യമുനാതീരേ

Wednesday, May 18, 2011


                        "  യമുനാതീരേ ശാന്തം
                        ഒഴുകും മധുരസപുണ്യം
                         വീണാവേണീ യമുനേ....
                      കണ്ണന്‍റെ കാമിനി യമുനേ....."


സുന്ദരം !!  അങ്ങുദൂരെ ഒരു കറുത്ത പൊട്ട്....
അകലം കുറയുംതോറും നീലം ചാലിച്ച് നീണ്ടുനീണ്ട്...
സുവര്‍ണ്ണനാളങ്ങള്‍ സന്ധ്യാവന്ദനം തീര്‍ത്തു...
സ്വര്‍ലോകഅപ്സരസ്സുകള്‍ പ്രഭാപൂരിതരായ്‌
പഞ്ചാരമണലിലും മലര്‍ക്കളം തീര്‍ത്തു....
ഓളപരപ്പില്‍ മുഖം നോക്കി എന്‍റെ കണ്ണന്‍...

" ഞാന്‍ എവിടെയൊക്കെ തിരഞ്ഞൂന്ന്‍ അറിയുമോ...?
അങ്ങുദൂരെ മധുരയില്‍ ,ഹസ്തിനപുരിയില്‍
അമ്പാടിയില്‍, വൃന്ദാവനത്തില്‍ പിന്നെ ദാ ! ഇവിടെ ഈ യമുനാതീരേ......"

ചെഞ്ചുണ്ടില്‍ വിടര്‍ന്ന മന്ദഹാസത്തോടെ കണ്ണന്‍ അരയില്‍ തിരുകിയ ഓടക്കുഴലില്‍ പതിയെ തലോടി.......

" എന്തിനാ ചിരിയ്ക്കണത്....? ഞാന്‍ തമാശ പറഞ്ഞുവോ...?"
 

" അതെ ! ദേഹിയെ തേടുന്ന ദേഹമായോ നീ...?"

                         "  ഓടക്കുഴല്‍ പൊഴിക്കും
                           ഗാനാലാപനം കണക്കെ
                       കര്‍ണ്ണാമൃതം ചൊരിഞ്ഞെന്‍
                            ഹൃത്തിലേക്കൊഴുകി
                                നവ്യതീര്‍ത്ഥമായ്
                     മനോരഞ്ജിതമാം വചസ്സുകള്‍‌.."


"ക്ഷമിക്കൂ...!! ഞാനത് ഓര്‍ത്തില്ല കരുണാനിധേ...."
"നോക്കൂ ! ഈ മണല്‍ത്തരികള്‍ക്ക് അങ്ങയുടെ സുഗന്ധം....,
 ഇവിടെ വീശുന്ന കാറ്റിന് അങ്ങയുടെ നിശ്വാസത്തിന്റെ ചൂട്‌..,
ഈ പുല്‍ത്തകിടിയില്‍ മായാതെ കിടക്കുന്നത് അങ്ങയുടെ കാലടികളല്ലേ...?"
"അതെ !!..........എല്ലാം എന്നിലൂടെ കാണുമ്പോള്‍ കാഴ്ചകള്‍ക്ക് സുഗന്ധവും, ചൂടും, പതിഞ്ഞ മുദ്രകളുമുണ്ടാവും..... നിന്നില്‍ ഉള്ളതെന്തോ അതു നിര്‍ഗ്ഗമം പ്രവഹിക്കുന്നു..."
"അതുപോട്ടെ എന്തിനാണ് നീയെന്നെ കാണാന്‍ ആഗ്രഹിച്ചത്‌...?"
"അത്...ഞാന്‍ ഒരുപാട് വിഷമത്തിലാണ്.....ഞാനത് പറയണോ കണ്ണാ...?
അങ്ങേക്ക് അറിയില്ലേ...?"
" അറിയാം!! അതില്‍ എന്തിരിക്കുന്നു...? വിഷമങ്ങള്‍ ഇല്ലാത്ത ഒരാളെ നീയെനിക്ക് കാണിച്ചുതരുമോ...? "
" എനിക്ക് മനസ്സിലായി കണ്ണാ...എങ്കിലും എനിക്കിത് താങ്ങാന്‍ കഴിയാത്തതെന്താണ്...? "
" നീ വെറുമൊരു ദേഹമായതുകൊണ്ട്,നീയിപ്പോഴും കെട്ടുപാടുകള്‍ക്കുള്ളിലാണ്..ഈ മായപ്രപഞ്ചത്തിന്‍റെ
സന്തതിയായി വാഴുന്ന കാലത്തോളം നിനക്കതില്‍ നിന്നും മോചനമില്ല......"
"അപ്പോള്‍ എന്‍റെ വിഷമങ്ങള്‍ ദേഹവിയോഗം വരെ തുടരുമോ...? ഞാനൊരുതെറ്റും ചെയ്യാറില്ലല്ലോ കണ്ണാ...."

