വിവാഹം - മോചനം

Monday, May 23, 2011



                         ഒളിഞ്ഞും തെളിഞ്ഞുമുള്ള
                                       കാഴ്ചകള്‍,
                          നോക്കുമ്പോള്‍ വക്രിച്ചും
                                     പാടനീറ്റിയും...
                         നടക്കുന്തോറും വിണ്ടുകീറി
                                       തേയുന്നവ.....
                       ചിലയ്ക്കുന്നതും ചിതറുന്നതും
                                        വാക്കുകള്‍,

                               നേര്‍ത്ത  തേങ്ങലുകള്‍....
                  പൊട്ടിച്ചിരികളില്‍ ,വളപ്പൊട്ടുകളില്‍
                                മുഷിഞ്ഞ  മാറാപ്പില്‍,
                     നിഴലുകള്‍ പൊഴിച്ച കോലങ്ങള്‍...
                                  നീളുന്ന കാലടികള്‍,
                               അമരുന്ന കുരുന്നുകള്‍,
                          നിലയ്ക്കുന്ന കിലുക്കങ്ങള്‍,
                               അമര്‍ത്തുന്ന വിഷാദം....
                      മുഖം ചേര്‍ത്തപ്പോള്‍ നിനക്കും 
                             അവള്‍ക്കും ഒരേ  മുഖം.....
______________________________________________________

50 comments:

{ Jidhu Jose } at: May 23, 2011 at 1:08 PM said...

ചിലയ്ക്കുന്നതും ചിതറുന്നതും വാക്കുകള്‍

കലക്കിയിട്ടുണ്ട്

{ മഴത്തുള്ളികള്‍ } at: May 23, 2011 at 1:19 PM said...

പത്രമാധ്യമങ്ങളില്‍ ഇന്ന് ഏറെ കാണുന്ന ഒരു വാര്‍ത്ത..
നന്നായിട്ടുണ്ട്.

മഴത്തുള്ളികളിലേക്കും മഞ്ഞുതുള്ളിക്ക് സ്വാഗതം...

{ രമേശ്‌ അരൂര്‍ } at: May 23, 2011 at 1:35 PM said...

ഞാന്‍ കുറെ ആലോചിച്ചു
ഒടുവില്‍ ,അടിയറവു പറയുന്നു ,,
ക്ഷമിക്കണം മനസിലാക്കാന്‍ ..പറ്റുന്നില്ല ..:(

{ Satheesh Haripad } at: May 23, 2011 at 4:38 PM said...

പതിവുപോലെ ശൈലി നന്നായിട്ടുണ്ട്. എങ്കിലും ആ ശീർഷകത്തോട് നീതിപുലർത്തുന്ന വിധത്തിൽ ആശയം സംവേദനക്ഷമമായോ എന്നൊരു സംശയം- ഒരു പക്ഷേ എനിക്ക് അത്രയ്ക്കങ്ങ് മനസ്സിലാവാത്തതുകൊണ്ടാവും.

ആശംസകൾ.

satheeshharipad.blogspot.com

{ ബൈജൂസ് } at: May 23, 2011 at 5:17 PM said...

കൊള്ളാം കവിത.

{ സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു } at: May 23, 2011 at 6:07 PM said...

രമേശ് ചേട്ടന്‍ പറഞ്ഞത് പോലെ, ഒന്നും മനസ്സിലായില്ല. വിവാഹം മോചനം...പിന്നെ ഈ വരികളും...ഒട്ടും പിടികിട്ടുന്നില്ല. ബിംബങ്ങള്‍ ഇത്തിരി കടന്നുപോയയതാണോ എന്നൊരു സംശയം.

{ Mizhiyoram } at: May 23, 2011 at 7:48 PM said...

മുഖം ചേര്‍ത്തപ്പോള്‍ നിനക്കും
അവള്‍ക്കും ഒരേ മുഖം.....????????????

{ grkaviyoor } at: May 23, 2011 at 9:12 PM said...

