പനിനീർചുവപ്പ്

Wednesday, January 9, 2013അമ്മ ചിരിക്കാറുണ്ട്...
മുറ്റത്ത്‌ അച്ഛന്‍ നട്ട പനിനീര്‍ പൂക്കുമ്പോള്‍,
പനിനീര്‍കാമ്പിനുള്ളില്‍ തിളങ്ങുന്ന 
അച്ഛന്‍റെ കണ്ണുകള്‍ അമ്മയോട്
കിന്നാരം പറയാറുണ്ട്..
വെയിലായാലും മഴയായാലും 
അമ്മ കുടയെടുത്തു പായാറുണ്ട്,
തലവിയര്‍ത്താല്‍ അച്ഛനു 
ജലദോഷം വരുമത്രേ...

അച്ഛന്‍റെ ഇഷ്ടം 
അച്ഛന്‍റെ പാകം 
അമ്മയുടെ കറികള്‍ക്ക് 
അച്ഛന്‍റെ രുചി...

ഇരുള്‍ കനക്കുമ്പോള്‍ അമ്മയ്ക്ക് ആധിയാണ് 
നീണ്ടകലുന്ന പന്തങ്ങള്‍ നോക്കി അമ്മ
തൂണോടുതൂണായ് തറഞ്ഞുനിൽക്കും
അച്ഛനിട്ട നാക്കില ചുരുട്ടുമ്പോള്‍ അമ്മയുടെ 
കണ്ണുകള്‍ ഇടമുറിയാതെ പെയ്യും...
വര്‍ഷവും വസന്തവുമെല്ലാം അമ്മയ്ക്ക് 
ഒരുപോലെ...

അമ്മയുടെ കാലുകള്‍ ചങ്ങലയ്ക്കിട്ടപ്പോള്‍ 
അമ്മാമ പറഞ്ഞു
ബാക്കിയുള്ളോര്‍ക്ക് ജീവിക്കണ്ടേ..
പിന്നീടൊരിക്കലും അമ്മ കരഞ്ഞില്ല 
ചിരിച്ചില്ല.... 

ജാലകപ്പടിയില്‍ പനിനീര്‍ പൂക്കുന്നതും
നോക്കി അമ്മയിരുന്നു......
അപ്പോഴെല്ലാം അമ്മയുടെ കണ്ണുകള്‍ക്ക്‌ 
പനിനീര്‍ ചുവപ്പായിരുന്നു...
_________________________________________________

77 comments:

{ ജയിംസ് സണ്ണി പാറ്റൂര്‍ } at: April 18, 2011 at 7:32 AM said...

നൊമ്പര മലര്‍. കവിത ആഴത്തില്‍
ശ്പര്‍ശിച്ചു.

{ റഫീക്ക് കിഴാറ്റൂര്‍ } at: April 18, 2011 at 7:33 AM said...

തുഞ്ചൻ പറമ്പ് ബ്ലോഗ് മീറ്റ് ചിത്രങ്ങളിലൂടേ
http://rafeeqkizhattur.blogspot.com/2011/04/blog-post_18.html

{ SHANAVAS } at: April 18, 2011 at 7:34 AM said...

കവിത വായിക്കുന്നവര്‍ കരഞ്ഞു പോകുമല്ലോ ,മഞ്ഞുതുള്ളി?നല്ല കവിത.കണ്ണ് നിറഞ്ഞു പോയി.ആശംസകള്‍. ഇന്നലെ മീറ്റില്‍ കണ്ടിരുന്നു.അടുത്ത് പരിചയപ്പെടുവാന്‍ കഴിഞ്ഞില്ല.

{ ismail chemmad } at: April 18, 2011 at 7:41 AM said...

കരയുന്ന അമ്മ ...........
ആശംസകള്‍

{ Shukoor } at: April 18, 2011 at 7:42 AM said...

മനുഷ്യ ജീവിതത്തിന്‍റെ നശ്വരതയില്‍ ഇങ്ങനെ എന്തെല്ലാം.
കവിത നന്നായിട്ടുണ്ട്.

{ ജീ . ആര്‍ . കവിയൂര്‍ } at: April 18, 2011 at 7:46 AM said...

