"ഒരു യാത്രാമൊഴിയോടെ......."

Tuesday, November 30, 2010
"നീയെന്ന സ്വപ്നത്തെ അറിയാ തീരങ്ങളില്‍ വെച്ചെന്ന് കണ്ടുമുട്ടും ഞാന്‍ .
ഒരു നക്ഷത്രത്തെയും കൂട്ടുപിടിച്ചു ഞാന്‍ ഇരുണ്ട യാമങ്ങളില്‍ കണ്‍ച്ചിമ്മാതെ  നോക്കവെ .........
അറിയാ വേദനകളെ ഞാനെന്‍റെ ഹൃദയത്തില്‍  ഏറ്റുവാങ്ങി .......
അറിയാത്ത വേദനയും അറിയുന്ന സ്വപ്നവും ഇടതിങ്ങി ഗദ്ഗദമായ്  
ആര്‍ത്തിരമ്പുന്ന കടലും അതിലൊരു നൗകയും പിന്നെ ഞാനും ബാക്കിയായ് .........
കായല്‍ പരപ്പില്‍ കണ്ണീരിന്‍റെ ഉപ്പു തേടിയില്ല,കരളുറപ്പിച്ചു മുന്നോട്ടു നീങ്ങവെ കാറ്റും കോളും സ്വാഗതമേകവെ
തുറന്ന വായില്‍ വിശപ്പും ദാഹവുമായ് തുള്ളിത്തുടിച്ചു തിരയും തന്‍റെ നുരയുന്ന കൈകള്‍ നീട്ടി ....................
നീയാകുന്ന സത്തയെ ഞാനെന്‍റെ  സിരകളിലേക്ക്  ആവഹിക്കട്ടെ ,ഞാനെന്‍റെ ദാഹം തീര്‍ക്കട്ടെ ,വിശപ്പ്‌ മറക്കട്ടെ..................
നുരയുന്ന കൈകളില്‍ പ്രത്യാശയുടെ കണങ്ങളോ...?
ക്ഷമിക്ക നീ !! ഞാന്‍ പോയി വരട്ടെ ......
ഞാനെന്ന സത്തയെ അറിയുന്ന സ്വപ്നത്തെ തേടി പോകുന്നു ഞാന്‍ .......
എന്‍റെ സഹനത്തില്‍  നിന്‍റെ  ദാഹവും വിശപ്പും 
നീ മറക്കും .
നീ എനിക്കായ് ശാന്തയാകൂ...
പോയി വരട്ടെ ഞാന്‍ ...."
_______________________________________________

14 comments:

{ jaggi } at: January 20, 2010 at 9:24 AM said...

HII PRIYA...I CAN NOT READ UR BLOGS...BUT WANT TO READ...I THINK ITS SO INSPIRING MY LIFE..N ENLIGHTED ME FROM DEEP DARKNESS...HOPE FOR FUTURE...
UR'S
JAGDISH

{ Biju Menon } at: January 21, 2010 at 9:02 PM said...

kollam......

{ musthuഭായ് } at: March 2, 2011 at 2:30 AM said...

നന്നായിട്ടുണ്ട്......

{ jayarajmurukkumpuzha } at: May 11, 2011 at 6:19 AM said...

valare nannayittundu......... aashamsakal.....

{ shamsudheen perumbatta } at: May 11, 2011 at 6:46 AM said...

നന്നായിട്ടുണ്ട്, ഇനിയും എഴുതുക
അഭിനന്ദനങ്ങൾ

{ മഹേഷ്‌ വിജയന്‍ } at: May 12, 2011 at 3:06 AM said...

ആര്‍ത്തിരമ്പുന്ന കടലും അതിലൊരു നൗകയും പിന്നെ ഞാനും ബാക്കിയായ് .........

{ നിശാസുരഭി } at: May 12, 2011 at 9:10 AM said...

:)

നന്നായി. രണ്ടര്‍ത്ഥത്തിലും!

{ ആളവന്‍താന്‍ } at: May 14, 2011 at 12:09 AM said...

:-)

{ ചെമ്മരന്‍ } at: May 14, 2011 at 1:59 AM said...

പ്രിയേച്ചി നന്നായിട്ടുണ്ട്!

{ sreee } at: May 14, 2011 at 5:26 AM said...

"ഞാനെന്ന സത്തയെ അറിയുന്ന സ്വപ്നത്തെ തേടി പോകുന്നു ഞാന്‍ ......." നല്ല വരികൾ .

{ ismail chemmad } at: May 14, 2011 at 9:55 AM said...

എല്ലാ ആശംസകളും

{ വി.എ || V.A } at: May 16, 2011 at 10:04 AM said...

‘...ഇവിടെയീ നിദ്ര താൽക്കാലികമാം മൃതി; ഉണർവൊരുയിർത്തെഴുന്നേൽക്കലത്രേ! അതുപോൽ മൃതിയുമൊരു നിദ്ര! നാമുയിർ- ത്തെഴുന്നേല്പു, വീണ്ടുമുണർന്നിടുമ്പോൾ......’ ‘സ്നേഹിച്ചു തീരാത്തവർ’-ഒ എൻ വി.

{ കൊടികുത്തി } at: May 17, 2011 at 11:48 AM said...

goooooodddd

{ അനശ്വര } at: May 18, 2011 at 7:33 AM said...

nice poem...

Post a Comment

Search This Blog