മുഖം ചേര്‍ത്തപ്പോള്‍ നിനക്കും
അവള്‍ക്കും ഒരേ മുഖം.....
ഈ പോയിമുഖങ്ങള്‍ ആടി തിര്‍ന്ന സംതൃപ്തപ്ത്തിയല്ലേ
മുഖത്തു തെളിയേണ്ടത്‌ എല്ലാത്തിലും നിന്നും ഉള്ള സ്വാതന്ത്രിയം
വിഷാദമാണോ നിഴലിക്ക ഇരുവരും ചേര്‍ന്നുഉള്ള തിരുമാനമല്ലേ ഈ മോചനം
അതെ കവിക്ക്‌ അങ്ങിനെ ചിന്തിക്കാന്‍ കഴിയാത്തതിനാലാകുമല്ലോ ഈ വിഷാദം നിഴലിക്കുന്നത്
നല്ലത് ,പുതിയ വഴിക്കുള്ള ചിന്ത ,ഇനിയും എഴുത്ത് തുടരട്ടെ ആശംസകള്‍

{ തൂവലാൻ } at: May 23, 2011 at 9:37 PM said...

no raksha!

{ ente lokam } at: May 23, 2011 at 9:54 PM said...

"ചിലക്കുന്നതും ചിതറുന്നതും
വാക്കുകള്‍ ......
മുഖം ചേര്‍ത്തപ്പോള്‍ നിനക്കും
അവള്‍ക്കും ഒരേ മുഖം" ..
എത്ര മനോഹരമായ
സത്യം .....അമര്തപ്പെടുന്ന
കുരുന്നുകളുടെ വിങ്ങുന്ന മനസ്സിലേക്ക്
ഒരു നിമിഷം തിരിഞ്ഞു നോക്കിയാല്‍ അവരോടുള്ള
സ്നേഹം സത്യം ആണെങ്കില്‍ പൊറുക്കപ്പെടില്ലേ
മറ്റെല്ലാം ..!! ആവോ കഴ്ചകാര്‍ക്ക് എന്തും
പറയാം അല്ലെ ??

{ Noushad Koodaranhi } at: May 23, 2011 at 10:18 PM said...

നടക്കുന്നത് ...നടന്നു കൂടാത്തത് ....

{ Anurag } at: May 23, 2011 at 10:34 PM said...

മുഖം ചേര്‍ത്തപ്പോള്‍ നിനക്കും അവള്‍ക്കും ഒരേ മുഖം.....നന്നായി,ആശംസകള്‍

{ ചന്തു നായർ } at: May 23, 2011 at 10:37 PM said...

വ്യക്തമാകുന്നില്ലല്ലോ...പ്രീയക്കുട്ടീ... എന്റെ വായനയുടെ കുഴപ്പമാണോ ?

{ Lipi Ranju } at: May 23, 2011 at 11:43 PM said...

ക്ഷമിക്കൂ പ്രിയേ... എനിക്കും കത്തിയില്ലാ...
ചില കവിതകള്‍ ഒക്കെ വായിച്ചിട്ട് മനസ്സിലായില്ലെങ്കില്‍
കമന്റ്സ് വായിച്ചാല്‍ പിടികിട്ടാറുണ്ട്.... ഇത് കമന്റ്സ്
വായിച്ചപ്പോള്‍ കൂടുതല്‍ കണ്‍ഫ്യൂസായി...

{ സീത* } at: May 23, 2011 at 11:45 PM said...

മുഖം ചേര്‍ത്തപ്പോള്‍ നിനക്കും
അവള്‍ക്കും ഒരേ മുഖം.....

നല്ല വരികൾ

{ Naushu } at: May 23, 2011 at 11:52 PM said...

നന്നായിട്ടുണ്ട്

{ SHANAVAS } at: May 23, 2011 at 11:56 PM said...

എനിക്കും ചന്തു നായരുടെ അതേ അഭിപ്രായം.ഒന്നും വ്യക്തം ആയില്ല.

