" പഴങ്കഥ പാടുന്ന പറവകള്‍ "

Sunday, December 12, 2010
പാടാം  ഞാനൊരു  പഴങ്കഥ.....
ചെമന്നൊഴുകുന്ന  പാലാഴിയാറിന്റെ കഥ ,
പൂമരം പോലൊരു പെണ്ണിന്റെ കഥ  പിന്നെ
പാണന്‍മാര്‍  പാടാത്ത പാട്ടിന്റെ കഥ .......

ആവണിനാട്ടില്‍  ചെറുപാലാഴിയാറിന്റെ തീരത്ത്
ചിങ്ങനമെന്നൊരു ഊരുണ്ട്
ചേണാര്‍ന്ന  മലയുണ്ട്  ചെഞ്ചോലയുണ്ട്
ചെറു മീനുകള്‍ ചരിക്കും പൊയ്കയുമുണ്ട്......
ചേതോഹരമീ ഭൂമിയില്‍ 
ചാരുതയുള്ളൊരു പെണ്ണാളുമുണ്ട്..........
ചിത്രപതംഗത്തിന്‍  ചിറകേറി ചോമന്റെ 
ചിന്തില്‍ തുടികൊട്ടി ചാരുസ്മിതം തൂകി 
ചാരവേ ചിത്രാംഗന നീയണയുമ്പോള്‍ 
ചേണുറ്റ പൂക്കളും നാണിച്ചുപോവും...
ചോതി നാളില്‍ നല്ല ചൊവ്വുള്ള 
ചൈത്രനിലാവില്‍ ചന്ദനനിറവും 
ചന്ദ്രകിന്‍ അഴകുമായ് ചെറുമന്റെ 
കുടിയില്‍ പൂത്ത ചേലൊത്ത ചിരുതേയി .....


ചാലയില്‍ ചന്തം തികഞ്ഞോരീ  പെണ്ണിനെ
ചിങ്കാരിക്കാന്‍  ചങ്ങാതിമാരേറെയുണ്ട്
ചിത്രകന്‍ ചൂതാടി ചെട്ടിയാര്‍ ചേകോന്‍  
പിന്നെ ചേലൊത്തൊരു  തമ്പ്രാനുമുണ്ട്  
ചേരിയില്‍ ചേരായ്മയില്ല 
ചേതോഗതമെല്ലാം ഒന്നുതന്നെ....
ചൊടിയുള്ളി ചെക്കെന്റെ  സ്വന്തമീ 
ചിരുതയെന്നു ചിത്തത്തിലോതി  
ചാലയിലെ  ചൊങ്കന്മാര്‍.....
                                                                                                                                                                                                                            

മത്സരിച്ചവര്‍  പരസ്പരം  പെണ്ണിനേകി
പ്രണയത്തിന്‍  മോഹപ്രതീകങ്ങള്‍.........
ചിത്രപടം നല്‍കി ചിത്രകന്‍ പെണ്ണിന് 
ചമയകൂട്ടേകി  ചെട്ടിയാരും.......
വിട്ടുകൊടുത്തില്ല ചേകോനപ്പോള്‍ 
ചന്ദ്രാനനക്കേകി ചഞ്ചുരന്‍ തന്നുടെ
ചന്ദ്രലോഹത്തില്‍ തീര്‍ത്ത കാല്‍ചിലമ്പുകള്‍...
ചൂതാടിയോ ചിന്താധീനനായ് പിന്നെ 
ചിപ്പി പെറുക്കി മുത്തെടുത്തു 
ചെമ്മേ കൊരുത്തു നല്‍കി...
ചെമ്മക്കാരന്റെ കണ്ണുവെട്ടിച്ചമ്പ്രാനും   
നല്ല ചപ്രമഞ്ചമൊരുക്കി നല്‍കി...
ചിറ്റാണ്മയുള്ളൊരു  നാട്ടില്‍ ചകിതരായ്
ചെറുമനും ചെങ്കതിര്‍ പോലൊരു പെണ്ണും...ചിങ്ങന നാട്ടിലെ പെണ്ണുങ്ങള്‍ മോഹിക്കും 
ചിത്രശിലയുടലഴകും ചന്ദ്രകാന്തിയും 
ഒത്തു ചേര്‍ന്നൊരു ചേലെഴും തമ്പ്രാനെ
ചക്രപാതയ്ക്ക് തീണ്ടാപാടകലെ  നിന്നും
ചിത്തത്തിലാരാധിച്ചു  ചിരുതേയി  പെണ്ണ്
ചിന്താകുലയവള്‍  തന്നുടെ  നിസ്സീമപ്രണയത്തെ
ചെറുചിമിഴിലൊളിപ്പിച്ചു വരുമയെ 
നിനച്ചു ഹൃത്തിനെ ചുടുകട്ടയാക്കി  വേവില്‍ 
എരിയിച്ചു  ദിനരാത്രങ്ങള്‍.........
ഓരോരോ ദിനങ്ങളും യുഗങ്ങളായ്‌ 
അവളുടെ രാവുകളോ ചക്രവാകങ്ങളായ് ......
ചെറുമ പെണ്ണിന്‍റെ ചിത്തരംഗം 
അറിവില്ലാത്തൊരു  തമ്പ്രാനോ  
വശ്യമെന്നോണം ചപ്രമഞ്ചമൊരുക്കി  നല്‍കി....
കാലത്തിന്‍ നിയതിയെന്നോണം ചിങ്ങനതോപ്പില്‍ 
ഏകരായ് കണ്ടവര്‍ പ്രണയവല്ലികളില്‍ 
കുരുങ്ങി നിശ്ചലം നിന്നു പോയി....
നിമീലിത നേത്രങ്ങളില്‍ പൂമഴ പെയ്യവേ 
ഉടലുകളില്‍ ഒട്ടിയ കാലത്തിന്‍ കല്മഷങ്ങള്‍
ഉരുകിയൊലിച്ചു  നയനസലിലമായ്..