                   " സവിധം നിന്നു ചിരിയുതിര്‍ത്തു
                      ചിലമ്പൊലിയുതിരും പോലെ
                           കനകമണികള്‍ കിലുങ്ങി
                    ചെറുപവിഴമാല്യമൊന്നുലഞ്ഞു
                        ഒഴുകി മഴനീര്‍കണങ്ങളായ്
                        ദിക്കുതേടി സ്വരവീചികള്‍.."


" എന്തിനാ പൊട്ടിച്ചിരിയ്ക്കണത്....? ഞാന്‍ അസത്യം പറഞ്ഞില്ലല്ലോ..."
" അപ്രിയസത്യങ്ങള്‍ പറയരുതെന്ന് നിനക്കറിയില്ലേ...? "
" അറിയാം ! പക്ഷെ ഇതെന്നെ മാത്രം ബാധിക്കുന്നതല്ലല്ലോ....."
" അതെ..പക്ഷെ സ്വയരക്ഷ അവരവരുടെ മാത്രം കടമയാണ്...."
" അങ്ങെന്താണ് പറയുന്നത് അപകടത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് തെറ്റാണെന്നോ...? "
" മുന്നറിയിപ്പാണോ നീ നല്‍കിയത് മുഖമൂടികള്‍ ചീന്തിയെറിയപ്പെട്ടില്ലേ..."
" അത് നല്ല കാര്യമല്ലേ...? "
" ശരി !!......എന്നിട്ടു നീ എന്തുനേടി അതുപറയൂ......"
" ഒന്നുമില്ല..ഒന്നും...കുറ്റപ്പെടുത്തലുകള്‍...അവഗണന....അത് നേട്ടമല്ലല്ലോ....അല്ലെ...? "
" നിന്‍റെ വിഷമങ്ങള്‍ക്ക് കാരണം നീതന്നെയാണ്.....എഴുത്തിലും
പൊള്ളയായ പ്രശംസകളിലും മുങ്ങി നീ നിന്നെയും നിന്നിലെ എന്നെയും മറന്നു.....
പ്രശംസകള്‍ക്കു മുകളില്‍ ഒരു പൊങ്ങുതടിയെപ്പോലെ ഒഴുകി നടന്നു.....
കുങ്കുമം ചുമക്കുന്ന കഴുതയെപ്പോലെ സ്വയം വിഡ്ഢിയുടെ വേഷം എടുത്തണിഞ്ഞു......"
 

                              " കേള്‍ക്കൂ സഖീ..!!
                       മാലോകരെല്ലാം പലവിധം
               കേട്ടപാതിയില്‍ ചേര്‍ത്തുതന്‍പാതി
                പിന്നെപ്പറഞ്ഞുനടന്നു പാരിലാകെ,
                സത്യമെന്നുണ്ടോ ധര്‍മ്മമെന്നുണ്ടോ
             ദൃഷ്ടികോണുകള്‍ ദോഷൈകദൃക്കുകള്‍
           അന്യന്‍റെ നിണമതിനു വീഞ്ഞിന്‍റെ സ്വാദ്‌
       സ്നേഹമോ കയ്ക്കും കാഞ്ഞിരക്കുരുവായ്‌
                     കാലമിതു കലിയാണ് കളകള്‍
                           മുളച്ചിടാതെ നോക്കണം
           ഉരിയാടരുതേ അപ്രിയസത്യങ്ങളൊന്നും
                        കാക്കണം നിന്നെ മാത്രമേ
             നോക്കണം അന്യന്‍റെ ചിത്തത്തിലേക്ക്
               ഓര്‍ക്കണം പൊയ്‌മുഖകണ്ണാടികള്‍."

