വഴികള്‍

Friday, September 30, 2011 48 commentsവഴികള്‍ തിരിച്ചുനടക്കാറില്ല,
വിശ്രമിച്ചു ക്ഷീണം തീര്‍ക്കാറില്ല,
ഒന്നില്‍ നിന്നും ഇഴകളായി
വേര്‍പിരിയുമ്പോഴും 
പൊട്ടിക്കരയാറില്ല....
ശൂന്യമായ ചിന്തകളെ മറച്ചുവച്ച്
വഴിവക്കിലെ കുരുത്തംകെട്ടകല്ലിനെ 
തട്ടിയെറിഞ്ഞ് അവ മുമ്പോട്ടോടും... 
നദികള്‍ക്കും പുഴകള്‍ക്കും 
ഹൃദയമുണ്ടെങ്കില്‍ 
അവ കീറിമുറിച്ച് കടക്കും, 
ഏതോ ഒരു കടലലയില്‍
നിശ്ചലമാവാനല്ല..
ഒരിക്കല്‍ നിന്നിലൂടെ 
എന്‍റെ കാല്‍പ്പാടുകള്‍ തീര്‍ക്കാന്‍..
എന്നില്‍  തുടങ്ങി 
എന്നില്‍ത്തന്നെ ഒടുങ്ങാന്‍...... 
______________________________________  

Search This Blog