" ഗന്ധര്‍വ്വക്ഷേത്രം "

Tuesday, November 16, 2010

                     ഈ രാത്രി ഉറങ്ങാതിരിക്കണം 
കിനാക്കള്‍ പടികടന്നു വരാം...
                     പൂവിന്‍റെ നിശ്വാസമാവാം
മഴത്തുള്ളി കിലുക്കവുമാവാം..
                    താഴെ ഒരരുവി തേങ്ങുന്നതാവാം..
പാദസ്വരം കേള്‍ക്കാതെ 
                    പടികടന്നു പോകണം 
കരിയിലകള്‍ മുറുമുറുക്കുന്നത്
                      കാറ്റിനോടാവാം..........
അരയാലില്‍ ഊയലാടുന്നത്‌ 
                     കടവാവ്വലുകളാവാം...
കുഴല്‍നാദം പൊഴിക്കുന്നത് 
                   മുളങ്കൂട്ടമാവാം.......
രാത്രിമഴയില്‍ കുങ്കുമം 
                   മായാതെ നോക്കണം..
ഇരുട്ടില്‍ തിളങ്ങുന്നത് 
                    വെള്ളിക്കണ്ണുകളാവാം..       
നനഞ്ഞു കുതിര്‍ന്ന മണ്‍വഴികളില്‍ 
                   പാദങ്ങള്‍ പതിയാതെ നോക്കണം..
വഴിവിളക്കുകളായ്
                   തെളിയുന്നത്  മിന്മിനികളാവാം...
പുഴയുടെ തണുപ്പില്‍ 
                    കുളിച്ചു കയറണം
വാര്‍മുടിയില്‍ ചൂടാന്‍ 
                    പാലപ്പൂ ഇറുക്കണം
കാവെത്തിയാല്‍ തെളിക്കണം
                    കല്‍വിളക്കുകള്‍ .....
കാവിലെ കല്ലില്‍ 
                    തലചായ്ച്ചു കിടക്കണം ....
താനേ തുറക്കുന്നത് 
                    ശ്രീകോവിലാകാം....
പവിഴമല്ലികള്‍ കൊണ്ടൊരു 
                    മഞ്ചമൊരുക്കേണം,,,,,
പടികടന്നെത്തുന്നത് 
                    ഗന്ധര്‍വ്വനാകാം...........
നാളും പേരും പറയാതെ 
                    നേദിച്ചു തീര്‍ക്കണം ശിഷ്ട ജന്മം...
ഈ രാത്രി ഉറങ്ങാതിരിക്കണം 
                  കിനാക്കള്‍ പടികടന്നു വരാം.........


************************************************
*******************************************
 

6 comments:

{ Pampally } at: November 17, 2010 at 10:51 AM said...

ഇതുവരെ എഴുതിയതില്‍ നിന്നും വേറിട്ടൊരു രീതി...എനിക്കിഷ്ടമായി....വിചാരിച്ചാല്‍.നല്ല ചിത്രങ്ങള്‍ വരച്ചിടാമെന്ന് തോന്നുന്നു......

പാമ്പള്ളി

{ Abilash } at: November 18, 2010 at 3:34 AM said...

പറയാന്‍ വാക്കുകള്‍ ഇല്ലാട്ടോ .......

{ mm } at: November 18, 2010 at 11:26 AM said...

"ഈ രാത്രി ഉറങ്ങാതിരിക്കണം
കിനാക്കള്‍ പടി കടന്നു വരാം ..."

നന്നായിട്ടുണ്ട്....ആശംസകള്‍ മംഗളങ്ങളായ് ഭവിക്കട്ടെ....

{ KELIKOTTU } at: December 18, 2010 at 8:22 AM said...

LIKE A RAIN,IN A SLEEPLESS NIGHT....

NIDHISH,KELIKOTTU

{ nikukechery } at: January 17, 2011 at 12:45 PM said...

എനിക്കിഷ്ട്ടപെട്ടത്‌ ഇതാണ്‌, വിശപ്പ് മാറ്റിനിർത്തിയാൽ “വിശപ്പും” കൊള്ളാം
പക്ഷേ നാട്ടുകാരിഷ്ടപെടുന്നത് “പഴങ്കഥ” യും “ഡിസംബറും”
അപ്പോ ഞാനാരാ?
ഓ ഇനി word ver....ഉണ്ടോ.. ആയിക്കോട്ടെല്ലേ...

{ koyamon } at: February 13, 2011 at 5:45 AM said...

നന്നായിട്ടുണ്ട്....ആശംസകള്‍ മംഗളങ്ങളായ് ഭവിക്കട്ടെ..

http://www.youtube.com/watch?v=W2lxP4109yg

Post a Comment

Search This Blog