കണ്ണുകള്‍ ആകെ ഇറനണിയിച്ചു വല്ലോ
കദനം എങ്ങിനെയാണ് ആ പനിനീര്‍ പുഷ്പത്തില്‍
ആവാഹിച്ചു എടുക്കുന്നത് മനോഹരം അല്ലാതെ എന്ത് പറയാന്‍
വരട്ടെ മഴ നുലുകള്‍ ഇതുപോലെ ഇനിയും

{ sm sadique } at: April 18, 2011 at 7:47 AM said...

എന്റെ കണ്ണിൽ രണ്ട് തുള്ളി ; മഞ്ഞ്തുള്ളി.

{ കെ.എം. റഷീദ് } at: April 18, 2011 at 7:49 AM said...

നല്ല വരികള്‍
ഉള്ളില്‍ തറച്ചുപോയി

{ Sneha } at: April 18, 2011 at 8:29 AM said...

ULLIL THATTI EE KAVITHA...
AMMA ORU MEZHUKU THIRIYAAYI KATTHI ELLAVARKKUM VELICHAM PAKARNNU , AVASANAM SWAYAM URUKI THEERUNNU.

"ജാലകപ്പടിയില്‍ പനിനീര്‍ പൂക്കുന്നതും
നോക്കി അമ്മയിരുന്നു......
അപ്പോഴെല്ലാം അമ്മയുടെ കണ്ണുകള്‍ക്ക്‌
പനിനീര്‍ ചുവപ്പായിരുന്നു..."

VEDHANIPPIKKUNNA VARIKAL..!

{ മുകിൽ } at: April 18, 2011 at 8:39 AM said...

നന്നായിരിക്കുന്നു പനിനീർപ്പൂവിൽ വിരിഞ്ഞുവന്ന ഈ വേദന..

{ ആസാദ്‌ } at: April 18, 2011 at 8:49 AM said...

ആശയം സ്പഷ്ടമായ കവിത. നന്നായിട്ടുണ്ട്. വരികള്‍ കുറച്ചു കൂടി സുഖകരമാക്കാന്‍ ശ്രമിക്കുക. കാരണം ചില ഭാഗങ്ങള്‍ വായിക്കുമ്പോള്‍ കവിത വായിക്കുന്ന ഒരു സുഖം ഇല്ല. ശുഭാശംസകള്‍.

ഇത്തരം അമ്മമാരെ ഒരുപാട് കണ്ടിട്ടുണ്ട് കേട്ടോ.

{ ente lokam } at: April 18, 2011 at 8:50 AM said...

മഞ്ഞു തുള്ളിയില്‍,
അമ്മയുടെ അടക്കിപ്പ്പിടിച്ചിട്ടും
ഉതിര്‍ന്നു വീഴുന്ന കണ്ണുനീര്‍ തുള്ളികള്‍
ചുവന്ന പനിനീര്‍പ്പൂ ......

{ Thanal } at: April 18, 2011 at 8:54 AM said...

ഓ...വല്ലാതെ വേദനിച്ചു പോയ്‌..................

{ പട്ടേപ്പാടം റാംജി } at: April 18, 2011 at 9:05 AM said...

അപ്പോഴെല്ലാം അമ്മയുടെ കണ്ണുകള്‍ക്ക്‌
പനിനീര്‍ ചുവപ്പായിരുന്നു...
ഇഷ്ടായി

{ ഉമേഷ്‌ പിലിക്കൊട് } at: April 18, 2011 at 9:05 AM said...

നല്ല വരികള്‍...

{ ഉമേഷ്‌ പിലിക്കൊട് } at: April 18, 2011 at 9:06 AM said...

നല്ല വരികള്‍..

{ Jefu Jailaf } at: April 18, 2011 at 9:32 AM said...

മനോഹരം.. ഒരു പനിനീർ പൂവിനു ഇങ്ങനെയും കഥപറയാനാകുമൊ..

{ ഏപ്രില്‍ ലില്ലി. } at: April 18, 2011 at 9:47 AM said...

കൊള്ളാം ...ട്ടോ.. .ആശംസകള്‍

{ ഭാനു കളരിക്കല്‍ } at: April 18, 2011 at 10:04 AM said...

തിളയ്ക്കുന്ന ജീവിതം

{ ajith } at: April 18, 2011 at 10:47 AM said...

ഈ മഞ്ഞുതുള്ളിയ്ക്ക് തണുപ്പല്ല, കരളുരുക്കുന്ന ചൂടാണ്. സങ്കടമാണ്

{ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. } at: April 18, 2011 at 10:52 AM said...

