‍ അലകടല്‍ 
ഇരമ്പിയാര്‍ത്ത് തിരതല്ലി പാഞ്ഞടുക്കുമ്പോള്‍ മുറുക്കെയടച്ച 
എന്‍റെ  മിഴികളെ  ഉടച്ചുകൊണ്ട്  ഉരുകിയൊലിച്ച  
തീവ്രവേദനകള്‍ തെളിനീര്‍കണങ്ങളായ് വിണ്ണിലലയാതെ
മണ്ണില്‍ വീണടിയുമ്പോള്‍ ഡിസംബര്‍ ! വീണ്ടും  
നീയെന്നോട്‌ പറഞ്ഞു ," കരയരുത് ഇന്നു നിന്‍റെ ജന്മദിനമാണ്...."


******************************************************

54 comments:

{ ഹംസ } at: January 1, 2011 at 6:44 AM said...

കവിത വായിച്ചു..

പുതുവത്സരാശംസകള്‍

{ നിശാസുരഭി } at: January 1, 2011 at 7:21 AM said...

ഇത് പോലൊരു പൌര്‍ണ്ണമി രാവിലായിരുന്നു
നീ ആദ്യമായ് കരഞ്ഞതെന്ന്........
വീശിയടിക്കുന്ന കാറ്റില്‍ ഞെട്ടറ്റു വീഴുന്ന
പച്ചിലകളെ നോക്കി നില്‍ക്കുമ്പോള്‍
ഡിസംബര്‍ നീയെന്‍റെ കാതിലോതി
കാറ്റിനു പച്ചിലയെന്നോ പഴുത്തിലയെന്നോ
ഭേദമില്ലെന്ന് .

ശരിയാണ്, കാറ്റിനെന്ത് ഭേദം.

ഇത്തിരി തരളമായ് മനസ്സ്, കവിത വായിച്ചപ്പോള്‍ :)
പുതുവത്സരാശംസകളോടെ..

{ Manoraj } at: January 1, 2011 at 7:23 AM said...

ഓ ഡിസംബര്‍ ഇന്നലെ നീയെന്നോട് വളരെ നൈരാശ്യത്തോടെ പറഞ്ഞു ഇക്കുറി ഞാന്‍ വിടവാങ്ങട്ടെ എന്ന്..

ഓ ഡിസംബര്‍ അറിയില്ലല്ലോ പന്തീരുമാസത്തെ കാത്തിരുപ്പിനൊടുവില്‍ നിന്‍ ചാരെയണയുവാന്‍ ഞാന്‍ ബാക്കിയുണ്ടാവുമോയെന്ന് എനിക്കറിയില്ല എന്റെ സോദരി..

പുതുവത്സരാശംസകള്‍

{ ഉമേഷ്‌ പിലിക്കൊട് } at: January 1, 2011 at 7:32 AM said...

ഉരുകിയൊലിക്കുന്ന മെഴുകുതിരിയെ നോക്കി
എന്‍റെ ജീവിതവും നീയും ഒന്നാണെന്ന്
ഓര്‍മ്മപ്പെടുത്തുമ്പോള്‍ ഡിസംബര്‍
നീയെന്നോട്‌ പറഞ്ഞു
ഇന്നു നിന്‍റെ ജന്മദിനമാണ്...


നന്നായിട്ടുണ്ട് ആശംസകള്‍

{ Pampally } at: January 1, 2011 at 8:49 AM said...

മഞ്ഞുതുള്ളീ....,
നീ ഡിസംബറിന്
മാത്രം സ്വന്തം....
പിന്നെ.....?!
കവിത നന്നായിരിക്കുന്നു...
ഡിസംബറില്‍
നീ ഒന്നും മറന്നില്ല.....

{ ജയിംസ് സണ്ണി പാറ്റൂര്‍ } at: January 1, 2011 at 9:35 AM said...

നല്ല കവിത അതീവ ഹൃദ്യമായി
ചൊല്ലാന്‍ കഴിയുന്നു.

{ സുജിത് കയ്യൂര്‍ } at: January 1, 2011 at 9:40 AM said...

Enikku ee varikal valare ishtamaayi.piriyumbol dec.neyum varumbol jan.yeyum namukku ishtamaanu...

