ഒരുനാളും മറക്കില്ല......ഈ വേദന.........

Friday, August 20, 2010
എന്‍റെ  പ്രിയ  കൂട്ടുകാരാ............
കാത്തിരിപ്പിന്‍  നൊമ്പരമില്ലല്ലോ
തിരിച്ചുവരവിന്‍റെ  പ്രതീക്ഷകളില്ലല്ലോ 
നിനയ്ക്കാതെ ഒന്നും പറയാതെ  അറിയാതെ 
നിന്നെ  മരണത്തിനു  വിട്ടല്ലോ  കൂട്ടുകാരാ.......
മരണത്തെ  വെറുക്കുന്നു  ഞാന്‍ 
കൃഷ്ണാ ! ഭയക്കുന്നീ  ജീവിതയാത്രയേയും ...
ആരും കാണാതൊന്നുറക്കെ  കരഞ്ഞീടാന്‍
ദാഹിച്ചു  വേവില്‍  നില്‍ക്കുമ്പോഴും  
അറിയുന്ന  മുഖങ്ങളില്‍ അറിയാ ചേതനകള്‍  കണ്ടു  വിങ്ങി വിതുമ്പി ചിരിച്ചു പോയി ....................
ഇരുളിന്‍റെ കൂട്ടില്‍ ഇണയെ തിരഞ്ഞുപോയ്,
ഏതോ രാവിലൊരു രാപ്പക്ഷി പാടി 
ഇന്നും നീ തനിച്ചെന്ന്‍..............
നിദ്രാഹീന  രാവുകളില്‍  ഓര്‍മ്മകള്‍ ഓടി തളരുമ്പോള്‍  ഒന്ന് പൊട്ടിക്കരയുവാന്‍  
ആശിച്ചു  ഞാന്‍................
നിന്നെ ഞാനെന്‍റെ കവിതയായ്  ആരും 
കാണാതെന്‍  ഹൃദയതാളമായെന്നും
സൂക്ഷിച്ചീടാം .................
എന്തേ ഭയക്കുന്നു മരണത്തെ  ഞാനും 
എന്‍റെ മകളെ  നിന്നോടുള്ള സ്നേഹമോ,ഈ  ലോകത്തില്‍ നിന്നെ പിരിയാനുള്ള ഭയമോ...
സ്നേഹത്തിനതിരുകള്‍  കല്‍പ്പിച്ച ലോകത്തില്‍ അതിരില്ലാ സ്നേഹത്തെ തേടിയോ .....?
അപമാനമേ  നീയെനിക്കേകിയ വേദനകള്‍ എരിയാതെ പുകയുന്നൊരോര്‍മ്മയായി...
എന്‍റെ മനസ്സിന്‍റെ  മാറാപ്പില്‍  നിണമുതിരുന്ന വ്രണമായ്  ഓര്‍മ്മകള്‍  നോവേറ്റു  വാടി
നിളയെ മറക്കില്ല.......,അന്നാദ്യമായ്‌  നിനക്കേകി  ഞാനെന്‍റെ  ജീവന്‍റെ  ബലിതര്‍പ്പണം.
നിന്‍റെ നീരില്‍  എന്‍റെ മിഴിനീരു കലരുമ്പോള്‍ 
നീയും ആത്മശാന്തി  തേടിയില്ലേ..........
എന്‍റെ സ്വപ്‌നങ്ങള്‍  പ്രതീക്ഷകള്‍ ഒഴുകി  അകലുമ്പോള്‍  അമ്മെ !.........ഞാന്‍ മാത്രം........എന്തേ തനിച്ചായ് ........എന്നും തനിച്ചായ് .........

5 comments:

{ Pampally } at: October 1, 2010 at 12:03 PM said...

ജനിക്കുമ്പോഴും മരിക്കുമ്പോഴും നമ്മള്‍ തനിച്ചാണെന്ന് പലരും പറയുന്നു.
എന്നാല്‍,
ജനിച്ചു വീഴുന്ന നിമിഷം മുതല്‍ നമ്മോടൊപ്പം മരണവും ഉണ്ട്...നമ്മുടെ സന്തത സഹചാരി. ജനിച്ചയുടന്‍ മരണവും ജനിക്കുന്നു...അതുപോലെ മരിക്കുമ്പോള്‍ നമ്മള്‍ തനിച്ചല്ല. മരണത്തോടൊപ്പം നമ്മള്‍ നമ്മുടെ പ്രിയപ്പെട്ടവരുടെ സ്‌നേഹവും കൂടെപ്പോരുന്നു...

തനിച്ചാവുന്നത് നമ്മളല്ല; മനസ്സാണ്.
നമ്മോടൊപ്പം നമ്മേ പൊതിഞ്ഞ് കാത്ത് സൂക്ഷിക്കാന്‍ എന്നും നല്ല ഓര്‍മ്മകള്‍ കാണും....
ഓര്‍മ്മക്കുപ്പായത്തിലെ
ചൂടുപറ്റിക്കിടക്കാന്‍ ആര്‍ക്കാണ് മോഹമില്ലാത്തത്...
അല്ലേ...പ്രീ...

{ sreee } at: December 12, 2010 at 6:51 AM said...

ഒന്നും പറയാന്‍ പറ്റുന്നില്ലല്ലോ പ്രിയേ

{ Anju Aneesh } at: January 26, 2011 at 12:57 PM said...

Priya chechi...

{ musthuപാമ്പുരുത്തി } at: March 2, 2011 at 2:12 AM said...

എന്തു പറയണമെന്നറിയില്ല...എന്തായാലും നന്നായിട്ടുണ്ട്...all the best.....

{ Kylas } at: July 11, 2011 at 12:46 AM said...

No one can become alone. Its our thoughts make us feel so. Accept the truth that things do happen for a reason. Only time can give answers to our questions arise from our mind. Relax...

find some nostalgic lines here youtube.com/watch?v=D9ERK-dQB8s

Really nice . . . . .

Good luck Priya.

Post a Comment

Search This Blog