"ചിത്രകാരി "

Saturday, September 4, 2010


മീനയ്ക്ക്  ആകാശമുണ്ട്  ഭൂമിയുണ്ട് 
അവിടെ  പൂക്കളുണ്ട്‌  പുഴയുണ്ട് 
പറവകളുണ്ട്  പാവം മനുഷ്യരുമുണ്ട് 
അങ്ങനെ  എന്തെല്ലാം......
എല്ലാം മീനയുടേത്  
എല്ലാം മീനയ്ക്ക് സ്വന്തം
മീനയുടെ ആകാശത്തിന്റെ നിറം പച്ച.....
അവിടെ പാറിപ്പറക്കുന്ന 
പറവകള്‍ക്കോ
നിറങ്ങള്‍ പലത്............
പ്രണയത്തിന്റെ  പ്രതീക്ഷയുടെ 
സൗഹൃദത്തിന്റെ  സമാധാനത്തിന്റെ 
ഒറ്റപ്പെടലിന്റെ  ഒരുമയുടെ 
വേര്‍പാടിന്റെ വേദനയുടെ 
അങ്ങനെയങ്ങനെ 
എത്രയെത്ര വര്‍ണ്ണങ്ങള്‍
മീനയുടെ ഭൂമിക്കു നിറം മഞ്ഞയാണ്
അവിടെ മഞ്ഞയില്‍ കുളിച്ച നദികള്‍ 
പുഴകള്‍ അരുവികള്‍ പിന്നെ 
മരങ്ങളും സസ്യലതാതികളും 
സര്‍വ്വവും മഞ്ഞ തന്നെ...........
പക്ഷെ മീനയുടെ പൂക്കള്‍ക്ക് 
ഏഴഴകാണ്
കറുപ്പിന് ഏഴഴകല്ലേ .....????????
മീനയുടെ ആറ്റില്‍ നീന്തിത്തുടിക്കുന്ന
പരലുകള്‍ക്കോ നിറമില്ല 
അദൃശ്യമായ്  മഞ്ഞയുടെ 
ആഴങ്ങളിലേക്ക് ഊളിയിടുന്ന 
ചെറു പരലുകള്‍........
എല്ലാം മീനയുടെത്  
എല്ലാം മീനയ്ക്ക് സ്വന്തം 
മീനയ്ക്ക് മഴയറിയാം
മഴയുടെ നിറം ചുവപ്പല്ലേ?????
രക്തചുവപ്പില്‍  
തിമിര്‍ത്തു പെയ്ത മഴ  
ഭൂമിയേറ്റപ്പോള്‍ 
എങ്ങിനെ അത് മഞ്ഞയായി 
അത്  മീനയ്ക്കുമറിയില്ല.................
മീനയുടെ  ആണിനും പെണ്ണിനും  
ഒരേ നിറം 
നീലയില്‍ രമിക്കുന്ന പാവങ്ങള്‍ ......
മീനയുടെ കണ്ണുകള്‍ തൂവെള്ള....
മീനയുടെ കാഴ്ചയ്ക്കും നിറമുണ്ട് 
ഇരുട്ടിന്റെ കറുപ്പ്.......
പക്ഷെ ! മീനയ്ക്ക് ഒരു മനസ്സുണ്ട്..
മഴവില്ലിന്റെ  ചാരുതയുള്ള  മനസ്സ്
ഏഴുവര്‍ണ്ണങ്ങള്‍  ചാലിച്ചെഴുതിയ 
മീനയുടെ സ്വന്തം ചമയങ്ങള്‍..
ആയിരം വര്‍ണ്ണങ്ങള്‍ വിരിയിച്ചു 
വിരല്‍ത്തുമ്പില്‍  തീര്‍ത്ത  
ഇന്ദ്രജാലങ്ങള്‍..........
ഇത് മീനയ്ക്ക് മാത്രം സ്വന്തം ........
കറുപ്പിനോട്  പടവെട്ടി  
വെളുപ്പില്‍ വിപ്ലവം  
സൃഷ്‌ടിച്ച  കലാകാരി...
ഇവളൊരു  പാവം ചിത്രകാരി ......
  
*************************************************
 
                    

4 comments:

{ ജയരാജ്‌മുരുക്കുംപുഴ } at: September 4, 2010 at 11:55 PM said...

ee paavam chithrakaarikku aashamsakal.....................

{ ജീവി കരിവെള്ളൂർ } at: September 5, 2010 at 11:08 AM said...

ഇരുട്ടിന്റെ കറുപ്പില്‍ വര്‍ണ്ണങ്ങളേഴും ഉള്‍ക്കൊണ്ടിരിക്കുന്നല്ലോ ....

{ sunder } at: September 6, 2010 at 12:02 AM said...

ശബ്ദങ്ങളുടെ നിറഭേതങ്ങള്‍ക്കപ്പുറത്ത്
കാഴ്ചകളുടെ ഹുങ്കാരങ്ങള്‍ക്കപ്പുറത്ത്
അരികത്താരുമില്ലാത്ത അരികുകളില്‍
ഒറ്റക്കൊന്നൊറ്റപ്പെടണം
ആപ്പോഴറിയാം അതിന്റെ സുഖം.....

ഒറ്റപ്പെടലിന്റെ വേദന മുഴുവൻ അക്ഷരങ്ങളിലേക്ക് പകർത്തിയതിനും പങ്കുവെച്ചതിലും നന്ദി ..

{ Pampally Director } at: September 16, 2010 at 6:23 PM said...

ചിത്രം പ്രിയ വരച്ചതാണോ...?
ചിത്രങ്ങളോട് താല്‍പര്യമുള്ളതുകൊണ്ടും
വളരെ കുറച്ചു മാത്രം വരയ്ക്കാറുള്ളതുകൊണ്ടും
ചോദിച്ചതാണ്...

സന്ദീപ് പാമ്പള്ളി
www.pampally.com

Post a Comment

Search This Blog