നീരണ കെട്ടി നിര്‍ത്തിയ പെണ്‍കാമനകള്‍ 
പ്രണയ പ്രവാഹത്തില്‍ പൊട്ടിയൊലിക്കവെ
ചട്ടങ്ങള്‍ക്കതീതമായി ഒത്തുചേര്‍ന്നു
ചിറ്റായ്മയുള്ളോരാ  ദേഹങ്ങള്‍.....
ഓരോരോ രുധിരകണത്തിനും 
ജന്മസാഫല്യമേകി അമൃതായ് ഒഴുകി 
പ്രണയം സിരകളില്‍ .......  
ഇരുനദികളായ്  ഒന്നായ്  ഒഴുകിയവര്‍ 
അന്ത്യം അനന്തസാഗരമാണെന്നറിഞ്ഞും.....
ചെത്തുകുടമേന്തി തോപ്പിലെത്തിയ 
ചേകോനപ്പോള്‍ അക്കാഴ്ച കണ്ടു 
നടുങ്ങിത്തരിച്ചു നിന്നു.......
രണ്ടല്ല ഉടലുകള്‍ ഒന്നായ് രമിക്കുന്നത് വല്ലികളോ..
വിഭ്രമത്താല്‍  ഇവ്വിധം ചിന്തിച്ചു വശം കെട്ടു...
സ്മരണകളെ  നിഷ്പ്രഭമാക്കി കളകൂജനം 
പൊഴിച്ച  കുയില്‍ പുതിയ  മരുപ്പച്ചകള്‍
തേടി പറന്നു പോയി.......

കനലെരിഞ്ഞു കണ്ണുകളില്‍ ചിത്തത്തില്‍ 
മോഹഭംഗത്തിന്‍  പ്രതികാരാഗ്നിയാളിപ്പടരവെ....
തീണ്ടാരി പെണ്ണിനെ തീണ്ടിയ തമ്പ്രാനെ  
വെറുതെ വിടുക വയ്യ..നാടാകെ 
പാടി നടന്നു അവിശുദ്ധബന്ധത്തിന്‍ കേളികൊട്ടുകള്‍..
പടര്‍ന്നു കാട്ടുതീയായ് കഥകള്‍.....  
കനലായ് എരിഞ്ഞു ഇണകുരുവികള്‍‍........
ചേലൊത്ത തമ്പ്രാന്‍റെ  ഉടയോനോ ചിങ്ങനനാടിന്‍റെ
വാഴുന്നോര്‍  ചെവിയിലെത്തി വിശേഷങ്ങളെല്ലാം..
കോപത്താല്‍ അന്ധനായ്‌, അപമാനത്താല്‍ 
ശിരസ്സ്‌ കുനിച്ചു.. ‌ ശേഷക്കാരന്റെ
ഭാവിയോര്‍ത്തു ചിന്താത്മനായ്.......
ഉപദേഷ്ടാക്കളോട് ഒത്തുചേര്‍ന്നു തീര്‍പ്പുകള്‍ തേടി
ചെറുമിപെണ്ണിനെ വാള്‍ തലയ്ക്കിരയാക്കി 
ആറ്റിലെറിയാന്‍  കല്‍പ്പിച്ചു  വാഴുന്നോര്‍ .. 

