മൗനം

Saturday, April 30, 2011


             കാറ്റിനും 
        കോളിനുമപ്പുറം
   കൊള്ളിമീന്‍  പോലെ
       നിന്‍റെ  കണ്ണുകള്‍ 

           കാണാറുണ്ട്
  എന്നെ  നോക്കുമ്പോള്‍
        തുറിച്ചുന്തുന്നവ
  വിശപ്പു  പൂക്കുമ്പോള്‍
  വരണ്ട  ചുണ്ടുനുണച്ച്
     നീയെന്നെ  ഉരുമ്മും
   ഞാന്‍  ഓര്‍ക്കാറുണ്ട്
  ഇന്നു  നിന്‍റെ  ചട്ടിയില്‍
  ഒരു  മത്തിതല  പോലും
           ഇല്ലല്ലോ എന്ന്...

 ____________________

94 comments:

{ ജാബിര്‍ മലബാരി } at: April 30, 2011 at 11:54 PM said...

വിശപ്പു പൂക്കുമ്പോള്‍
വരണ്ട ചുണ്ടുനുണച്ച്
:)

{ - സോണി - } at: April 30, 2011 at 11:55 PM said...

ശരിയാ, ഒരു മത്തിത്തല എങ്കിലും പ്രതീക്ഷിച്ചാ വന്നത്, പക്ഷെ....
വിശക്കുന്ന വയറിനോട് ഇങ്ങനെയും കണ്ണില്‍ ചോരയില്ലാതെ പെരുമാറരുത് മഞ്ഞുതുള്ളീ (നിന്നെ ഞാന്‍ പേര് മാറ്റി വിളിക്കേണ്ടിവരും)

{ സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) } at: May 1, 2011 at 12:14 AM said...

മഞ്ഞുതുള്ളി.....
കവിത നന്നായിരിക്കുന്നു.
യാഥാസ്ഥിക ജീവിതത്തിന്റെ മറപിടിച്ച്....
നീ എന്തോ പറയാന്‍ ശ്രമിക്കുന്നു....
വാക്കുകള്‍, പ്രയോഗങ്ങള്‍
ശക്തവും മൂര്‍ച്ഛയേറിയതുമാവുന്നു....
നിന്റെ കവിത്വം ചിറകുവിരിക്കുന്നു....


സ്‌നേഹത്തോടെ
പാമ്പള്ളി

{ മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ } at: May 1, 2011 at 12:18 AM said...

നല്ല വരികൾ!

ആശംസകൾ!

{ Pradeep Kumar } at: May 1, 2011 at 12:31 AM said...

പതിനാലു വരികളില്‍ ചെറിയ വാക്കുകളില്‍ പ്രിയ തീര്‍ത്തിരിക്കുന്നത് ചരാചരങ്ങളോടും പ്രകൃതിയോടുമുള്ള ഇഴയടുപ്പത്തിന്റെ ഒരു പരിച്ഛേദം. നന്നായി എഴുതി. നല്ല കവിതയുമുണ്ടായി. അഭിനന്ദനങ്ങള്‍.

{ sreee } at: May 1, 2011 at 12:34 AM said...

മത്തിതല വേണ്ട, നല്ല പാൽ കൊടുക്കൂ. എനിക്കിതിഷ്ടമായി.

{ സീത* } at: May 1, 2011 at 12:43 AM said...

നല്ല കവിത...സഹജീവിയോടുള്ള മനോഭാവം കുറച്ചു വാക്കുകളിൽ...

{ ആസാദ്‌ } at: May 1, 2011 at 12:48 AM said...

മഞ്ഞു തുള്ളീ, സംഗതി കൊള്ളാം കേട്ടോ. വരികള്‍ നന്നായിരിക്കുന്നു. ശരിക്കും വായനക്കാരോട് സംസാരിക്കുന്ന വരികള്‍. പക്ഷെ മൌനം എന്നാ പേര് കണ്ടപ്പോള്‍ ഞാന്‍ വേറെ വല്ല തീമുമായിരിക്കും എന്ന് പ്രതീക്ഷിച്ചു. :)))

കൊള്ളിമീന്‍ പോലുള്ള കണ്ണുകള്‍ എന്നാ പ്രയോഗം അസ്സലായിരിക്കുന്നു. പറയാതെ വയ്യ.

{ ചക്രൂ } at: May 1, 2011 at 12:49 AM said...

ഹ ഹാ ....... പാവം അല്ലേ ?
അവന്‍ എത്ര നാള്‍ ഇതു സഹിക്കും ......

{ MyDreams } at: May 1, 2011 at 12:58 AM said...

തലകെട്ടും കവിതയും തമ്മില്‍ എന്ത് .......................മത്തി തല ....:)

{ Jefu Jailaf } at: May 1, 2011 at 1:41 AM said...

ആശംസകള്‍..കൂടുതല്‍ പറയാന്‍ സോറി .. ഞാന്‍ സാധാരണക്കാരന്‍.. അങ്ങട്ട് ശരിക്ക് കിട്ടില്ല..

{ Satheesh Haripad } at: May 1, 2011 at 2:29 AM said...

നല്ല വരികൾ- എങ്കിലും പൂർണ്ണമായും വിഷയത്തിലേക്ക് വന്നില്ല എന്നൊരു അഭിപ്രായമുണ്ട്. അതുകൊണ്ടായിരിക്കും അവസാന വരികളിലേക്കൊരു ശരിയായ continuity അനുഭവപ്പെട്ടില്ല.
എല്ലാവിധ ആശംസകളും.

{ Akbar } at: May 1, 2011 at 2:43 AM said...
This comment has been removed by the author.
{ ആളവന്‍താന്‍ } at: May 1, 2011 at 2:52 AM said...

കവിത മനസ്സിലായി....പാമ്പള്ളിയുടെ കമന്റ്.... ഒന്നും മനസ്സിലായില്ല.!!

{ കണ്ണന്‍ | Kannan } at: May 1, 2011 at 3:02 AM said...

വായിച്ചു ചേച്ചി.. വലുതായൊന്നും കത്തിയില്ല... :-(

{ Naushu } at: May 1, 2011 at 3:03 AM said...

കൊള്ളാം ... നന്നായിട്ടുണ്ട് ...

{ അലി } at: May 1, 2011 at 3:05 AM said...

‘മൌനം’ എന്ന തലക്കെട്ട്,
താഴെ മത്തിതല വരെ പതിനാലു വരികൾ
വളരെ മനോഹരമായിരിക്കുന്നു.

പക്ഷെ അർത്ഥം മാത്രം മനസ്സിലായില്ല.

Anonymous at: May 1, 2011 at 3:09 AM said...

മഞ്ഞു തുള്ളി കവിത വിലയിരുത്തുവാൻ മാത്രം അറിവെന്നിക്കില്ല എന്നാലും എനിക്കു തോന്നിയത് പറയട്ടെ എന്ന്റ്റ സംശയമാകാം ..എന്റെ അറിവില്ലായ്മയ്യിൽ നിന്നും ഉരുത്തിരിഞ്ഞതാകാം.. വിശക്കുന്നവൻ കൊക്കുരുമ്മി വരുമ്പോൾ ഇന്ന്......... എന്റെ ചട്ടിയിൽ എന്നായിരുന്നുവെങ്കിൽ ഒന്നു കൂടി നന്നാവുമായിരുന്നില്ലെ... ഡ്രീംസ് പറഞ്ഞതുപോലെ കവിതയുടെ പേരും വിഷയവും ഒക്കെ കൂടി ഒരു വല്ലായ്മ... എന്നെ ക്രൂശിക്കല്ലെ അറിവില്ലായമയിൽ നിന്നും തോന്നിയത് മാത്രം അങ്ങു ക്ഷമിച്ചേരെ...

{ Ashraf Ambalathu } at: May 1, 2011 at 3:12 AM said...

ഒരു ഭൂതകാല സ്മരണ പോലെ തോന്നി.
അഭിനന്ദനങ്ങള്‍.

{ ente lokam } at: May 1, 2011 at 3:15 AM said...

നിന്റെ പാത്രത്തില്‍ ഒരു മത്തി
തല പോലും ഇല്ലല്ലോ ഇന്ന് ?

വളരെ ലളിതം ആയി, തുടിക്കുന്ന
കണ്ണുകളിലേക്കു നോക്കി ഒരല്പം
കരുണ നീട്ടുന്ന വരികള്‍ ....നമ്മെ
തൊട്ടുരുമ്മി ജീവിക്കുന്നവര്‍ക്ക് വേണ്ടി
ഒന്നും ചെയ്യാന്‍ പറ്റി ഇല്ല എന്ന് വരും.
പക്ഷെ എനിക്ക് ഒന്നും ആവുന്നില്ലല്ലോ
എന്ന വിചാരം പോലും നന്മയുടെ പ്രതീകം
ആണ്.

ഇവിടെ മൌനം സ്നേഹത്തോടെ ഉള്ള രണ്ടു
പേരുടെയും പ്രതികരണം ആവും .ശാന്തം
ആയ മൌനം .സഹതാപത്തിന്റെ ബഹിര്സ്പുരണം .
എല്ലാം പരസ്പരം അറിയുന്നവരുടെ ആ സംവദനം
ഒരു നോട്ടമോ ഒരു തലോടലോ മതിയാവും.
വ്യംഗ്യം മുക്കുവ കുടിലിലെ അന്നനത്തെ ആഹാരത്തിന്
കൊതിക്കുന്ന കുടുംബം ആവും അല്ലെ?അതിന്റെ ബാക്കികായി
കാത്തിരിക്കുന്ന അന്തേ വാസികളും..
സുന്ദരം ആയ കൊച്ചു കവിത ..അര്‍ത്ഥവത്തായ മൌനം
ആശംസകള്‍ ...

Anonymous at: May 1, 2011 at 3:16 AM said...

ഇവിടെ എല്ലാരും പറഞ്ഞത് പോലെ വരികൾ എണ്ണി കളിയാക്കുകയൊന്നും വേണ്ട . അത്രക്ക് മോശമൊന്നുമ്മല്ല വരികൾ ഒരു വരീയിലെ അപാകത കാണാം എനിക്കു സാധിച്ചുള്ളൂ...അതിതാണ്.. ഇന്നു നിന്‍റെ ചട്ടിയില്‍ .. ഇവിടെ എന്റെ എന്നാക്കിയിരുന്നുവെങ്കിൽ ഒന്നു കൂടി നന്നാകുമായിരുന്നു അതൂ പോലെ കവീതയുടെ പേര് വിശപ്പ് എന്നോ മറ്റോ ആക്കിയിരുന്നെങ്കിൽ... അത്രയെ എനിക്കു തോന്നിയുള്ളൂ... ഞാൻ കവിത വായിക്കുമ്പോൾ അധികം കമെന്റ്സ് കണ്ടിരുന്നില്ല എന്റെ ആദ്യ കമെന്റിനു ശേഷമാ ഞാൻ മറ്റുള്ളവരുടെ വിലയിരുത്തലുകൾ അധികവും കാണാനിടയായത്.. ക്ഷമിക്കുമല്ലോ...

{ സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) } at: May 1, 2011 at 4:11 AM said...

'ആളവന്‍താന്‍' ന്റെ കമന്റിന്റെ ഉത്തരം.....
http://paampally.blogspot.com/2011/05/blog-post.html#comm-ents

{ ഉമേഷ്‌ പിലിക്കോട് } at: May 1, 2011 at 4:17 AM said...

ഞാന്‍ ഓര്‍ക്കാറുണ്ട്
ഇന്നു നിന്‍റെ ചട്ടിയില്‍
ഒരു മത്തിതല പോലും
ഇല്ലല്ലോ എന്ന്...

{ നികു കേച്ചേരി } at: May 1, 2011 at 4:18 AM said...

:((((((wave length missing..

{ SHANAVAS } at: May 1, 2011 at 4:28 AM said...

സുന്ദരവും ചിന്തോധീപകവും ആയ കവിത.മഞ്ഞുതുള്ളി ബൂലോകത്തെ ഒരു സൂപര്‍ സ്റ്റാര്‍ ആകുന്ന കാലം വിദൂരമല്ല.ആശംസകള്‍.

