" കപോതി "

Friday, September 10, 2010 4 comments


" വൈധവ്യത്തിന്‍  ഹോമാഗ്നിയില്‍ സ്വയമെരിയുമ്പോള്‍ വ്യര്‍ത്ഥ ചോദ്യങ്ങള്‍ക്ക് ചുറ്റും വട്ടം കറങ്ങുന്ന സ്വജനങ്ങളെ 
എങ്ങിനെ നേരിടും....???

സ്വപുരുഷനിന്‍ ചിതയടങ്ങും മുന്‍പേ  മംഗല്യദല്ലാളന്മാര്‍ ബന്ധുക്കള്‍ പടികയറും
കാലം..

സദാചാരബോധമില്ലായ്മ  മാനവീയമോ...
വിധവയുടെ കണ്ണീരില്‍ കാമം തിരയുമ്പോള്‍ അപചയം തേടുന്ന പൈതൃകങ്ങള്‍...

സഹതപിക്കും മുഖങ്ങള്‍ക്കുള്ളിലെ വൃകങ്ങള്‍,ചോരകുടിച്ചു മതിയാവാത്ത കുളയട്ടകള്‍ ഒളിഞ്ഞും തെളിഞ്ഞും ഇരയെ തേടുന്നു..

തങ്ങള്‍ വരച്ച വരയിലൂടെ നടത്തിയും ചട്ടങ്ങളുണ്ടാക്കി ചരടില്‍ കെട്ടിയും നയിക്കുന്നു  ചിലപേര്‍ ...

സ്നേഹം നിറച്ച മുഖങ്ങളിന്‍ പിഴയ്ക്കുന്ന വാക്കുകള്‍ക്കു മുന്‍പില്‍  പടിയിറങ്ങുന്ന  മാതൃത്വം, കെട്ടിന്റെ ബന്ധങ്ങള്‍ ചരടുപ്പോട്ടുമ്പോള്‍ തീരുമെന്നറിയാതെ...

വിധ്വംസനം ശീലമാക്കിയോര്‍ സദാ വിധിക്കുന്നു  തീര്‍പ്പുകള്‍..ആതങ്കചിത്തത്തെ ഉന്മാദമാക്കി വായുവില്‍ നിന്നും വിഭൂതിയെടുക്കുന്നു ചിലര്‍..

അജശുനകന്യായത്തിലധിഷ്ടിതമി ജനങ്ങള്‍ ആത്മവിചിന്തനം നടത്താത്തതെന്തേ..??

വിജനമായ വഴിത്താരയിലേക്കു മിഴിപായിക്കുമ്പോള്‍ നീര്‍പ്പോളകളാണ് ബന്ധുത്വമെന്ന തിരിച്ചറിവില്‍ ഒരു വഴി 
പലവഴിയായ് പലവഴിയൊത്തു
ചേര്‍ന്നൊരുവഴിയായ്‌ നിരനിരയായ് തെളിയുന്നു ക്ഷേത്രഗണിതങ്ങള്‍ മുന്‍പിലായ്‌....

കണക്കുകള്‍ പിഴച്ചുപോയ്‌ കാഴ്ചയ്ക്ക് തിമിരം ബാധിച്ചുപോയ്..തനിച്ചൊന്നും ചെയ്യാനാകാതെ വിപ്രയോഗത്തില്‍ വിലപിക്കുമ്പോള്‍ 
ഒരു ഊന്നുവടിക്കായി  വിഹ്വലയായവള്‍ ഇരുട്ടില്‍ തിരയുമ്പോള്‍ വിഫലമീ
പ്രതീക്ഷയെന്നോതേണം അക്കാതുകളില്‍....

വിധവയെന്നത് വിളിപ്പേര്‍  മാത്രം...
ഇത് നിയതിയുടെ നീതിയെന്നറിയേണം..

ഇനി നിന്റെ വീഥികളില്‍ കൂരിരുള്‍ തടസ്സമാവില്ല..തിരയെണ്ണി തീര്‍ത്ത ജന്മമിതെന്നു പറയരുതാരും ധീരധീരം നടക്കേണം സ്വയമേ തീര്‍ത്ത വഴികളില്‍...

