കാലചക്രം

Monday, January 24, 2011
  
വിരല്‍ത്തുമ്പില്‍ മണ്‍വാസന
             പിടയുന്ന  നൌക
കരം  കടലെടുത്തു....
             തെളിഞ്ഞ  കണ്ണാടിയില്‍ 
തളരാത്ത  പ്രതിബിംബം,
             എത്തിനോക്കിയ വിണ്ണിന്‍റെ 
മടിയില്‍ ഒരു മുത്ത്‌,
             തലയ്ക്കു  മുകളില്‍
കരയോളം  കനവുകള്‍,
             ദൃഷ്ടിക്കു  മുന്‍പില്‍
എത്തിപ്പെടാത്ത  വിദൂരത,
             തേടിയെത്തിയ  കാറ്റില്‍
കാലത്തിന്‍റെ   കയ്യൊപ്പ്,
             തിരശ്ശീലയ്ക്കു  പിന്നില്‍ 
മോക്ഷത്തിന്‍റെ  ചക്രം,
             വീണ്ടും  വരുമെന്ന 
ശുഭപ്രതീക്ഷ.....
             അവിടെ  തുടങ്ങുന്നു 
തുടര്‍ക്കഥയുടെ ചരിത്രം.

************************************************
*******************************************
 

45 comments:

{ ലീല എം ചന്ദ്രന്‍.. } at: January 24, 2011 at 11:12 PM said...

മോക്ഷത്തിന്‍റെ ചക്രം
വീണ്ടും വരുമെന്ന
ശുഭപ്രതീക്ഷ
അതാണല്ലോ വേണ്ടത്.
ആശംസകളോടെ

{ മഹേഷ്‌ വിജയന്‍ } at: January 24, 2011 at 11:21 PM said...

"തേടിയെത്തിയ കാറ്റില്‍
കാലത്തിന്‍റെ കയ്യൊപ്പ് "

ശുഭ പ്രതീക്ഷയുടെ തുടര്‍ക്കഥ തുടരുമ്പോള്‍ എഴുത്തുകാരിക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍..

{ ആളവന്‍താന്‍ } at: January 24, 2011 at 11:31 PM said...

ആകെ കണ്‍ഫ്യൂഷനായല്ലോ...!
മനസ്സിലാവുന്നില്ലാ......

{ lijindev } at: January 24, 2011 at 11:51 PM said...

4 on 5

{ sreee } at: January 25, 2011 at 12:53 AM said...

ശുഭപ്രതീക്ഷകൾ തുടർക്കഥയാകാതെ ശുഭമായി തീരട്ടെ. കവിത ഉദ്ദേശിച്ചതു മനസ്സിലാക്കാൻ ഞാൻ ആയില്ലാന്നു തോന്നുന്നു.

{ ente lokam } at: January 25, 2011 at 1:22 AM said...

പേടിപ്പെടുത്തുന്ന അവസാന യാത്രയിലേക്ക്
കണ്ണും നട്ടിരിക്കുന്ന മനുഷ്യന്റെ ഭയം...ചോര്‍ന്നു
പോകുന്ന ആല്‍മ വിശ്വാസം.അവസാനം
ഒരു പിടി മണ്ണില്‍ കലര്ര്‍ന്നു ഇല്ലാതാകുമ്പോള്‍
പുതിയൊരു ഉദയത്തിനായി കാല ചക്രത്തിന്റെ
അടുത്ത തിരിവും കാത്തിരിക്കുന്ന മോഹം..പ്രതീക്ഷ..
മഞ്ഞു തുള്ളിയുടെ കവിതകള്‍ എല്ലാം ദുഖതോടൊപ്പം
പ്രതീക്ഷയും തരുന്നവ ആണല്ലോ..അഭിനന്ദനങ്ങള്‍ ..

{ ചന്തു നായർ } at: January 25, 2011 at 1:28 AM said...

കവിതകൾക്ക് ഒരു കുഴപ്പമുണ്ട് കുഞ്ഞേ... എത് രീതിയിൽ എഴുതിയാലും അതിലെ ആശയം വായനക്കാർക്ക് മൻസ്സിലാകണം.. വിമർശനമല്ലാ... ഒരു അഭ്യർത്തന...ചന്തുനായർ http://chandunair.blogspot.com/

{ രമേശ്‌അരൂര്‍ } at: January 25, 2011 at 1:39 AM said...

