മീനയ്ക്ക് ആകാശമുണ്ട് ഭൂമിയുണ്ട്
അവിടെ പൂക്കളുണ്ട് പുഴയുണ്ട്
പറവകളുണ്ട് പാവം മനുഷ്യരുമുണ്ട്
അങ്ങനെ എന്തെല്ലാം......
എല്ലാം മീനയുടേത്
എല്ലാം മീനയ്ക്ക് സ്വന്തം
എല്ലാം മീനയ്ക്ക് സ്വന്തം
മീനയുടെ ആകാശത്തിന്റെ നിറം പച്ച.....
അവിടെ പാറിപ്പറക്കുന്ന
പറവകള്‍ക്കോ
പറവകള്‍ക്കോ
നിറങ്ങള്‍ പലത്............
പ്രണയത്തിന്റെ പ്രതീക്ഷയുടെ
സൗഹൃദത്തിന്റെ സമാധാനത്തിന്റെ
ഒറ്റപ്പെടലിന്റെ ഒരുമയുടെ
വേര്‍പാടിന്റെ വേദനയുടെ
അങ്ങനെയങ്ങനെ
എത്രയെത്ര വര്‍ണ്ണങ്ങള്‍
എത്രയെത്ര വര്‍ണ്ണങ്ങള്‍
മീനയുടെ ഭൂമിക്കു നിറം മഞ്ഞയാണ്
അവിടെ മഞ്ഞയില്‍ കുളിച്ച നദികള്‍
പുഴകള്‍ അരുവികള്‍ പിന്നെ
മരങ്ങളും സസ്യലതാതികളും
സര്‍വ്വവും മഞ്ഞ തന്നെ...........
പക്ഷെ മീനയുടെ പൂക്കള്‍ക്ക്
ഏഴഴകാണ്
ഏഴഴകാണ്
കറുപ്പിന് ഏഴഴകല്ലേ .....????????
മീനയുടെ ആറ്റില്‍ നീന്തിത്തുടിക്കുന്ന
പരലുകള്‍ക്കോ നിറമില്ല
അദൃശ്യമായ് മഞ്ഞയുടെ
ആഴങ്ങളിലേക്ക് ഊളിയിടുന്ന
ചെറു പരലുകള്‍........
ആഴങ്ങളിലേക്ക് ഊളിയിടുന്ന
ചെറു പരലുകള്‍........
എല്ലാം മീനയുടെത്
എല്ലാം മീനയ്ക്ക് സ്വന്തം
എല്ലാം മീനയ്ക്ക് സ്വന്തം
മീനയ്ക്ക് മഴയറിയാം
മഴയുടെ നിറം ചുവപ്പല്ലേ?????
രക്തചുവപ്പില്‍
തിമിര്‍ത്തു പെയ്ത മഴ
ഭൂമിയേറ്റപ്പോള്‍
എങ്ങിനെ അത് മഞ്ഞയായി
തിമിര്‍ത്തു പെയ്ത മഴ
ഭൂമിയേറ്റപ്പോള്‍
എങ്ങിനെ അത് മഞ്ഞയായി
അത് മീനയ്ക്കുമറിയില്ല.................
മീനയുടെ ആണിനും പെണ്ണിനും
ഒരേ നിറം
ഒരേ നിറം
നീലയില്‍ രമിക്കുന്ന പാവങ്ങള്‍ ......
മീനയുടെ കണ്ണുകള്‍ തൂവെള്ള....
മീനയുടെ കാഴ്ചയ്ക്കും നിറമുണ്ട്
ഇരുട്ടിന്റെ കറുപ്പ്.......
പക്ഷെ ! മീനയ്ക്ക് ഒരു മനസ്സുണ്ട്..
മഴവില്ലിന്റെ ചാരുതയുള്ള മനസ്സ്
ഏഴുവര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതിയ
മീനയുടെ സ്വന്തം ചമയങ്ങള്‍..
ആയിരം വര്‍ണ്ണങ്ങള്‍ വിരിയിച്ചു
വിരല്‍ത്തുമ്പില്‍ തീര്‍ത്ത
ഇന്ദ്രജാലങ്ങള്‍..........
ഇത് മീനയ്ക്ക് മാത്രം സ്വന്തം ........
ഇന്ദ്രജാലങ്ങള്‍..........
ഇത് മീനയ്ക്ക് മാത്രം സ്വന്തം ........
കറുപ്പിനോട് പടവെട്ടി
വെളുപ്പില്‍ വിപ്ലവം
സൃഷ്ടിച്ച കലാകാരി...
വെളുപ്പില്‍ വിപ്ലവം
സൃഷ്ടിച്ച കലാകാരി...
ഇവളൊരു പാവം ചിത്രകാരി ......
*************************************************
4 comments:
ee paavam chithrakaarikku aashamsakal.....................
ഇരുട്ടിന്റെ കറുപ്പില്‍ വര്ണ്ണങ്ങളേഴും ഉള്‍ക്കൊണ്ടിരിക്കുന്നല്ലോ ....
ശബ്ദങ്ങളുടെ നിറഭേതങ്ങള്ക്കപ്പുറത്ത്
കാഴ്ചകളുടെ ഹുങ്കാരങ്ങള്‍ക്കപ്പുറത്ത്
അരികത്താരുമില്ലാത്ത അരികുകളില്‍
ഒറ്റക്കൊന്നൊറ്റപ്പെടണം
ആപ്പോഴറിയാം അതിന്റെ സുഖം.....
ഒറ്റപ്പെടലിന്റെ വേദന മുഴുവൻ അക്ഷരങ്ങളിലേക്ക് പകർത്തിയതിനും പങ്കുവെച്ചതിലും നന്ദി ..
ചിത്രം പ്രിയ വരച്ചതാണോ...?
ചിത്രങ്ങളോട് താല്പര്യമുള്ളതുകൊണ്ടും
വളരെ കുറച്ചു മാത്രം വരയ്ക്കാറുള്ളതുകൊണ്ടും
ചോദിച്ചതാണ്...
സന്ദീപ് പാമ്പള്ളി
www.pampally.com
Post a Comment