{ ഷാജു അത്താണിക്കല്‍ } at: May 24, 2011 at 12:01 AM said...

നീളുന്ന കാലടികള്‍,
അമരുന്ന കുരുന്നുകള്‍,

അതേ, പാവം കുരുന്നുകള്‍ ...............!
കൊള്ളാം

{ ആസാദ്‌ } at: May 24, 2011 at 12:12 AM said...

പ്രസക്തം, ആനുകാലികം. ഈ പ്രമേയം തിരഞ്ഞെടുത്തതിനു പ്രത്യേകം അഭിനന്ദനം. ഇനി കവിത. എന്റെ വായനയുടെ കുഴപ്പമാവാം, ശ്ശി കട്ടിയായി തോണുന്നു. താങ്കള്‍ ഒന്ന് കൂടി ശ്രമിച്ചിരുന്നെങ്കില്‍ ഈ കവിത ഇതിനേക്കാള്‍ ആയിരം മടങ്ങെങ്കിലും നന്നാക്കാമായിരുന്നു. താങ്കളില്‍ നിന്നും വരികളില്‍ കുറച്ചു കൂടി വ്യക്തത പ്രതീക്ഷിക്കുന്നുണ്ട്. ആശംസകള്‍.

{ ഋതുസഞ്ജന } at: May 24, 2011 at 12:41 AM said...

എനിക്കും കാര്യമായി ഒന്നും മനസ്സിലായില്ല ചേച്ചീ.. പൊരുത്തക്കേടുകൾ ആദ്യവരികളിൽ നിന്നും മനസ്സിലായി. പക്ഷേ മുഖം ചേർത്തപ്പോൾ ഒരേ മുഖം ആയിരുന്നേൽ, ഒരേ മനസ്സായിരുന്നേൽ പിന്നെ പിരിഞ്ഞതെന്തിനാ? അതോ രണ്ടു പേർക്കും പിരിയാനുള്ള മനസ്സായിരുന്നോ? ഒരു വിശദീകരണം ആഗ്രഹിക്കുന്നു

{ Ismail Chemmad } at: May 24, 2011 at 3:28 AM said...

ആശംസകള്‍ ...

{ Ismail Chemmad } at: May 24, 2011 at 4:07 AM said...

ഞാന്‍ കമെന്റ് ഇട്ടതിനു ശേഷമാണ് മുന്പ് അഭിപ്രായമെഴുതിയവരുടെ കമെന്റ് വായിക്കുന്നത്..

>>മുഖം ചേര്‍ത്തപ്പോള്‍ നിനക്കും
അവള്‍ക്കും ഒരേ മുഖം.....>>>

ഈ വരികളില്‍ കവിയത്രി ഉദ്ദേശിച്ചത് ദാമ്പത്യ ത്തിന്റെ തകര്‍ച്ചയില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരു പോലെ പങ്കുന്ടെന്നതാനെന്നു തോന്നുന്നു. ..
ഈ വരി ,
മുഖം ചേര്‍ത്തപ്പോള്‍ അവനും
അവള്‍ക്കും ഒരേ മുഖം
എന്നാണെങ്കില്‍ കൂടുതല്‍ വ്യെക്തമാവുമായിരുന്നു എന്ന് തോന്നുന്നു.

{ Arun Kumar Pillai } at: May 24, 2011 at 4:17 AM said...

ചേച്ചീ വായിച്ചു... ;-)
എനിക്ക് മനസ്സിലാവാഞ്ഞിട്ടാ ഞാൻ ആ മണ്ടത്തരം കമന്റിയേ ഹി ഹി...
ഇസ്മായിലിക്കാ പറഞ്ഞത് പോലെയായിരുന്നെങ്കിൽ നന്നായിരിക്കുമെന്ന് തോന്നുന്നു ചേച്ചി..

{ ഷബീര്‍ - തിരിച്ചിലാന്‍ } at: May 24, 2011 at 4:33 AM said...