                  " സുഖമെന്നാല്‍  തന്റേതെന്നു 

                       നിനച്ചു  ചില  ശുംഭന്മാര്‍,
    താനെന്നൊന്നുണ്ടെന്നുറപ്പിച്ചു പറയാനാകുമോ?
   കാലമൊന്നുരുളുമ്പോള്‍ ആര്‍ത്തലച്ചു നിലതെറ്റി
          വീണുപിടയ്ക്കുന്ന നേരത്തും തീര്‍പ്പോടെ
               പറയാനാകുമോ നീയെന്ന നാമം...?

       ഹാസം പരിഹാസമായ്‌ വഴിമാറി ഒഴുകി
      ഇന്നിന്‍റെ അധരങ്ങള്‍ വക്രിച്ചു വികൃതമായ്‌
      ഒന്നുനിനച്ചു മറ്റൊന്നിനോടു ചേരുന്നു പയ്യെ

കാര്യസാധ്യത്തിനനന്തരം എറിയുന്നേതു കുപ്പയിലും
            മായാകാഴ്ചകള്‍ക്കപ്പുറം മറയ്ക്കാത്ത
              ഒന്നുണ്ടെപ്പോഴും സത്യപ്രകാശത്തിന്‍
                തീഷ്ണപ്രഭയില്‍ എരിഞ്ഞുവീഴുമീ
                       ദുഷ്ടകീടങ്ങളെപ്പോഴുമേ..."

     " ദേഹവിയോഗമെന്നാല്‍ ദേഹം വെടിയലല്ല

                നിന്‍ ദേഹിയെ അറിയുന്ന നാളില്‍
        തവ ജീവസത്തയെ ഗ്രഹിക്കാം സമ്പൂര്‍ണ്ണം
              ബ്രഹ്മജ്ഞാനം ആത്മമോക്ഷകവാടം
               പ്രാണവായുവില്‍ ഓങ്കാരതരംഗം
                    ഞാനെന്ന ഒന്നില്ലെന്നറിയുക
            താതാത്മ്യം പ്രാപിക്കയേതൊന്നിലും
            വെടിയരുതു പ്രവാചകവചനങ്ങളെ
                    ഊന്നുവടിയായ്‌ തുണയേകും 

                       കൊടുംകാനനപാതയില്‍ 
                     വെട്ടമകന്നനിശീഥിനിയില്‍
        ഏതൊരു കയ്പ്പും മധുവായ്‌ മധുരിക്കും
       ആത്മമോക്ഷമേ അന്തിമലക്ഷ്യമെന്നറിയുക
. "


" ശ്രീമത്ജഗത്‌സ്വരൂപാ...എനിക്കെല്ലാം മനസ്സിലായി..എന്‍റെ വിഷമങ്ങള്‍ മാറി...."
 

" ഞാനും ഈ യമുനയായ്‌ ശാന്തയായ്‌ ഒഴുകട്ടെ ....,
       ഞാനും ഈ യമുനയായ്‌ ശാന്തയായ്‌  ഒഴുകട്ടെ......"

______________________________________________

56 comments:

{ ലീല എം ചന്ദ്രന്‍.. } at: May 18, 2011 at 8:25 AM said...