{ ലീല എം ചന്ദ്രന്‍.. } at: January 1, 2011 at 10:03 AM said...

പ്രിയ...എത്ര ഗംഭീരമായ വര്‍ക്കുകള്‍ ...ഹൃദയപൂര്‍വം അഭിനന്ദിക്കുന്നു.എഴുതുക...ഇനിയും ഇനിയും...
ലിങ്ക് തരാന്‍ മറക്കരുത്...
സ്നേഹപൂര്‍വ്വം

{ salam pottengal } at: January 1, 2011 at 10:08 AM said...

ഡിസംബര്‍ അങ്ങിനെയാണ് ഓര്‍മകളെ കൊണ്ട് വരും
മനോഹരമായി എഴുതി.

{ ente lokam } at: January 1, 2011 at 11:23 AM said...

കരയാന്‍ കൊതിക്കാതെ കാണാന്‍ കൊതിക്കുന്ന
മനസുമായി ഇനിയുമൊരു ഡിസംബെരിനായി
കാത്തിരിക്കുന്നു...ആശംസകള്‍...

{ elayoden } at: January 1, 2011 at 11:23 AM said...

നല്ല കവിത, ഡിസംബറിന്റെ ഓര്‍മ്മപെടുത്തലുകള്‍, ഇനിയും വരാം, പുതുവത്സരാശംസകള്‍.

"വീശിയടിക്കുന്ന കാറ്റില്‍ ഞെട്ടറ്റു വീഴുന്ന
പച്ചിലകളെ നോക്കി നില്‍ക്കുമ്പോള്‍
ഡിസംബര്‍ നീയെന്‍റെ കാതിലോതി
കാറ്റിനു പച്ചിലയെന്നോ പഴുത്തിലയെന്നോ
ഭേദമില്ലെന്ന് ........"

{ സാബിബാവ } at: January 1, 2011 at 11:57 AM said...

പ്രിയാ...
നനുനനുത്ത കവിത വരികളില്‍ ഡിസമ്പറിന്റെ തണുപ്പ്
ഹൃദ്യമാര വരികള്‍
അഭിനന്ദനം

പുതുവത്സരാശംസകള്‍

{ F A R I Z } at: January 1, 2011 at 12:06 PM said...

"പോയകാലദിനങ്ങള്‍ പടര്‍ത്തിയ കറുപ്പില്‍
അലകടല്‍ ഇരമ്പിയാര്‍ത്ത് തിരതല്ലി
പാഞ്ഞടുക്കുമ്പോള്‍ മുറുക്കെയടച്ച
എന്‍റെ മിഴികളെ ഉടച്ചുകൊണ്ട്
ഉരുകിയൊലിച്ച തീവ്രവേദനകള്‍
തെളിനീര്‍കണങ്ങളായ് വിണ്ണിലലയാതെ
മണ്ണില്‍ വീണടിയുമ്പോള്‍
ഡിസംബര്‍ വീണ്ടും നീയെന്നോട്‌ പറഞ്ഞു
കരയരുത് ഇന്നു നിന്‍റെ ജന്മദിനമാണ്........"

കവിതാ രചനയുടെ, പനിനീര്‍ സുഗന്ധ മനുഭവിക്കുന്ന,
അര്‍ത്ഥ ഗര്‍ഭവും, പദലാവന്യവുമുള്ള വരികള്‍.

"ഉരുകിയൊലിച്ച തീവ്രവേദനകള്‍,

"തെളിനീര്‍കണങ്ങളായ് വിണ്ണിലലയാതെ
മണ്ണില്‍ വീണടിയുമ്പോള്‍"
വളരെ മനോഹരം ഈ വരികള്‍.എഴുത്തുകാരില്‍ അനുഗ്രഹം ചൊരിയാന്‍ ഇടവരുത്തുന്ന പ്രയോഗങ്ങള്‍, എഴുത്തിനെ , രചനയെ,
വളരെ സമ്പന്ന മാക്കുന്നു.

കുത്ത്,കോമകള്‍ ഉപയോഗിക്കാന്‍ മടിക്കുന്നതെന്തു?