ചെറ്റകുടിലില്‍ കഞ്ഞിക്കലം  ചുവന്നു 
കണ്ഠമറ്റു  വീണു സുന്ദരപുഷ്പം
ഓടിയണഞ്ഞൊരാ  ചേലൊത്ത തമ്പ്രാന്‍
വാരിയെടുത്തു  ഇളം പൂവിന്നുടല്‍
ആടിയുലഞ്ഞു മെല്ലെ നടന്നകന്നു....
പാലാഴിയാറിന്റെ തീരത്ത് ഇളം കാറ്റില്‍
നെടുവീര്‍പ്പുകളില്ലാതെ വ്യാകുലകളില്ലാതെ
അരയില്‍ തിരുകിയ ഖഡ്ഗമെടുത്തു
കുത്തിയിറക്കി  കണ്ഠത്തിലാഴത്തില്‍
ചെറുമിപെണ്ണിന്‍റെ   ചെന്നിണമതില്‍
തമ്പ്രാന്‍റെ  ചുടുചോര കലര്‍ന്നപ്പോള്‍
പാലാഴിയാറും  ചുവന്നു പോയ്...
കാണായ പൂക്കളെല്ലാം കൂമ്പി കറുത്തുപോയ്..
പാറിപറക്കും പറവകളെല്ലാം ചിറകറ്റു വീണു
ചോരയ്ക്കുണ്ടോ ചേരായ്മ....... 
ഒന്നായ് ലയിച്ചു ഒഴുകിയകലുന്നു ‌പാലാഴിയാറും.........
പാടാം ഞാനൊരു  പഴങ്കഥ.....
ചെമന്നൊഴുകുന്ന  പാലാഴിയാറിന്റെ കഥ.......

******************************************************
********************************************


 [  thanks to other blogs for giving me some pictures used in the post........ ഉള്ളത് കൊണ്ട് ഓണം പോലെ..]
                   

37 comments:

{ ഹംസ } at: December 12, 2010 at 10:06 PM said...

പഴങ്കഥ.... ഒരുപാട് ഇഷ്ടമായി... പുതുമയുള്ള രീതി...

ചിത്രങ്ങളും മനോഹരം .

{ sm sadique } at: December 12, 2010 at 11:20 PM said...

ഞാനും, മഴനൂലിൽ കെരുത്ത മഞ്ഞ്തുള്ളിപോൽ…; ഇവിടെ.
ആശംസകളോടെ………..

{ sreee } at: December 13, 2010 at 2:12 AM said...

കഥയും ചിത്രങ്ങളും നന്നായി. പാണന്റെ പാട്ട് പോലെ

{ MyDreams } at: December 13, 2010 at 2:41 AM said...

ഒരു വടക്കന്‍ പാടിന്റെ ശൈലി ..കൊള്ളാം .....ഇത്തിരി നീണ്ടു പോയി എന്ന് ഒരു തോന്നല്‍

{ അനസ് മാള } at: December 13, 2010 at 7:17 AM said...

ആവിഷ്കാരം ഇഷ്ടമായി, പാവം ചിരുതയേയും! ഭാവുകങ്ങള്‍.

{ ente lokam } at: December 13, 2010 at 8:21 AM said...

കൊള്ളാം.മനോഹരം....ഈപറഞ്ഞ തമ്പുരാന്‍
പഴം കഥയ അല്ലെ ? ഇപ്പോഴും ചിരുതമാര്‍
ധാരാളം .പക്ഷെ തമ്പുരാന്‍ ഈ ടൈപ്പ് എവിടെ മഷി
ഇട്ടു നോക്കിയാല്‍ കിട്ടുമോ?വായിക്കാന്‍ നല്ല രസം ആയിരുന്നു..
ആശംസകള്‍....

{ F A R I Z } at: December 14, 2010 at 2:32 AM said...