മാനിനീ... ഇനി നിനക്കായ്‌ പിറക്കേണം പുത്തനുഷസ്സുകള്‍..."

................................................................
................................................................
................................................................

"കഥാവശേഷന്‍ "

2 comments
             


"നിന്നെക്കുറിചോര്‍ക്കുമ്പോള്‍   ആദ്യം ഓര്‍മ്മ വരുക  ആ  സ്വര്‍ഗ്ഗവാതിലുകളാണ്...

എന്നും നിന്റെ വാക്കുകളില്‍ നിറഞ്ഞു നിന്നവ

ആയിരം സ്വര്‍ഗ്ഗവാതിലുകള്‍  അവയ്ക്കപ്പുറത്തെ 
മായകാഴ്ചകള്‍.....

അഭിരാമസൗന്ദര്യവും  അനിര്‍വ്വചിനീയ സുഖങ്ങളും..

ആത്മമോക്ഷത്തിന്റെ  സാഫല്യവും എല്ലാം .......

എല്ലാം കേള്‍ക്കുമ്പോള്‍ ഞാനുമേറെ മോഹിച്ചു 
അപ്രാപ്യമായ  ആ സ്വര്‍ഗ്ഗവാതിലുകള്‍ക്കപ്പുറത്തേക്ക്  ഒരു തിരനോട്ടത്തിനായ്...  


ഓരോ നാളും നിന്റെ  മുന്‍പിലായ്‌ ഓരോ വാതിലും തുറക്കപ്പെട്ടു..

ഒടുവിലത്തെയും തുറന്നപ്പോള്‍  ഒരു പിന്‍വിളിക്കും  കാതോര്‍ത്തില്ല  നീ...

നിന്റെ നേട്ടത്തില്‍ എനിക്കഭിമാനമുണ്ട്
‌ 
എങ്കിലും.... ഈ നഷ്ടത്തില്‍ ഞാനതിലേറെ 
വേദനിക്കുന്നു.... നിന്നെ ഞാനെന്റെ മറവിയുടെ 
മാറാലക്കെട്ടിലേക്ക് എടുത്തെറിയാന്‍ വെമ്പുമ്പോഴും.......

നിന്നെ ഞാനേറെ സ്നേഹിച്ചിരുന്നു........................................................." 

"ചിത്രകാരി "