അമ്മയുടെ കണ്ണിൽ സ്നേഹത്തിന്റെ പനിനീർ ചുവപ്പാണ് കേട്ടൊ പ്രിയേ

{ വീ കെ } at: April 18, 2011 at 11:18 AM said...

ചില ജന്മങ്ങൾ അങ്ങനെയാണ്...
മരിച്ചാലും മരിച്ചെന്നു വിശ്വസിക്കാൻ ഇഷ്ടമില്ലാതെ
കൂടെയുണ്ടെന്ന തോന്നലിൽ ജീവിക്കുന്നവർ...
സ്നേഹത്തിന്റെ ഒരു മാന്ത്രിക ശക്തി...
പക്ഷെ,നമ്മളവരെ ചങ്ങലക്കിടും...!?
അതേ മാന്ത്രികത കൊണ്ടു തന്നെ...

വരികൾ നന്നായിട്ടൊ...
സങ്കടം വരും...
ആശംസകൾ...

{ Manoraj } at: April 18, 2011 at 12:03 PM said...

പ്രിയ,

കവിത വളരെ നന്നായി എന്നതിനേക്കാള്‍ ഹൃദയസ്പര്‍ശിയായി. കവിതയുടെ പേരില്‍ എന്തോ എനിക്കത്ര ഇഷ്ടമായില്ല. ആ പേര് പരാമര്‍ശിക്കാന്‍ മാത്രമായി പ്രിയ കവിതക്ക് അങ്ങിനെ ഒരു ലാന്‍ഡിങ് കൊടുത്തപോലെ.. അല്ലെങ്കില്‍ ആദ്യം പേരു സെലക്റ്റ് ചെയ്തിട്ട് കവിതയെഴുതിയ പോലെ.. പക്ഷെ വികാരം തിളക്കുന്ന വരികള്‍. നല്ല ഭാവം.

{ moideen angadimugar } at: April 18, 2011 at 12:23 PM said...

മനസ്സിനെ വല്ലാതെ വേദനിപ്പിച്ചല്ലോ പ്രിയ.

{ Lipi Ranju } at: April 18, 2011 at 6:50 PM said...

'അച്ഛനിട്ട നാക്കില ചുരുട്ടുമ്പോള്‍ അമ്മയുടെ
കണ്ണുകള്‍ ഇടമുറിയാതെ പെയ്യും...
വര്‍ഷവും വസന്തവുമെല്ലാം അമ്മയ്ക്ക്
ഒരുപോലെ...' എന്‍റെ അമ്മയെ ഓര്‍ത്തു പോയി പ്രിയേ...
ഇവിടെ വന്നാല്‍ കരയിപ്പിച്ചേ വിടുള്ളൂല്ലേ !

{ Jenith Kachappilly } at: April 18, 2011 at 9:38 PM said...

അമ്മമാര്‍ ഒരിക്കലും അവര്‍ക്ക് വേണ്ടി ജീവിക്കാറില്ല. അതിലവര്‍ക്ക്‌ ഒരു പരാതിയുമില്ല സങ്കടവുമില്ല. സങ്കടങ്ങളും പരാതികളും മുഴുവന്‍ നമ്മള്‍ക്കാണ്, അല്ലേ...?
പതിവ് പോലെ കവിത നന്നായി. ചിന്തിപ്പിച്ചു ഒപ്പം ഇത്തിരി നൊമ്പരപ്പെടുത്തി...

ആശംസകളോടെ
http://jenithakavisheshangal.blogspot.com/

{ ചന്തു നായര്‍ } at: April 18, 2011 at 10:05 PM said...

അച്ഛന്‍റെ ഇഷ്ടം
അച്ഛന്‍റെ പാകം
അമ്മയുടെ കറികള്‍ക്ക്
അച്ഛന്‍റെ രുചി.... അമ്മയുടെ കാലുകള്‍ ചങ്ങലയ്ക്കിട്ടപ്പോള്‍
അമ്മാമ പറഞ്ഞു
ബാക്കിയുള്ളോര്‍ക്ക് ജീവിക്കണ്ടേ..
പിന്നീടൊരിക്കലും അമ്മ കരഞ്ഞില്ല
ചിരിച്ചില്ല....പ്രീയക്കുഞ്ഞേ...ഇത്.ചിന്തിപ്പിക്കുന്നൂ.. .വേദനിപ്പിക്കുന്നൂ... കരയിപ്പിക്കുന്നൂ...ലളിതമായ വരികളിലൂടെ,കാമ്പുള്ള വിഷയം..നല്ല അവതരണം..എല്ലാ ഭാവുകങ്ങളും
.

