ഇത് വിധിയോ........??????

Wednesday, May 6, 2009 2 comments
ഓരോന്നും  മൊഴിഞ്ഞു നീ 
എന്നില്‍ നിന്നകന്നപ്പോള്‍  
വേദനയടക്കി ,ഒരു പുഞ്ചിരിയില്‍ 
യാത്ര ചൊല്ലി പിരിഞ്ഞു  നാം ..........................
ഇനി നാം കാണുകയില്ലെന്ന 
പ്രതിജ്ഞയുമായി നില്‍ക്കുമ്പോഴും 
ജാതിയും മതവും 
കൊടികുത്തി വാഴുന്ന 
ഈ ഭൂമിയെ മൂകമായ്  
ശപിച്ചു കൊണ്ടേയിരുന്നു ......................
എന്റെ ശിരസ്സില്‍ വീണ്ടുമൊരു 
പാഴ്സ്വപ്നത്തിന്‍ 
തൂവല്‍ കൂടി ഏറ്റുവാങ്ങി..........
എന്നില്‍ തീരാ നൊമ്പരമായ് 
നീ അകന്നപ്പോള്‍ 
ഒരു പാഴ്വൃക്ഷമായി  
എന്നിലൂറിയ കണ്ണീര്‍കണങ്ങളെ  
ഇലകളായ്  പൊഴിച്ചു  ......................
നഷ്ടത്തിന്‍ കണക്കുകള്‍ കൂട്ടി 
ഞാന്‍ മടുത്തപ്പോള്‍  
നേട്ടത്തിന്‍ കണക്കുകള്‍ 
ശൂന്യമായ് വന്നെന്റെ 
മുന്‍പില്‍ നിന്നു........................
ഉറഞ്ഞു തുള്ളുന്ന തെയ്യത്തെ 
പേടിച്ചു ഞാന്‍ 
കാവിക്കുള്ളില്‍ ഒളിച്ചു .......
പരിഹാസത്തിന്‍ മുള്മുനകള്‍ 
നെഞ്ചില്‍ ഏറ്റു...........
ഇറ്റിറ്റു വീഴുന്ന രക്തത്താല്‍ 
കത്തിയമര്‍ന്നെന്‍  നെഞ്ചിലെ തീ........
കാവിക്കുള്ളില്‍ 
കാലത്തെ തോല്‍പ്പിച്ചു 
ഞാന്‍ മുന്നേറുമ്പോഴും ,
ഒരു സംശയം എന്നില്‍ ബാക്കിയായി ..............
തോറ്റത് ഞാനോ ..അതോ  കാലമോ.....???????
ഉത്തരം കിട്ടാത്തയി 
ചോദ്യത്തിനു മുമ്പിലെന്റെ 
കാവിയും മുട്ട്കുത്തിയോ ............
വിധിയെ പേടിച്ചു ഞാന്‍ 
ഓടിയകലുംപോഴും 
എന്റെ മുന്‍പില്‍ എങ്ങും 
നിലക്കാത്തയി നീര്‍വഴികള്‍
മാത്രമായിരുന്നു ......................
വിധിയെന്നില്‍  വിതച്ച വിത്തുകള്‍
എന്റെ ശിരസ്സില്‍  സമൃദമായി   മുളച്ചുപൊങ്ങി..........
ഇരുണ്ട ഇടനാഴികളും  
ഇരുമ്പഴികളും ശീലിച്ചു ഞാന്‍ ............അന്നാദ്യമായി.................
കാവിയില്‍ നിന്നും 
തൂവെള്ളയിലെക്കൊരു യാത്ര ..............
ഭ്രാന്തിയെന്നു വിളിച്ചാക്ഷേപിച്ചു
അവരെന്നെ  നേര്‍ത്ത സൂചിയാല്‍ 
കുത്തി നോവിച്ചു ........
ഒരായിരം കണ്ണുകള്‍ എനിക്ക് ചുറ്റും.......
നോക്കി  രസിച്ചു ചിലര്‍.......
മറ്റു ചിലരോ കരുണയാല്‍ 
നോക്കി സഹതപിച്ചു .........
ഒരു പ്രഭാതത്തില്‍,  യാത്രാമോഴിയോടെ  
വന്ന തണുപ്പ് എന്നെയും കൊണ്ട് 
എങ്ങോ മറഞ്ഞു പോയി.........................

************************************************
********************************* 
 

Search This Blog