"സ്വര്‍ഗ്ഗം വിളിക്കുന്നു ..........."

Monday, August 30, 2010


നിലാവില്‍  വന്നൂ  നിന്നോമല്‍  ചന്തങ്ങള്‍ 
നിശീഥിനിയില്‍  നിരാമയനായ് 
എന്നെ തനിച്ചാക്കി പോകയോ..........
കണ്മണി പറയൂ......കാലം മായ്ക്കാത്ത മുറിവുണ്ടോ?
ഓമലേ..നിന്‍ ഓര്‍മ്മകള്‍ ഓളമായ്
ഒഴുകിയെന്‍  ജീവനില്‍
കാതര മിഴികളോ   കമ്ര കമലമോ 
കാലം മായ്ക്കാത്ത നവ്യകിരണമോ
മുഗ്ദ്ധ,നിന്‍ ജീവനില്‍ നിര്‍ഭരസ്നേഹമായ്
പെയ്യുമ്പോള്‍ നനയാതെ നനഞ്ഞു നീ മായ്കയോ.......
കളിവാക്കു ചൊല്ലി പിരിഞ്ഞതില്‍ പിന്നെ 
ആനീലം  താരാംബരത്തില്‍    നയനപഥങ്ങള്‍ക്കതീതമായ് 
ഏകതാരകമേ നിന്നെ തേടുമ്പോള്‍ 
ശ്യാമമേഘങ്ങളാല്‍ പഞ്ജരം തീര്‍ത്തു നീ 
നേര്‍ത്ത ലജ്ജയാല്‍ ഓടി ഒളിച്ചു ...........
നിത്യം നിഴലുകളാല്‍  ചുറ്റിപിണയുമ്പോള്‍
നേര്‍ത്ത കാലൊച്ച കാതോര്‍ത്തു പോകവേ....
ദൂരെ അങ്ങ് ദൂരെ  നിന്‍ പൊട്ടിച്ചിരിയിലെന്‍
മോഹങ്ങള്‍ മരിച്ചുവോ ..............
സഖി.......,ഇന്നു നിന്‍ സ്വര്‍ഗ്ഗം  നാളെ എന്റെതാവാം ..
അന്നെനിക്ക്  നിന്നെ കാണാം ..........
നിന്‍ സ്വരം കേള്‍ക്കാം ...........
നിന്നെ ഞാനെന്റെ ജീവനില്‍ ചേര്‍ക്കുന്നു 
നിത്യമെന്‍ ഓര്‍മ്മയില്‍ മായാതെ ജീവിക്ക.............
.................................................................................................

................................................................................................. 

2 comments:

{ Unknown } at: September 1, 2010 at 7:19 AM said...

World's greatest songs are the world's greatest sorrows...കണ്ണുനീരിന്റെ നനവുണ്ട് നിങ്ങളെഴുതിയ വരികള്‍ക്ക്. എഴുത്തിനാല്‍ മുറിവുണങ്ങുന്നുവെങ്കില്‍ കൂടുതല്‍ എഴുതുക...നാളെയുടെയും പ്രതീക്ഷയുടെയും വരികള്‍ കൂടി ചേര്‍ക്കുക...God bless you

{ Pampally Director } at: October 4, 2010 at 7:52 PM said...

വിരഹത്തിന്റെ നേര്‍ത്ത
നനവാല്‍ അക്ഷരങ്ങള്‍
കുതിര്‍ന്നുപോയി...
അനുഭവങ്ങള്‍ ചിലപ്പോഴൊക്കെ
അങ്ങിനെയാണ്..
അവ നമ്മേ താലോക്കിക്കുന്നത്
വിരഹമായും
നഷ്ടമായും..
പ്രണയമായും...
സ്‌നേഹമായുമൊക്കെ....

പാമ്പള്ളി

Post a Comment

Search This Blog