കവിത നന്നായി,പഴയ ഭൂ തംബ്രാക്കന്മാരും, അറയില്‍ അരിവാള്‍ തിരുകി വയലോലകളില്‍ ഞാരരക്കാന്‍ വരുന്ന ചെറുമി പെണ്ണുങ്ങളുടെയും ചിത്രം മനസ്സില്‍ തെളിഞ്ഞു.കുട്ടിക്കാലത്ത് കണ്ട ആ ഗ്രാമ ചിത്രം മനസ്സില്‍ തെളിഞ്ഞു.
ലളിതമായി ആര്‍ക്കും മനസ്സിലാകും വിധം നന്നായി വാക്കുകള്‍ പ്രയോഗിച്ചു.
അല്പം എഡിറ്റിംഗ് ആവാമായിരുന്നു. നീണ്ടുപോയി
"മഴ നൂലില്‍ കൊരുത്ത മഴത്തുള്ളികള്‍" ഈ പ്രയോഗം ശെരിയാണോ?
ഭാവുകങ്ങള്‍
--- ഫാരിസ്‌

{ salam pottengal } at: December 14, 2010 at 11:11 AM said...

ചെമന്നൊഴുകുന്ന പാലാഴിയാറിന്റെ കഥ, well said. legend has it that this tale trans-crosses time, space or faith. every one may see one chirutheyi at his surroundings.

{ മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. } at: December 14, 2010 at 11:55 AM said...

ചിരുതയെന്ന ചെറുമിപ്പെണ്ണിൻ കഥയിത്
ചിരകാലമായി ചെവിയിൽ കേട്ടിരുന്നത്
ചിരവയിലൊരുതേങ്ങ ചെരുകിയുണ്ടാക്കിയ
ചിരട്ടപ്പൂട്ടിലയിൽ വിളമ്പിവെച്ചപ്പോലുഗ്രൻ..!

{ jayarajmurukkumpuzha } at: December 15, 2010 at 4:51 AM said...

valare nannayittundu.... aashamsakal.......

{ നിശാസുരഭി } at: December 15, 2010 at 6:33 AM said...

ആവണിനാട്ടില്‍ ചെറുപാലാഴിയാറിന്റെ തീരത്ത്
ചിങ്ങനമെന്നൊരു ഊരുണ്ട്
ചേണാര്‍ന്ന മലയുണ്ട് ചെഞ്ചോലയുണ്ട്
ചെറു മീനുകള്‍ ചരിക്കും പൊയ്കയുമുണ്ട്......
ചേതോഹരമീ ഭൂമിയില്‍
ചാരുതയുള്ളൊരു പെണ്ണാളുമുണ്ട്..........
ചിത്രപതംഗത്തിന്‍ ചിറകേറി ചോമന്റെ
ചിന്തില്‍ തുടികൊട്ടി ചാരുസ്മിതം തൂകി
ചാരവേ ചിത്രാംഗന നീയണയുമ്പോള്‍
ചേണുറ്റ പൂക്കളും നാണിച്ചുപോവും...
ചോതി നാളില്‍ നല്ല ചൊവ്വുള്ള
ചൈത്രനിലാവില്‍ ചന്ദനനിറവും
ചന്ദ്രകിന്‍ അഴകുമായ് ചെറുമന്റെ
കുടിയില്‍ പൂത്ത ചേലൊത്ത ചിരുതേയി .....


:)

കേരളപ്പിറവിയും ഇ എം എസിന്റെ ന്നേതൃത്വ ഭരണവും ഭരണമാറ്റവും പെട്ടെന്നോര്‍മ്മ വന്നു.

കവിത നന്നായിരിക്കുന്നു.
ആശംസകള്‍.

{ Manoraj } at: December 15, 2010 at 9:04 AM said...

കവിത ഇഷ്ടമായി . ഇമ്പമുള്ള വരികള്‍. ഒന്ന് ഈണമിട്ടാന്‍ കേള്‍ക്കാന്‍ തോന്നുന്ന രീതിയില്‍ തന്നെ പറഞ്ഞിരിക്കുന്നു. ഞാന്‍ ഒന്ന് ഈണമിട്ട് നോക്കിയട്ടോ :)

{ ~ex-pravasini* } at: December 15, 2010 at 10:55 AM said...

അവസാനം രണ്ടാളേം കൊന്നു ല്ലേ...

കവിത ഏശാത്ത

ഇതെനിക്കിഷ്ട്ടപ്പെട്ടു,,മനസ്സിലാവുകയും ചെയ്തു.

ഞാനിവിടെ ആദ്യായിട്ടാ,,ട്ടോ..

{ ഇസ്മായില്‍ കുറുമ്പടി (തണല്‍) } at: December 15, 2010 at 10:48 PM said...

ലളിതഭാഷയില്‍ ആവിഷ്കരിച്ചു .
ഭാവുകങ്ങള്‍ .

{ Muneer N.P } at: December 16, 2010 at 2:08 AM said...