മോളെ.... നീയെന്തിനു വിടപറഞ്ഞു പോയി....
ആ വിഷമം മാറുന്നില്ല കേട്ടോ ....എന്തായാലും തിരിച്ച് വന്നല്ലോ
കണ്ണന് നന്ദി......
ആത്മാവില്‍ നിന്നൂര്‍ന്നു വന്ന അക്ഷരപ്രവാഹം....ഇനി ഒരു നാളും വറ്റാത്ത ഉറവയായി, യമുനയായി എന്നാളും ഒഴുകു....

{ കണ്ണന്‍ | Kannan } at: May 18, 2011 at 8:25 AM said...

ചേച്ചി തിരിച്ചുവന്നതിൽ ഒരുപാടു സന്തോഷമുണ്ട്.. പോസ്റ്റ് മുഴുവൻ വായിച്ചില്ല, വായിച്ചിട്ട് അഭിപ്രായം പറയാൻ പറ്റുമെങ്കിൽ പറയാം...

{ Manoraj } at: May 18, 2011 at 8:32 AM said...

തിരിച്ചു വന്നത് നന്നായി. ആത്മവിചന്തനം നല്ലത് തന്നെ. സ്വയം വിലയിരുത്താന്‍ കഴിയുന്നത് ഏറെ നല്ലത്. നമുക്ക് പറ്റിയ പാളിച്ചകള്‍, അല്ലെങ്കില്‍ നമ്മുടെ നന്മകള്‍, നമ്മിലെ കഴിവുകള്‍ ആദ്യം സ്വയം തിരിച്ചറിയുമ്പോള്‍ നമ്മള്‍ നമ്മളെ തിരിച്ചറിയുന്നു. മറ്റുള്ളവരെ തിരിച്ചറിയുന്നു. തിരിച്ചറിവിന്റെ.. നന്മയുടെ.. ഇച്ഛാശക്തിയുടെ നല്ല നാളുകള്‍ നേരുന്നു. പോസ്റ്റ് ഇഷ്ടായി. :)

{ കിങ്ങിണിക്കുട്ടി } at: May 18, 2011 at 8:50 AM said...

welcome back!

{ moideen angadimugar } at: May 18, 2011 at 8:59 AM said...

പ്രിയ വേഗം തന്നെ തിരിച്ചുവന്നല്ലോ. നന്നായി.
ഈ പോസ്റ്റ് പ്രിയയുടെ ആത്മഗതമാണെന്നു കരുതുന്നു.
ആശംസകൾ

{ sreee } at: May 18, 2011 at 9:03 AM said...

"വിഷമങ്ങള്‍ ഇല്ലാത്ത ഒരാളെ നീയെനിക്ക് കാണിച്ചുതരുമോ...? ". സ്വയം എപ്പോഴും, എല്ലാവർക്കും ചോദിക്കാൻ പറ്റിയ ചോദ്യം. (തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം പ്രിയാ.)

{ Ashraf Ambalathu } at: May 18, 2011 at 9:14 AM said...

അത് നല്ല തീരുമാനമായി തിരിച്ചു വന്നത്.
ഇനി എഴുതുക എല്ലാം.
എഴുതി എഴുതി വലിയ എഴുത്ത് കാരിയായി,
എല്ലാത്തിനും എഴുത്തിലൂടെ മറുപടി നല്‍കുക.
ആശംസകള്‍.

{ നാമൂസ് } at: May 18, 2011 at 9:19 AM said...

ചോദ്യങ്ങള്‍ സമൂഹത്തോടും കൂടെയാണ്. ഉത്തരമില്ലാത്ത നിസ്സംഗതയിലാണ് ലോകം. അഹിതമൊന്നില്‍ വിസമ്മതത്തില്‍ ഒന്നുറക്കെ കലിച്ചു കരഞ്ഞാലും ധിക്കാരിയെന്നും നിഷേധിയെന്നും വിളിപ്പേര് ചാര്‍ത്തിടും കാലം. എങ്കിലും, പ്രിയേ... ഇരുട്ടിനെ ഭേദിക്കും വെട്ടമായി സത്യം നമ്മെ വഴി നടത്തും. നന്മകള്‍.

{ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. } at: May 18, 2011 at 9:27 AM said...