{ ഷബീര്‍ (തിരിച്ചിലാന്‍) } at: May 1, 2011 at 4:42 AM said...

സാധാരണ എല്ലാവരും വായിച്ച് അഭിപ്രായം പറഞ്ഞതിന് ശേഷം വരുന്ന ആളാണ് ഞാന്‍. പ്രത്യേകിച്ച് കവിതക്ക്. അഭിപ്രായം നോക്കി കവിത മനസ്സിലാക്കാറാണ് പതിവ്. സ്വന്തമായിട്ട് ഇതൊന്നും വായിച്ച് മനസ്സിലാക്കാനുള്ള ലത് ഇല്ല. ഇത് അഭിപ്രായങ്ങള്‍ വായിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല. കുറച്ചെങ്കിലും മനസ്സിലാക്കിതന്ന എന്റെ ലോകത്തിന് നന്ദി. തുടരുക ഭവതീ... ആശംസകള്‍...

{ ഷബീര്‍ (തിരിച്ചിലാന്‍) } at: May 1, 2011 at 4:43 AM said...

സാധാരണ എല്ലാവരും വായിച്ച് അഭിപ്രായം പറഞ്ഞതിന് ശേഷം വരുന്ന ആളാണ് ഞാന്‍. പ്രത്യേകിച്ച് കവിതക്ക്. അഭിപ്രായം നോക്കി കവിത മനസ്സിലാക്കാറാണ് പതിവ്. സ്വന്തമായിട്ട് ഇതൊന്നും വായിച്ച് മനസ്സിലാക്കാനുള്ള ലത് ഇല്ല. ഇത് അഭിപ്രായങ്ങള്‍ വായിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല. കുറച്ചെങ്കിലും മനസ്സിലാക്കിതന്ന എന്റെ ലോകത്തിന് നന്ദി. തുടരുക ഭവതീ... ആശംസകള്‍...

{ musthuഭായ് } at: May 1, 2011 at 5:19 AM said...

കവിത കൊള്ളാം ……….. നല്ല വരികൾ ….വ്യത്യസ്തമായ തീം…….പക്ഷെ പേര് അത്ര സുഖകരമായി തോന്നിയില്ല…..എന്തായാലും എപ്പോഴും പുതുമ തേടുന്ന മഞ്ഞുതുള്ളിക്ക് ആശംസകൾ…..

{ lekshmi. lachu } at: May 1, 2011 at 5:19 AM said...

kavitha eshtaayi..chernna thalakkettu aayo ennoru samshayam.

{ Akbar } at: May 1, 2011 at 5:25 AM said...

ആദ്യ ചില കമന്റുകള്‍ എന്നെ വല്ലാതെ ചിരിപ്പിച്ചു. കവിതയ്ക്ക് ചില കമന്റുകള്‍ വരുമ്പോള്‍ വല്ലാതെ ധര്‍മ്മസങ്കടത്തിലാവുക രചയിതാവ് തന്നെയാണ്. താന്‍ സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത ചില അര്‍ത്ഥങ്ങളുമായി കമന്റുകള്‍ വരും.

എന്നാല്‍ @-ente lokam താങ്കളുടെ കമന്റ്‌ ആദ്യം വന്നിരുന്നു എങ്കില്‍ എന്നെപ്പോലെ കവിത മനസ്സിലാകാത്തവര്‍ക്ക് അത് പിടി കിട്ടുമായിരുന്നു. താങ്കളുടെ കമന്റും കവിതയും കൂടെ ഞാന്‍ ഒരാവര്‍ത്തി വായിച്ചു നോക്കി. ഇപ്പോള്‍ എനിക്കും കവിതയിലെ ആശയം പിടികിട്ടി.

താങ്കള്‍ക്കും കവിയത്രിക്കും അഭിനന്ദനങ്ങള്‍.

{ khader patteppadam } at: May 1, 2011 at 5:29 AM said...

വിശപ്പ്‌ പൂക്കുമ്പോള്‍... ഇവിടെ ഈ പ്രയോഗം അല്‍പം അഭംഗിയാകുന്നുണ്ടോ... ?

{ Manoraj } at: May 1, 2011 at 5:48 AM said...

കവിത എനിക്കും ഇഷ്ടമായി. ആന്തരാര്‍ത്ഥങ്ങള്‍ ഉണ്ടോ എന്നറിയില്ല. എങ്കിലും ഒറ്റവായനയില്‍ ഇഷ്ടമായി. കവിതയിലെ വരികളും പേരും തമ്മില്‍ ഒരു പൊരുത്തം തോന്നിയില്ല.

{ വാഴക്കോടന്‍ ‍// vazhakodan } at: May 1, 2011 at 5:54 AM said...

കവിത കൊള്ളാം, ആശയം ഇഷ്ടപ്പെട്ടു.
തുടര്‍ന്നും എഴുതൂ...എല്ലാവിധ ആശംസകളും!

{ - സോണി - } at: May 1, 2011 at 6:31 AM said...

തലക്കെട്ടിന് എന്താ കുഴപ്പം? ഒരു ഒരു പ്രശ്നവും ഇല്ല, രണ്ടാളും സംവദിക്കുന്നത് മൗനത്തിലൂടെയാണ്. ഒരാളുടെ വിശപ്പും, ആ വിശപ്പടക്കാനാവാത്ത മറ്റേ ആളുടെ നിസ്സഹായതയും - രണ്ടിലും മൗനം....
അങ്ങനെയല്ലേ പ്രിയാ...?

{ ജയിംസ് സണ്ണി പാറ്റൂര്‍ } at: May 1, 2011 at 6:41 AM said...

പാത്രത്തില്‍ മത്തി തലയില്ലാതെ
പതിനായിരങ്ങളുണ്ടിവിടെയിപ്പേഴും
പൊരിച്ച കോഴിയും ചുവന്ന വൈനു
മായപ്പോള്‍ വരക്കുന്നു ദാരിദ്ര്യ രേഖ
മുകളിലേക്കു , മുകളിലേക്കു
നാടുവഴികള്‍ , നാടു നന്നാക്കാന്‍ !!

{ ente lokam } at: May 1, 2011 at 6:53 AM said...

ഉമ്മു അമ്മാര്‍ :- ഇത്രയും തെളിച്ചു പറയാന്‍

എനിക്ക് തോന്നിയില്ല .എന്‍റെ ചട്ടി എന്ന് എങ്ങനെ

എഴുത്തും അതില്‍ ‍? ഉദ്ദേശിച്ചത് നിന്റെ ചട്ടി

എന്ന് തന്നെ ആണ് .അതായതു പൂച്ചക്ക്

ചട്ടിയില്‍ ഇട്ടു കൊടുക്കാന്‍ ഒരു മതിതല പോലും

ഇല്ലല്ലോ എന്നാണ് .മഞ്ജു തുള്ളിയുടെ

മറ്റ് കവിതകള്‍ പോലെ ഇത് അത്ര കട്ടി ആയി

എനിക്ക് തോന്നിയില്ല കേട്ടോ ..അക്ബര്‍ :-നന്ദി .എനിക്ക് ഇത് അങ്ങനെ തോന്നി എന്നേ

ഉള്ളൂ.ഞാന്‍ കവിതയെപ്പറ്റി ഓടും ബോധവാന്‍ അല്ല കേട്ടോ .

പിന്നെ മൌനം ഇതിനു വളരെ യോജിച്ച പേര് തന്നെ ആണ് .

ആ മൌനത്തിന്റെ അര്‍ഥം ആണ് മനസ്സില്‍ ആവേണ്ടത് .

{ മുകിൽ } at: May 1, 2011 at 7:09 AM said...
This comment has been removed by the author.
{ അലി } at: May 1, 2011 at 7:11 AM said...

ഈ ചിത്രം ആദ്യം വെച്ചിരുന്നെങ്കിൽ കുറച്ചെങ്കിലും മനസ്സിലായേനെ!

{ ajith } at: May 1, 2011 at 7:14 AM said...

ഒരു മത്തിത്തല പോലുമില്ലാതെ...ഹോ

{ Manoraj } at: May 1, 2011 at 7:30 AM said...

@- സോണി - : അങ്ങിനെ ഞാന്‍ വായിച്ചിരുന്നില്ല. അങ്ങിനെ വായിക്കുകയാണെങ്കില്‍ ശരിയാണെന്ന് ഞാനും സമ്മതിക്കുന്നു :)

{ Shukoor } at: May 1, 2011 at 7:47 AM said...

ഒരു മത്തിതലഎങ്കിലും ആവാമായിരുന്നു.

{ കുഞ്ഞൂസ് (Kunjuss) } at: May 1, 2011 at 8:11 AM said...

നല്ല വരികൾ!

{ മഹേഷ്‌ വിജയന്‍ } at: May 1, 2011 at 10:21 AM said...

ഞാന്‍ വെറുമൊരു പാമരനാം കവിതക്കാരന്‍....
എനിക്കും കത്തിയില്ല...
ഒരു കാര്യം എനിയ്ക്ക് മനസിലായത്, എനിക്ക് മനസിലായത് അല്ല ഈ കവിതയുടെ കാതല്‍ എന്ന് മാത്രം...
എനിക്ക് മനസിലായത് എന്തെന്നാല്‍ മത്തിക്കിപ്പോള്‍ ഭയങ്കര വിലക്കൂടുതല്‍ ആണ്, സോ മത്തിതല കിട്ടാനില്ല എന്നാണു.. എന്നോട് ക്ഷമിക്കൂ പ്രിയേ...

{ moideen angadimugar } at: May 1, 2011 at 10:36 AM said...

ഇന്നു നിന്‍റെ ചട്ടിയില്‍
ഒരു മത്തിതല പോലും
ഇല്ലല്ലോ എന്ന്.

Anonymous at: May 1, 2011 at 12:31 PM said...

@മഹേഷ്‌ വിജയന്‍
കത്തിയവര്‍ വിശദീകരിച്ചിട്ടുണ്ടല്ലോ.. അതുകണ്ടിട്ടും കത്തിയില്ലെങ്കില്‍ ചെക്ക്‌ അപ്പ്‌ വേണ്ടി വരും..ഐക്യു കുറഞ്ഞിരിക്കുന്നു....

{ - സോണി - } at: May 1, 2011 at 12:55 PM said...

കവിത, എഴുതുന്നവന്റെ വിരലിലല്ല, വായിക്കുന്നവന്റെ തലയിലാണ് മഞ്ഞുതുള്ളീ. അദ്ദേഹം മീന്‍ വാങ്ങാന്‍ പോയി വന്നപ്പോഴാവും വായിച്ചിട്ടുണ്ടാവുക. പിന്നെ, വിശപ്പിന് കൊടുക്കാന്‍ ഒന്നുമില്ലെന്കില്‍ എന്തിനാ ആ മിണ്ടാപ്രാണിയെ വളര്‍ത്തുന്നത്? ശാപം കിട്ടില്ലേ?

{ ismail chemmad } at: May 1, 2011 at 1:06 PM said...

ഒരു നല്ല കവിത ചര്‍ച്ച നടന്നിട്ടുന്ടെല്ലോ കമെന്റുകളില്‍ ........
പ്രിയാ, ഇനിയും എഴുതുക. ആശംസകള്‍

{ Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി } at: May 1, 2011 at 1:06 PM said...

കുഞ്ഞു കവിത നന്നായിട്ടുണ്ട്..

{ സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) } at: May 1, 2011 at 2:05 PM said...

ഒരു മത്തിത്തലയ്ക്കും പൂച്ചയ്ക്കുമിടയില്‍ എത്രപേരാ.....പ്രിയാ...നിന്നോട് എനിക്ക് അസൂയ തോന്നുന്നു....ഞങ്ങള്‍ വായനക്കാര്‍ക്ക് കടിപിടികൂടാന്‍.....നിന്റെ ഏതാനും വരികള്‍.....
പ്രിയാ....നിനക്ക് വേരുകള്‍ വളരാന്‍ തുടങ്ങിയിരിക്കുന്നു...ശിഖിരങ്ങളും...പടര്‍ന്ന് പന്തലിച്ചിട്ടുവേണം...അതിന്റെ തണലില്‍ വിശ്രമിക്കാന്‍....