{ സീത* } at: April 18, 2011 at 11:18 PM said...

കരയിച്ചല്ലോ പ്രിയാ...ലളിതമായ വരികൾ...ആഴത്തിലുള്ള ചിന്ത....മനസ്സിൽ കാണാം പ്രതീക്ഷ വറ്റാത്ത നിർജ്ജീവമായ കണ്ണുകൾ..കേൾക്കാം ഒരു ചങ്ങലക്കിലുക്കം...

{ MyDreams } at: April 18, 2011 at 11:33 PM said...

നന്നായിരിക്കുന്നു കവിത ,,,,,അനുഭവിപ്പിക്കാന്‍ സാധിക്കുന്നു
പക്ഷേ പേര് എന്തോ ഒരു പന്തികേട്‌

{ the man to walk with } at: April 18, 2011 at 11:57 PM said...

സ്നേഹത്തിന്റെ പനിനീര്‍ ചുവപ്പ് ...
ഇഷ്ടായി കവിത
ആശംസകള്‍

{ ഷബീര്‍ (തിരിച്ചിലാന്‍) } at: April 19, 2011 at 12:40 AM said...

നമ്മുടെ ചിന്തകള്‍ പലര്‍ക്കും ഭ്രാന്തായിരിക്കും, മറ്റുള്ളവര്‍ ചങ്ങലയില്‍ കുരുക്കിയിടുന്ന ഭ്രാന്ത്. ആ വരിയാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്. നന്നായിട്ടുണ്ട്ട്ടോ... പനിനീര്‍ ചുവപ്പ് കണ്ട് കണ്ണ് നിറയുന്നത് ആദ്യമായിട്ടാണ്.

{ ചെമ്മരന്‍ } at: April 19, 2011 at 1:52 AM said...

‘പനിനീര്‍ച്ചുവപ്പ്’

കവിത എനിക്ക് ഇഷ്ടപ്പെട്ടു. നല്ല വരികള്‍.

“ അച്ഛന്‍റെ ഇഷ്ടം
അച്ഛന്‍റെ പാകം
അമ്മയുടെ കറികള്‍ക്ക്
അച്ഛന്‍റെ രുചി... “

ഇതും...


www.chemmaran.blogspot.com

{ Rajasree Narayanan } at: April 19, 2011 at 4:10 AM said...

nannayirikkunnu..aashamsakal

{ Girly_Soul } at: April 19, 2011 at 6:23 AM said...

വായിച്ചിട്ട് വിഷമം തോന്നിയെങ്കിലും കവിത മനോഹരമായിരിക്കുന്നു...
നന്മകള്‍ നേരുന്നു...

{ കുഞ്ഞൂസ് (Kunjuss) } at: April 19, 2011 at 6:29 AM said...

സ്നേഹം കൊണ്ട് വിടരുന്ന പനിനീര്‍പ്പൂ ഹൃദയത്തില്‍ നിന്നും കിനിയുന്ന രക്തത്തില്‍ കുതിര്‍ന്നു ചുവക്കുന്നത് അമ്മക്ക് മാത്രം മനസിലാകുന്നത്... മറ്റുള്ളവര്‍ക്ക് അത് വെറും ഭ്രാന്ത് മാത്രം, അതേ മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ വേണ്ടി ചങ്ങലയില്‍ പൂട്ടപ്പെടെണ്ടി വരുന്ന അമ്മയുടെ സ്വപ്‌നങ്ങള്‍ , നൊമ്പരപ്പെടുത്തുന്നു പ്രിയാ...

{ ആചാര്യന്‍ } at: April 19, 2011 at 8:06 AM said...

നല്ല ചോരയുടെ ചുവപ്പുള്ള കവിത....

{ sreee } at: April 19, 2011 at 8:25 AM said...

സ്നേഹത്തിന്റെ, പ്രണയത്തിന്റെ, ക്രൂരതയുടെ ചുവപ്പ്

{ കിങ്ങിണിക്കുട്ടി } at: April 19, 2011 at 8:35 AM said...