കാവ്യ ബിംബങ്ങള്‍ ഒന്നും അങ്ങോട്ട്‌ ഉറച്ചു നില്‍ക്കുന്നില്ലല്ലോ പ്രിയേ .."വിരല്‍ത്തുമ്പില്‍ മണ്‍വാസന
പിടയുന്ന നൌക
കരം കടലെടുത്തു...." അര്‍ഥം പിടികിട്ടുന്നില്ല
തുടര്‍ വായനയില്‍ പരസ്പര ബന്ധം കിട്ടുന്നില്ല ...
അത്യാധുനിക കവിതയുടെ ഗണത്തില്‍ പെടുത്തി ..ഞാന്‍ എന്റെ അറിവില്ലായ്മ ആഘോഷിക്കുന്നു ..ഹ ഹ

{ MyDreams } at: January 25, 2011 at 2:02 AM said...

വീണ്ടും വരാം

{ വീ കെ } at: January 25, 2011 at 2:14 AM said...

ഞാൻ ഇവിടെ വന്നിരുന്നു......!

{ ജയിംസ് സണ്ണി പാറ്റൂര്‍ } at: January 25, 2011 at 7:16 AM said...

ആദ്യ വരികളിലെ അഴിച്ചു പണി
കവിതയെ ഉജ്ജ്വലമാക്കും.നിശാ
ഗന്ധിയുടെ കമന്റിനെ തുടര്‍ന്നു
ഞാന്‍ പോസ്റ്റു പിന്‍വലിച്ച് അലകും
പിടിയും മാറ്റിയ കവിതയാണു് ദാവണിക്കനവ്

{ sm sadique } at: January 25, 2011 at 7:29 AM said...

ശുഭപ്രതീക്ഷയോടെ……….

{ khader patteppadam } at: January 25, 2011 at 7:57 AM said...

എന്തോ അങ്ങോട്ട്‌ കയറുന്നില്ല.

{ മഞ്ഞുതുള്ളി (priyadharsini) } at: January 25, 2011 at 9:51 AM said...

ഒരു വിശദീകരണം ഇപ്പോള്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചതായിരുന്നു പക്ഷെ കമന്റ്‌ ഇടാന്‍ പലരും മടിക്കുന്നതായി തോന്നി..അതിനാല്‍ ചെറിയ ഒരു വിശദീകരണ കുറിപ്പ്‌ താഴെ കൊടുക്കുന്നു ഒപ്പം പലരുടേയും അഭിപ്രായങ്ങള്‍ക്കുള്ള മറുപടിയും....

ആദ്യവരികളിലെ അര്‍ഥം മനസ്സിലാവാത്തത് കൊണ്ടാണെന്ന് തോന്നുന്നു ഈ സംശയം‌.....അടുത്തെത്തിയ മരണത്തെ ഓര്‍മ്മപ്പെടുത്തുന്ന വരികളാണ് ആദ്യത്തെ വരികള്‍ " വിരല്‍ത്തുമ്പില്‍ മണ്‍വാസന
പിടയുന്ന നൌക.."എന്നത്...
ഏതൊന്നിന്‍റെയും അവസാനം മണ്ണില്‍ ലയിക്കുകയാണല്ലോ..കവിക്ക്‌ വിദൂരമല്ലാത്ത മരണത്തിന്‍റെ മണം കിട്ടുന്നു...ഇത് ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നു...
" കരം കടലെടുത്തു." എന്ന വരികളില്‍ പ്രജ്ഞ നഷ്ടമായവനെ പോലെയാകുന്നു ....തുടര്‍ന്ന് വായിക്കുക...അര്‍ത്ഥം തീര്‍ച്ചയായും ലഭിക്കും.........നന്ദി കമന്റ്സിനു.......തുടര്‍ന്നും പ്രതീക്ഷിക്കുന്നു.......സംശയം മാറി എന്ന് കരുതട്ടെ...?
കവിക്ക്‌ എഴുതുന്ന കവിതയെക്കുറിച്ച് തീര്‍ച്ചയുണ്ടെങ്കില്‍ കമന്റുകള്‍ക്കനുസരിച്ച് കവിതയില്‍ മാറ്റം വരുത്തേണ്ടി വരില്ല.....

{ അനീസ } at: January 25, 2011 at 10:01 AM said...

പ്രതീക്ഷകള്‍ തുടരുന്നു......... :)optimism

{ Salam } at: January 25, 2011 at 10:22 AM said...