സ്‌നേഹത്തോടെ
പാമ്പള്ളി

{ Lipi Ranju } at: May 1, 2011 at 3:32 PM said...

ഈ മൗനത്തിനു പകരം പാമ്പള്ളി വാചാലനായത് കണ്ടുവോ മഞ്ഞുതുള്ളി..

{ Rajasree Narayanan } at: May 1, 2011 at 9:15 PM said...

അക്ഷരങ്ങള്‍ ഇഴയില്‍ കോര്‍ക്കുമ്പോള്‍ ഇടക്കുതിരുന്ന രത്നങ്ങള്‍ക്ക്
മഴ നിലാവുകള്‍ കുട പിടിക്കും..
പ്രിയതാരമായ വരികള്‍ പ്രിയ...

{ Faizal Kondotty } at: May 1, 2011 at 10:21 PM said...

ഞാനുമോര്‍ത്തു ഈ കവിതയില്‍ ബിംബ കല്പനയുടെ ഒരു മത്തി തല പോലും ഇല്ലല്ലോ എന്ന് :)

Anyway nice lines, keep writings..!

{ Faizal Kondotty } at: May 1, 2011 at 10:22 PM said...

Nice lines, but ഞാനുമോര്‍ത്തു ഈ കവിതയില്‍ ബിംബ കല്പനയുടെ ഒരു മത്തി തല പോലും ഇല്ലല്ലോ എന്ന് :)

Anyway Nice lines.. keep writing..!

{ F A R I Z } at: May 1, 2011 at 10:39 PM said...

ആകാശ ത്തിലെ മിന്നല്‍ പിണറൂകള്‍ പോലെ, ആര്‍ത്തി പൂണ്ട നിന്റെ കണ്ണുകള്‍ തേടുന്ന ഇരകളെ നോക്കി,
നിസ്സംഗ ഭാവത്തോടെ ' എനിക്കറിയാം നിനക്ക് വിശപ്പ്‌ മാറ്റാന്‍, നിന്‍റെ ചട്ടിയില്‍ ഒരു മീന്‍ തലപോലുമില്ലാത്ത അവസ്ഥയില്‍, നിന്‍റെ ആര്‍ത്തി എനിക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ എന്ന് മൌനമായി പ്രതികരിക്കുന്നു.
നിഗൂഡമായ അര്‍ത്ഥ തലങ്ങളോടെ കാണാന്‍ കഴിയുന്ന വരികള്‍ മൌനമായി പലതും നമ്മോട് പറയുന്നു. ആര്‍ത്തിയുള്ള കണ്ണുകളോടുള്ള കവിയുടെ പ്രതികരണം, എല്ക്കെണ്ടിടത് തുളഞ്ഞു കയറുന്ന പോലെ.............

പാരമ്പര്യ എഴുത്ത് ശൈലിയില്‍ നിന്നും. ആധുനികതയുടെ
മുറ്റത്തെക്കിറങ്ങാന്‍ മഞ്ഞുതുള്ളിയെ പ്രേരിപ്പിച്ചുവോ?

വൃതാന്തരീയ കാവ്യഭംഗി നിറഞ്ഞു നിന്ന ഒരു മഹല്‍ രചനയായിരുന്നു "പ്രിയ സോപാനം"
ആ കവിതയിലെ, " മയിലിരുത്തു" എന്ന വാക്കിന് നേരെ ചില മാന്യ വായനക്കാര്‍ അഴിച്ചു വിട്ട കോലാഹലങ്ങള്‍,
സഹികെട്ടു, കവി തന്റെ കവിതയെ തിരുത്താന്‍ നിര്‍ബന്ധിതയായി. ഈയുള്ളവനും, ആ കവിതയ്ക്ക് അര്‍ഹിക്കുംവിധം ഒരു കമന്റ് ചെയ്തിട്ടുണ്ട്.
"മയിലിരുത്തു" എന്നത് ഭീകരതയുണ്ടാക്കുന്നുവെന്നും, കവിതയുടെ മൊത്തം ഭംഗിയും, ആസ്വാദ്യതയും ആ വാക്ക് നഷ്ടപ്പെടുത്തിയെന്നും, പറഞ്ഞു ഒരു വായനക്കാരന്‍ തുടങ്ങിവെച്ച വിമര്‍ശനം, പിന്നീട് പലരും ഏറ്റു പിടിച്ചു കൊണ്ട്, പിന്നെ വിമര്‍ശന വര്ഷം തന്നെയായിരുന്നു.

അറിവുള്ള, എഴുതുന്ന വാക്കുകളില്‍ തീര്പ്പുള്ള എഴുത്തുകാരി, അവരുടെ ഭാവനാ തലത്തില്‍ വിരിഞ്ഞ വരികള്‍ക്ക് ഒരു വാക്കെടുത്തു, അതിനെ വക്രാര്‍ത്ഥം കല്‍പ്പിച്ചു കൊണ്ട്, ആ രചനയെ തന്നെ, വികലമാക്കി,
അക്ഷര ത്ഞാനികളെ മലീമസമാകുന്ന വിമര്‍ശന ശൈലി,
അക്ഷര സ്നേഹിയായ ഒരു അനുവാചകന് ചെര്ന്നതാവില്ല.

മഞ്ഞുതുള്ളിയുടെ മനോഹരമായൊരു രചനയായി എനിക്ക് തോന്നിയിട്ടുള്ള, 'പ്രിയ സോപാനം' മേല്‍പറഞ്ഞ അഭിപ്രായ
പ്രകടനത്തില്‍ പൊറുതിമുട്ടി, അവര്‍ക്ക് കവിത മാറ്റിത്തിരുത്തലിനു വിധേയമാക്കണ്ടി വന്നപ്പോള്‍, പാരമ്പര്യ ശൈലിതന്നെ വേണ്ടാ എന്നുവെച്ചു ആധുനികതയിലേക്കു നോക്കിയതാണോ, അതോ, എല്ലാ ശൈലിയും, തന്റെ എഴുത്തിന് വഴങ്ങുമെന്ന് തെളിയിച്ചതാണോ ഈ ചുവടുമാറ്റത്തിന് കാരണം എന്ന് മനസിലാകുന്നില്ല.

എന്തായാലും, ' പ്രിയ സോപാനം' കഴിഞ്ഞു, മൌനത്തില്‍ "എത്തിയപ്പോള്‍ അനുവാചകന് എളുപ്പം ആസ്വദിക്കതക്കവിധം, രചനയില്‍ മഞ്ഞുതുള്ളിയുടെ, പുതിയ സമീപനം ആസ്വാദ്യകരവും, അതോടൊപ്പം അഭിനന്ദനം അര്‍ഹിക്കുകയും ചെയ്യുന്നു.

--- തുടര്‍ച്ച അടുത്ത കമെന്റില്‍

{ F A R I Z } at: May 1, 2011 at 10:41 PM said...

കമെന്റ്റ്‌ തുടര്‍ച്ച

വിമര്‍ശനം വിമര്‍ശകര്‍ക്ക് വിടുക., വിമര്‍ശനമനുസരിച്ചു രചന നടത്തുകയല്ല, മറിച്ചു, കവിയുടെ ഭാവനയുടെ ഉള്ക്കഴ്ചയില്‍ തെളിയുന്ന ബിംബങ്ങള്‍ അനുവാചകന് നല്‍കുക എന്നതായിരിക്കും, ഒരു കവിക്ക്‌ അല്ലെങ്കില്‍ ഒരു സൃഷ്ടികര്‍ത്താവിന്റെ ധര്‍മ്മം. അതിനാല്‍ അനുവാചക നുവേണ്ടിയുള്ള മാറ്റി തിരുത്തലുകള്‍, സ്വീകരിച്ചുകൊണ്ടുള്ള രചനാ സമീപനം മഞ്ഞുതുള്ളി കൈവെടിയുക,

"മയിലിറൂത്തു " എന്നതിന്‍റെ, കാവ്യ ഭാഷ്യം, മനസ്സിലാകാതെ പോയതോ, അതോ വക്ര ചിന്താഗതിയില്‍ നിന്നും ഉണ്ടായതാണോ, ആ വാചകത്തിന് നേരെയുണ്ടായ പരാക്രമം എന്ന് സംശയിക്കുന്നു.. എങ്കിലും നല്ലൊരു സൃഷ്ടിയെ കളങ്കപ്പെടുത്തല്‍ തന്നെയല്ലേ ലക്‌ഷ്യം എന്ന് നമ്മില്‍ ചിലര്‍ ചിന്തിച്ചുപോയാല്‍ അത് തെറ്റാകില്ല. തീര്‍ച്ച.

പെണ്ണെഴുത്തെന്ന് മനസ്സിലാക്കുമ്പോള്‍. പലര്‍ക്കും മനസ്സില്‍ തോന്നുന്ന വിമര്‍ശനം, പലപ്പോഴും ഒരു പാലം പണിയാനുള്ള അവസരമായി കമെന്റിനെ ദുരുപയോഗം ചെയ്യുന്നവരുണ്ട്. ഇപ്പോള്‍ ചില ബ്ലോഗ്കളിലെങ്കിലും അതില്‍ വന്നടിയുന്ന കമെന്റുകള്‍ ഏറെയും പാലം പണിയാന്‍ തുനിഞ്ഞുകൊണ്ടുള്ളതാണ് എന്നതില്‍ സംശയമില്ല . ഇക്കൂട്ടര്‍ക്ക് സൃഷ്ടിയോ , സൃഷ്ടികര്‍ത്താവോ അല്ല. സ്വീകാര്യം. തികച്ചും സ്വകാര്യപരമായ സമീപനത്തിനുവേണ്ടി, അക്ഷര ലോകത്തെ വ്യഭിചരിക്കാന്‍ തുനിഞ്ഞിറങ്ങുന്നതുപോലെയാണ് ഇത്തരക്കാരുടെ സമീപനം അനുവാചകനെ സംബന്ധിച്ചിടത്തോളം സൃഷ്ടിയും, സൃഷ്ടികര്താവുമാണ് കാണേണ്ടത്. അവരുടെ സ്വകാര്യതയിലെക്കല്ല.

കമെന്റുകാരുടെ വക്ര സമീപനതോടെയുള്ള വിമര്‍ശനം എഴ്തുകാരുടെ സര്‍ഗ്ഗാത്മകതയെ വികലമാക്കി നശിപ്പിക്കുന്നു എന്നതിനു വലിയ തെളിവാണ് മനോഹരമായൊരു കവിത സമ്മര്‍ദ്ധങ്ങള്‍ക്ക് വിധേയമായി മഞ്ഞുതുള്ളിക്ക് തിരുത്തേണ്ടി വന്നതെന്ന് മനസ്സിലാക്കുന്നു. ഇത് ബൂലോകത്തെ അപകടകരമായൊരു ദുഷ്പ്രവണതയായി മാറുന്നു. എന്നത് കമെന്റുകള്‍ നിരീക്ഷിക്കുന്നവര്‍ക്ക് മനസ്സിലാകും. അത് അക്ഷര ലോകത്തിനു ചേര്‍ന്ന സംസ്കാരമല്ല എന്ന് മാത്രം [പറയട്ടെ.
മലയാള സാംസ്കാരിക ലോകത്തിന്റെ പുരോഗതിക്കുവേണ്ടിയാണ്, മലയാളം ബ്ലോഗ്ഗെര്സിന്റെ പരസ്പര പ്രോല്‍സാഹനം എന്ന് നാം മനസിലാക്കേണ്ടതുണ്ട്.

മലയാള മണ്ണിന്റെ നിറവും മണവുമുള്ള കാവ്യ നഭസ്സിലെ തിളങ്ങുന്ന താരമായി മലയാള ലോകം മഞ്ഞുതുള്ളിയെ വാഴ്ത്തപ്പെടുന്ന കാലം വിദൂരമല്ല.. മഞ്ഞുതുള്ളി എന്ന കവിയിത്രിയിലെ, സര്‍ഗ്ഗാത്മകത തെളിഞ്ഞു, തെളിഞ്ഞു വരുന്ന, ഇനിയും ഒരുപാട് കവിതകള്‍ പ്രതീക്ഷിച്ചുകൊണ്ട്, ഒരു എളിയ വായനക്കാരന്‍.