‘മാലോകരെല്ലാം പലവിധം
കേട്ടപാതിയില്‍ ചേര്‍ത്തുതന്‍പാതി
പിന്നെപ്പറഞ്ഞുനടന്നു പാരിലാകെ,
സത്യമെന്നുണ്ടോ ധര്‍മ്മമെന്നുണ്ടോ
ദൃഷ്ടികോണുകള്‍ ദോഷൈകദൃക്കുകള്‍
അന്യന്‍റെ നിണമതിനു വീഞ്ഞിന്‍റെ സ്വാദ്‌
സ്നേഹമോ കയ്ക്കും കാഞ്ഞിരക്കുരുവായ്‌
കാലമിതു കലിയാണ് കളകള്‍
മുളച്ചിടാതെ നോക്കണം
ഉരിയാടരുതേ അപ്രിയസത്യങ്ങളൊന്നും
കാക്കണം നിന്നെ മാത്രമേ
നോക്കണം അന്യന്‍റെ ചിത്തത്തിലേക്ക്
ഓര്‍ക്കണം പൊയ്‌മുഖകണ്ണാടികള്‍."


എല്ലാം ഇതിൽ അടങ്ങിയിട്ടുണ്ടല്ലോ അല്ലേ....!

{ ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur } at: May 18, 2011 at 9:30 AM said...

തിരിച്ചു വരവ് നന്നായി എന്ന് പറയാന്‍ വന്നതാണ്.
വായിച്ചില്ല. പിന്നീട് വായിച്ചു അഭിപ്രായം പറയാം.
ഇനിയെങ്കിലും ഇത് പോലുള്ള ചെറിയ പ്രശ്നങ്ങളില്‍ മനസ്സ് പതരാതിരിക്കാന്‍ ശ്രദ്ധിക്കുക.
ഞങ്ങളെല്ലാം ബൂലോകം മുഴുവന്‍ - കൂടെയുണ്ട്.

{ ജയിംസ് സണ്ണി പാറ്റൂര്‍ } at: May 18, 2011 at 9:30 AM said...

കവിത വായിച്ചപ്പോള്‍ യമുന ശാന്തമായില്ല
എന്നു തോന്നുന്നു. യമുനയില്‍ ഓളങ്ങളല്ല
തിരമാലകള്‍ അല തല്ലുന്നു. ഇനി വേണ്ടാ
ഈ ഓളവും തിരമാലയും സ്വച്ഛമാകട്ടെ
ഈ യമുന.
പരിലസിക്കണമൊരു ചെറു
തുളസീ ദളവും പരിവ്രാജ്യ -
മാ ,ജലോപരിതലത്തിലെന്നും
ചെറു കമ്പനമേതുമില്ലാതെ

{ ente lokam } at: May 18, 2011 at 9:39 AM said...

ലോകാ സമസ്താ സുഖിനോ
ഭവന്തു ....
welcome back and best wishes.

{ khader patteppadam } at: May 18, 2011 at 10:16 AM said...

തിരിച്ചുവരവ്‌ പ്രൌഢമായി.

{ ismail chemmad } at: May 18, 2011 at 10:23 AM said...

നന്മകള്‍ നേരുന്നു ........

{ ajith } at: May 18, 2011 at 10:48 AM said...

ഒരു ചെറിയ അവധിയെടുത്തു. തിരിയെ വന്നപ്പോള്‍ കനമുള്ള ഒരു സൃഷ്ടിയും. വളരെ നന്നായി.

{ Villagemaan } at: May 18, 2011 at 10:55 AM said...

വെല്‍ക്കം ബാക്ക്..പോസ്റ്റിനെ പറ്റി ഒന്നും പറയാന്‍ ഞാന്‍ ആളല്ല!

{ shamsudheen perumbatta } at: May 18, 2011 at 1:05 PM said...

നന്നായിട്ടുണ്ട്, ഒരു ഇട വേളാക്ക് ശേഷമാണെന്ന് തോന്നുന്നു
അഭിനന്ദനം

{ അലി } at: May 18, 2011 at 1:12 PM said...