പാവം കുരുന്നുകള്‍ എന്തുപിഴച്ചു... അല്ലെ?
ആശംസകള്‍

{ നാമൂസ് } at: May 24, 2011 at 5:07 AM said...

വായിക്കുന്നു.

{ priyag } at: May 24, 2011 at 5:34 AM said...

അമരുന്ന കുരുന്നുകള്‍,

അത് വളരെ സത്യം

{ yousufpa } at: May 24, 2011 at 7:18 AM said...

:)വായിച്ചു.

{ Manoraj } at: May 24, 2011 at 7:19 AM said...

പ്രിയ ഇത് വായിച്ച് തുടങ്ങിയപ്പോഴേ എന്തോ ഒരു വല്ലായ്മ അനുഭവപ്പെട്ടു. പ്രിയയുടെ പോസ്റ്റുകളില്‍ എനിക്ക് ഒട്ടും ഇഷ്ടമാവാത്ത ഒന്ന്. എന്താണ് പ്രിയ ഉദ്ദേശിച്ചതെന്ന് ഒരു രീതിയിലും പിടുത്തം കിട്ടുന്നില്ല. വിവാഹം- മോചനം എന്ന ടൈറ്റിലും ചിത്രവും കവിതയും ചേര്‍ത്ത് ഒന്ന് ടൈ ചെയ്തു. നിരാശയായിരുന്നു ഫലം. എന്തോ വിവാഹത്തിന് ശേഷം ഒരു കുഞ്ഞ് ആയതിനുശേഷമുള്ള മോചനം അങ്ങിനെയൊക്കെ ചിന്തിച്ച് നോക്കി. ആ അവസാന വരികളില്‍ നിനക്കും അവള്‍ക്കും ഒരേ മുഖം എന്നതില്‍ ഭാര്യയെയും കുഞ്ഞിനെയും എന്ന രീതിയിലും പിന്നീട് ഒരു പക്ഷെ, അത് ഭാര്യയേയും കാമുകിയെയും എന്ന രീതിയിലാവും എന്ന് കരുതി ആ ആംഗിളിലും ചിന്തിച്ചു. എന്നിട്ടും ഒന്നും കത്തുന്നില്ല..

{ ajith } at: May 24, 2011 at 10:30 AM said...

എന്താന്നറിയില്ല, ഇപ്പോള്‍ കവിതകളൊനുമങ്ങോട്ട് മനസ്സിലാവുന്നില്ല.

{ അനൂപ്‌ .ടി.എം. } at: May 24, 2011 at 9:08 PM said...

പരസ്പ്പരം അറിഞ്ഞുകൊണ്ടുള്ള ഒരു അറസ്റ്റ്..!

{ ബെഞ്ചാലി } at: May 24, 2011 at 11:57 PM said...

കാലം കഴിഞ്ഞുപോകുന്നതിനനുസരിച്ച് വേർപെടലുകൾ വന്നുകൊണ്ടിരിക്കുന്നു

Anonymous at: May 25, 2011 at 5:15 AM said...

വിവാഹജീവിതത്തില്‍ ഉണ്ടാവുന്ന സംഘര്‍ഷങ്ങളും ഇതിനിടയില്‍പ്പെടുന്ന കുഞ്ഞുങ്ങളുടെ നിസ്സഹായവസ്ഥയുമാണ് കവിതയില്‍....അവസാനവരിയില്‍ പറഞ്ഞിരിക്കുന്നത് ഭാര്യയായാലും ഭര്‍ത്താവായാലും ഒരുപോലെ
കുറ്റക്കാര്‍ ആണെന്നാണ്‌...സ്വാര്‍ത്ഥതയുടെ രണ്ടു മുഖങ്ങള്‍,വിസ്മരിക്കപ്പെടുന്നത് പാവം പിഞ്ചുകുഞ്ഞുങ്ങള്‍.........