ആശംസകളോടെ,
---- ഫാരിസ്‌.

{ Echmukutty } at: May 1, 2011 at 11:05 PM said...

കൊള്ളിമീൻ പോലെയുള്ള കണ്ണുകൾ!
മഞ്ഞുതുള്ളിയുടെ പദസമ്പത്തും ഭാവനയും അസൂയയുണ്ടാക്കുന്നുണ്ട്.

ഇനിയും എഴുതു, അഭിനന്ദനങ്ങൾ.

{ മഹേഷ്‌ വിജയന്‍ } at: May 1, 2011 at 11:25 PM said...

@പ്രിയ,
കത്തിയവര്‍ പറയുന്നു എന്ന് എഴുതിയില്ലേ...
ഒരു ചെറിയ കവിതയുടെ അര്‍ത്ഥം മനസിലാക്കാന്‍ അതിനു കിട്ടിയിരിക്കുന്ന എല്ലാ കമന്റുകളും വായിക്കണം എന്നിട്ട് അവയെ രൂപപ്പെടുത്തി കവിതയെ ഉള്‍ക്കൊള്ളണം എന്ന് വരുന്നത് എന്റെ അറിവില്ലായ്മയോ ആസ്വാധകന്‍ എന്നാ രീതിയിലുള്ള എന്റെ പരാജയമോ ആണ് എന്ന് ഞാന്‍ മനസിലാക്കുന്നു.
ഇനി കവിതയ്ക്ക് കിട്ടിയിരിക്കുന്ന കമന്റ്കള്‍ എല്ലാം പൊട്ടത്തരങ്ങള്‍ ആണെങ്കില്‍ അതിനനുസരിച്ച് കവിതയെ മനസിലാക്കുകയും ചെയ്യാം അല്ലേ? പോസ്റ്റുകള്‍ വായിക്കാന്‍ തന്നെ സമയം കുറവായ അവസ്ഥയില്‍ കമന്റുകള്‍ എല്ലാം വായിക്കാന്‍ പറ്റിയെന്നു വരില്ല. അതും എന്റെ തെറ്റാണെന്ന് മനസിലാക്കുന്നു....

കമന്റില്‍ പലരും പല രീതിയില്‍ പലതും പറയുന്നു..
ഒരു കവിതയെ ഏത് രീതിയില്‍ ആണോ നോക്കിക്കാണുന്നത് അതനുസരിച്ച് പല അര്‍ത്ഥതലങ്ങള്‍ ഒരേ കവിത നല്‍കുന്നതാണ്.. എനിക്കും വേണമെങ്കില്‍ ഇതിനെ എന്റെ രീതിയില്‍ വ്യഖ്യാനിക്കാം. പക്ഷെ അത് കൊണ്ടൊന്നും എന്ത് മനസ്സില്‍ കണ്ടാണ്‌ പ്രിയ കവിത എഴുതിയത് എന്ന് ഉറപ്പിക്കാന്‍ പറ്റില്ല. ഇവിടെ ഒരാളുടെ അഭിപ്രായത്തോട് പോലും 'ഞാന്‍ ഇതാണ് ഇത് തന്നെ ആണ് ഉദ്ദേശിച്ചത് എന്നൊട്ടു പ്രിയ പറഞ്ഞിട്ടുമില്ല'.. അപ്പോള്‍ മനസ്സില്‍ വന്ന സംശയം ഇതൊന്നും ആയിരിക്കില്ല പ്രിയ ഉദേശിച്ചത്‌ എന്നാണു.. അതാണ്‌ എനിക്ക് കത്തിയില്ല എന്ന് പറഞ്ഞത്...

പിന്നെ, ഐക്യു കുറഞ്ഞിരിക്കുന്നു എന്ന് പ്രിയ പറഞ്ഞത് വളരെ ശരിയാണ് കേട്ടോ. ചെക്ക് അപ്പ്‌ പണ്ടേ നടത്തിയിട്ടുള്ളതാണ്.... :-)

@സോണി,
എന്നെ ആണ് ഉദേശിച്ചത്‌ എങ്കില്‍ സോണി പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്...
ഞങ്ങളുടെ ഹോട്ടലിലേക്ക് എല്ലാം ദിവസവും മീന്‍ മേടിക്കാന്‍ പോകുന്നത് ഞാന്‍ ആണ്...
രാവിലെ മീന്‍ മേടിച്ചു കൊടുത്ത ശേഷം ഓഫീസില്‍ വന്നിരുന്നാണ് ബ്ലോഗ്‌ വായന....

രത്നച്ചുരുക്കം: ദൈവമേ ഞാന്‍ കവിത വായന എന്നന്നേക്കുമായി നിര്‍ത്തേണ്ടി വരുമോ?

{ ചന്തു നായര്‍ } at: May 1, 2011 at 11:25 PM said...

ഒന്നാണ് സൂര്യൻ പലതാണ് ബിംബം.. എഴുത്തുകാരന്റെ ചിന്തകളായിരിക്കില്ലാ വായനക്കാരന്റെ വായനയിൽ കിട്ടുക... മൌനത്തിനും, മത്തിതലയ്ക്കും,അതിന്റേതായ അർത്ഥത്തിൽ നോക്കാതെ വായിച്ച് നോക്കൂ കൂട്ടരേ...വ്യഗ്യാർത്ഥങ്ങളും ബിംബങ്ങളും നിറഞ്ഞതാണ് കവിതകളിൽ പലതും.. അതിനെ തന്റേതായ കാഴ്ചപ്പാടിൽ കാണാൻ ശ്രമിക്കുക... ‘കവിതയാണ്.. അതെന്റെ വായനയുടെ ഭാഗമല്ലാ..എനിക്കതിനെക്കുറുച്ച് അറിയില്ലാ എന്നൊക്കെ പറയുന്നവർ‘ ഈ ലളിതമായ വരികൾ വായിച്ചിട്ട് ‘ഒരു പിടിയും കിട്ടുന്നില്ലാ എന്നൊക്കെ പറയുന്നതിൽ എനിക്ക് കടുത്ത നിരാശയുണ്ട്... വായനക്കാർ ചിന്തിക്കണം.. എങ്കിലേ അവർക്ക് എഴുത്തുകാരാകാൻ പറ്റൂ..ബ്ലോഗർമാർ.. എഴുത്തുകാരുംകൂടിയാണല്ലോ... പ്രീയക്ക് ഭാവുകങ്ങൾ

{ ജീ . ആര്‍ . കവിയൂര്‍ } at: May 1, 2011 at 11:27 PM said...

മൗനം എന്നല്ലേ
മൗനി ആകുകയാണ് എനിക്ക് ഇഷ്ടം കവിത സമ്മതിക്കുന്നില്ലല്ലോ
മഴനൂലില്‍ കൊരുത്തു പെയ്യ്തു ഒഴിയുന്നു
ചിത്രം കണ്ടില്ലായിരുന്നു എങ്കില്‍ ഒരു പൂച്ചയാണോ പട്ടി യാണോ എന്നും തോന്നും നല്ല കവിത ശ്രമം

{ sm sadique } at: May 2, 2011 at 12:21 AM said...

എന്റെ ചുറ്റിലും ഒരു പൂച്ച കറങ്ങുന്നു. വീൽചെയറിന് മുത്തം തരുമ്പോൾ , തുറിച്ച് നോക്കുമ്പോൾ ,എന്റെ കണ്ണിൽ നിന്നും ഒരു സ്വാന്തനം പൂച്ചയിലേക്ക് പ്രവഹിക്കും. അത് ചിലപ്പോൾ ഒരു കഷണം ചപ്പാത്തിയോ പൊരിച്ച ഇറച്ചിയോ ആകും.

{ അലി } at: May 2, 2011 at 1:03 AM said...

F A R I Z said...
>>>പെണ്ണെഴുത്തെന്ന് മനസ്സിലാക്കുമ്പോള്‍. പലര്‍ക്കും മനസ്സില്‍ തോന്നുന്ന വിമര്‍ശനം, പലപ്പോഴും ഒരു പാലം പണിയാനുള്ള അവസരമായി കമെന്റിനെ ദുരുപയോഗം ചെയ്യുന്നവരുണ്ട്. ഇപ്പോള്‍ ചില ബ്ലോഗ്കളിലെങ്കിലും അതില്‍ വന്നടിയുന്ന കമെന്റുകള്‍ ഏറെയും പാലം പണിയാന്‍ തുനിഞ്ഞുകൊണ്ടുള്ളതാണ് എന്നതില്‍ സംശയമില്ല . ഇക്കൂട്ടര്‍ക്ക് സൃഷ്ടിയോ , സൃഷ്ടികര്‍ത്താവോ അല്ല. സ്വീകാര്യം. തികച്ചും സ്വകാര്യപരമായ സമീപനത്തിനുവേണ്ടി, അക്ഷര ലോകത്തെ വ്യഭിചരിക്കാന്‍ തുനിഞ്ഞിറങ്ങുന്നതുപോലെയാണ് ഇത്തരക്കാരുടെ സമീപനം അനുവാചകനെ സംബന്ധിച്ചിടത്തോളം സൃഷ്ടിയും, സൃഷ്ടികര്താവുമാണ് കാണേണ്ടത്. അവരുടെ സ്വകാര്യതയിലെക്കല്ല.<<<

പെണ്ണെഴുത്തിന് മാത്രം നീളൻ കമന്റെഴുതുന്ന ഫാരിസും ഇത് ശ്രദ്ധിച്ചാൽ കൊള്ളാം.

{ Akbar } at: May 2, 2011 at 1:29 AM said...

>>>>പെണ്ണെഴുത്തെന്ന് മനസ്സിലാക്കുമ്പോള്‍. പലര്‍ക്കും മനസ്സില്‍ തോന്നുന്ന വിമര്‍ശനം, പലപ്പോഴും ഒരു പാലം പണിയാനുള്ള അവസരമായി കമെന്റിനെ ദുരുപയോഗം ചെയ്യുന്നവരുണ്ട്. ഇപ്പോള്‍ ചില ബ്ലോഗ്കളിലെങ്കിലും അതില്‍ വന്നടിയുന്ന കമെന്റുകള്‍ ഏറെയും പാലം പണിയാന്‍ തുനിഞ്ഞുകൊണ്ടുള്ളതാണ് എന്നതില്‍ സംശയമില്ല . ഇക്കൂട്ടര്‍ക്ക് സൃഷ്ടിയോ , സൃഷ്ടികര്‍ത്താവോ അല്ല. സ്വീകാര്യം. തികച്ചും സ്വകാര്യപരമായ സമീപനത്തിനുവേണ്ടി, അക്ഷര ലോകത്തെ വ്യഭിചരിക്കാന്‍ തുനിഞ്ഞിറങ്ങുന്നതുപോലെയാണ് ഇത്തരക്കാരുടെ സമീപനം അനുവാചകനെ സംബന്ധിച്ചിടത്തോളം സൃഷ്ടിയും, സൃഷ്ടികര്താവുമാണ് കാണേണ്ടത്. അവരുടെ സ്വകാര്യതയിലെക്കല്ല.<<<<
---------------------------------

ഹി ഹി ഹി ഹി.. അച്ഛന്‍ പത്തായത്തിലും കൂടി ഇല്ല.
സൃഷ്ടി കര്‍ത്താവിനെ എന്തിനാ കാണുന്നത് ?. സൃഷ്ടി വിലയിരുത്തിയാല്‍ പോരെ.
അപ്പോള്‍ കമന്റുകള്‍ കൊണ്ട് ഇങ്ങിനെ പാലം പണിയാം അല്ലെ. നെടു നീളന്‍ കമന്റുകള്‍ ചില പ്രത്യേക ഇടങ്ങളില്‍ കാണാറുണ്ട്‌.

{ കിങ്ങിണിക്കുട്ടി } at: May 2, 2011 at 2:50 AM said...

Oru mathi thala polum illa. Kadi pidi koodan ethra poochakala! Njanum unde! Myaavoooo... :) kavitha nannayirikkunnu chechi

Anonymous at: May 2, 2011 at 2:58 AM said...