നന്മകൾ നേരുന്നു...

{ Ranjith Chemmad / ചെമ്മാടന്‍ } at: May 18, 2011 at 2:02 PM said...

ആത്മഭാഷണം, മനനം, ധ്യാനം..., സ്വപ്രകാശിതം....
കൊളാഷ് ഇഷ്ടമായി....!

തിരിച്ചുവരവിന്‌ ആശംസകൾ....
നന്മ നേരുന്നു....

{ Lipi Ranju } at: May 18, 2011 at 5:21 PM said...

ഈ തിരിച്ചു വരവിനു അഭിനന്ദനം...

{ ഓലപ്പടക്കം } at: May 18, 2011 at 6:58 PM said...

തിരിച്ചുവന്നതില്‍ സന്തോഷം

{ ചെകുത്താന്‍ } at: May 18, 2011 at 7:20 PM said...

ങും ... അപ്പൊ എല്ലാം പറഞ്ഞപോലെ ...

{ അനശ്വര } at: May 18, 2011 at 7:21 PM said...

പെയ്തൊഴിയാത്ത കാർമേഘങ്ങൾ ഇനി വേണ്ട..എല്ലാം പെയ്തൊഴിഞ്ഞതായി കരുതുക..
ശന്തമായി ഒഴുകാൻ ആശംസിക്കുന്നു...

{ ജീ . ആര്‍ . കവിയൂര്‍ } at: May 18, 2011 at 8:39 PM said...

കണ്ണന് എന്നും പ്രിയപ്പെട്ട രാധയുടെ അനുജന്മങ്ങള്‍ ഏറെ ഉണ്ടാകുന്നു ഗീതാ ഗോവിന്ദത്തെ ഉള്കൊണ്ടുള്ള ജയദേവ കൃതിയെ ആസ്പദമാകിയി പോസ്റ്റ്‌ തികച്ചും അനുചിതമായി ,തിരച്ചു പോകാനും വരാനും അത് താല്‍കാലികം ഈ നശ്വരമായ ദേഹത്തിന്റെ
ഉള്ളിലുള്ള ആത്മാവിനെ അറിയുക ,ജന്മ ജന്മാന്തങ്ങളിലുടെ ഉള്ള യാത്രയില്‍ എപ്പോഴോ വിനു കിട്ടിയതാണി ഹരി നാമം ഉച്ചരിക്കാന്‍
എഴുതുവാന്‍ കിട്ടിയ അവസരം ഒരിക്കലും പിന്തിരിഞ്ഞു നോക്കാതെ മുന്നേറുക ലക്‌ഷ്യം മുന്നിലുണ്ട് ആത്മ പരമാത്മ ലയനം
ഉപനിഷദ വാക്യം ഓര്‍മ്മ ഉണര്ത്തട്ടെ
ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാന്‍ നിബോദത

{ അനില്‍@ബ്ലോഗ് // anil } at: May 18, 2011 at 8:42 PM said...

മനോഹരം !
ബ്ലോഗില്‍ അധികം കാണാന്‍ സാധിക്കാത്ത മനോഹരമായ അവതരണം.

{ SHANAVAS } at: May 18, 2011 at 8:47 PM said...

എല്ലാം മറന്നിനി ശാന്തം ആയി ഒഴുകൂ,പവിത്രയായ ഗംഗയെപ്പോലെ.തിരിച്ചു വരവില്‍ സന്തോഷം.എല്ലാ ഭാവുകങ്ങളും.

{ the man to walk with } at: May 18, 2011 at 9:04 PM said...

Best Wishes

{ Rajasree Narayanan } at: May 18, 2011 at 9:12 PM said...

എല്ലായിടവും അന്വേഷിച്ചു,ഇന്ദ്രപ്രസ്ഥത്തില്‍ ഒഴികെ...
പണക്കാര്‍ പണിയിച്ച പൂജാമുറിയില്‍ ഭഗവാന്‍ കാണരുതേ എന്ന് പ്രാര്‍ഥിച്ചു ഞാനും.