തലയ്ക്കു മുകളില്‍
കരയോളം കനവുകള്‍,

ഇവിടന്നു താഴോട്ടുള്ള വരികള്‍ എനിക്ക് ശരിക്കും മനസ്സിലായി. അതിന്റെ ആഴത്തിലുള്ള അര്‍ത്ഥതലങ്ങളെ ചിന്താമണ്ഡലത്തിലേക്ക് ആവാഹിക്കുകയും ചെയ്തു. കവിതയില്‍ വലിയ പിടിയില്ലാത്ത ആളാണ്‌ ഞാന്‍. എന്നാലും ഈ കവിത ഞാന്‍ പറഞ്ഞ വരികള്‍ക്ക് താഴേക്ക് മനസ്സിലാക്കാന്‍ പ്രയാസം തോന്നിയില്ല. ആദ്യഭാഗം കവയത്രി വിശദീകരിച്ചപ്പോള്‍ അതും ശരിയായി. ആകെ മൊത്തം എനിക്ക് നല്ല ഒരു കവിതയുടെ feel കിട്ടി. congrats. keep writing more on these spiritual streams.

{ നിശാസുരഭി } at: January 25, 2011 at 11:12 AM said...

ആകെ കണ്‍ഫ്യൂഷനാക്കി എന്ന് പറയട്ടെ :)
വീണ്ടും വരും, ഇവളെ (കവിതയെ) അങ്ങനെ വിടാനുദ്ദേശമില്ല ;)

{ പട്ടേപ്പാടം റാംജി } at: January 25, 2011 at 11:17 AM said...

പ്രതീക്ഷ തന്നെ എല്ലാം.

{ moideen angadimugar } at: January 25, 2011 at 11:33 AM said...

വീണ്ടും വരുമെന്ന
ശുഭപ്രതീക്ഷ.....
അവിടെ തുടങ്ങുന്നു
തുടര്‍ക്കഥയുടെ ചരിത്രം.

തീർച്ചയായും ആ പ്രതീക്ഷതന്നെയാണു തുടർക്കഥയും.
വളരെ നന്നായിട്ടുണ്ട് കവിത..

{ രമേശ്‌അരൂര്‍ } at: January 25, 2011 at 11:39 AM said...

എഴുത്ത് കവിത ആയാലും കഥ ആയാലും വിമര്‍ശനം ആയാലും വായനക്കാരിലേക്ക് convey ചെയ്യുന്നില്ല എങ്കില്‍ അതിന്റെ ധര്‍മം
പരാജയപ്പെട്ടു എന്ന് തന്നെയാണ് അര്‍ഥം ..ഒരു രചന എഴുതിക്കഴിഞ്ഞാല്‍ എഴുതിയ ആളിന്റെ ജോലി പൂര്‍ത്തിയായി ..പിന്നെ വായനക്കാര്‍ക്ക് വിട്ടുകൊടുക്കുക ..ആര്‍ക്കും മനസിലാകാതെ വരുമ്പോള്‍ " ഉദ്ദേശിച്ചത് അതാണ്‌ ,,ഇതാണ്" ,,എന്നൊക്കെ കവി തന്നെ വിശദീകരിക്കേണ്ടി വരുന്നത് കഷ്ടമാണ് ! ഇനി കവി ഉദ്ദേശിക്കുന്ന വാക്കും അര്‍ത്ഥവും ഒക്കെ സാമാന്യ വായനയ്ക്കും യുക്തിക്കും നിരക്കുന്നതും
ഭാഷയില്‍ ഉപയോഗിക്കപ്പെടാന്‍ യോഗ്യത യോ സാധ്യതയോ ഉള്ളതും ആയിരിക്കണം..വിശദീകരണത്തില്‍ പ്പെടുന്ന കാര്യങ്ങള്‍ ഈ സാഹിത്യ യുക്തിക്ക് നിരക്കുന്നതാണോ എന്ന് ഒരിക്കല്‍ കൂടി പരിശോധിച്ചാല്‍ കൊള്ളാം ..
വിരല്‍ത്തുമ്പില്‍ മണ്‍ വാസന വരാന്‍ ഒരു ചെടി മണ്ണില്‍ കുഴിച്ചു വച്ചാലും പോരെ ?
എന്തിനു ഭൂമിയില്‍ ചൂണ്ടു വിരല്‍ കൊണ്ട് വരച്ചാലും ഈ വാസന കിട്ടും..പുതുമഴ പെയ്യുമ്പോള്‍ മണ്ണിന്റെ മണം ഉയരാറുണ്ടല്ലോ !
മണ്ണില്‍ കിളച്ചു പണിചെയ്യുന്ന കര്‍ഷകന് മണ്‍ വാസന കിട്ടാറില്ലേ..ഇവിടെയൊക്കെ മരണത്തിന്റെ മണം ആണെന്ന് എങ്ങനെ പറയാന്‍ കഴിയും ? കവിക്ക്‌ തോന്നി എന്ന് പറഞ്ഞത് കൊണ്ട് അര്‍ഥം ശരിയാകണം എന്നില്ല.
കരം കടലെടുത്തു എന്നാല്‍ പ്രജ്ഞ നഷ്ടമാവുകയാണെന്ന് ഏതു വിജ്ഞാന ശാഖയിലാണ് പറഞ്ഞിട്ടുള്ളത്.."കൈവിട്ടു പോയി" എന്ന് വേണമെങ്കില്‍ ആലങ്കാരികമായി അര്‍ഥം കല്‍പ്പിക്കാം ..
ബ്ലോഗില്‍ നിന്ന് നല്ല രചനകള്‍ പ്രതീക്ഷിക്കുന്നത് കൊണ്ടാണ് ഈ വിമര്‍ശനം ..ഒരിക്കലും വ്യക്തി പരം ആയി എടുക്കരുതേ ..