പ്രിയപ്പെട്ട അനുവാചകരെ എന്‍റെ എഴുത്ത് നിങ്ങള്‍ക്കിഷ്ടമായില്ലെങ്കില്‍ ദയവുചെയ്ത് ഇതുവഴി വരരുത്..മെയില്‍ നോട്ടിഫിക്കേഷന്‍ കൊടുക്കുന്നത് ഞാന്‍ നിര്‍ത്തി...കമന്റ്‌ ബോക്സ്‌ നിറച്ച് ആത്മനിര്‍വൃതി നേടാന്‍ എനിക്ക് താല്പര്യമില്ല..
പിന്നെ വന്‍വൃക്ഷമായി വളര്‍ന്ന് ആര്‍ക്കും തണല്‍ ഏകാനും വയ്യ...ഞനൊരു വിത്തായി ഈ മണ്ണില്‍ കിടക്കട്ടെ...ചവിട്ടിമെതിക്കാതിരുന്നാല്‍ മതി...

@മഹേഷ്‌വിജയന്‍
ഒരു വരി എഴുതിയാലും കൂടുതല്‍ എഴുതിയാലും അതില്‍ എഴുതുന്നവന്റെ മനസ്സും ശരീരവും ഉണ്ടാവും..നിങ്ങളുടെ പൊള്ളയായ വാക്കുകള്‍ കൊണ്ട് കളങ്കപ്പെടുന്നത് രചയിതാവാണ്..കവിത അറിയില്ലെങ്കില്‍ വായിക്കാന്‍ തുനിയരുത്..ഇനി ഒരിക്കലും ക്ഷണിച്ചു ബുദ്ധിമുട്ടിക്കില്ല...

എഴുതാതിരിക്കാന്‍ ആവില്ല ഞാനിവിടെയുണ്ടാകും..
സ്നേഹപൂര്‍വ്വം മഞ്ഞുതുള്ളി.. :-))

Anonymous at: May 2, 2011 at 3:01 AM said...

ഇവിടെ വിലപ്പെട്ട കമന്റ്‌ രേഖപ്പെടുത്തിയ എന്‍റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഒരുപാട് നന്ദി...

{ ചെകുത്താന്‍ } at: May 2, 2011 at 3:47 AM said...

:)

{ സിദ്ധീക്ക.. } at: May 2, 2011 at 5:01 AM said...

വിമര്‍ശനം മോശപ്പെട്ട ഒരു വസ്തുതയായി കാണരുത് പ്രിയാ,,പോസ്ടിടുമ്പോള്‍ നോട്ടിഫിക്കേഷന്‍ തുടര്‍ന്നും അയക്കണം.ഗൂഗിള്‍ ഫ്രണ്ട് കണക്ടര്‍ മാത്രം ഉപയോഗിച്ചാല്‍ മതിയല്ലോ , പോസ്റ്റിടുന്നത് അറിയാന്‍ താല്പര്യമള്ളവരാണല്ലോ അതില്‍ ഫോളോ ചെയ്യുന്നത്..ആശംസകള്‍ .

{ മഹേഷ്‌ വിജയന്‍ } at: May 2, 2011 at 5:16 AM said...

മഞ്ഞുതുള്ളി: "ഒരു വരി എഴുതിയാലും കൂടുതല്‍ എഴുതിയാലും അതില്‍ എഴുതുന്നവന്റെ മനസ്സും ശരീരവും ഉണ്ടാവും"

പ്രിയക്ക് മാത്രമല്ല ബൂലോകത്ത് സീരിയസായി എഴുതുന്ന എല്ലാവരുടേയും പോസ്റ്റില്‍ അവരുടെ മനസും ജീവിതവും ഒക്കെ ഉണ്ടാകും.. താന്‍ ഒരു മഹാസംഭവം ആണ് എന്ന തോന്നലില്‍ നിന്നും ഉടലെടുത്ത അപക്വമായ മറുപടി ആണ് നീ എനിക്ക് രണ്ടു തവണയും തന്നത് എന്ന് അല്പം വേദനയോടെ തന്നെ പറയേണ്ടിയിരിക്കുന്നു... മാഡം പ്രിയ തിരിച്ച് ഇത്രമാത്രം പറയാന്‍ മാത്രം ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തതായി എനിക്ക് തോന്നുന്നില്ല. അഥവാ ഞാന്‍ ചെയ്ത ആ അപരാധം ആരെങ്കിലും എന്നെ ബോധ്യപ്പെടുത്തിയാല്‍ ആ നിമിഷം ഞാന്‍ ബ്ലോഗിങ്ങ് നിര്‍ത്തും...

മഞ്ഞുതുള്ളി: "നിങ്ങളുടെ പൊള്ളയായ വാക്കുകള്‍ കൊണ്ട് കളങ്കപ്പെടുന്നത് രചയിതാവാണ്"

തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ അങ്ങ് പോട്ടെ എന്ന് വെക്കണം, അല്ല പിന്നെ. ഒരു നല്ല എഴുത്തുകാരിയെ സംബന്ധിച്ചിടത്തോളം ഒരു സൃഷ്ടി എഴുതി വായനക്കാര്‍ക്ക് സമര്‍പ്പിച്ചു കഴിഞ്ഞാല്‍ പിന്നെ അതവരുടെതാണ്..ബഹുജനം പലവിധം. നൂറു രീതിയില്‍ ഉള്ള അഭിപ്രായ പ്രകടനങ്ങളും ഉണ്ടാകും. സഭ്യതക്ക് നിരക്കുന്ന ഇതൊരു അഭിപ്രായത്തിനും അതിന്റേതായ വിലയുണ്ട്‌. അത് നല്‍കാന്‍ കഴിയുന്നില്ല എങ്കില്‍ അത് സൃഷ്ടി കര്‍ത്താവിന്റെ പരാജയമാണ്. അഭിപ്രായങ്ങളില്‍ നല്ലതിനെ സ്വീകരിക്കാനും പൊള്ളയായ വാക്കുകളെ തള്ളിക്കളയാനും സാധിക്കുന്നില്ല അത് പ്രിയയുടെ പരാജയമാണ്, എന്റെതെല്ല..
പ്രിയ ആഗ്രഹിക്കുന്ന രീതിയില്‍ ഉള്ള കമന്റു ഇടുന്നവരെ ആണ് വേണ്ടതെങ്കില്‍, അത് നിന്റെ ഇഷ്ടം...

മഞ്ഞുതുള്ളി: "കവിത അറിയില്ലെങ്കില്‍ വായിക്കാന്‍ തുനിയരുത്.ഇനി ഒരിക്കലും ക്ഷണിച്ചു ബുദ്ധിമുട്ടിക്കില്ല.."

നിന്റെ വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്ന ധാര്‍ഷ്ട്യം എനിക്ക് കാണാന്‍ കഴിയും. വായനക്കാരന്റെ അവകാശത്തെ ചോദ്യം ചെയ്യുക വഴി എന്ത് നേട്ടമാണ് മാഡം പ്രിയക്ക് ലഭിക്കുക എന്ന് എനിക്കറിയില്ല. അതും ഇവിടെ വിളിച്ചു വരുത്തി, ഞാനൊരു അഭിപ്രായം പറഞ്ഞു കഴിഞ്ഞപ്പോള്‍ അത് ഇഷ്ട്ടപ്പെടാതത്തിന്റെ പേരില്‍ പടവാള്‍ എടുത്തു ആട്ടിയോടിക്കുക. എനിക്കും വായന നിര്‍ത്താന്‍ ആവില്ലല്ലോ, ഞാനും ഇവിടെയൊക്കെ തന്നെ ഉണ്ടാകും, എഴുത്തിനെയും വായനക്കാരെയും ഒരുപോലെ സ്നേഹിക്കുന്ന, അങ്ങീകരിക്കുന്ന ഏതെങ്കിലും ബ്ലോഗ്ഗര്‍മാരുടെ സൃഷ്ടികളും വായിച്ച്...

മഞ്ഞുതുള്ളി: "ഇവിടെ വിലപ്പെട്ട കമന്റ്‌ രേഖപ്പെടുത്തിയ എന്‍റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഒരുപാട് നന്ദി... "

പ്രത്യേക ശ്രദ്ധയ്ക്ക്‌ ഇവിടെ 'വിലപ്പെട്ട' കമന്റു രേഖപ്പെടുത്തിയവര്‍ക്ക് മാത്രമേ നന്ദി ഉള്ളൂ...അല്ലാത്തവര്‍ സദയം ക്ഷമിക്കുക, നിങ്ങള്‍ നന്ദി അര്‍ഹിക്കുന്നില്ല.

{ മൈപ് } at: May 2, 2011 at 5:24 AM said...

ഇവിടെ അവസാനം കമന്റിയത് നന്നായി.. അതല്ലെങ്കിൽ ഞാനും ഭാഗഭാക്കാവുമായിരുന്നു...

ബ്ലോഗാവുമ്പോ അറിയുള്ളവരും അറിയാത്തവരുമെല്ലാം അഭിപ്രായം പറയാനുണ്ടാവും. അവയെ അഭിമുഖീകരിക്കാനുള്ള കരുത്ത് കാണിക്കുമല്ലൊ. (അഭിപ്രായം മാത്രമാണ്)

അഭിനന്ദനം.

{ മഹേഷ്‌ വിജയന്‍ } at: May 2, 2011 at 5:25 AM said...

മഞ്ഞുതുള്ളി എന്ന ബ്ലോഗ്ഗറുടെ എഴുത്തിനെ ഒരുപാട് ഇഷ്ട്ടപെടുന്ന, ഒന്നോ രണ്ടോ പോസ്റ്റുകള്‍ മാത്രമൊഴികെ എല്ലാം പോസ്റ്റും വായിച്ച് ഉചിതമായ അഭിപ്രായം രേഖപ്പെടുത്തിയ ഒരു വായനക്കാരനോടുള്ള നിന്റെ ഈ സമീപനം എനിക്ക് ആദ്യമായി ബൂലോകം തന്ന ഒരു മുറിവാകുന്നു..... അത് എത്രയും പെട്ടന്ന് ഉണങ്ങട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട് നിര്ത്തുന്നു....അറിയാതെ വേദനിപ്പിച്ചിട്ടുന്ടെകില്‍ സദയം ക്ഷമിക്കുക എന്ന് നിന്നോട് പറയാന്‍ മാത്രമേ എനിക്കാകൂ....നന്ദി...

Anonymous at: May 2, 2011 at 5:30 AM said...

@മഹേഷ്‌വിജയന്‍
അഭിപ്രായങ്ങളും വിമര്‍ശനങ്ങളുമാകാം പക്ഷെ അത് പരിഹാസമാവരുത്... :-))

{ മഹേഷ്‌ വിജയന്‍ } at: May 2, 2011 at 5:38 AM said...

എന്റെ ശരി നിന്റെ തെറ്റാകാം, നിന്റെ ശരി എന്റെ തെറ്റുമാകാം...
ഇതിലപ്പുറം ഇനി എന്തെങ്കിലും പറയാന്‍ എനിക്കാവില്ല... ഞാന്‍ വിട വാങ്ങുന്നു...

{ നാമൂസ് } at: May 2, 2011 at 7:00 AM said...

എന്‍റെ നാഥാ..!!
ഞാനിവിടെ എന്തെഴുതും..? കുറെ നാള് കൂടി ഞാന്‍ ബൂലോകം വഴി കറങ്ങാന്‍ ഇറങ്ങിയതാ... ഒന്ന് രണ്ടിടം സന്ദര്‍ശിച്ച് ഇവിടെ എത്തിയപ്പോള്‍ തലക്കാകെ പെരുപ്പം.

ഞാന്‍ കവിതയെ പറയാം. എനിക്ക് തോന്നിയ കവിത.
'മൗനം' പറയുന്നത് അല്ലെങ്കില്‍ പറയിക്കുന്നത് ഒരു മുക്കുവ കുടിലും അതിലെ ജീവിതങ്ങളുമാകണം. ഇവിടെ, മൗനം ഏറെ വാചാലമാണ്‌.