ആത്മഗതം നന്നായി, വരികള്‍ കുറെ ക്കൂടി കമനീയമാക്കുക..
നന്മകള്‍..

{ ആസാദ്‌ } at: May 18, 2011 at 10:24 PM said...

എന്തായാലും താങ്കള്‍ തിരിച്ചു വന്നതില്‍ സന്തോഷമുണ്ട് എന്ന് പറയാതെ വയ്യ. ഈ രചനയും കൊല്ലം. പല ഭാഗങ്ങളും എനിക്കൊത്തിരി ഇഷ്ടമായി

Anonymous at: May 18, 2011 at 10:24 PM said...

എല്ലാ കാർമേഘങ്ങളും പെയ്തൊഴിഞ്ഞ് തെളിഞ്ഞ ആകാശം പോലെ ..ഇനി എഴുതൂ ധാരാം എന്നും ശാന്തിഉണ്ടാകട്ടെ ജീവിതത്തിൽ പ്രാർഥനയോടെ.....

{ Vishnu Mohan } at: May 18, 2011 at 10:26 PM said...

യമുനപോലിന്നുനീ ശാന്തമായ് ഒഴുകിടൂ
ഭൂമിയില്‍ മനുജരോ പലവിധം ഓര്‍ത്തിടൂ
അക്ഷരം കൊണ്ടുനീ വിസ്മയം തീര്‍ക്കണം
മലയാളമണ്ണിന്റെയഭിമാനമാകണം .....

{ മുകിൽ } at: May 18, 2011 at 10:33 PM said...

മനനം മനോഹരം.
നന്നായി. എല്ലാം നല്ലതിന്. കാല്‍ വെപ്പുകള്‍ക്കു കൂടുതല്‍ ദൃഢത തോന്നുന്നില്ലേ? ഉണ്ടാവട്ടെ.

{ ഭാനു കളരിക്കല്‍ } at: May 18, 2011 at 10:54 PM said...

സ്വയം തിരിച്ചറിയല്‍ ആണ് മോക്ഷം എന്നു ഞാന്‍ കരുതുന്നു. ജീവിത പ്രതിസന്ധികളെ നെഞ്ചു വിരിച്ചു നേരിടാനും കര്‍മ്മം ചെയ്യുവാനുമാണ് ഭഗവാന്‍ ആവശ്യപ്പെട്ടത്. അതിന്റെ ശേഷ ഫലങ്ങളെ കാലത്തിനു വിട്ടു കൊടുക്കുവാനും. എഴുത്ത് ആത്മ പ്രകാശനത്തിന്റെ വഴിയാണ്. അക്ഷരം അഗ്നിയാണ്. അഗ്നി വിശുദ്ധിയോടെ അനീതിക്കെതിരായ ഖഡ്ഗമായി പ്രിയ സുഹൃത്തേ താങ്കളുടെ കരവാള്‍ ചലിക്കട്ടെ. എഴുത്ത് മോചനത്തിന്റെ വഴിയാണ്. ബുദ്ധം ശരണം (അറിവ് നേടുക) എന്നു ഗൌതമ ബുദ്ധന്‍ പറഞ്ഞത് അതുകൊണ്ടാണ്. എല്ലാ നന്മയും നേരുന്നു.

{ MyDreams } at: May 18, 2011 at 11:24 PM said...

have a gr8 back.....with bunchs of poems ...

{ B Shihab } at: May 18, 2011 at 11:34 PM said...

മനോഹരം !

{ ഷബീര്‍ (തിരിച്ചിലാന്‍) } at: May 18, 2011 at 11:59 PM said...

ഈ തിരിച്ചുവരവിന് ആശംസകള്‍... പേടിച്ചോടാന്‍ തുടങ്ങിയാല്‍ ജീവിതകാലം മുഴുവന്‍ ഓടേണ്ടി വരും എന്നല്ലേ?...

{ ഷബീര്‍ (തിരിച്ചിലാന്‍) } at: May 19, 2011 at 12:02 AM said...

