"പൊഴിയാത്ത മയില്‍പീലികള്‍................."

Saturday, January 16, 2010 1 comments

 ചിതലരിച്ച  പുസ്തക താഴുകള്‍ക്കിടയിലെ  ഒരു തുണ്ട് മയില്‍‌പീലി പോലെ .........
ഒരു നേര്‍ത്ത മര്‍മ്മരം പോലെ ..... മോഹമായ് മന്ത്രമായ് മുടിയഴിച്ചാടുന്ന
മഴയായ് തീരം താണ്ടാത്ത നൗകയില്‍ കാണാപ്പുറങ്ങള്‍   തേടി നീണ്ട യാത്രയായ്
മഞ്ഞുവീണ പാതയോരങ്ങളും ഇളവെയില്‍ കായും പൂമരങ്ങളും ഓര്‍മ്മകളില്‍  ഉടഞ്ഞ പളുങ്ക്പാത്രമായി .............................
നീ അണയാ വേളകളില്‍ രാത്രി മഴയായി തേങ്ങിയും
പെയ്തൊഴിഞ്ഞ മഴയില്‍ വിരഹം  തളം കെട്ടിയും
എത്രയെത്ര രാത്രികള്‍ ........................
പൊട്ടിച്ചിതറിയ കുപ്പിവളകള്‍ തട്ടി എന്നില്‍  നീ
കുങ്കുമം ചാര്‍ത്തിയതും നിന്‍ കൈകളാല്‍  എന്നെ താലിയായ്
പുണര്‍ന്നതും ഓര്‍മ്മയില്ലേ .................
കൃഷ്ണാ നിനക്കെന്നെ അറിയാം...................
ഹൃദയം നുറുങ്ങുന്ന വേദനയില്‍ ആശ്വാസ വചനങ്ങളുമായി
നിയെന്നില്‍ ഓടിയെത്താറുണ്ടല്ലോ.....................
നെഞ്ചോടു ചേര്‍ത്ത് നീയെന്നെ പുല്‍കുമ്പോള്‍
നിന്റെ കരസ്പര്‍ശം എന്റെ  വദനത്തെ  തഴുകുമ്പോള്‍
ഉതിര്‍ന്ന കണ്ണുനീര്‍തുള്ളികള്‍  നിന്റെ കൈക്കുമ്പിളില്‍ നിറയുമ്പോള്‍
എന്നില്‍ ലയിച്ചു എന്നെ സ്നേഹിച്ചു നീ ......................
ഞാന്‍ നിന്നെ അറിയുന്നു കൃഷ്ണാ..........................
മയില്‍പീലികളെന്നില്‍ നിന്‍ കണ്ണുകളായ് തെളിയുമ്പോള്‍
എന്നിലേക്കിറങ്ങുന്നു നിന്‍ ആര്‍ദ്രമാം   നീലിമ
നിന്‍ നീല മേഘങ്ങള്‍ ഒരു   കുളിര്‍ മഴയായ് എന്നെ നനയ്ക്കുമ്പോഴും......
എന്റെ കൃഷ്ണാ ഞാന്‍ നിന്നെ അറിയുന്നു..................
 

("നീലകൈകളില്‍ നീട്ടിയ സ്നേഹപൂക്കളുമായി
 എന്നു
വരും നീ ................")   


Search This Blog