കണ്ണുനീരിനു രക്തച്ചുവപ്പ്! ഈ പനിനീർച്ചെടിയിൽ ഓരോ പൂവ് വിടരുന്നതും നൊമ്പരങ്ങളായിരുന്നല്ലേ.

{ കണ്ണന്‍ | Kannan } at: April 19, 2011 at 9:36 AM said...

ചേച്ചീ നല്ല കവിതയാണ്.. സങ്കടം തോന്നി,
എനിക്ക് പെട്ടെന്ന് ഓർമ്മ വന്നത് ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമയിൽ കവിയൂർ പൊന്നമ്മ ചെയ്ത റോൾ ആണ്(മകൻ മരിച്ച ദുഃഖത്തിൽ ഭ്രാന്തിയായി മാറിയ കഥാപാത്രം).. ഈ കവിതയുമായി വലിയ ബന്ധമൊന്നുമില്ല എന്നാലും പെട്ടെന്ന് ആ രൂപം മനസ്സിലെത്തി..

{ CKLatheef } at: April 19, 2011 at 10:44 AM said...

>>> അമ്മയുടെ കാലുകള്‍ ചങ്ങലയ്ക്കിട്ടപ്പോള്‍
അമ്മാമ പറഞ്ഞു
ബാക്കിയുള്ളോര്‍ക്ക് ജീവിക്കണ്ടേ..<<<

ആര്‍ക്കും ഈ അനുഭവം വരാതിരിക്കട്ടേ...

{ Pampally } at: April 19, 2011 at 10:45 AM said...

ഒരമ്മയുടെ ജീവിതം...
ചില വരികള്‍ വളരെ മനോഹരമായിരിക്കുന്നു...
ചിലതാണെങ്കില്‍ അഭംഗിയോടെ എഴുതിരിയിരിക്കുന്നു....നന്നായിരിക്കുന്നു. കുറച്ചൂടെ ശ്രദ്ധവേണം...അടുത്ത കവിതയില്‍ കുറച്ചുകൂടെ കവിതയുടെ ഘടനയെക്കുറിച്ച് ശ്രദ്ധിക്കണം...

സ്‌നേഹത്തോടെ
പാമ്പള്ളി

{ jayanEvoor } at: April 19, 2011 at 11:25 AM said...

ഹൃദയസ്പർശിയായിട്ടുണ്ട്, വരികൾ....

{ ദീപുപ്രദീപ്‌ } at: April 19, 2011 at 11:35 AM said...

അച്ഛനെയും അമ്മയെയും ചേര്‍ത്തുവെക്കുന്ന അനവധി കാര്യങ്ങളുണ്ട് . കവിതയില്‍ ഇരു മനസ്സിന്റെയും ബന്ധം നന്നായി അവതരിപ്പിച്ചിട്ടുണ്ട് .
വളരെ ലൈറ്റ് ആയ വാക്കുകളാണ് ചിലയിടത്ത് ഏറ്റവും അനുയോജ്യം .ഈ കവിതയില്‍ അങ്ങനെതന്നെയാണ് .
എഴുത്ത് തുടരുക
ആശംസകള്‍

{ CYRILS.ART.COM } at: April 19, 2011 at 11:43 AM said...

വരികള്‍ക്ക് ജീവഗന്ധമുണ്ട്.ബ്ലോഗുകളില്‍ ഒരുപാട് പ്രതിഭകള്‍ ഉണ്ടെന്ന് വളരെ വൈകിയാണ് മനസ്സിലാക്കുന്നത്. ചുറ്റും നടക്കുന്നതൊന്നും അറിയാതെ പോയ ഞാനെന്തു വിഢ്ഢി. വീണ്ടും വായിക്കാനായി കടന്നു വരാം. വായിച്ച വരികള്‍ക്ക് നന്ദി.

{ CYRILS.ART.COM } at: April 19, 2011 at 11:54 AM said...

വരികള്‍ക്ക് ജീവഗന്ധമുണ്ട്.ബ്ലോഗുകളില്‍ ഒരുപാട് പ്രതിഭകള്‍ ഉണ്ടെന്ന് വളരെ വൈകിയാണ് മനസ്സിലാക്കുന്നത്. ചുറ്റും നടക്കുന്നതൊന്നും അറിയാതെ പോയ ഞാനെന്തു വിഢ്ഢി. വീണ്ടും വായിക്കാനായി കടന്നു വരാം. വായിച്ച വരികള്‍ക്ക് നന്ദി.