ഇനി, അഭിപ്രായങ്ങളിലെ പ്രോത്സാഹനവും വിമര്‍ശനങ്ങളും.
പ്രോത്സാഹനവും, വിമര്‍ശനവും രണ്ടും നമ്മുടെ വളര്‍ച്ചക്ക് വേഗത കൂട്ടും എന്നതാണ് എന്‍റെ മതം. പക്ഷെ, ഒന്നിനോട് പ്രിയവും, മറ്റൊന്നിനോട് അസഹിഷ്ണുതയും അരുതെന്ന് മാത്രം. ചുരുക്കത്തില്‍, രണ്ടിനും തുല്യാനുപാതത്തില്‍ സ്വാധീനമുണ്ടെന്ന് സാരം.എങ്കിലും, ഗുണത്തില്‍ മികച്ചത് വിമര്‍ശനം തന്നെ. അതും ആരോഗ്യകരം എങ്കില്‍ മാത്രം...!!! ആ അര്‍ത്ഥത്തില്‍ നാം അഭിപ്രായങ്ങളെ ഗൗരവമായി സ്വീകരിക്കേണ്ടതാണ്.

ഇവിടം കുറിച്ച ഈ തോന്ന്യാക്ഷരങ്ങള്‍ക്ക് ക്ഷമ..?????

Anonymous at: May 2, 2011 at 8:49 AM said...

പ്രിയ സുഹൃത്തുക്കളെ താഴെ കൊടുത്തിരിക്കുന്ന കമന്റ്‌ എനിക്കുള്ള പ്രോത്സാഹനമാണോ വിമര്‍ശനമാണോ അതോ പരിഹാസമോ...? എന്താണെന്ന് ഞാനിനി പറയുന്നില്ല..ആദ്യത്തെ രണ്ടുമാണെങ്കില്‍ ഞാന്‍ പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുന്നു...നിങ്ങള്‍ തന്നെ പറയു എന്താണെന്ന്?

മഹേഷ്‌ വിജയന്‍ said...

ഞാന്‍ വെറുമൊരു പാമരനാം കവിതക്കാരന്‍....
എനിക്കും കത്തിയില്ല...
ഒരു കാര്യം എനിയ്ക്ക് മനസിലായത്, എനിക്ക് മനസിലായത് അല്ല ഈ കവിതയുടെ കാതല്‍ എന്ന് മാത്രം...
എനിക്ക് മനസിലായത് എന്തെന്നാല്‍ മത്തിക്കിപ്പോള്‍ ഭയങ്കര വിലക്കൂടുതല്‍ ആണ്, സോ മത്തിതല കിട്ടാനില്ല എന്നാണു.. എന്നോട് ക്ഷമിക്കൂ പ്രിയേ...
__________________________________________

പിന്നെ ധാര്‍ഷ്ട്യം ,അഹങ്കാരം എന്നീ വാക്കുകളോടൊന്നും ഞാന്‍ പ്രതികരിക്കുന്നില്ല കാരണം മീറ്റിനു പോയി ആദ്യം പരിചയപ്പെട്ട വ്യക്തിയാണ് മഹേഷ്‌...അന്ന് മഹേഷിനു തോന്നിയതാണോ ഇപ്പോള്‍ വിളിച്ചു പറയുന്നതെന്ന് എനിക്കറിയില്ല...എന്തായാലും പോട്ടെ..ഞാനും വിട പറയുന്നു.. :-)

{ Suja } at: May 2, 2011 at 11:29 AM said...

പ്രിയ മഞ്ഞുതുള്ളി ,

വന്നപ്പോള്‍ അല്‍പ്പം വൈകിപ്പോയി .
ഇപ്പോള്‍ തോന്നുന്നു വൈകി വന്നത് എന്തുകൊണ്ടും നന്നായി എന്ന് ......
ആദ്യമേ വന്നിരുന്നെങ്കില്‍ ഞാനും പെട്ടുപോകുമായിരുന്നു.:-)

കവിത വായിച്ചു .
പല കമന്റുകളും കണ്ടു .
അതും വായിച്ചു.(കവിതയെക്കാള്‍ മികച്ച കമന്റുകള്‍ ......:-).)
എന്തായാലും ഇനി കവിതയെക്കുറിച്ച് ഞാനായിട്ട് ഒന്നും പറയുന്നില്ല.
വിമര്‍ശങ്ങള്‍ എന്ത് തന്നെ ആയിരുന്നാലും സ്വീകരിക്കണം എന്ന് തന്നെയാണ് എന്റെ അഭ്പ്രായം.
അല്ലാതെ "പ്രിയപ്പെട്ട അനുവാചകരെ എന്‍റെ എഴുത്ത് നിങ്ങള്‍ക്കിഷ്ടമായില്ലെങ്കില്‍ ദയവുചെയ്ത് ഇതുവഴി വരരുത്.","കവിത അറിയില്ലെങ്കില്‍ വായിക്കാന്‍ തുനിയരുത്എന്നെല്ലാം പറയുന്നത്" വിഷമമുള്ള കാര്യമല്ലേ പ്രിയ.........
അഭിപ്രായങ്ങള്‍ക്ക് മറുപടി പറയുമ്പോള്‍ രചയിതാവ് അല്‍പ്പം കൂടി സംയമനം പാലിക്കണം എന്ന് കൂടി പറഞ്ഞു കൊള്ളട്ടെ........

ബൂലോകത്തില്‍ നമ്മളെല്ലാം ഒന്നാണ് .ആരും ആരെക്കാളും വലുതോ ,ചെറുതോ അല്ല.

അതുകൊണ്ട് ,
പ്രിയപ്പെട്ട ബ്ലോഗര്‍മാരെ ....(ആണ്‍, പെണ്‍)

എനിക്കൊന്നേ പറയാനുള്ളൂ .വെറും ഒരു മത്തി തലയുടെ പേരില്‍ നമ്മള്‍ അടിച്ചുപിരിയരുത്.
മത്തി ഇന്ന് വരും നാളെ പോകും .ഈ ബ്ലോഗ്‌ ലോകത്തില്‍ നാം ഒറ്റക്കെട്ടായി നില്‍ക്കണം.
എഴുതുന്നവര്‍ അവരുടെ ഭാവനകളില്‍ വിരിയുന്നത് എഴുതട്ടെ .വായിക്കുന്നവര്‍ അത് വായി ച്ച് അവരുടെ ചിന്തകളില്‍ പുതു പുത്തന്‍ ഭാവനകള്‍ വിരിയിക്കട്ടെ ............
അല്ല പിന്നെ.........:-)

{ Salam } at: May 2, 2011 at 12:38 PM said...

ഏതായാലും കൊള്ളാം. ആ പൂച്ചയോടു മനസ്സില്‍ ഉള്ള ഈ സഹതാപം അവനെകൂടി അറിയിക്കുന്നത് നന്നായിരിക്കും. അവന്‍ ബ്ലോഗ്‌ വായിക്കാത്ത പൂച്ചയാണെങ്കില്‍ കഷ്ടമാവില്ലേ. sree പറഞ്ഞപോലെ കൊടുക്കാന്‍ നല്ലത് പാല് തന്നെയാണ് കേട്ടോ.

{ (കൊലുസ്) } at: May 2, 2011 at 12:51 PM said...

പൂച്ചക്ക് മത്തിത്തലയാ ഇഷ്ട്ടം. മീനിന്റെ കഷ്ണം ഇഷ്ട്ടത്തോടെ പൂച്ച തിന്നുന്നത് കണ്ടിട്ടുണ്ട്. കവിതയെ കുറിച്ച് വലിയ അറിവില്ല്ലാതതിനാല്‍ വായിച്ചിട്ട് പോകുന്നു. all d best.

{ - സോണി - } at: May 2, 2011 at 1:35 PM said...

സുജ പറഞ്ഞത് ശരിയാണ്, മത്തി ഇന്നുകാണും, നാളെ കണ്ടില്ലെന്നു വരും.
മഹേഷ്‌ പറഞ്ഞതും ശരിയാണ്, ഇന്ന് വിലകൂടും, നാളെ കുറഞ്ഞേക്കും.
ശ്രീ പറഞ്ഞതുപോലെ, ഒരു തുടം പാലുകൊടുത്തു പൂച്ചയെ വളര്‍ത്തിയാല്‍ അതിന്റെ ക്രൌര്യം കുറഞ്ഞിരിക്കും.
ഈ ബ്ലോഗില്‍ നാളെയും വിളിച്ചോ വിളിക്കാതെയോ വന്നു കയറുന്നവര്‍ക്ക് ഒരു മത്തിത്തലയോ ഒരു തുടം പാലോ ബാക്കി വയ്ക്കുക.
അവരവരുടെ ആവശ്യം പോലെ എടുത്തു തിന്നോട്ടെ.
പക്ഷെ പോവുന്നതിനുമുന്‍പ്‌ ദയവായി ആരും കരഞ്ഞിട്ടു പോവാതിരിക്കുക.

{ ബെഞ്ചാലി } at: May 2, 2011 at 10:42 PM said...

ഇപ്പോ മനസ്സിലായില്ലെ ‘ജെറി‘യുടെ കുറവ്... :D

{ F A R I Z } at: May 3, 2011 at 1:06 AM said...

പ്രിയ അലിഭായി, അക്ബര്‍ ഭായി,

താങ്കളുടെ പരാമര്‍ശം ഞാന്‍ കണ്ടു.

മഞ്ഞുതുള്ളി "മൌനം" എന്ന പോസ്റ്റിന്റെ ലിങ്ക് തന്നപ്പോള്‍ പിറ്റേ ദിവസം വായിക്കാന്‍ വന്നു. കമെന്റ്റ്‌ ശ്രദ്ധിച്ചപ്പോള്‍, മഞ്ഞു തുള്ളിയുടെ "പ്രിയ സോപാനം " എന്ന
കവിതയുടെ, പേരില്‍ അഴിച്ചുവിട്ട വിവാദം
പോലെ തന്നെ 'മൌനം' എന്ന പുതിയ കവിതക്കും വാദകൊലാഹലങ്ങളാണ് കണ്ടത്.

'പ്രിയ സോപാനത്തില്‍' ;മയിലിറൂത്തു' എന്ന വാക്കില്‍ പിടിചാണെന്കില്‍, 'മൌനത്തില്‍' മത്തിത്തല പിടിച്ചാണ്' കോലാഹലം.

'പ്രിയ സോപാനം', മനോഹരമായ ഒരു കവിത, എന്ന് കവിത രസികര്‍ ആരും സമ്മതിക്കുന്ന ഒരുത്തമ സൃഷ്ടിയെ, 'മയിലിറൂത്തു' എന്ന വാക്കിനെ വികലമാക്കി പ്രയോഗിച്ചു കൊണ്ട് , ഒരാള്‍ കമെന്റിട്ടതോടെ, പിന്നെ തുടര്‍ന്നുവന്നവര്‍ മിക്കവാറും അതില്‍ തൂങ്ങി വിമര്‍ശനം തന്നെ. ആ വിമര്‍ശനം, മഞ്ഞുതുള്ളിയെ, കവിത തിരുത്താന്‍ പ്രേരിപ്പിച്ചു.അവര്‍ തിരുത്തുകയും ചെയ്തു. അവരുടെ ഈ പ്രവര്‍ത്തി, ഒരനുവാചകന്‍ എന്നനിലയ്ക്ക് വളരെ വേദനയുണ്ടാക്കി.

ഇത്രമാനോഹരമായ കാവ്യഭാങ്ങി നിറഞ്ഞ, അര്‍ത്ഥ ഭംഗിയുള്ള , വായന സുഖമുള്ള ഒരു കവിത അവരെകൊണ്ട് തിരുത്തിക്കാന്‍ ഒരു വായനക്കാരന്റെ തെറ്റായ വ്യാഖ്യാനമായിരുന്നു എന്നത്, നാം ഒരു അക്ഷര സ്നേഹിയെന്കില്‍, വേദനയുളവാക്കാതിരിക്കില്ല.