{ elayoden } at: January 25, 2011 at 12:29 PM said...

മോക്ഷത്തിന്‍റെ ചക്രം,
വീണ്ടും വരുമെന്ന
ശുഭപ്രതീക്ഷ.....
അവിടെ തുടങ്ങുന്നു
തുടര്‍ക്കഥയുടെ ചരിത്രം.

മോക്ഷ ചക്രം എല്ലാവര്ക്കും കിട്ടട്ടെ..ശുഭ പ്രതീക്ഷ കൈവിടാതെ.........

{ ഹാക്കര്‍ } at: January 25, 2011 at 12:53 PM said...

കൊള്ളാം കേട്ടോ...ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വരണം http://www.computric.co.cc/

{ സാബിബാവ } at: January 25, 2011 at 2:47 PM said...

തലയ്ക്കു മുകളില്‍
കരയോളം കനവുകള്‍,
അത് കൊണ്ട്തന്നെ വിരല്‍ത്തുമ്പില്‍ മണ്‍വാസന ഉണ്ടെങ്കിലും മുന്നോട്ടു പോകുക

{ എന്‍.ബി.സുരേഷ് } at: January 25, 2011 at 9:45 PM said...

എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
എണ്ണിയെണ്ണിക്കരേറുന്നിത് സ്വപ്നവും

എന്ന പൂന്താനം. മരണത്തിനു മുന്നിൽ ഒന്നു തിരിഞ്ഞുനോക്കുക എന്നാൽ ഒരു ഫീഡ്ബാക്ക് ഉണ്ടാക്കുക എന്നാണർഥം.

പുനരപി ജനനം പുനരപി മരണം പുനരപി ജനനീ ജഠരേ ശയനം എന്ന പുനർജ്ജന്മവിശ്വാസമൊന്നും എനിക്കില്ല കേട്ടോ.

പ്രിയ, നമ്മുടെ മനസ്സിലുള്ള ആശയങ്ങൾ കവിതയിലേക്ക് നിക്ഷേപിക്കുമ്പോൾ അതിനു ചേരുന്ന ബിംബങ്ങൾ അല്ല എങ്കിൽ കൺഫ്യൂഷൺ ഉണ്ടാകും. ആദ്യവരികളിലെ വിരൽത്തുമ്പും നൌകയും മൺ‌വാസനയും പരസ്പരം ചേരാതെ നിൽക്കുന്നു, അതുണ്ടാക്കിയ പ്രശ്നമാണ്.

പിന്നെ അവസാനത്തെ വരി കവിതയിൽ ആവശ്യമില്ല. അത് കവി തന്നെ കവിതയെ കൺക്ലൂഡ് ചെയ്യുന്ന പോലുണ്ട്. ശ്ലഥമായ ഒരുപാട് ചിത്രങ്ങളിലൂടെ ജന്മയാത്രയെ നിർവചിക്കാനുള്ള ശ്രമം നന്നായി.

{ Anju Aneesh } at: January 25, 2011 at 10:33 PM said...

Aadyam vannappol onnum pidikittathe vattayi thirichu poyi! Explaination vayichu.. Ok.... Valare nalla kavitha. Pratheekshakalum bhavanakalum iniyum vidaratte.

{ സുജിത് കയ്യൂര്‍ } at: January 25, 2011 at 11:32 PM said...

അവിടെ തുടങ്ങുന്നു
തുടര്‍ക്കഥയുടെ ചരിത്രം....
നന്നായി.

{ nikukechery } at: January 26, 2011 at 2:11 AM said...

ഞാൻ തോറ്റ്‌തൊപ്പിയിട്ടു,വിശദീകരണം വായിച്ചപ്പോൾ ഇത്‌ കണക്റ്റ്‌ ചെയ്യാൻ പറ്റുന്നില്ല.
"തെളിഞ്ഞ കണ്ണാടിയില്‍
തളരാത്ത പ്രതിബിംബം,"
എന്റെ ആസ്വാദനനിലവാരത്തിന്റെ കുഴപ്പമാവും."ente lokam"മെല്ലാം വിശദീകിരിക്കുന്ന്തിനുമുൻപേ പിടിച്ചില്ലേ.
ഭാവുകങ്ങൾ

{ V P Gangadharan, Sydney } at: January 26, 2011 at 3:46 AM said...