{ പട്ടേപ്പാടം റാംജി } at: May 25, 2011 at 8:43 AM said...

അമരുന്ന കുരുന്നുകള്‍.

{ ചെറുത്* } at: May 25, 2011 at 9:15 AM said...

എനിക്കപ്പഴേ............തോന്നി.
ആദ്യൊക്കെ പിടി കിട്ടീലേലും അവസാന രണ്ട് വരികളില്‍ ഞാന്‍ വിജയിച്ച്.

കാണം

{ Unknown } at: May 25, 2011 at 9:20 AM said...

:)

വിശദീകരണം കവിതയെ മനസ്സിലാക്കാന്‍ സഹായിച്ചു..:)
ആശംസകള്‍

{ Muralee Mukundan , ബിലാത്തിപട്ടണം } at: May 26, 2011 at 2:33 AM said...

ഒളിഞ്ഞും തെളിഞ്ഞുമുള്ള കാഴ്ചകള്‍,
നോക്കുമ്പോള്‍ വക്രിച്ചും പാടനീറ്റിയും...
നടക്കുന്തോറും വിണ്ടുകീറി തേയുന്നവ.....
ചിലയ്ക്കുന്നതും ചിതറുന്നതും വാക്കുകള
നേര്‍ത്ത തേങ്ങലുകള്‍....

എല്ലാത്തിന്റേയും അവസാനം ഇതുപോലൊക്കെയാണ് കേട്ടൊ

{ musthupamburuthi } at: May 26, 2011 at 5:03 AM said...

വായിച്ചു…പക്ഷെ,..ഒന്നും മനസ്സിലായില്ല…..

{ അനില്‍@ബ്ലൊഗ് } at: May 26, 2011 at 1:27 PM said...

വാസ്തവം.
മനസ്സ് ചാഞ്ചാടാന്‍ തുടങ്ങുമ്പോള്‍ ഇടക്ക് സ്വയം ഓര്‍മ്മപ്പെടുത്തും, വ്യത്യസ്തമായി ഒന്നും നെടാനുണ്ടാവില്ല എന്ന്.

{ Jenith Kachappilly } at: May 27, 2011 at 3:53 AM said...

ഇത്തിരിയൊക്കെ മനസിലായി ഒത്തിരിയൊക്കെ മനസിലായുമില്ല...
'മുഖം ചേര്‍ത്തപ്പോള്‍ നിനക്കും അവള്‍ക്കും ഒരേ മുഖം' ഈ വരികള്‍ നന്നായി ഇഷ്ട്ടപ്പെട്ടു :)

വീണ്ടും സജീവമായത്തില്‍ വളരെ വളരെ വളരെ സന്തോഷമുണ്ട് !!

ഇതുപോലെ തന്നെ തുടരാന്‍ കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ...
http://jenithakavisheshangal.blogspot.com/

{ അനില്‍@ബ്ലോഗ് // anil } at: May 27, 2011 at 11:52 AM said...

കവിതയ്ക്ക് അനുബന്ധമായി വിശദീകരണം വേണ്ടി വരുന്നത് കവിയുടെ പരാജയമല്ലേ?

കവിതക്ക് നല്‍കാവുന്ന അര്‍ത്ഥതലങ്ങള്‍ ആസ്വാദകന്റെ സ്വാതന്ത്ര്യമാവണം എന്നതാണ് എന്റെ അഭിപ്രായം.

{ NiKHiL | നിഖില്‍ } at: May 28, 2011 at 1:39 AM said...

കുറെപ്പേര്‍ പറഞ്ഞിരിക്കുന്ന അത്ര അതാര്യതയില്ലെങ്കിലും കുറച്ചുകൂടി ബിംബാവിഷ്കാരത്തില്‍ ശ്രദ്ധിക്കാമായിരുന്നു എന്നു തോന്നുന്നു...
:)

{ ഹാപ്പി ബാച്ചിലേഴ്സ് } at: May 28, 2011 at 7:48 AM said...