പ്രഗല്‍ഭ സാഹിത്യകാരന്മാരും, എഴുത്തുകാരും, കവികളുമൊക്കെ, എഡിറ്റര്‍ മാരായി ഇരിക്കുന്ന പ്രമുഖ വാരികകളില്‍, തഴക്കം ചെന്ന പ്രഗല്‍ഭ രുടെ എഴുത്തില്‍ പോലും,ഭാവന തീക്ക്ഷനതയുള്ള ന്ഗൂടാര്തമുള്ള പ്രയോഗങ്ങളും വരികളും ധാരാളം കാണാം.
ഇവിടെ 'മയിലിറൂത്തു'എന്നത് വക്രീകരിച്ചു വികലമാക്കി, ഈശ്വര ഭക്തിയുള്ളവരെ വേദനിപ്പിക്കും വിധം, വാക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്തപ്പോള്‍, മഞ്ഞുതുള്ളി അത് തിരുത്തി പ്രസിദ്ധീകരിക്കാന്‍ നിര്‍ബന്ധിതയായി,
അതേപോലെയുള്ള സമീപനം തന്നെയായിരുന്നു,'മൌനം' കവിത വായിക്കാന്‍ ബ്ലോഗിലെത്തിയപ്പോഴും കണ്ടത്.

'മത്തിത്തല' എന്നതിന്, ചിലര്‍ എഴുതിയ കമെന്റുകള്‍ വായിച്ചാല്‍ നമ്മുടെ ബൂലോക എത്രത്തോളം നാറി . തികച്ചും., പരിഹാസ്യവും, അക്ഷര ജ്ഞാനികളെ വേദനിപ്പിക്കും വിധമായിരിക്കുന്നു എന്ന് ചിന്തിപ്പിച്ചു പോകും. ഒരു രചനയെ യാണ് വിലയിരുതുന്നതെന്ന ബോധം അല്പമെങ്കിലും ഉണ്ടായിരിക്കെണ്ടതല്ലേ നമുക്ക്? പച്ചക്കറി, മീന്‍ മാര്‍കെടോ അല്ലാലോ ബൂലോകം
----- conti

{ F A R I Z } at: May 3, 2011 at 1:08 AM said...

അക്ഷര സ്നേഹികളെ, വേദനിപ്പിക്കുന്നതരത്തില്‍. അക്ഷരങ്ങളെ വ്യഭിചരിച്ചു വികൃതമാക്കുന്ന സമീപനം എന്തായാലും ഏറെ തരം താണ തറ സംസ്കാരത്തില്‍ നിന്നുണ്ടാവുന്നതാണ്.

എഴുത്തിനെ വിമര്‍ശിക്കാം. അപാകതകള്‍ ചൂണ്ടിക്കാണിക്കാം. ഒരു രചനയെ,വികൃതമാക്കി അഴുക്കുചാലില്‍ വലിച്ചെറിയുന്ന സമീപനം, അല്പം അക്ഷര സ്നേഹമുള്ള ആരെയും വേദനിപ്പിക്കും. അതെ എനിക്ക് മുണ്ടായിട്ടുള്ളൂ.

പെണ്ണെഴുത്തിലാണ് ഇങ്ങിനെ ഏറെയും വിവാദങ്ങള്‍ കാണുന്നത്. സാഹിത്യം തൊട്ടു തീന്ടീട്ടില്ലാത്ത നികൃഷ്ട രചനകള്‍ പോലും അത് പുരുഷ എഴുതെന്കില്‍, എല്ലാവര്‍ക്കും സ്വീകാര്യമാകുന്നതും, പെണ്ണെഴത്തിനോടുള്ള സമീപനം വിവാദമാക്കല്‍, സമീപനം മനപൂര്‍വ്വമല്ലേ എന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല.

ഏതെന്കിലും ഒരു പുരുഷ എഴുത്തില്‍ ഇങ്ങിനെ ഒരു വിവാദം ഉണ്ടായതായി പറയാന്‍ കഴിയുമോ? ഇല്ല അപ്പഓല പുരുഷ എഴുത്ത് എല്ലാം തികഞ്ഞതെന്നാണോ അര്‍ത്ഥമാക്കേണ്ടത്?


പിന്നെ ഫാറിസ്, അതായത് ഞാന്‍,
അധികം ബ്ലോഗുകളില്‍ പോകാറില്ല. വായിക്കാറുമില്ല. ലിങ്ക് കിട്ടുന്നതില്‍ പോകാന്‍ ശ്രമിക്കാറുണ്ട്. പോയാല്‍ അത് രണ്ടും മൂന്നും തവണ വായിച്ചു, സൌകര്യമായി വിശദീകരിച്ചു കമെന്റ്റ്‌ ചെയ്യും. പെണ്ണ് എഴുത്തില്‍ മാത്രമല്ല നെടു നീളന്‍ കമെന്റ്റ്‌ ചെയ്യാറ് എന്ന് ഫാരിയുടെ ഒരു കമെന്റെന്കിലും കണ്ടിട്ടുള്ള ആര്‍ക്കും അറിയാം.

ഫാരി വിപുലമായ വായനക്കാരനോ, എന്‍റെ ബ്ലോഗില്‍ തന്നെ തുടര്‍ച്ചയായി എഴുതുന്ന ആളോ അല്ല. എനിക്കതിനുള്ള സമയമില്ല. കിട്ടുന്ന സമയം, ആ സമയത്തെ താല്പര്യം പോലെ, അതിനു ചില വഴിക്കാന്‍ തോന്നിയാല്‍ മാത്രം അതിനു തുനിയുന്ന ഒരാളാണ് ഞാന്‍.

അലിഭായിയുടെയും, അക്ബര്‍ ഭായിയുടെയും ബ്ലോഗില്‍ ഇന്നേവരെ ഞാന്‍ എത്തിയിട്ടുമില്ല. കാരണം. ലിങ്ക് കിട്ടാറില്ല.

വ്യക്തിപരമായ സമീപനത്തിന് ഞാന്‍ ബ്ലോഗോ, പോസ്ടോ, കമെന്റോ ഉപയോഗിക്കാറില്ല. അങ്ങിനെ ബ്ലോഗ്‌ മുഖേനയുള്ള ഒരു സൌഹൃദവും എനിക്കില്ല. അതിനു തുനിയാറുമില്ല. സൗഹൃദം ഒട്ടും ആഗ്രഹിക്കുന്നുമില്ല.


ഞാന്‍ എന്റെ ബ്ലോഗില്‍ പോസ്ടിട്ടുകഴിഞ്ഞാല്‍ ആര്‍ക്കും ലിങ്ക് അയക്കാറില്ല. അങ്ങിനെ സ്ഥിരം വായനക്കാരോ, ഇത്തരം കമെന്റുകാരോ, എന്റെ ബ്ലോഗിലില്ല.വന്നു വായിച്ചു അഭിപ്രായം പറയണമെന്ന് ഒരു നിര്‍ബന്ധവും എനിക്കില്ലതാനും.

ബ്ലോഗിലോ മറ്റു നിലക്കോ ഒരു അനാവശ്യ കീഴ്വഴക്കതിനോ , വിവാദത്തിനോ ഞാനില്ല. സമയമില്ല. വിവാദത്തിനു വേണ്ടിയല്ല ഞാന്‍ നെടുനീളന്‍ പ്രയോഗിക്കുന്നതും. ഒരു എഴുത്തിനെ ഇങ്ങിനെ വികൃതമാക്കി നശിപ്പിക്കുന്നത് കണ്ടപ്പോള്‍ പ്രതികരിച്ചതാണ്. അത് ഏതു മഹാനമാരായാലും. അത് സംസ്കാര ശൂന്യത തന്നെയാണ്.

പെണ്ണെഴുറ്റ്ത്തിനോടുള്ള സമീപനം എന്തെന്ന് അതിലെ കമെന്റ്റ്‌ വായിക്കുന്ന ആര്‍ക്കും മനസ്സിലാകും. പാലം പണിയല്ലേ പലതുമെന്നു തോന്നിപോയാല്‍ അത് തെറ്റാണെന്ന് പറയാന്‍ കഴിയില്ല. ഭായിമാര്‍ക്ക് അത് മനസ്സിലാകുന്നില്ലെന്കില്‍ ഞാനെന്തു പിഴച്ചു? ഞാന്‍ കമെന്റ്റ്‌ ഇടുന്നെന്കില്‍ അത് വിശദീകരിച്ചു തന്നെയായിരിക്കും. ആരുടെ പോസ്റ്റിനും. അതില്‍ ഞാന്‍ ആരുടേയും മുഖം നോക്കാറുമില്ല. അതുകൊണ്ട് തന്നെ അനാവശ്യമായ വിവാദങ്ങളിലേക്കും, സമയ നഷ്ടപ്പെടുത്ത ലിലേക്കും എന്നെ വലിച്ചിഴക്കാതിരിക്കുക. എനിക്ക് അതിനൊന്നും സമയമില്ല.

എന്റെ നെടുനീളന്‍ കമെന്റിനെ കുറിച്ച് ചിലരെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ എന്നെ വിമര്‍ശിച്ചിട്ടുണ്ട്. അതിനെ കുറിച്ച് പ്രതികരിക്കാനില്ല. മറ്റുള്ളവരെ ജൈവിളിക്കണമെന്നും, അവര്‍ പറയുമ്പോലെ പറയണമെന്നോ, പറഞ്ഞാല്‍ മതിയെന്നോ മറ്റുള്ളവര്‍ എന്നില്‍ ശഠിക്കുന്നത് വെറും മൌദ്യ ഭാഷ്യം.
എന്നെ അതിന്നു കിട്ടില്ല. എനിക്ക് എന്റെ കാഴ്ചപ്പാടും, അഭിപ്രായവുമുണ്ട്. അത് പെണ്ണെഴുത്തെന്നോ, ആണ്‍ എഴുത്തെന്നോ നോക്കാതെ വിശദമായി ഞാന്‍ കമെന്റ്റ്‌ ചെയ്യാറുണ്ട്. അത് അലിഭായിക്കോ, അക്ബര്‍ ഭായിക്കോ അറിയില്ലായിരിക്കും. ഞാന്‍ കമെറ്റ്‌ ചെയ്യാറുള്ള എല്ലാ ബ്ലോഗ്ഗെര്സിനും അറിയാം.

'ക്ഷീരമുള്ളോരകിട്ടിലും കൊതുകിനു,കൌതുകം ചോരതന്നെ. '
എന്ന നിലപാടില്‍ കമെന്റുകളെയും, എഴുത്തുകളെയും കാണരുതെന്നഭ്യര്തനയുണ്ട്.
എഴുതുന്നവര്‍ എഴുതിക്കോട്ടെ. എഴുത്തിനെ പ്രോത്സാഹിപ്പിക്കേണ്ട നാം അതിനെ നശിപ്പിക്കും വിധം
സംസ്കാര ശൂന്യര്‍ ആകാതിരുന്നാല്‍ മതി. അത് സാംസ്കാരിക കേരളത്തിനും, അക്ഷര ലോകത്തിനും,
അപമാനം വരുത്തിവെക്കും

സമയമില്ല. കൂടുതല്‍ പറയാന്‍
നെടുനീളന്‍ കമെന്റ്റ്‌ പെന്നെഴുത്തില്‍ മാത്രമാണോ ഫാരിസ് ചെയ്യുന്നതെന്ന് ഒന്നു പരിശോധിക്കാന്‍ താല്പര്യം കാണിക്കുമല്ലോ. ബാക്കി എന്നിട്ട് പറയുക.

സസ്നേഹം,
---- ഫാരിസ്‌

{ Akbar } at: May 3, 2011 at 2:12 AM said...

എന്‍റെ ഫാരീ.................

ഞാന്‍ താങ്കളെ മനസ്സിലാക്കാന്‍ വൈകിപ്പോയി. ക്ഷമിക്കൂ.

വേറെ എന്തൊക്കെ ഉണ്ട് നാട്ടു വിശേഷം. നാട്ടില്‍ നല്ല മഴ ഒക്കെ ഉണ്ടോ ?


.

{ മഹേഷ്‌ വിജയന്‍ } at: May 3, 2011 at 2:46 AM said...

@F A R I Z,

'പ്രിയ സോപാനം' എന്ന കവിതയെ കുറിച്ചുള്ള അഭിപ്രായം ആ പോസ്റ്റില്‍ തന്നെ രേഖപ്പെടുത്തുന്നതിനു പകരം ഈ പോസ്റ്റില്‍ വന്ന് പറഞ്ഞത് ഉചിതമായ ഒരു നടപടി അല്ലാന്നു മാത്രമല്ല അത് സ്ഥാപിതമായ താല്പര്യങ്ങളോടെ ചെയ്ത പ്രവര്‍ത്തി ആണെന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ അതില്‍ തെറ്റ് പറയാനും പറ്റില്ല എന്നാണു എനിക്ക് തോന്നുന്നത്...