കവിത അഞ്ചുതവണ വായിച്ചിട്ടും, സാമാന്യം ആസ്വാദനശേഷിയുള്ള അനുവാചകന്ന്‌ സംശയങ്ങള്‍ ഉയരുന്നു. 'മണ്ണിന്റെ വാസന്ന വിരല്‍ത്തുമ്പിലോ? പിടയുന്ന നൗകയോ? കരം(?) കടലെടുത്തോ??' എന്നിങ്ങിനെയുള്ള സംശയങ്ങള്‍ വരുന്നെന്നും, രചയിതാവിന്‌ സമര്‍ത്ഥനങ്ങള്‍ നല്‍കേണ്ടി വരുന്നെന്നും കാണുന്നത്‌ മേന്മയല്ല. സന്തപ്തചിത്തത്തോടെ, മരണം മണ്ണിലവസാനിക്കുന്നതായി നിരീക്ഷിക്കുന്ന രചയിതാവ്‌ മണ്ണിന്‌ വാസന കല്‍പ്പിക്കുന്നത്‌ അപാകതയാണ്‌. വാസന, സുഗന്ധമാണ്‌, ദുര്‍ഗന്ധമല്ല.
ഒരു അദ്ധ്യാപകനായ സുരേഷ്‌ മാഷ്‌ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുന്നത്‌ ഗുണകരമായിരിക്കും എന്നാണെന്റെ വിശ്വാസം.
ഒരു ചരടില്‍ വിവിധ തരത്തിലുള്ള സൂനങ്ങള്‍ കോര്‍ത്തെടുത്ത്‌ നിര്‍മ്മിക്കുന്ന ഹാരമാണ്‌ കവിത. പൂക്കള്‍ ഏതായാലും നല്ല ഇണക്കത്തോടെ കൂട്ടിക്കെട്ടിയില്ലെങ്കില്‍ ഹാരത്തിന്റെ സൗഭാഗ്യം നഷ്ടപ്പെടുമെന്ന്‌ തീര്‍ച്ച. കലാസൗന്ദര്യഗ്രാഹികളായ ഞങ്ങളെ തൃപ്തരാക്കാന്‍ പൂമാല തന്നെ തരൂ!

{ F A R I Z } at: January 26, 2011 at 4:22 AM said...

മരണഭയം നമ്മെ ഓര്‍മ്മപ്പെടുത്തുന്ന ചിന്തകളില്‍, അതിനെ അതിജീവിക്കാനുള്ള ശ്രമവും വിഫലമാകുന്നിടം , മരണത്തിന് നാം കീഴടങ്ങുന്നു. ഒരു മനുഷ്യന്റെ ജീവിത നാടകം ഇവിടെ അവസാനിക്കുമെന്കിലും. കവി ഭാവനാ ലോകത്ത്,പുനര്‍ജ്ജന്മം നല്‍കിക്കൊണ്ട്, കാല ചക്രം വീണ്ടും ഉരുണ്ടു തുടങ്ങുന്നു.

മോഹങ്ങളും, പ്രതീക്ഷകളും മരണാസന്നം വരെ തുടര്‍ന് കൊണ്ടിരിക്കുമ്പോഴും,മരണം ഭയക്കുന്ന മനുഷ്യന്‍റെ, ജീവിത മോഹം
പുനര്‍ജന്മ സക്ഷാല്‍ക്കാരത്തിലൂടെ ജീവിത പ്രയാണം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.

ഭാവന കൊള്ളാം,പുനര്‍ജന്മാമെന്നതും മറ്റൊരു ഭാവന.
ഭാവനയുടെ ലോകത്ത് നെയ്തുകൂട്ടാവുന്ന സങ്കല്പങ്ങള്‍ക്ക്
അതിരുകളോ,കാലഭേദങ്ങളോ,ഇല്ലാതിരിക്കെ, കാലചക്രം
പുനര്‍ജന്മാങ്ങളിലൂടെ അനുസ്യുതം തിരിഞ്ഞുകൊണ്ടേ ഇരിക്കട്ടെ.

