" നഷ്ടപ്രണയങ്ങള്‍ "

Saturday, March 6, 2010 7 comments


"പണ്ടെങ്ങോ പാടി മറഞ്ഞ പാണന്റെ തുടിയില്‍ തളിര്‍ത്ത പ്രണയം 
ഇന്നയ്യോ!! നിലവിളക്കില്‍ കത്തുന്ന പടുതിരിയായി പ്രണയം..........
നീര്കുമിളകളായി  പതഞ്ഞു പൊങ്ങിയും പരലുകളായി നീന്തി തുടിച്ചും  പ്രണയം........
ഇന്നോ!!!! പെപ്സിയില്‍ പതഞ്ഞു പൊങ്ങിയും  ബിയറില്‍ നീന്തിതുടിച്ചും പ്രണയം.........
കാല്‍വിരലുകളാല്‍ നാണിച്ചും  നിലാവുപോല്‍ പുഞ്ചിരിച്ചും പ്രണയം.......
എത്ര സുന്ദരമാ പ്രണയം................
നാണം മറയ്ക്കാത്ത ഉടയാടകളും  ചുവപ്പിച്ച അധരങ്ങളില്‍  ചൂടുമായ്  ഇന്നത്തെ പ്രണയം.........
എത്ര വികാരാര്‍ദ്രമി പ്രണയം...................
വീഴ്ചകളില്‍ താങ്ങായി ദുഖങ്ങളില്‍ സാന്ദ്വനമായി ജീവിതാന്ത്യം വരെ തുണയായ്  പ്രണയം ......... 
എത്ര ധന്യമാ പ്രണയം........
ഇന്നോ!!!, കാമം അടങ്ങുമ്പോള്‍ കൊതി തീരുന്ന പ്രണയം 
എത്ര സ്വാര്‍ത്ഥം  ഈ പ്രണയം........"
വാലന്‍ന്റൈന്‍ ദിനങ്ങളില്‍ തളിക്കുകയും പൊഴിയുകയും  ചെയ്യുന്ന പ്രണയം.........
ഇന്നാര്‍ക്ക്‌  വേണം   ഈ പ്രണയം.........???????????????????????  "
ഇതും പ്രണയമോ......????????

*****************************************************
*************************************************
*******************************************

Search This Blog