വടക്കന്‍ പാട്ടിന്റെ താളത്തോടെ ഒഴുക്കുള്ള
വരികളോടെ എഴുതിയ ഈ പഴങ്കഥക്കവിത
മനോഹരമായി

{ hafeez } at: December 16, 2010 at 3:54 AM said...

കവിത നന്നായി. ലളിതമായി എഴുതിയതിനാലാകാം എനിക്ക് മനസ്സിലായി. ഇപ്പോഴത്തെ കവിതകളൊന്നും എനിക്ക് മനസ്സിലാവാറില്ല. സാഫല്യമില്ലാത്ത പ്രണയമാണ് കൂടുതല്‍ മനോഹരം എന്ന് കേട്ടിട്ടുണ്ട്. ജാതി ചെളിയില്‍ അമര്‍ന്നു പോയ എല്ലാ പ്രണയങ്ങള്‍ക്കും എന്റെ അഭിവദ്യങ്ങള്‍

{ സി. പി. നൗഷാദ്‌ } at: December 16, 2010 at 12:30 PM said...

പൊന്നരിവാള്‍ അമ്ബിളിയില്‍ കണ്ണേറിയുന്നോളെ.....
ആ മരത്തിനു പൂന്തനലില്‍ പാടി നില്‍ക്കുനോളെ.....
നനായി കേട്ടോ .......

{ Shades } at: December 18, 2010 at 9:30 PM said...

പ്രിയ,
വരാന്‍ വൈകി... സോറി...
എന്തോ ഒരു നിഷ്കളങ്കത നിറഞ്ഞു നില്‍ക്കുന്നു ഈ വരികളില്‍ മുഴുവന്‍..
എഴുതിയ ആളുടെ മുഖം പോലെ തന്നെ .
:-)
ഇഷ്ടമായി, ട്ടോ.

{ സന്ദീപ്‌ പാമ്പള്ളി } at: December 19, 2010 at 8:38 AM said...

വലീയൊരാശയം...
പഴമയുടെ ചേരുവ...

{ ജയിംസ് സണ്ണി പാറ്റൂര്‍ } at: December 20, 2010 at 6:20 AM said...

ബ്ലോഗിലാദ്യമായി ഇത്തരമൊരു
കവിത വായിക്കാനായി.പുതുമ
ചോരാതെ പഴമയുടെ കഥ കവിത
യായി ഒഴുകുന്നു.

{ Asok Sadan } at: December 20, 2010 at 3:50 PM said...

ചോരയ്ക്കുണ്ടോ ചേരായ്മ.......
ഒന്നായ് ലയിച്ചു ഒഴുകിയകലുന്നു ‌പാലാഴിയാറും.........
പാടാം ഞാനൊരു പഴങ്കഥ.....
ചെമന്നൊഴുകുന്ന പാലാഴിയാറിന്‍റെ കഥ.......

സുന്ദരമായ കവിത. നന്നേ ഇഷ്ട്ടപ്പെട്ടു.

"ഷേയിട്സ്" പറഞ്ഞതിനോട് യോജിക്കുന്നു.

എന്‍റെ ബ്ലോഗിലേക്ക് വരാം.

{ Thommy } at: December 20, 2010 at 3:57 PM said...

നനായി

{ പ്രദീപ്‌ പേരശ്ശന്നൂര്‍ } at: December 21, 2010 at 12:24 AM said...

well

{ musthuപാമ്പുരുത്തി } at: December 21, 2010 at 3:08 AM said...

മനോഹരമായ കവിത....ലാളിത്യത്തോടെയുള്ള അവതരണം.....ഇനിക്ക് വളരെ ഇഷ്ടമായി....ഇനിയും എഴുതുക...എല്ലാ ഭാവുകങ്ങളും നേരുന്നു,,,,

{ സാബിബാവ } at: December 21, 2010 at 8:36 AM said...

ഇഷ്ട്ടമായി എനിക്ക്

{ താന്തോന്നി/Thanthonni } at: December 21, 2010 at 9:31 AM said...

ഒരു താളമുണ്ട്.
അനുയോജ്യമായ ചിത്രങ്ങള്‍ കൊണ്ട് കവിത മനോഹരം.

{ priyadharshini } at: December 21, 2010 at 9:52 AM said...

എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി.........

{ Aneesa } at: December 21, 2010 at 8:04 PM said...

ഇത് അടുത്ത വര്‍ഷത്തെ മലയാള പാഠ പുസ്തകത്തില്‍ കൊടുക്കാം

{ ഉമേഷ്‌ പിലിക്കൊട് } at: December 21, 2010 at 10:24 PM said...