{ സിദ്ധീക്ക.. } at: April 19, 2011 at 1:12 PM said...

വൈകാരിക തീവ്രതയുള്ള ഹൃദ്യമായ വരികള്‍ ..

{ Salam } at: April 19, 2011 at 1:31 PM said...

ഇത് വല്ലാതെ നോവിച്ചു. ലളിതമായ നല്ല കവിത. വാക്കുകളുടെ മൂര്‍ച്ചയില്‍ ജീവിതം പൊള്ളുന്നു

{ Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി } at: April 19, 2011 at 2:22 PM said...

അമ്മയും ഭൂമിയും എല്ലാം സഹിക്കുന്നവര്‍. നൊമ്പരപ്പെടുത്തുന്ന വരികള്‍.. കവയിത്രിക്ക് ആശംസകള്‍...

{ രമേശ്‌ അരൂര്‍ } at: April 19, 2011 at 2:23 PM said...

അമ്മയുടെ സമര്‍പ്പിത ജിവിതം വിലമതിക്കപ്പെടെണ്ടതാണ്..അഭിനയിക്കാന്‍ അവര്‍ക്ക് കഴിയാത്തത് കൊണ്ട് പാവം ചങ്ങലയില്‍ ആയി പോയെന്നു മാത്രം ,,,നല്ല കവിത ..പിശുക്കില്ലാതെ അഭിനന്ദനങ്ങള്‍ ..

{ F A R I Z } at: April 19, 2011 at 3:28 PM said...

ജീവിതത്തില്‍ അലിഞ്ഞു ചേര്‍ന്ന് ഒന്നാകുന്ന ഒരു
ബന്ധമാണ് ദാമ്പത്യം.രണ്ടും രണ്ടല്ലാതെ, ഒരേ
കാഴ്ചപ്പാടും ഒരേ ലക്ഷ്യവും ഒരേ ജീവിതവുമാകുന്ന
ഒരു ബന്ധം.അതിര്‍ വരംബുകളോ, കുറ്റപ്പെടുത്തലുകളോ, പഴിചാരലുകളോ ഇല്ലാത്ത, പരസ്പരം അടിമപ്പെട്ടു
പോകുന്ന ജീവിതം.

" അച്ഛന്‍റെ ഇഷ്ടം
അച്ഛന്‍റെ പാകം
അമ്മയുടെ കറികള്‍ക്ക്
അച്ഛന്‍റെ രുചി...'

ഇവിടെ എല്ലാം അമ്മ അച്ഛനുവേണ്ടി പാകപ്പെടുതിയിരിക്കുന്നു.അമ്മയ്ക്കായി ഒന്നുമില്ല.

"അച്ഛനിട്ട നാക്കില ചുരുട്ടുമ്പോള്‍ അമ്മയുടെ
കണ്ണുകള്‍ ഇടമുറിയാതെ പെയ്യും...
വര്‍ഷവും വസന്തവുമെല്ലാം അമ്മയ്ക്ക്
ഒരുപോലെ..'

കവിതയിലെ ഹൃദയസ്പൃക്കായ ഈ ഭാഗം
നമ്മെയും തോട്ടുണര്ത്തുന്നില്ലേ?.

നിലവാരമുള്ള ആസ്വാദനാ സൃഷ്ടികള്‍ വായനക്കാരന്
നല്‍കുന്നതില് മഞ്ഞു തുള്ളി ഇയിടെയായി വല്ലാതെ
നിഷ്കര്‍ഷത കാണിക്കുന്നു എന്ന് വേണം പറയാന്‍.
വിഷയമേതായാലും, മഞ്ഞു തുള്ളിയിലൂടെ അത്
വായനയിലെത്തുമ്പോള്‍ അതിന്റെ സ്വാദ് വേര്‍തിരിച്ചറി
യുകതന്നെ ചെയ്യുന്നു.

മലയാള ലോകം നാളെ അറിയപ്പെടുന്ന ഒരു കവിയുടെ
ബൂലോക ജന്മമായി മഞ്ഞു തുള്ളി മാറുകയാണോ?
അങ്ങിനെയാവട്ടെ എന്ന് പ്രത്യാശിക്കുന്നു.

ഭാവുകങ്ങളോടെ.
--- ഫാരിസ്‌.

{ അനീസ } at: April 19, 2011 at 7:17 PM said...

