" ഉടയാത്ത കുപ്പിവളകള്‍ ........."

Saturday, November 20, 2010
        അയാള്‍ ചിരിച്ചപ്പോള്‍ പല്ലുകള്‍ക്കിടയിലെ
വിടവിലുടെ അവളുടെ സ്വപ്‌നങ്ങള്‍ 
                      തലനീട്ടുന്നതു കണ്ടു ......
        
         അയാള്‍  മുടി കോതി ഒതുക്കിയപ്പോള്‍ 
അവള്‍ക്കു വിളഞ്ഞ നെല്‍പ്പാടം ഓര്‍മ്മ വന്നു ..
                   
          അയാള്‍ കണ്ണട  ഊരിയപ്പോള്‍ 
അവള്‍ ശുക്രനെയും ശനിയും ഒരുമിച്ചു കണ്ടു......

         ചായക്കപ്പ് നീട്ടുമ്പോള്‍ അയാളുടെ 
കരസ്പര്‍ശം അവളുടെ കൈകളെ  മരവിപ്പിച്ചു...

         അയാള്‍ മൂന്നാമത്തെ ജിലേബിയും
വായിലിട്ടപ്പോള്‍ അവള്‍ക്കു ഓക്കാനം വന്നു ......

         അയാളുടെ ദീര്‍ഘിച്ച മേല്‍ശ്വാസം
അവളുടെ നാസികയെ ചൂടുപിടിപ്പിച്ചു .........

         അയാള്‍ സ്ത്രീധനം ചോദിച്ചപ്പോള്‍ 
അവള്‍ പാതി വീര്‍ത്ത വയറില്‍ തൊട്ടു കാണിച്ചു ...

         അയാളുടെ ശബ്ദമുയര്‍ന്നപ്പോള്‍ 
അവള്‍ പൊട്ടിച്ചിരിച്ചു .........................

         അയാള്‍ തിരക്കിട്ട് പടിക്കെട്ടുകളിറങ്ങുമ്പോള്‍
അവള്‍  വീണ്ടും പൊട്ടിച്ചിരിച്ചു .....................****************************************************
*************************************************** 

5 comments:

{ - സോണി - } at: November 22, 2010 at 1:53 AM said...

ഹ.. ഹ.. കോന്ത്രപ്പല്ലന്‍ ആയാലും കോങ്കണ്ണന്‍ ആയാലും വിളിച്ചു വരുത്തി പറ്റിക്കാന്‍ പാടില്ലായിരുന്നു...അരവയറീ...

{ സന്ദീപ്‌ പാമ്പള്ളി } at: November 22, 2010 at 8:57 AM said...

വാക്കുകള്‍
നീര്‍ച്ചാലുകളാവുന്നു...
പുതുവഴികള്‍ തേടി...
വീണ്ടും !

നന്നായിട്ടുണ്ട്.
എന്നാണാവോ...
അവ ഈവഴി
ഒഴുകുന്നത്...

ഒരു അരുവിയായ്...
പുഴയായ്..
പിന്നെ...

{ റാണിപ്രിയ } at: January 21, 2011 at 9:19 PM said...

G O O D ......

{ Ranjith Chemmad / ചെമ്മാടന്‍ } at: February 14, 2011 at 2:10 PM said...

നിന്റെ ഒരു നല്ല കവിത!!

{ മഹേഷ്‌ വിജയന്‍ } at: March 23, 2011 at 12:59 AM said...

"അയാള്‍ തിരക്കിട്ട് പടിക്കെട്ടുകളിറങ്ങുമ്പോള്‍
അവള്‍ വീണ്ടും പൊട്ടിച്ചിരിച്ചു "

ആരാണിവിടെ തെറ്റുകാരന്‍...?
ഒരുപക്ഷെ ഉത്തരമില്ലാത്ത മറ്റൊരു ചോദ്യം...

നന്നായിരിക്കുന്നു മഞ്ഞുതുള്ളി...
ആശംസകള്‍..

Post a Comment

Search This Blog