"കൃഷ്ണാ നിനക്കായ്............"

Monday, July 6, 2009 0 comments


" നിശാ പുഷ്പങ്ങള്‍ പൊഴിഞ്ഞു നിന്‍ നീല മിഴികളില്‍ ......
കാണാതെ കാണുന്നു നിന്നെ ........
കണ്ടിട്ടും മതി വരുന്നില്ലലോ.......
നീലാഞ്ജനമെഴുതി, സായന്ഹ സുന്ദരിയെ
തിരുനെറ്റിയിലേന്തി  നിന്നെയും തേടി ഞാന്‍ .......
നിശാ ശലഭങ്ങളിന്‍  ഈണം കേട്ടു
രാത്രി ഉറങ്ങിയിട്ടില്ല ഇനിയും ..............
നിനക്കായ് പെയ്തൊഴിഞ്ഞ ചാറ്റല്‍ മഴ
എന്നെ പുല്‍കി ഒരു പിടി തണുപ്പും
ഒരു കവിള്‍ മധുവും ബാക്കി വെച്ചുപോയ് ........
കുളിരില്‍ മുങ്ങി നിന്നെയും കാത്തു
നീണ്ട പാലമരചോട്ടിലും മഞ്ഞു വീഴും
താഴ്വരകളിലും ഞാനുണ്ടാവും .........
ഒരു രാത്രിയിലെന്ന പോലെ പകലിലെന്ന പോലെ
അവസാനിക്കാത്ത കാലത്തിന്‍ ഇടനാഴിയില്‍
നീണ്ടയാത്രയിലെന്നപോലെ ഞാനുണ്ടാവും ...............
ആരാണ് നീ  പ്രകൃതിയോ ..........അതോ .....പ്രകൃതി തന്‍ തോഴനോ .............................."

" തിരിനാളം......."

Saturday, June 6, 2009 1 comments
അഗ്നിയുടെ സുവര്‍ണ്ണ നാളങ്ങള്‍ 
പുല്‍കാന്‍ കൊതിച്ച
ആ കൊച്ചു പാറ്റക്ക് 

എന്റെ മുഖച്ചായയായിരുന്നു .......
അവളുടെ ചിറകുകകള്‍ 

കരിഞ്ഞു വീണപ്പോള്‍ ,
ചിറകു മുളച്ച അവളുടെ 

സ്വപ്നങ്ങള്‍ ശരത്കാലത്തെ
ഓര്‍മിപ്പിച്ചു കടന്നു പോയി ....................
ഉള്ളില്‍ തുടിച്ചു കൊണ്ടിരുന്ന

ജീവന്‍ കാലത്തെ അവഗണിച്ചും
വിധിയെ പരിഹസിച്ചും 
ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന്  
തയ്യാറായി .......
എനിക്ക് ചിറകുകള്‍ 

സമ്മാനിച്ചവന്‍ 
എന്റെ  സ്വപ്നങ്ങളെ ലാളിച്ച്   
നീണ്ട മരുഭൂമിയും പരന്ന സമുദ്രവും 
കീറിമുറിച്ചു 
യാഥാര്‍ത്യങ്ങളെ ഉള്‍ക്കൊണ്ടു 
ആ സ്വപ്നങ്ങളുടെ 
താഴ്വരയിലേക്കെന്നെ
കൊണ്ടുപോയി.......................
അവിടെ മിഥ്യയും ചതിയും അറിയാത്ത 

കുറെ ജീവിതങ്ങള്‍ക്കൊപ്പം ഞാനും , 
ഒരു ജന്മം
മുഴുവന്‍ അനുഭവിച്ചാലും 

തീരാത്ത സന്തോഷത്തോടെ ....................
................................................................................................

 

"കാല്‍ ചിലമ്പുകള്‍ "

Thursday, June 4, 2009 3 comments
"ഓരോ പകലും 
കൊഴിഞ്ഞു പോയ്
അതിലൊന്നില്‍ 
മറന്നു വെച്ചയെന്‍ 
കാല്‍ ചിലമ്പുകള്‍ എങ്ങു പോയ് .........
തേടിയലയാത്ത 
രാവുകളില്ല ഞാന്‍......
എങ്ങു പോയ് ഒന്ന് നീ ചൊല്ലുമോ 
എന്‍ ബാല്യമേ ......................
എന്‍ ഐശ്വര്യാമാം  
നീയെന്നെ വിട്ടുപിരിഞ്ഞു  
നാളേറെയായി..........
ഇന്നെന്‍ യൗവനതുടിപ്പില്‍  
എങ്ങോ മറന്നു വെച്ചയെന്‍ 
ചിലമ്പിന്‍ നേരിയ നിഴല്‍ മാത്രം ..............
എങ്കിലും ,,,,
ഒന്ന് മാത്രമെനിക്കറിയാം ........
വരും വാര്‍ധക്യ കാലത്തിന്‍ 
പടിവാതില്‍ക്കല്‍ 
നീയെനിക്കായി 
കാത്തിരിപ്പതെന്നത്‌ നിശ്ചയം .............."
                          