ഒരുപാട് ആശയ കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുതകുന്ന
വരികള്‍, കവിയുടെതന്നെ വിവരണം, വായനക്കാരന്
മനസ്സിലാക്കാന്‍ സഹായക മായെങ്കിലും,കവിതാ
പാരായണ സുഖത്തെ ഇല്ലാതാക്കി എന്ന് പറയാതെ വയ്യ.
കവിതന്നെ വിശദീകരണം നല്‍കേണ്ടത് വരുമ്പോള്‍,
വായനക്കാരന് കവിതയില്‍ വയിച്ചാസ്വദിക്കാനില്ലാതെ
വരുന്നു.അനുവാചകനാസ്വദിക്കാന്‍ കഴിയുമ്പോഴേ
ഒരു സൃഷ്ടിയുടെ ദൌത്യം പൂര്‍ണ്ണമാകൂ.

നിഗൂഡമായ അര്‍ത്ഥതലങ്ങളുള്ള ആദ്യ വരികള്‍, വായനക്കാരനെ കവിയുടെ ഭാവനാതലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ കഴിയുന്നവിധമല്ല.
അതുകൊണ്ടുതന്നെ, തുടര്‍ന്നുള്ള വരികളിലെ ആശയ സൌന്ദര്യം
ആസ്വദിക്കാന്‍ കഴിയാതെ പോകുന്നു.

"മഴ നൂലില്‍ കോര്‍ത്ത മഞ്ഞുതുള്ളിയുടെ" തിളക്കമുറ്റ
മറ്റൊരു കവിതക്കായി കാതോര്‍ത്തുകൊണ്ട്,

ഭാവുകങ്ങളോടെ,
--- ഫാരിസ്‌

{ മനു കുന്നത്ത് } at: January 26, 2011 at 8:17 AM said...

കവിതയെഴുതിയാല്‍ അനുവാചകര്‍ക്ക് വിവരിച്ചു കൊടുക്കേണ്ടി വരുന്നതാണ് ഏറ്റവും വലിയ ന്യൂനതയായി ഞാന്‍ കാണുന്നത്..!! സൃഷ്ടികര്‍ത്താവ് എന്താ ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായി.. പക്ഷേ.. പലര്‍ക്കും അതു കണ്‍ഫ്യൂഷനുണ്ടാക്കുമെന്നുള്ളത് 100% ഉറപ്പാണ്..! പിന്നെ എഴുത്തിന്‍റെ ലാളിത്യം നന്നായി പിടിച്ചു..!! ഇതേ രീതിയില്‍ തന്നെ തുടര്‍ന്നും എഴുതുക.. മുമ്പ്/മുകളില്‍ പറഞ്ഞ ചിലകാര്യങ്ങള്‍ ഒഴിവാക്കിയിട്ട്......!! മനസ്സില്‍ തോന്നിയതു തുറന്നു പറഞ്ഞു.....!! നന്ദി....!!

{ മഞ്ഞുതുള്ളി (priyadharsini) } at: January 26, 2011 at 9:56 AM said...

കമന്റ്‌ ഇട്ട എല്ലാവര്‍ക്കും ഒരുപാട് നന്ദി......പുരാണങ്ങളില്‍ പറയുന്നുണ്ട് മരണം മോക്ഷമാണെന്ന് അങ്ങനെയാണെങ്കില്‍ മരണത്തിനു സുഗന്ധമല്ലെ..പിന്നെങ്ങനെയാണ് ദുര്‍ഗന്ധമാകുന്നത്...മരണത്തെ പലരും പലരീതിയിലും ഉപമിച്ചിട്ടുണ്ട് പക്ഷെ ഇതു ആദ്യമായിട്ടാണ് എന്ന് തോന്നുന്നു...മനുഷ്യന്‍ മാത്രമല്ല ഈ ഭൂമിയിലെ സകലതും ലയിക്കുന്നത് മണ്ണിലാണ്....എല്ലാറ്റിന്റെയും അന്ത്യം ഒരു പിടി മണ്ണാണ്......മണ്ണിന്‍റെ സുഗന്ധം പുതുമഴ പെയ്യുമ്പോള്‍ അനുഭവിക്കുന്നതല്ലേ....മരണത്തിനു മണ്ണിനേക്കാള്‍ നല്ല ഉപമ വേറെയില്ലെന്ന്‍ വിശ്വാസിക്കുന്നു.. ജീവിതം ഒരു അപകടം പിടിച്ച യാത്രയാണ് നൌകയിലെ യാത്ര പോലെ......ഒരു ചെറിയ അശ്രെദ്ധ മതി എല്ലാം അവസാനിക്കാന്‍ ‍[ പിടയുന്ന നൌക.] ഇവിടെ കവിയുടെ ജീവിതം നൌക പോലെ ചാഞ്ചാടുകയാണ്.....അടുത്ത വരികളില്‍ അവന്‍റെ പ്രത്യാശയും ആത്മവിശ്വാസവുമെല്ലാം നഷ്ട്പ്പെടുകയാണ്.....വീണ്ടെടുക്കാന്‍ തുടര്‍ന്നുള്ള വരികളില്‍ ശ്രമം നടത്തുന്നുണ്ട് പക്ഷെ പരാജയപ്പെടുന്നു...പൂര്‍ണ്ണമായ അര്‍ത്ഥം ബ്രാകെറ്റില്‍ കൊടുക്കുന്നു [ കവിക്ക്‌ മരണ ഭീതി തോന്നുകയും പിന്നീട് സ്വയം സമാധാനിക്കാന്‍ ശ്രെമിക്കുകയും ചെയ്യുന്നു..നഷ്ടപെട്ട ഊര്‍ജ്ജം വീണ്ടെടുക്കാന്‍ പാഴ്ശ്രമം നടത്തുന്നു ഒപ്പം മരണത്തിനു കീഴടങ്ങുകയും ചെയ്യുന്നു...അവിടെ ജീവിതമാകുന്ന നാടകം അവസാനിക്കുന്നു..പിന്നീട് കാണുന്നത് പ്രതീക്ഷകളാണ് വീണ്ടും ജന്മങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷ...കാലചക്രം തിരിഞ്ഞുകൊണ്ടിരിക്കും ...പുനര്‍ജ്ജന്മം സത്യമാണെന്ന് സമര്‍ഥിച്ചു അവസാനിപ്പിക്കുന്നു..........]