നന്നായി തുടങ്ങി, നന്നായി അവസാനിപ്പിച്ചു,

{ anju nair } at: April 20, 2011 at 12:32 AM said...

priya ee kavitha prasideekarikuvan ngalude websitile editorial board pariganikkunnundu...if u r interesed plz reply..anjunair168@gmail.com

{ Fousia R } at: April 20, 2011 at 2:19 AM said...

കുഞ്ഞുവാക്കുകളില്‍ മിഴിവുള്ള ചിത്രം.
ഒന്നും മറക്കാന്‍ കഴിയാത്തത് ദുരന്തമാണെന്നോര്‍മ്മിപ്പിക്കുന്ന,
തീരാത്ത പ്രണയത്തിന്‌ തോരാത്ത വേദന പര്യായമാണെന്ന് പറയുന്ന
മനോഹരമായ വാങ്മയം

{ നികു കേച്ചേരി } at: April 20, 2011 at 2:57 AM said...

കവിത ഇഷ്ടപെട്ടു
ഭാവുകങ്ങൾ...

{ തെച്ചിക്കോടന്‍ } at: April 20, 2011 at 3:09 AM said...

ലളിത സുന്ദരമായ കവിത വല്ലാതെ ഹൃദയത്തില്‍ തൊട്ടു.
അഭിനന്ദനങ്ങള്‍.

{ Ashraf Ambalathu } at: April 20, 2011 at 7:22 PM said...

പ്രിയേ നല്ല കവിത. ഇത് വായിച്ചപ്പോള്‍ "മഹത്വം ഈ മാതൃത്വം" http://ashraf-ambalathu.blogspot.com/2010/10/blog-post_23.html?utm_source=BP_recent
എന്ന എന്‍റെ ബ്ലോഗിലെ ചില വരികള്‍ ഓര്‍മയില്‍ വന്നു. തുഞ്ചന്‍ പറമ്പില്‍ പ്രിയയും എത്തിയിരുന്നു അല്ലെ. ഞാന്‍ നാട്ടില്‍ ഉണ്ടായിട്ടും അതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം എന്നെ ശരിക്കും അലട്ടുന്നു.

{ ജനാര്‍ദ്ദനന്‍.സി.എം } at: April 20, 2011 at 11:30 PM said...

മഞ്ഞുതുള്ളിയുടെ പോട്ടം കാണാന്‍ ഇവിടെ വരുക

{ musthuഭായ് } at: April 21, 2011 at 3:47 AM said...

കവിത നന്നായിട്ടുണ്ട്….ആഴത്തിലുള്ള ചിന്ത……മഞ്ഞുതുള്ളി ഈയിടെയായി വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ട്…..

നല്ലൊരു വിഷയം വളരെ ലളിതവും ആകർഷണീയവുമായ രീതിയിൽ അവതരിപ്പിച്ച മഞ്ഞുതുള്ളിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു……

{ Villagemaan } at: April 21, 2011 at 1:39 PM said...

മനോഹരമായ കവിത..

{ Ranjith Chemmad / ചെമ്മാടന്‍ } at: April 21, 2011 at 3:53 PM said...

നിന്റെ കവിതയുടെ മുന കൂർക്കുന്നുണ്ട്..! സന്തോഷം...

{ ചെറുവാടി } at: April 21, 2011 at 11:06 PM said...

കവിത നന്നായി പ്രിയ.
ചെറിയൊരു നൊമ്പരം ബാക്കിയാവുന്നു.
അഭിനന്ദനങ്ങള്‍

{ K@nn(())rAn-കണ്ണൂരാന്‍..! } at: April 22, 2011 at 1:53 AM said...

ഫാരിസ്‌ ഭായി വിശദീകരിച്ചു.

(അതോണ്ട് കണ്ണൂരാന്‍ രക്ഷപ്പെട്ടു)

{ khader patteppadam } at: April 22, 2011 at 8:49 AM said...

നല്ല കവിത.

{ ജീവി കരിവെള്ളൂര്‍ } at: April 22, 2011 at 11:45 AM said...

ഒന്നിനു മാത്രമായി ജീവിക്കുകയും അതില്ലാതാകുമ്പോള്‍ തകര്‍ന്നു പോകുകയും ചെയ്യുന്നത് , അത് തന്റെ മാത്രം സ്വന്തമായിരുന്ന മിത്ഥ്യാ ധാരണ കൊണ്ടല്ലേ , അഥവാ അവര്‍ ചെയ്തതുമുഴുവന്‍ തനിക്കു മാത്രമായതു കൊണ്ടാവില്ലേ ! അങ്ങനെയല്ലാതെ ചിന്തിക്കാന്‍ മാത്രം നമ്മള്‍‌ക്കെന്തേ കഴിയാതാവുന്നു .