കുറെ കാലത്തിനു ശേഷമാ ഇത്രേം വല്യ ഒരു കവിത വായിക്കുന്നെ

{ moideen angadimugar } at: December 22, 2010 at 11:02 AM said...

നന്നായിട്ടുണ്ട്. എന്നാലും ഇത്തിരി ചുരുക്കി എഴുതാമായിരുന്നില്ല്ലേ പ്രിയദർശിനീ.....

{ വീ കെ } at: December 25, 2010 at 3:35 AM said...

ചെമന്നൊഴുകിയ പാലാഴിയാറിന്റെ കഥ നന്നായി....

ആശംസകൾ....

{ Gopakumar V S (ഗോപന്‍ ) } at: December 27, 2010 at 1:00 AM said...

നന്നായി...നല്ല ഒഴുക്കോടെ വായിച്ചു...ആശംസകള്‍

(ഓ.ടോ : ഈ കടുത്ത ചുവപ്പു നിറം ഒന്ന് മാറ്റിക്കൂടേ? വായിക്കാന്‍ ചെറിയ പ്രയാസം... പിന്നെ ആ word veri യും)

{ elayoden } at: December 29, 2010 at 12:49 PM said...

എങ്ങെനെയോ വഴിതെറ്റി ഈ ബ്ലോഗില്‍ ആദ്യമായി എത്തിയതാ. വഴിതെറ്റല്‍ പലപ്പോഴും നല്ലതിനാവുമല്ലോ. ഒരു പഴം കഥ മനോഹരമായ കാവ്യ വരികളാല്‍ തുന്നി ചേര്‍ത്തിരിക്കുന്നു. പാടാനരിയില്ലെങ്കിലും ഒന്ന് ഞാന്‍ പാടി നോക്കി,

പുതുവത്സരാശംസകളോടെ, ഈ വത്യസ്ഥ ബ്ലോഗ്‌ കാണാന്‍ ഇനിയും വരുന്നതാണ്..തുടര്‍ന്നും എഴുതുക..

{ elayoden } at: December 29, 2010 at 12:51 PM said...

pinne commentsnte font colour maattunnathu nannaayirikkum

{ പത്മചന്ദ്രന്‍ കൂടാളി (കോടാലി അല്ല ) } at: January 11, 2011 at 11:36 PM said...

ഐതിഹ്യമോ ഭാവനയോ
ഏതായാലും നല്ല അവതരണം

{ ishaqh } at: January 26, 2011 at 7:46 AM said...

വഴിതെറ്റി വന്നു
വരികളില്‍ ഉടക്കി നിന്നു
വാക്കുപറയുന്നു
വരാമെന്ന്
വെറുംവാക്കല്ല!
വരും,വായിക്കും!
വരട്ടേ..
നല്ലകാവ്യഭംഗി!
ഭാവുകങ്ങളള്‍

{ ചന്തു നായർ,ആരഭി } at: February 11, 2011 at 2:36 AM said...

നിരയായ നിരയെല്ലാം തമ്പിരാന് -പാടത്തെ
കതിരായ കതിരെല്ലാം തമ്പിരാന് ,
മുപ്പറയും നാപ്പറയും തമ്പിരാന് –മേലോത്തെ
തീയായ തീയെല്ലാം ഏനും കോരനും ‘
അത്തം വന്നക്കരെ പൂത്തോട്ടം പൊലിയിച്ചേ
പൂവായ പൂവെല്ലാം തമ്പിരാന്.
മുറ്റത്തെ പുചുറ്റും കളമെല്ലാം തമ്പിരാന് .
കള്ളക്കരിക്കാടിമാസം മാനത്തെ തുളുമ്പാക്കുടം പൊട്ടിച്ചേ
തുള്ളിക്കൊരുകുടമായ് ................
മനമുരുകി പാടത്തോടി പഴുക്കാ കതിര്‍ കൊയ് തേറ്റും
ക്ടാത്തിമാരെ നാണവും തമ്പിരാന്..........
എന്റെ ബ്ലോഗിലുള്ള ഒരു കവിത എടുത്തെഴുതുന്നൂ... കുഞ്ഞേപ്രിയദർശിനീ.... കവിത് കൊള്ളാം... വരികൾ താളത്തിലാക്കിയാൽ കുറേക്കൂടെ ആസ്വദിക്കാൻ പറ്റുമായിരുന്നൂ

Post a Comment

Search This Blog