രണ്ടാവർത്തി വായിച്ചു, കമന്റുകളും വിശദീകരണവും.
അമരുന്ന കുരുന്നുകള്‍,
നിലയ്ക്കുന്ന കിലുക്കങ്ങള്‍,
അമര്‍ത്തുന്ന വിഷാദം.... ഇത് വിശദീകരണം ശരിവെയ്ക്കുന്നു.

{ Vayady } at: May 28, 2011 at 8:04 PM said...

പല ദാമ്പത്യബന്ധത്തിലും കുഞ്ഞുങ്ങള്‍ക്കു വേണ്ടിയാണ്‌ പലരും പലതും സഹിക്കുന്നത്. വിവാഹ ജീവിതത്തിലെ പൊരുത്തകേടുകളും തുടര്‍ന്നുള്ള പൊട്ടിത്തെറികളും കവിതയില്‍ വ്യക്തമാണ്‌. (വിശദീകരണം ഇല്ലാതെ തന്നെ)

{ ponmalakkaran | പൊന്മളക്കാരന്‍ } at: May 29, 2011 at 5:51 AM said...

ഇഷ്ടപ്പെട്ടു.

വിശദീകരണങ്ങൾ കവിതയെ കൂടുതൽ മനസ്സിലാക്കാന്‍ സഹായിച്ചു.
നന്ദി..

അഭിനന്ദനങ്ങൾ... ആശംസകള്‍...

{ നിരീക്ഷകന്‍ } at: May 29, 2011 at 11:39 AM said...

കവിതക്ക് നല്‍കാവുന്ന അര്‍ത്ഥതലങ്ങള്‍ ആസ്വാദകന്റെ സ്വാതന്ത്ര്യമാവണം എന്നതാണ് എന്റെ അഭിപ്രായം.എന്ന് അനില്‍ പറഞ്ഞു.
അത് സമ്മതിച്ചാല്‍ പിന്നെ ഒറ്റ വഴിയേയുള്ളൂ മനസ്സിലായില്ല എന്ന് സമ്മതിക്കണം. ഞാന്‍ സമ്മതിച്ചു.(കവിതയെ അല്ല)

{ ഇലഞ്ഞിപൂക്കള്‍ } at: May 29, 2011 at 7:52 PM said...

വിശദീകരണങ്ങള്‍ കവിതയെ കൂടുതല്‍ അടുത്തറിയാന്‍ സഹായിച്ചു... നന്നായിട്ടുണ്ട്...

{ Sandeep.A.K } at: May 30, 2011 at 1:09 AM said...

പ്രിയാ.. കവിത വിശദീകരിച്ചു കൊടുക്കുന്നത് കവിയുടെ പണിയല്ല.. പക്ഷെ നിങ്ങള്‍ എഴുതിയ വരികളിലെ അര്‍ത്ഥശൂന്യത കൊണ്ടാവും വായനക്കാര്‍ക്ക് മനസിലാകാതെ പോയത്.. മനസിലുള്ള ആശയങ്ങള്‍ കവിതയില്‍ വരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രിയ ഈ കവിതയില്‍ പരാജയമെന്ന് കരുതേണ്ടിയിരിക്കുന്നു.. സാരമില്ല.. തുടര്‍ന്നും എഴുതൂ.. ആശംസകള്‍..

{ lekshmi. lachu } at: May 31, 2011 at 2:45 AM said...

മുഖം ചേര്‍ത്തപ്പോള്‍ നിനക്കും
അവള്‍ക്കും ഒരേ മുഖം.....???????????? ee varikal cherunnillya ennoruthonnal

{ C2 Media } at: July 25, 2011 at 3:59 AM said...

ഒന്നും മനസിലകതതുകൊണ്ട് അഭിപ്രായം പറയാന്‍ പറ്റുന്നില്ല.

Anonymous at: December 16, 2011 at 6:41 AM said...

good..congrats...

Post a Comment

Search This Blog