"സ്വര്‍ഗ്ഗം വിളിക്കുന്നു ..........."

Monday, August 30, 2010 2 comments


നിലാവില്‍  വന്നൂ  നിന്നോമല്‍  ചന്തങ്ങള്‍ 
നിശീഥിനിയില്‍  നിരാമയനായ് 
എന്നെ തനിച്ചാക്കി പോകയോ..........
കണ്മണി പറയൂ......കാലം മായ്ക്കാത്ത മുറിവുണ്ടോ?
ഓമലേ..നിന്‍ ഓര്‍മ്മകള്‍ ഓളമായ്
ഒഴുകിയെന്‍  ജീവനില്‍
കാതര മിഴികളോ   കമ്ര കമലമോ 
കാലം മായ്ക്കാത്ത നവ്യകിരണമോ
മുഗ്ദ്ധ,നിന്‍ ജീവനില്‍ നിര്‍ഭരസ്നേഹമായ്
പെയ്യുമ്പോള്‍ നനയാതെ നനഞ്ഞു നീ മായ്കയോ.......
കളിവാക്കു ചൊല്ലി പിരിഞ്ഞതില്‍ പിന്നെ 
ആനീലം  താരാംബരത്തില്‍    നയനപഥങ്ങള്‍ക്കതീതമായ് 
ഏകതാരകമേ നിന്നെ തേടുമ്പോള്‍ 
ശ്യാമമേഘങ്ങളാല്‍ പഞ്ജരം തീര്‍ത്തു നീ 
നേര്‍ത്ത ലജ്ജയാല്‍ ഓടി ഒളിച്ചു ...........
നിത്യം നിഴലുകളാല്‍  ചുറ്റിപിണയുമ്പോള്‍
നേര്‍ത്ത കാലൊച്ച കാതോര്‍ത്തു പോകവേ....
ദൂരെ അങ്ങ് ദൂരെ  നിന്‍ പൊട്ടിച്ചിരിയിലെന്‍
മോഹങ്ങള്‍ മരിച്ചുവോ ..............
സഖി.......,ഇന്നു നിന്‍ സ്വര്‍ഗ്ഗം  നാളെ എന്റെതാവാം ..
അന്നെനിക്ക്  നിന്നെ കാണാം ..........
നിന്‍ സ്വരം കേള്‍ക്കാം ...........
നിന്നെ ഞാനെന്റെ ജീവനില്‍ ചേര്‍ക്കുന്നു 
നിത്യമെന്‍ ഓര്‍മ്മയില്‍ മായാതെ ജീവിക്ക.............
.................................................................................................

................................................................................................. 

ഒരുനാളും മറക്കില്ല......ഈ വേദന.........

Friday, August 20, 2010 5 comments
എന്‍റെ  പ്രിയ  കൂട്ടുകാരാ............
കാത്തിരിപ്പിന്‍  നൊമ്പരമില്ലല്ലോ
തിരിച്ചുവരവിന്‍റെ  പ്രതീക്ഷകളില്ലല്ലോ 
നിനയ്ക്കാതെ ഒന്നും പറയാതെ  അറിയാതെ 
നിന്നെ  മരണത്തിനു  വിട്ടല്ലോ  കൂട്ടുകാരാ.......
മരണത്തെ  വെറുക്കുന്നു  ഞാന്‍ 
കൃഷ്ണാ ! ഭയക്കുന്നീ  ജീവിതയാത്രയേയും ...
ആരും കാണാതൊന്നുറക്കെ  കരഞ്ഞീടാന്‍
ദാഹിച്ചു  വേവില്‍  നില്‍ക്കുമ്പോഴും  
അറിയുന്ന  മുഖങ്ങളില്‍ അറിയാ ചേതനകള്‍  കണ്ടു  വിങ്ങി വിതുമ്പി ചിരിച്ചു പോയി ....................
ഇരുളിന്‍റെ കൂട്ടില്‍ ഇണയെ തിരഞ്ഞുപോയ്,
ഏതോ രാവിലൊരു രാപ്പക്ഷി പാടി 
ഇന്നും നീ തനിച്ചെന്ന്‍..............
നിദ്രാഹീന  രാവുകളില്‍  ഓര്‍മ്മകള്‍ ഓടി തളരുമ്പോള്‍  ഒന്ന് പൊട്ടിക്കരയുവാന്‍  
ആശിച്ചു  ഞാന്‍................
നിന്നെ ഞാനെന്‍റെ കവിതയായ്  ആരും 
കാണാതെന്‍  ഹൃദയതാളമായെന്നും
സൂക്ഷിച്ചീടാം .................
എന്തേ ഭയക്കുന്നു മരണത്തെ  ഞാനും 
എന്‍റെ മകളെ  നിന്നോടുള്ള സ്നേഹമോ,ഈ  ലോകത്തില്‍ നിന്നെ പിരിയാനുള്ള ഭയമോ...
സ്നേഹത്തിനതിരുകള്‍  കല്‍പ്പിച്ച ലോകത്തില്‍ അതിരില്ലാ സ്നേഹത്തെ തേടിയോ .....?
അപമാനമേ  നീയെനിക്കേകിയ വേദനകള്‍ എരിയാതെ പുകയുന്നൊരോര്‍മ്മയായി...
എന്‍റെ മനസ്സിന്‍റെ  മാറാപ്പില്‍  നിണമുതിരുന്ന വ്രണമായ്  ഓര്‍മ്മകള്‍  നോവേറ്റു  വാടി
നിളയെ മറക്കില്ല.......,അന്നാദ്യമായ്‌  നിനക്കേകി  ഞാനെന്‍റെ  ജീവന്‍റെ  ബലിതര്‍പ്പണം.
നിന്‍റെ നീരില്‍  എന്‍റെ മിഴിനീരു കലരുമ്പോള്‍ 
നീയും ആത്മശാന്തി  തേടിയില്ലേ..........
എന്‍റെ സ്വപ്‌നങ്ങള്‍  പ്രതീക്ഷകള്‍ ഒഴുകി  അകലുമ്പോള്‍  അമ്മെ !.........ഞാന്‍ മാത്രം........എന്തേ തനിച്ചായ് ........എന്നും തനിച്ചായ് .........

Search This Blog