കഴിഞ്ഞ പോസ്ടുമുതലേ ഈ ബ്ലോഗില്‍ ഞാന്‍ എത്തിയതുള്ളൂ.
"ഡിസമ്പര്‍ പറഞ്ഞത്" ആകര്‍ഷകമായ ഒരു രചനതന്നെ.
പുതുവത്സരാശംസകളോടെ ,
---ഫാരിസ്‌

{ കുഞ്ഞൂസ് (Kunjuss) } at: January 1, 2011 at 12:10 PM said...

ഡിസംബർ വേർപാടിന്റെയും പ്രതീകമാണ്, ഒപ്പം പ്രത്യാശയുടേയും...
മനസ്സിലേക്കാഴ്ന്നിറങ്ങിയ വരികൾ!
ആശംസകൾ പ്രിയാ....

{ രമേശ്‌അരൂര്‍ } at: January 1, 2011 at 11:06 PM said...

ഡിസംബര്‍ നഷ്ടങ്ങളുടെ പാരമ്യ വും അറുതിയും ആണ് ..അതേ സമയം തന്നെ പുതു പ്രതീക്ഷകളുടെ ഇളം നാമ്പുകളും നീട്ടുന്നു വിറങ്ങലിച്ച ഈ ഡിസംബര്‍ ..
പ്രിയ മനോഹരമായി ഈ ഡിസംബര്‍ കവിത ..പൂര്‍ണ കായ ചന്ദ്രിക എന്ന
പ്രയോഗം എന്തോ എനിക്കതൊരു അഭംഗി തോന്നിച്ചു ..കായം (ശരീരം )എന്ന വാക്ക് ചേര്‍ത്തില്ല എങ്കിലും പൂര്‍ണ ചന്ദ്രിക എന്നര്‍ത്ഥം കിട്ടുമല്ലോ ..

{ അനീസ } at: January 2, 2011 at 1:05 AM said...

നല്ല കവിത പ്രിയേ,,, .. ഡിസംബര്‍ ന്റെ തണുപ്പും പിന്നെ കുറേ യഥാര്ത്യങ്ങളും പ്രതിഫലിക്കുന്ന കവിത

{ എന്‍.ബി.സുരേഷ് } at: January 2, 2011 at 1:18 AM said...

ഡിസംബറിനെ എടുത്ത് സ്വന്തം ജീവിതത്തോട് ചേർത്ത് വച്ചല്ലോ..

കവിത വല്ലാതെ കാല്പനികമായി.

ഇത്രയൊന്നും വൈകാരികത ഇപ്പോൾ ആരും സഹിക്കില്ല.

കവിതയുടെ അവസാനത്തിൽ വല്ലാ‍തെ വാചാലമായി.

സ്ത്രീകൾ പലപ്പോഴും കവിതയെഴുതുമ്പോൾ കടന്നു വരുന്ന തരളത കവിതയിൽ മുറ്റിനിൽക്കുന്നുണ്ട്. റോസ്മേരിയുടെയൊക്കെ കവിതയിലെ പോലെ

അതിൽ നിന്ന് ഒന്ന് പുറത്ത് കടക്കുന്നത് നന്നായിരിക്കും.

കവിതയിൽ തെളിയാൻ കഴിയുമെന്ന് ചില ഇമേജുകൾ പറയുന്നു.

{ എന്‍.ബി.സുരേഷ് } at: January 2, 2011 at 1:22 AM said...

ഡിസംബറിനെ എടുത്ത് സ്വന്തം ജീവിതത്തോട് ചേർത്ത് വച്ചല്ലോ..

കവിത വല്ലാതെ കാല്പനികമായി.

ഇത്രയൊന്നും വൈകാരികത ഇപ്പോൾ ആരും സഹിക്കില്ല.

കവിതയുടെ അവസാനത്തിൽ വല്ലാ‍തെ വാചാലമായി.

സ്ത്രീകൾ പലപ്പോഴും കവിതയെഴുതുമ്പോൾ കടന്നു വരുന്ന തരളത കവിതയിൽ മുറ്റിനിൽക്കുന്നുണ്ട്. റോസ്മേരിയുടെയൊക്കെ കവിതയിലെ പോലെ

അതിൽ നിന്ന് ഒന്ന് പുറത്ത് കടക്കുന്നത് നന്നായിരിക്കും.