വായനക്കാര്‍ക്ക് ഗ്രഹിക്കാന്‍ കഴിയാത്തത് എന്റെ മാത്രം പാകപ്പിഴയായി കാണുന്നു.....എല്ലാവരോടും ക്ഷമ ചോദിക്കുന്നു.....[ കണ്ഫ്യൂഷന്‍ ഉണ്ടാക്കിയതിന് ]

അത്യാധുനിക കവിതയെഴുതാന്‍ നടത്തിയ വിഫലശ്രമമായി ഇതിനെ കണക്കാക്കിയാല്‍ മതിയാകും....

സ്നേഹത്തോടെ മഞ്ഞുതുള്ളി......

{ മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ } at: January 26, 2011 at 11:54 AM said...

എല്ലാ ആശംസകളും!

{ Ranjith Chemmad / ചെമ്മാടന്‍ } at: January 26, 2011 at 12:07 PM said...

പ്രിയ, പിന്നെയും നിരാശാഭരിതമായ ബിംബങ്ങളെ അതിഗഹനമായ രൗദ്രപ്പെരുക്കങ്ങളിലേയ്ക്കു വരച്ചു ചേർക്കുന്നു, പ്രിയയെ അറിഞ്ഞു വായിക്കുമ്പോൾ, വരികളിലൂടെ ചോര പൊടിയുന്നു, B positive....

{ ഉമേഷ്‌ പിലിക്കൊട് } at: January 26, 2011 at 8:33 PM said...

നന്നായിട്ടുണ്ട്...ആശംസകൾ

{ ജിപ്പൂസ് } at: January 26, 2011 at 9:06 PM said...

പ്രിയയെ ആദ്യായിട്ടാണ് വായിക്കുന്നത്.അര്‍ഥം പിടി കിട്ടാഞ്ഞത് അത് കൊണ്ടാകുമെന്ന് കരുതി.പിന്നെയാണ് കമന്‍റുകളെല്ലാം ശ്രദ്ധിച്ചത്.ബിംബങ്ങള്‍ കുറച്ചൂടെ ലളിതമാക്കുക.കൂടുതല്‍ ഉപദേശങ്ങള്‍ നല്‍കാന്‍ ഞാന്‍ ആളല്ല.ഈ മുറ്റത്ത് ഇപ്പോഴും മുട്ടിലിഴയുകയാണെന്ന തിരിച്ചറിവ് തന്നെ കാരണം.വിമര്‍ശനങ്ങള്‍ പോസിറ്റീവ് ആയെടുക്കുക.എഴുത്തില്‍ ആവശ്യമായ മാറ്റം വരുത്താന്‍ ശ്രമിക്കുക.വിശദീകരണത്തിന് ശേഷം ഒന്നൂടെ വായിച്ചപ്പോള്‍ കവിത ഇഷ്ടപ്പെട്ടു.ഇനിയും വരാം.ആശംസകള്‍

{ Sameer Thikkodi } at: January 26, 2011 at 11:08 PM said...