Saturday, September 4, 2010 4 comments


മീനയ്ക്ക്  ആകാശമുണ്ട്  ഭൂമിയുണ്ട് 
അവിടെ  പൂക്കളുണ്ട്‌  പുഴയുണ്ട് 
പറവകളുണ്ട്  പാവം മനുഷ്യരുമുണ്ട് 
അങ്ങനെ  എന്തെല്ലാം......
എല്ലാം മീനയുടേത്  
എല്ലാം മീനയ്ക്ക് സ്വന്തം
മീനയുടെ ആകാശത്തിന്റെ നിറം പച്ച.....
അവിടെ പാറിപ്പറക്കുന്ന 
പറവകള്‍ക്കോ
നിറങ്ങള്‍ പലത്............
പ്രണയത്തിന്റെ  പ്രതീക്ഷയുടെ 
സൗഹൃദത്തിന്റെ  സമാധാനത്തിന്റെ 
ഒറ്റപ്പെടലിന്റെ  ഒരുമയുടെ 
വേര്‍പാടിന്റെ വേദനയുടെ 
അങ്ങനെയങ്ങനെ 
എത്രയെത്ര വര്‍ണ്ണങ്ങള്‍
മീനയുടെ ഭൂമിക്കു നിറം മഞ്ഞയാണ്
അവിടെ മഞ്ഞയില്‍ കുളിച്ച നദികള്‍ 
പുഴകള്‍ അരുവികള്‍ പിന്നെ 
മരങ്ങളും സസ്യലതാതികളും 
സര്‍വ്വവും മഞ്ഞ തന്നെ...........
പക്ഷെ മീനയുടെ പൂക്കള്‍ക്ക് 
ഏഴഴകാണ്
കറുപ്പിന് ഏഴഴകല്ലേ .....????????
മീനയുടെ ആറ്റില്‍ നീന്തിത്തുടിക്കുന്ന
പരലുകള്‍ക്കോ നിറമില്ല 
അദൃശ്യമായ്  മഞ്ഞയുടെ 
ആഴങ്ങളിലേക്ക് ഊളിയിടുന്ന 
ചെറു പരലുകള്‍........
എല്ലാം മീനയുടെത്  
എല്ലാം മീനയ്ക്ക് സ്വന്തം 
മീനയ്ക്ക് മഴയറിയാം
മഴയുടെ നിറം ചുവപ്പല്ലേ?????
രക്തചുവപ്പില്‍  
തിമിര്‍ത്തു പെയ്ത മഴ  
ഭൂമിയേറ്റപ്പോള്‍ 
എങ്ങിനെ അത് മഞ്ഞയായി 
അത്  മീനയ്ക്കുമറിയില്ല.................
മീനയുടെ  ആണിനും പെണ്ണിനും  
ഒരേ നിറം 
നീലയില്‍ രമിക്കുന്ന പാവങ്ങള്‍ ......
മീനയുടെ കണ്ണുകള്‍ തൂവെള്ള....
മീനയുടെ കാഴ്ചയ്ക്കും നിറമുണ്ട് 
ഇരുട്ടിന്റെ കറുപ്പ്.......
പക്ഷെ ! മീനയ്ക്ക് ഒരു മനസ്സുണ്ട്..
മഴവില്ലിന്റെ  ചാരുതയുള്ള  മനസ്സ്
ഏഴുവര്‍ണ്ണങ്ങള്‍  ചാലിച്ചെഴുതിയ 
മീനയുടെ സ്വന്തം ചമയങ്ങള്‍..
ആയിരം വര്‍ണ്ണങ്ങള്‍ വിരിയിച്ചു 
വിരല്‍ത്തുമ്പില്‍  തീര്‍ത്ത  
ഇന്ദ്രജാലങ്ങള്‍..........
ഇത് മീനയ്ക്ക് മാത്രം സ്വന്തം ........
കറുപ്പിനോട്  പടവെട്ടി  
വെളുപ്പില്‍ വിപ്ലവം  
സൃഷ്‌ടിച്ച  കലാകാരി...
ഇവളൊരു  പാവം ചിത്രകാരി ......
  
*************************************************
 
                    

"കാവല്‍ക്കാരന്‍ !!!!!!!!!!!........"

Wednesday, September 1, 2010 0 comments


"മറക്കില്ല  ഞാനാ കണ്ണുകളെ 
ഇരവിന്റെ മറവില്‍ ഇമചിമ്മാതെ
ഇരുകണ്ണിലും  അഗ്നിയുമായ്
എന്നിലേക്കിറങ്ങുന്ന കൂരമ്പുകളെ
ഇരയെ തേടുന്ന കണ്ണുകള്‍ 
ഇരുളിന്റെ  തോഴന്‍ 
കരങ്ങളില്‍ കാലപാശമില്ല
കരളില്‍ കനിവിന്റെ ഉറവയുമില്ല 
കാലനുമല്ല  കാലവുമല്ല 
ഉടലാകെ കറുത്ത് 
ഉയിരില്‍ ഉരുക്കി 
ഉലയില്‍ കാച്ചാതെക്കുറുക്കിയ
കുറിയകണ്ണുകള്‍..........
ആദിയുമില്ല   അന്ത്യവുമില്ല 
 പേടിപ്പിച്ചും  പിന്തുടര്‍ന്നും
പിന്നിലുണ്ട്  മുന്നിലുമുണ്ട് 
അവന്‍ മരണത്തിന്റെ  കാവല്‍ക്കാരന്‍........" 


*************************************
*******************************
***********************

Search This Blog