പനിനീര്‍ ചുവപ്പ് വരികളിലെ ഭാവ തീവ്രതയ്ക്ക് ചേരാതെ പോയെന്നു തോന്നി .

{ ബെഞ്ചാലി } at: April 23, 2011 at 1:29 AM said...

നൊമ്പരപ്പെടുത്തുന്ന വരികള്‍..
നല്ല കവിത. അഭിനന്ദനങ്ങള്‍

{ B Shihab } at: April 23, 2011 at 1:51 AM said...

നല്ല പോസ്റ്റ്

{ B Shihab } at: April 23, 2011 at 1:53 AM said...

good,touched in the heart

{ മണിലാല്‍ } at: April 23, 2011 at 10:34 AM said...

സന്തോഷത്തോടെ ഇവിടെ

{ ഗൌരീനന്ദൻ } at: April 24, 2011 at 12:16 AM said...

ചെറിയ വാക്കുകളിൽ മനസ്സ് നിറച്ചു....ആ അമ്മയെ കാണാമിപ്പോ കണ്മുന്നിൽ...

{ jayarajmurukkumpuzha } at: April 24, 2011 at 4:30 AM said...

aashamsakal...... pls come to my blog avide gauravamulla oru vishayam charcha cheyyappedunnundu......

{ Akbar } at: April 24, 2011 at 10:03 AM said...

അമ്മയുടെ കാലുകള്‍ ചങ്ങലയ്ക്കിട്ടപ്പോള്‍
അമ്മാമ പറഞ്ഞു
ബാക്കിയുള്ളോര്‍ക്ക് ജീവിക്കണ്ടേ..

ഒരു സൃഷ്ടി അനുവാചകരെ അറിയാതെ ചിന്തിപ്പിക്കുന്നു എങ്കില്‍ അത് ഉദാത്തമാണ് എന്ന് പറയാം. ആ അര്‍ത്ഥത്തില്‍ ഈ കവിത വിജയിച്ചു.

{ ഹംസ } at: April 24, 2011 at 12:16 PM said...

കവിത ഇഷ്ടമായി ..

{ Kalavallabhan } at: April 24, 2011 at 10:49 PM said...

ചങ്ങല ഇടാത്ത ഭ്രാന്തിന്റെ സൃഷ്ടി.
വേദനിപ്പിക്കുന്ന കവിത

{ Faizal Kondotty } at: April 25, 2011 at 12:47 PM said...

nice...

{ മഹേഷ്‌ വിജയന്‍ } at: April 27, 2011 at 2:30 AM said...

ഒരു നൊമ്പരം ഉള്ളില്‍ എവിടെയോ നിറയുന്നു...
ആദ്യം അമ്മയുടെ നിഷ്കളങ്കമായ മുഖം മനസ്സില്‍ തെളിഞ്ഞു...
പിന്നെ, എപ്പോഴോ ഒരു ചങ്ങലക്കിലുക്കതിന്റെ അകമ്പടിയോടെ നിശബ്ദയായി പോയ, വേദനിക്കുന്ന ഒരമ്മ മനസിലെക്കിരച്ചു കയറി...

കവിത നന്നായിരിക്കുന്നു പ്രിയ...

{ nisha jinesh } at: April 29, 2011 at 12:46 PM said...

കണ്ണില്‍ നനവ് പടര്‍ത്തുന്ന കവിത നന്നായിടുണ്ട്.വായിച്ച കഴിഞ്ഞപ്പോ മനസ്സിലെവിടെയോ ഒരു നീറ്റല്‍..പനിനീര്‍ പൂവ് ഇത്ര വേദനിപ്പിക്കുന്നതാണോ ?ഒരുപാട് ഇഷ്ടപ്പെട്ടു ഈ പൂവിനേയും .പൂവിനെ സൃഷ്ട്ടിച്ച മഞ്ഞു തുള്ളിയെയും ..

{ Leeban } at: June 19, 2015 at 9:23 AM said...

ഹൃദയ സ്പർശിയായ കവിത ....

Post a Comment

Search This Blog