കവിതയിൽ തെളിയാൻ കഴിയുമെന്ന് ചില ഇമേജുകൾ പറയുന്നു.

{ ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് } at: January 2, 2011 at 1:55 AM said...

പുതുവത്സരാശംസകള്‍

{ Ashraf Ambalathu } at: January 2, 2011 at 7:29 AM said...

ഡിസംബര്‍ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ഒരു വിടവാങ്ങലിന്റെ സ്വരമാണ് മനസ്സില്‍ വരുന്നത്. ഒരു വര്‍ഷത്തിന്റെ വിടവാങ്ങല്‍.
അതിഗംഭീരമായി അവതരിപ്പിച്ചു കവിത.
ആശംസകള്‍.

{ Jishad Cronic } at: January 2, 2011 at 10:09 PM said...

മനോഹരം...!!

{ ആളവന്‍താന്‍ } at: January 3, 2011 at 12:41 AM said...

ഇനി അടുത്ത ഡിസംബറിലേക്ക്.
നന്നായി.

{ MyDreams } at: January 3, 2011 at 2:30 AM said...

കരയരുതെ കരയരുതെ യെന്നോട് ഡിസംബര്‍ !
ഇത് നിന്‍റെ ജന്മദിന മാസമാണ്

{ sreee } at: January 3, 2011 at 3:10 AM said...

അടുത്ത ഡിസംബർ വരുമ്പോൾ അതിനോടു ചിരിച്ചു കൊണ്ടു പറയാം , “ഇന്ന് എന്റെ ജന്മദിനം ആണ്.” പുതുവത്സരാശംസകൾ

{ താന്തോന്നി/Thanthonni } at: January 3, 2011 at 7:54 AM said...

http://praviep.blogspot.com/2010/12/blog-post_17.html

{ താന്തോന്നി/Thanthonni } at: January 3, 2011 at 10:09 AM said...
This comment has been removed by the author.
{ ജിക്കുമോന്‍ - Thattukadablog.com } at: January 3, 2011 at 10:34 PM said...

:-) കലക്കി

ഈ ബ്ലോഗ്ഗിന്റെ ടെമ്പ്ലേറ്റ് മാറിയാല്‍ നന്നായിരിക്കും ആശംസകള്‍...

{ ജീവി കരിവെള്ളൂര്‍ } at: January 4, 2011 at 11:06 AM said...

കവിത നന്നായി .

ഡിസംബറിന്റെ ചിന്തകള്‍ കുറച്ചങ്ങ് പഴകിത്തുടങ്ങിയെന്ന് തോന്നുന്നു, അതോ കാലം ത്തെറ്റി ഒഴുകൂന്നതോ . ഇത്രയും വൈകാരിതമായ് അധികം ആരേയും കാണാറില്ല . ജന്മദിനങ്ങള്‍ ആഘോഷിച്ച് തിമിര്‍ക്കുകയല്ലേ .

{ റിയാസ് (മിഴിനീര്‍ത്തുള്ളി) } at: January 4, 2011 at 11:27 AM said...

മഞ്ഞുതുള്ളി...

"ഓ ! ഡിസംബര്‍ നീയെന്നോട്‌ പറഞ്ഞു
ഇത് പോലൊരു മഞ്ഞുകാലത്തായിരുന്നു
നിന്‍റെ ജനനമെന്ന്.....; "

അതെ ഇതുപോലൊരു ഡിസംബര്‍ മാസത്തിലായിരുന്നു എന്റെ ജനനവും...
കൊള്ളാം നല്ല വരികള്‍

മഞ്ഞുതുള്ളിക്ക് മിഴിനീര്‍ത്തുള്ളിയുടെ പുതുവത്സരാശംസകള്‍

{ പട്ടേപ്പാടം റാംജി } at: January 4, 2011 at 11:44 AM said...

അടുത്ത ഡിസംബര്റിലും ഇതുപോലൊക്കെതന്നെ.
വാചാലമായ വരികള്‍ ഇഷ്ടപ്പെട്ടു.
പുതുവല്‍സരാശംസകള്‍.

{ ശ്രീനാഥന്‍ } at: January 4, 2011 at 4:10 PM said...

