"കഥാവശേഷന്‍ "

Friday, September 10, 2010
             


"നിന്നെക്കുറിചോര്‍ക്കുമ്പോള്‍   ആദ്യം ഓര്‍മ്മ വരുക  ആ  സ്വര്‍ഗ്ഗവാതിലുകളാണ്...

എന്നും നിന്റെ വാക്കുകളില്‍ നിറഞ്ഞു നിന്നവ

ആയിരം സ്വര്‍ഗ്ഗവാതിലുകള്‍  അവയ്ക്കപ്പുറത്തെ 
മായകാഴ്ചകള്‍.....

അഭിരാമസൗന്ദര്യവും  അനിര്‍വ്വചിനീയ സുഖങ്ങളും..

ആത്മമോക്ഷത്തിന്റെ  സാഫല്യവും എല്ലാം .......

എല്ലാം കേള്‍ക്കുമ്പോള്‍ ഞാനുമേറെ മോഹിച്ചു 
അപ്രാപ്യമായ  ആ സ്വര്‍ഗ്ഗവാതിലുകള്‍ക്കപ്പുറത്തേക്ക്  ഒരു തിരനോട്ടത്തിനായ്...  


ഓരോ നാളും നിന്റെ  മുന്‍പിലായ്‌ ഓരോ വാതിലും തുറക്കപ്പെട്ടു..

ഒടുവിലത്തെയും തുറന്നപ്പോള്‍  ഒരു പിന്‍വിളിക്കും  കാതോര്‍ത്തില്ല  നീ...

നിന്റെ നേട്ടത്തില്‍ എനിക്കഭിമാനമുണ്ട്
‌ 
എങ്കിലും.... ഈ നഷ്ടത്തില്‍ ഞാനതിലേറെ 
വേദനിക്കുന്നു.... നിന്നെ ഞാനെന്റെ മറവിയുടെ 
മാറാലക്കെട്ടിലേക്ക് എടുത്തെറിയാന്‍ വെമ്പുമ്പോഴും.......

നിന്നെ ഞാനേറെ സ്നേഹിച്ചിരുന്നു........................................................." 

2 comments:

{ Pampally } at: September 21, 2010 at 7:09 PM said...

നഷ്ടം
ജീവിത്തിലെ നേട്ടങ്ങളാണ്...
നഷ്ടപ്പെട്ടതല്ലാം
മറ്റൊര്‍ത്ഥത്തില്‍
നമ്മുടെ നേട്ടങ്ങളാണ്
അവ നഷ്ടപ്പെടുമ്പോള്‍
മാത്രമാണ്
അവയുടെ വില
നാം തിരിച്ചറിയുന്നത്....
ആയതിനാല്‍..
ഇനി നഷ്ടത്തെക്കുറിച്ച്
വിലപിക്കരുത്....


സന്ദീപ് പാമ്പള്ളി
www.pampally.com

Anonymous at: May 27, 2014 at 1:00 AM said...

We, Invite all of you to Submit Your Work And Win Prize!!!

We will publish all your entries in our site.

Submit works to www.sarbath.com@gmail.com
Format should be
Title:
Content:
Your Name:
Contact Email (Social Media Profile Links, )
We Do not Publish Your Email Ids anywhere.
We Do not alter your contents.

Thank You,
Admin

(If you have any question, please send to the above mail id)

Post a Comment

Search This Blog