സത്യം പറയാമല്ലോ ... ഗ്രാഹ്യത ഇല്ലാത്തതിനാലാവാം ഒരു പിടിയും കിട്ടിയില്ല ... പിന്നെ വിശദീകരണം വായിച്ചു ... അതില്ലാതെ മനസ്സിലാക്കുക പ്രയാസമാവുന്ന കവിതകള്‍ അതിന്റെ ലാളിത്യത്തെ / സ്വീകാര്യതയെ ലുബ്ധമാക്കും

{ Sameer Thikkodi } at: January 26, 2011 at 11:10 PM said...

നന്നായി മോളെ ... മാതൃത്വത്തെ ഓര്‍മ്മിച്ചും മറ്റെന്തിനേക്കാളും വില കല്പ്പിച്ചും നല്‍കുന്ന സ്നേഹത്തിനു പ്രതിഫലം തിരികെ ലഭിക്കുന്ന അതെ സ്നേഹം തന്നെ ...

{ ആചാര്യന്‍ } at: January 27, 2011 at 12:05 AM said...

അത് തന്നെയാണ്....ഉള്ളില്‍ കേറാന്‍ സമയം എടുത്തു..അത് എനിക്ക് ഇതിനെക്കുറിച്ചൊന്നും അത്ര അറിയാത്തത് കൊണ്ടാവും അല്ലെ..അവസാനം പറഞ്ഞു തന്നത് വായിച്ചപ്പോള്‍ പിടികിട്ടി ...നല്ല കവിതയാണ്..അര്‍ഥം അറിയാത്തവന് എന്ത് കവിത ..എന്ത് കഥ അല്ലെ? .

{ റശീദ് പുന്നശ്ശേരി } at: January 27, 2011 at 2:29 AM said...

കരം കടലെടുത്തു....

ക്ഷമിക്കണം
ആദ്യമാ
"ടെപ്പാന്‍ കൂത്തുകള്‍ " കാണിച്ചു ഉത്തരാധുനിക
കവി ചമയുന്നവര്‍ കുറച്ച് മുമ്പ് വരെ പിടിച്ചു നിന്നിരുന്നു .
അവര് പോയ വഴിയിളിപ്പോള്‍ ആരും തിരിഞ്ഞു നോക്കാറില്ല.
കവിക്ക് മാത്രം മനസ്സിലായതിനെ മറ്റുള്ളവര്‍ക്ക് ലളിതമായി
സുന്ദരമായി പറഞ്ഞു കൊടുക്കുന്നവര്‍ക്ക്
ജ്ഞാന പീഠവും , പത്മ വിഭൂഷനുമൊക്കെ കിട്ടിയത്
ചരിത്രമല്ല വര്‍ത്തമാനമാണ്‌.
നന്മകള്‍ വരട്ടെ.

{ ismail chemmad } at: January 27, 2011 at 3:58 AM said...

മരണം , മോക്ഷത്തിലേക്കുള്ള വഴി ........
ശുഭ പ്രതീക്ഷ മായ കാത്തിരിപ്പ്

ഒരു നെഗറ്റീവ് ചിന്താഗതി പ്രതിഫലിക്കുന്നുണ്ടോ എന്നൊരു സന്ദേഹം

{ മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. } at: January 27, 2011 at 7:39 AM said...

എല്ലാവരും പറഞ്ഞു കഴിഞ്ഞു....

{ T.A.Sasi } at: January 28, 2011 at 10:27 PM said...

നല്ല കവിത.

{ Karthik } at: January 29, 2011 at 2:01 AM said...

ഒരു ചെറുകവിത... ഇത്രയേറെ ചര്‍ച്ചാവിഷയം ആവണമെങ്കില്‍...
ചിലര്‍ പറയുന്നതും എഴുതുന്നതും അവര്‍ക്ക് പോലും മനസ്സിലാവില്ല. എന്നാല്‍ ഈ എഴുത്തുകാരി അങ്ങനെ അല്ല. വിശദീകരണത്തിനു നന്ദി, ബ്ളോഗില്‍ ആയത് നന്നായി. ഇങ്ങനെയൊക്കെയും ചിന്തിക്കാമല്ലോ എന്ന് എനിക്കും അപ്പോഴാ മനസ്സിലായത്‌.

{ അലി } at: January 29, 2011 at 5:26 AM said...

ആശംസകള്‍..

{ താന്തോന്നി/Thanthonni } at: January 29, 2011 at 5:40 AM said...

ഒരിക്കല്‍ വന്നു കമെന്ടിച്ചു പോയതാണേ.
പ്രിയേടെ മെയില്‍ കണ്ടു വന്നതാ ഇപ്പോള്‍.
എന്നാല്‍ ആ കമെന്റ് ഇപ്പോള്‍ കാണാനില്ലാ....

Post a Comment

Search This Blog