നല്ല നനുത്ത പട്ടു പോലെ ഭാഷ! നന്നായിട്ടുണ്ട്! കാൽ‌പ്പനികതയുടെ ഓവർഡോസ് ഒഴിവാക്കിയാൽ കുറച്ചു കൂടി കരുത്ത് വരില്ലേ? ആശംസകൾ!

{ Echmukutty } at: January 4, 2011 at 8:09 PM said...

ഞാൻ നേരത്തെ വായിച്ചിരുന്നു.
കമ്പ്യൂട്ടർ വഴക്കിട്ടതുകൊണ്ട് ഒന്നും പറയാതെ പോയതാണ്.

ഇത്തിരീം കൂടി ഒതുക്കിപ്പറയാമായിരുന്നു എന്നൊരു തോന്നൽ.
ഇനിയും എഴുതുക.
ആശംസകൾ.

{ പ്രവീണ്‍ വട്ടപ്പറമ്പത്ത് } at: January 4, 2011 at 8:16 PM said...

കവിതക്ക് നല്ല തണുപ്പ് ...

നന്നായിട്ടുണ്ട്

{ പ്രയാണ്‍ } at: January 4, 2011 at 9:40 PM said...

കാല്പനികത വളരെ ഇഷ്ടപ്പെടുന്ന ഒരാളായതുകൊണ്ട് ഞാനീ തണുപ്പ് അനുഭവിക്കുന്നു.

{ jayarajmurukkumpuzha } at: January 5, 2011 at 4:50 AM said...

manju peyyunna sukham....... aashamsakal..............

{ Ranjith Chemmad / ചെമ്മാടന്‍ } at: January 6, 2011 at 2:28 AM said...

നന്നായിരിക്കുന്നു ഈ ഡിസംബർ...

{ Ranjith Chemmad / ചെമ്മാടന്‍ } at: January 6, 2011 at 2:29 AM said...

നന്നായിരിക്കുന്നു ഈ ഡിസംബർ...

{ ചന്തു നായർ } at: January 6, 2011 at 3:02 AM said...

നാളെയെ ചുമക്കുന്ന ഗർഭത്തിൻ വക്കിൽ,കണ്ണും നട്ടു നോക്കിയിരിക്കുന്നൂ ലോകം....... കാല്പനികയിലെ കൌശലം.........നന്നായി, ചന്തുനായർ(ആരഭി)

{ പാവത്താൻ } at: January 7, 2011 at 9:36 AM said...

ഡിസംബറിനപ്പുറം ജനുവരി.... പിന്നെ വീണ്ടും ഡിസംബറിനായുള്ള കാത്തിരിപ്പും

{ വീ കെ } at: January 7, 2011 at 10:42 AM said...

ഡിസംബറും, ജനുവരിയും എല്ലാം ഒരുപോലെ....

{ മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. } at: January 7, 2011 at 12:26 PM said...

ഡിസംബറിനെയെടൂത്ത് ഒരു കൊച്ചു താരാട്ട് ...!

ഒപ്പം പ്രിയക്കും കുടുംബത്തിനും സർവ്വവിധ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ

{ Vayady } at: January 8, 2011 at 7:59 PM said...

പ്രിയ, ഞാന്‍ തന്നോട്‌ പറയുന്നു "ഈ കവിത ഗംഭീരമായെന്ന്!"

{ Vayady } at: January 8, 2011 at 8:00 PM said...

പ്രിയ, ഞാന്‍ തന്നോട്‌ പറയുന്നു "ഈ കവിത ഗംഭീരമായെന്ന്!"

{ Sureshkumar Punjhayil } at: January 13, 2011 at 7:47 AM said...

Januvarikku Munpu...!

Manoharam, Ashamsakal...!!!

{ പ്രദീപ്‌ പേരശ്ശന്നൂര്‍ } at: January 15, 2011 at 8:20 AM said...

well

{ നാമൂസ് } at: January 15, 2011 at 11:38 AM said...

കോട മഞ്ഞിന്‍റെ പുതപ്പിവിടെ ഊരി വെച്ചു,കമനീയമായ ഹിമ വേഷ ഭൂഷാധികള്‍ ബാക്കി വെച്ചു,ഒരു ഗത കാല ശ്രുതി നല്‍കാന്‍,ഡിസംബര്‍ യാത്രയായി .അപ്പോള്‍,നമുക്ക് ജനുവരിയെ വരവേല്‍ക്കാം..!!!!