സമയം ഇല്ലാത്തതിനാല്‍ താങ്കള്‍ക്കു വായിക്കാനോ എഴുതാനോ സമയം ഇല്ലെന്നു നിങ്ങള്‍ തന്നെ പറയുന്നു. പക്ഷെ, ചില ബ്ലോഗുകളില്‍ താങ്കള്‍ ഇടുന്ന നെടു നീളന്‍ കമന്റുകള്‍ താങ്കളുടെ സമയമില്ല എന്ന വാദത്തിനെതിരാണ്. അല്ലെങ്കില്‍ ചില പ്രത്യേക ബ്ലോഗുകളില്‍ ഉള്ള പ്രത്യേക താല്പര്യം പ്രകാരം താങ്കള്‍ സമയം കണ്ടെത്തുന്നു എന്നും കരുതാവുന്നതാണ്.

നിങ്ങള്ക്ക് നെടു നീളന്‍ കമന്റുകള്‍ ഇടാന്‍ സ്വാതന്ത്ര്യം ഉള്ളത് പോലെ അഭിപ്രായം രേഖപ്പെടുത്തുന്നതില്‍ മറ്റുള്ളവര്‍ക്കും സ്വാതന്ത്ര്യം ഉണ്ട് എന്നോര്‍ക്കുക. വായനക്കാരുടെ അഭിപ്രായത്തെ അടച്ചാക്ഷേപിക്കുന്ന തരത്തില്‍ ഉള്ള ഏതു സമീപനതോടും, അത് ആരായാലും എനിക്ക് പുച്ഛമാണ്.

പെണ്ണെഴുത്തിനെ പറ്റി നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍, നിങ്ങളുടെ അഭിപ്രായം മാത്രമായി ഞാന്‍ കാണുന്നു. (ഞാന്‍ അവ അന്ഗീകരിക്കുന്നില്ല എങ്കില്‍ കൂടി).

ആത്മഗതം: എന്റെ പുള്ളേ, ഒരു പോസ്റ്റില്‍, അതിട്ടയാളുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി കമന്ടിയാലുണ്ടാകുന്ന ഓരോരോ കോലാഹലങ്ങളെ... വാദിയെ പ്രതിയാക്കുന്ന (പഴയ) കേരള പോലീസിനെ പോലെ.....

{ »¦മുഖ്‌താര്‍¦udarampoyil¦« } at: May 3, 2011 at 4:39 AM said...

കവിതക്കെന്താ കൊയപ്പം.
നല്ല കവിത.
ഞമ്മക്കിഷ്ടായി..


കവിത തിരിയണേല്‍
ഉള്ളിലിച്ചിരി കവിത വാണം..
(ഞമ്മക്കത് ആവോളം ഉണ്ട്!)
അതില്ലാത്തോല്‍ പലതും പറയും..
കാര്യാക്കണ്ട മഞ്ഞുതുള്ളീ...

{ F A R I Z } at: May 3, 2011 at 6:03 AM said...

dear mahesh bhaayi,

തിരക്കിട്ട യാത്രക്ക് പുറപ്പെടുന്ന സമയത്താണ് താങ്കളുടെ, എനിക്കുള്ള കമെന്റ്റ്‌ കണ്ടത്,അതിനു മറുപടി പറഞ്ഞില്ലേല്‍ അത് ശേരിയല്ലെന്നു തോന്നുന്നു.

ആദ്യമായി പറയട്ടെ.മി. അക്ബര ഭായിയും, അലിഭായിയും പറഞ്ഞതിന് അവര്‍ക്ക് ഞാന്‍ കൊടുത്ത മറുപടിയാണ്.താങ്കള്‍‍ക്കതില്‍‍ കാര്യമുണ്ടെന്നു തോന്നുന്നില്ല.


താന്കള്‍ ഇപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടി അര്‍ഹിക്കുന്നുമില്ല.
ഈ പോസ്റ്റില്‍ തന്നെ കറങ്ങി വിഷമിക്കുന്നതെന്തിനു? വിട്ടേരെ. നാലക്ഷരം എഴുതുന്നവര്‍ എഴുതിക്കോട്ടെ.ഓക്കേ?

അക്ബര്‍ ഭായി.ഒരു യാത്രക്കുള്ള തിരക്കിലാണ്. കാണാം

---ഫാരിസ്‌

{ Akbar } at: May 3, 2011 at 7:34 AM said...

@-FARIZ.

യാത്ര ഒക്കെ കഴിഞ്ഞോട്ടെ ഫാരിസ്. .എനിക്ക് കാണാന്‍ ഒട്ടും ധൃതിയില്ലാ എന്ന് മാത്രമല്ല കാണണമെന്നേയില്ല....

:((((((

{ Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി } at: May 3, 2011 at 8:00 AM said...

ലോകാ സമസ്താ സുഖിനോ ഭവന്തു..

{ അജീഷ് കുമാര്‍ - AJEESH KUMAR } at: May 3, 2011 at 10:54 AM said...

കവിത ഇഷ്ട്ടപ്പെട്ടു...

{ മഹേഷ്‌ വിജയന്‍ } at: May 3, 2011 at 11:53 PM said...

പ്രിയ്യപ്പെട്ട ഫാരിസ് ചേട്ടായി,


ഞാനും താങ്കളെ മനസിലാക്കാന്‍ വളരെ വൈകിപ്പോയി എന്ന് തോന്നുന്നു...


ബൂലോകത്ത് ഒരു കുഞ്ഞു കമന്റുപോലും മര്യാദക്ക് ഇടാന്‍ അറിയാത്ത ഞാന്‍ താങ്കളെ പോലുള്ള ഒരു വലിയ വ്യക്തിയോട് കൊമ്പ് കോര്‍ക്കാന്‍ വരാന്‍ പാടില്ലായിരുന്നു എന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു...
താങ്കളെ വേദനിപ്പിച്ചു കൊണ്ട് ഈ പോസ്റ്റിലോ എന്തിന് ഈ ബ്ലോഗിലോ ഇനി കറങ്ങി നടക്കാന്‍ എനിക്കാവില്ല എന്ന് ഞാന്‍ മനസിലാക്കുന്നു...

താങ്കളുമായി ഭാവിയില്‍ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാകാതിരിക്കാനായി, താങ്കള്‍ക്കു പ്രത്യേക താല്പര്യമുള്ള എല്ലാ ബ്ലോഗുകളുടെയും ഒരു ലിസ്റ്റ് (പെണ്‍ ബ്ലോഗും ആണ്‍ ബ്ലോഗും ആകാം) തരികയാണെങ്കില്‍, അവയിലൊന്നില്‍ പോലും മേലില്‍ കറങ്ങി നടക്കുന്നതില്‍ നിന്നും ഞാന്‍ വിട്ടു നില്‍ക്കുന്നതാണ്...

നന്ദി ഫാരിസ് ചേട്ടായി..

വാല്‍ക്കഷണം: ചിലരുടെ മറുപടികള്‍ വായിക്കുമ്പോള്‍ അവര്‍ക്ക് ചില ബ്ലോഗുകളില്‍ കുടികിടപ്പവകാശം കിട്ടിയിട്ടുള്ള പോലെ ഒരു തോന്നല്‍. അങ്ങനെ ഒന്നുണ്ടോ? ആര്‍ക്കറിയാം?

{ ishaqh ഇസ്‌ഹാക് } at: May 4, 2011 at 4:49 AM said...

ഈ മൗനമെത്ര വാചാലം!!?

{ ആളവന്‍താന്‍ } at: May 4, 2011 at 7:48 AM said...

ഇവിടെ ഇത്രയ്ക്കൊക്കെയായോ..?
അഭിപ്രായം പല തരത്തില്‍ വന്നെന്നിരിക്കും. നമ്മള്‍ ആഗ്രഹിക്കുന്ന തരത്തില്‍ മാത്രമേ നമ്മുടെ എഴുത്തിനെ വായനക്കാര്‍ സമീപിക്കാവൂ എന്ന പിടിവാശി വച്ച് പുലര്‍ത്തുന്നത് നന്നാവില്ല. ആരായാലും.
പിന്നെ ഇവിടെ മഹേഷ്‌ പറഞ്ഞ അഭിപ്രായത്തില്‍ ഈ പറയുന്ന പോലെ ഒരു കളിയാക്കല്‍ എനിക്ക് കാണാന്‍ കഴിയുന്നുമില്ല.

Anonymous at: May 4, 2011 at 8:23 AM said...

meowwwwwwwwwwwwwwwwwwwwww! മതിത്തലവേണോ ...മതിത്തല :)

{ Sandeep.A.K } at: May 6, 2011 at 6:39 AM said...

ഈ കവിതയെ പെണ്ണെഴുത്ത് എന്ന് പറഞ്ഞവരോട് പറയാന്‍ ആഗ്രഹിക്കുന്നു.. ഒരു സ്ത്രീ എഴുതുന്നതൊക്കെയും പെണ്ണെഴുത്ത് എന്ന് പറയാന്‍ പറ്റില്ല.. ഈ കവിതയില്‍ പെണ്ണെഴുത്തിന്റെ ഒരു രീതിയുമില്ല.. എന്നിട്ടും എന്തിനു ഇതിനെ പെണ്ണെഴുത്തെന്ന് വിളിക്കുന്നു..

പിന്നെ പ്രിയയോടൊരു വാക്ക്.. എഴുത്തുകാരിയുടെ സ്വതന്ത്രം നിങ്ങള്‍ക്കുള്ളത് പോലെ തന്നെ വായനക്കരാനും ഒരു സൃഷ്ടിയെ വ്യാഗ്യാനിക്കുവാനും വിലയിരുത്താനും അഭിപ്രായം പറയാനും സ്വാതന്ത്രമുണ്ട്.. വിമര്‍ശനങ്ങളെ നേരിടാന്‍ പഠിക്കണം.. അല്ലാതെ അവരെ മണ്ടന്മാരാക്കുന്ന മറുപടികള്‍ അരോചകമാണ്.. നിങ്ങള്‍ക്കിഷ്ടമല്ലാത്ത കമന്റ്സ് ഒഴിവാക്കാന്‍ നിങ്ങള്‍ കമന്റ്‌ moderation ഇടാന്‍ അഭ്യര്‍ത്ഥന.. അല്ലാത്ത പക്ഷം ഇനിയും നിങ്ങളുടെ സൃഷ്ടികള്‍ക്ക് നേരെ വിമര്‍ശനങ്ങള്‍ വന്നേക്കാം.. നിങ്ങള്‍ സില്‍വിയ പ്ലാത്ത് അല്ലെങ്കില്‍ wordsworth ഒന്നുമല്ലല്ലോ.. അവരെ പോലും വിമര്‍ശിക്കാന്‍ മടിക്കാത്ത വായനകാരാണ് നമ്മള്‍ മലയാളികള്‍.. :)

വിവാദങ്ങളില്‍ താല്പര്യമില്ല.. വെറും നിര്‍ദ്ദേശം മാത്രം..

{ ponmalakkaran | പൊന്മളക്കാരന്‍ } at: May 29, 2011 at 5:34 AM said...

" ഷോറി... എ ബിത്ത് ലേത്ത്..."

എന്നെക്കണ്ടാൽ കിണ്ണം കട്ടൂ.....ന്ന് തോന്ന്വോ....

കുട്ട്യേ... ജ്ജ് ദൈര്യായി മുന്നോട്ട് വണ്ടി വിട്.. ലച്ചം ലച്ചം പിന്നാലെ..

അപശബ്ദങ്ങളൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് പൊക്കോളൂ....
നിന്റെ ലക്ഷ്യത്തിലേക്ക് ജല്പനങ്ങൾക്കൊന്നും മറുപടി പറയാതെ..
ധാരാളം എഴുതുക.. എന്നപ്പോലുള്ള ആഭാസന്മാർ പലതും പറയും

-------------- NEVER MIND --------------

ആശംസകൾ....

Post a Comment

Search This Blog