" തിരിനാളം......."

Saturday, June 6, 2009
അഗ്നിയുടെ സുവര്‍ണ്ണ നാളങ്ങള്‍ 
പുല്‍കാന്‍ കൊതിച്ച
ആ കൊച്ചു പാറ്റക്ക് 

എന്റെ മുഖച്ചായയായിരുന്നു .......
അവളുടെ ചിറകുകകള്‍ 

കരിഞ്ഞു വീണപ്പോള്‍ ,
ചിറകു മുളച്ച അവളുടെ 

സ്വപ്നങ്ങള്‍ ശരത്കാലത്തെ
ഓര്‍മിപ്പിച്ചു കടന്നു പോയി ....................
ഉള്ളില്‍ തുടിച്ചു കൊണ്ടിരുന്ന

ജീവന്‍ കാലത്തെ അവഗണിച്ചും
വിധിയെ പരിഹസിച്ചും 
ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന്  
തയ്യാറായി .......
എനിക്ക് ചിറകുകള്‍ 

സമ്മാനിച്ചവന്‍ 
എന്റെ  സ്വപ്നങ്ങളെ ലാളിച്ച്   
നീണ്ട മരുഭൂമിയും പരന്ന സമുദ്രവും 
കീറിമുറിച്ചു 
യാഥാര്‍ത്യങ്ങളെ ഉള്‍ക്കൊണ്ടു 
ആ സ്വപ്നങ്ങളുടെ 
താഴ്വരയിലേക്കെന്നെ
കൊണ്ടുപോയി.......................
അവിടെ മിഥ്യയും ചതിയും അറിയാത്ത 

കുറെ ജീവിതങ്ങള്‍ക്കൊപ്പം ഞാനും , 
ഒരു ജന്മം
മുഴുവന്‍ അനുഭവിച്ചാലും 

തീരാത്ത സന്തോഷത്തോടെ ....................
................................................................................................

 

1 comments:

{ Mukesh M } at: May 27, 2013 at 4:06 AM said...

മിഥ്യയും ചതിയും ഇല്ലാത്ത ആ താഴ്വരയെ ഇന്നലെ മറ്റൊരു തിരിനാളം വന്നു ചാമ്പലാക്കിയില്ലേ!! അതില്‍ എന്റെ ഒരു ചിറകും കരിഞ്ഞു വീണുപോയി.!!

Post a Comment

Search This Blog