{ നസീര്‍ പാങ്ങോട് ~ Nazeer Pangod } at: January 15, 2011 at 11:58 AM said...

decemberum makaravum perumazhayum manjum...puzhayum..okke ormapeduthunna varikal nannaai.....ente janmadinavum oru decemberilayirunnu....

{ മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ } at: January 16, 2011 at 11:12 PM said...

വീശിയടിക്കുന്ന കാറ്റില്‍ ഞെട്ടറ്റു വീഴുന്ന
പച്ചിലകളെ നോക്കി നില്‍ക്കുമ്പോള്‍
ഡിസംബര്‍ ! നീയെന്‍റെ കാതിലോതി
കാറ്റിനു പച്ചിലയെന്നോ പഴുത്തിലയെന്നോ
ഭേദമില്ലെന്ന്........

യഥാര്‍ത്ഥം!
ഹ്രദ്യമായ വരികള്‍

എല്ലാ ആശംസകളും!

{ Shukoor } at: January 17, 2011 at 5:39 AM said...

നല്ല വരികള്‍. ഡിസംബര്‍ മാത്രമാണോ വിട വാങ്ങിയത്? ഒരു വര്ഷം മുഴുവനല്ലേ?

ഡിസംബര്‍ ! വീണ്ടും നീയെന്നോട്‌ പറഞ്ഞു
" കരയരുത് ഇന്നു നിന്‍റെ ജന്മദിനമാണ്........"

ആരുടെ ജന്മദിനം? രണ്ടായിരത്തി പതിനോന്നിന്റെയോ?

(തമാശ)

{ പ്രകാശേട്ടന്റെ ലോകം } at: January 17, 2011 at 10:32 PM said...

“”ധനുമാസപുലരിയില്‍ പുഴയുടെ
തെളിനീരില്‍ കണ്ണാടി നോക്കിയിരിക്കുമ്പോള്‍
ഡിസംബര്‍ ! നീ പറഞ്ഞു
ഇന്നു തിരുവാതിരയാണ്.....;“” +++ ഈ വരികള്‍ക്ക് ഒരു പ്രത്യേക മാസ്മരികത..... ശ്രീ വടക്കുന്നാഥന്‍ ക്ഷേത്രത്തില്‍ തിരുവാതിരക്കളി കണ്ടിരുന്നു.

{ മഹേഷ്‌ വിജയന്‍ } at: January 18, 2011 at 1:27 AM said...

" കരയരുത് ഇന്നു നിന്‍റെ ജന്മദിനമാണ്........"

കഷ്ടം ഡിസംബര്‍ കഴിഞ്ഞു പോയല്ലോ കൂട്ടുകാരീ..
അപ്പോള്‍ കാത്തിരിക്കാം അല്ലേ, അടുത്ത ഡിസംബര്‍ വരെ..
അന്ന് ഞാനും നിന്നോട് പറയാം "ഡിസംബര്‍ ഇത് നിന്റെ ജന്മ മാസം.."

{ ismail chemmad } at: January 22, 2011 at 10:38 AM said...

ഡിസംബര്‍ ഇനിയും പറഞ്ഞു കൊണ്ടേ ഇരിക്കട്ടെ ....
നല്ല വരികള്‍ ആശംസകള്‍

{ UNFATHOMABLE OCEAN! } at: January 24, 2011 at 1:21 AM said...

chechi....... nallavarikal
eniku ishttappettu

{ V P Gangadharan, Sydney } at: January 25, 2011 at 10:13 PM said...

കവിതയില്‍ ആശയപ്പൊലിമയും സൗന്ദര്യവും ഉണ്ട്‌. കൂടെ കൊടുത്ത വൃക്ഷത്തിന്റെ ചിത്രവും ഒരു കവിത ചൊല്ലുന്നുണ്ട്‌. ആശയസമ്പുഷ്ടിയും മനോഹാരിതയുമുള്ള ചിത്രം, പ്രിയം!
പടികയറുന്ന പ്രിയദര്‍ശിനിയെ ഞാനും ഇവിടെ കാണുന്നു...

Post a Comment

Search This Blog