                         
                             ****************
       
                   [   " എന്‍റെ കാഴ്ചപ്പാടുകളില്‍ കാല്‍ ചിലമ്പുകള്‍  എന്നത് കൊണ്ട് ഞാന്‍ ഉദേശിക്കുന്നത് കാലപ്പോക്കില്‍ നഷ്ടപ്പെടുന്ന നമ്മുടെ നിഷ്കളങ്കതയാണ്......ഒരുപക്ഷെ നീണ്ട ജീവിത യാത്രയില്‍ അതെപ്പോഴെങ്കിലും നമുക്ക് തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കാം...ആഗ്രഹിക്കാം..........."   ]

ഇത് വിധിയോ........??????

Wednesday, May 6, 2009 2 comments
ഓരോന്നും  മൊഴിഞ്ഞു നീ 
എന്നില്‍ നിന്നകന്നപ്പോള്‍  
വേദനയടക്കി ,ഒരു പുഞ്ചിരിയില്‍ 
യാത്ര ചൊല്ലി പിരിഞ്ഞു  നാം ..........................
ഇനി നാം കാണുകയില്ലെന്ന 
പ്രതിജ്ഞയുമായി നില്‍ക്കുമ്പോഴും 
ജാതിയും മതവും 
കൊടികുത്തി വാഴുന്ന 
ഈ ഭൂമിയെ മൂകമായ്  
ശപിച്ചു കൊണ്ടേയിരുന്നു ......................
എന്റെ ശിരസ്സില്‍ വീണ്ടുമൊരു 
പാഴ്സ്വപ്നത്തിന്‍ 
തൂവല്‍ കൂടി ഏറ്റുവാങ്ങി..........
എന്നില്‍ തീരാ നൊമ്പരമായ് 
നീ അകന്നപ്പോള്‍ 
ഒരു പാഴ്വൃക്ഷമായി  
എന്നിലൂറിയ കണ്ണീര്‍കണങ്ങളെ  
ഇലകളായ്  പൊഴിച്ചു  ......................
നഷ്ടത്തിന്‍ കണക്കുകള്‍ കൂട്ടി 
ഞാന്‍ മടുത്തപ്പോള്‍  
നേട്ടത്തിന്‍ കണക്കുകള്‍ 
ശൂന്യമായ് വന്നെന്റെ 
മുന്‍പില്‍ നിന്നു........................
ഉറഞ്ഞു തുള്ളുന്ന തെയ്യത്തെ 
പേടിച്ചു ഞാന്‍ 
കാവിക്കുള്ളില്‍ ഒളിച്ചു .......
പരിഹാസത്തിന്‍ മുള്മുനകള്‍ 
നെഞ്ചില്‍ ഏറ്റു...........
ഇറ്റിറ്റു വീഴുന്ന രക്തത്താല്‍ 
കത്തിയമര്‍ന്നെന്‍  നെഞ്ചിലെ തീ........
കാവിക്കുള്ളില്‍ 
കാലത്തെ തോല്‍പ്പിച്ചു 
ഞാന്‍ മുന്നേറുമ്പോഴും ,
ഒരു സംശയം എന്നില്‍ ബാക്കിയായി ..............
തോറ്റത് ഞാനോ ..അതോ  കാലമോ.....???????
ഉത്തരം കിട്ടാത്തയി 
ചോദ്യത്തിനു മുമ്പിലെന്റെ 
കാവിയും മുട്ട്കുത്തിയോ ............
വിധിയെ പേടിച്ചു ഞാന്‍ 
ഓടിയകലുംപോഴും 
എന്റെ മുന്‍പില്‍ എങ്ങും 
നിലക്കാത്തയി നീര്‍വഴികള്‍
മാത്രമായിരുന്നു ......................
വിധിയെന്നില്‍  വിതച്ച വിത്തുകള്‍
എന്റെ ശിരസ്സില്‍  സമൃദമായി   മുളച്ചുപൊങ്ങി..........
ഇരുണ്ട ഇടനാഴികളും  
ഇരുമ്പഴികളും ശീലിച്ചു ഞാന്‍ ............അന്നാദ്യമായി.................
കാവിയില്‍ നിന്നും 
തൂവെള്ളയിലെക്കൊരു യാത്ര ..............
ഭ്രാന്തിയെന്നു വിളിച്ചാക്ഷേപിച്ചു
അവരെന്നെ  നേര്‍ത്ത സൂചിയാല്‍ 
കുത്തി നോവിച്ചു ........
ഒരായിരം കണ്ണുകള്‍ എനിക്ക് ചുറ്റും.......
നോക്കി  രസിച്ചു ചിലര്‍.......
മറ്റു ചിലരോ കരുണയാല്‍ 
നോക്കി സഹതപിച്ചു .........
ഒരു പ്രഭാതത്തില്‍,  യാത്രാമോഴിയോടെ  
വന്ന തണുപ്പ് എന്നെയും കൊണ്ട് 
എങ്ങോ മറഞ്ഞു പോയി.........................

************************************************
********************************* 
 

Search This Blog