ഈ തിരിച്ചുവരവിന് ആശംസകള്‍... പേടിച്ചോടാന്‍ തുടങ്ങിയാല്‍ ജീവിതകാലം മുഴുവന്‍ ഓടേണ്ടി വരും എന്നല്ലേ?...

{ ചന്തു നായര്‍ } at: May 19, 2011 at 12:58 AM said...

തത്ത് - ത്വം -അസ്സി = തത്വമസി, അഹം ബ്രഹ്മാസ്മി,സത് -ചിത്ത് - ആനന്തം = സച്ചിതാനന്തം = ഞാൻ തന്നെയാണു ബ്രഹ്മം.. നമ്മുടെ ചെയ്തികളിൽ തന്നെയുണ്ട് നരകവും സ്വർഗ്ഗവും.. നമ്മൾ കാഷിക്കുക മോക്ഷപ്രാപ്തിയിലെക്കുള്ള വഴി സുഗമമാകും.. മോക്ഷമെന്നാൽ സന്യാസത്തിന്റെ അവസാനവാക്കല്ല.. മോക്ഷവും നമ്മിൽ തന്നെ കുടിയിരിക്കുന്ന അവസ്ത്ഥയാണ്... എല്ലാ നന്മകളും....

{ Salam } at: May 19, 2011 at 1:18 AM said...

തിരിച്ചു വരവ് ഗംഭീരമായി. സംഭവിച്ചതെല്ലാം നല്ലതിന്. തിര്ച്ചറിവുകള്‍ ഏറെ വന്നില്ലേ. ചിലത് നഷ്ടമാവുമ്പോള്‍ ചിലത് നേടുന്നു. അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്ന് നല്ല ഒരു പോസ്റ്റ്‌ പിറന്നു. ധന്യമായ ഒരു തിരിച്ചു വരവ്.

{ ശ്രീക്കുട്ടന്‍ } at: May 19, 2011 at 1:47 AM said...

പോസ്റ്റ് നന്നായി....

{ ഉമേഷ്‌ പിലിക്കോട് } at: May 19, 2011 at 1:58 AM said...

:-)

{ അമീന്‍ വി ചൂനുര്‍ } at: May 19, 2011 at 2:23 AM said...

എന്‍റെ മനസ്സ് പറയാറുണ്ടായിരുന്നു...ഇത്താത്തക്ക് അതിനു കഴിയില്ല എന്ന്...
ഇത്താത്ത തിരിച്ചു വരുമെന്നും...

{ yousufpa } at: May 19, 2011 at 3:23 AM said...

യദുവംശമോഹിനീ...നൽവാഴ്തുക്കൾ.

{ Echmukutty } at: May 19, 2011 at 4:30 AM said...

കാണാനായതിൽ വളരെ സന്തോഷം. വാക്കുകൾക്കും ഭാവനയ്ക്കും സമൃദ്ധിയുള്ള ആൾ, എഴുതു.....കൂടുതൽ എഴുതു...

അഭിനന്ദനങ്ങൾ.ആശംസകൾ

{ രമേശ്‌ അരൂര്‍ } at: May 19, 2011 at 5:38 AM said...

തഥാസ്തു :)

{ മുല്ല } at: May 19, 2011 at 7:25 AM said...

എല്ലാ ആശംസകളും

{ വീ കെ } at: May 19, 2011 at 10:03 AM said...

യമുന ഇനിയും ശാന്താമായി ഒഴുകട്ടെ.... കാറും കോളും യമുനയിലെ ഓളങ്ങളെ ബാധിക്കാതിരിക്കട്ടെ... ആശംസകൾ...

{ ആളവന്‍താന്‍ } at: May 19, 2011 at 10:55 AM said...

:-)

{ Diya Kannan } at: May 19, 2011 at 3:45 PM said...

Dint understand what others are talking about...

But I understood one thing that you are really talented..
Beautiful..keep it up....

{ സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു } at: May 19, 2011 at 5:56 PM said...

ശാന്തമായി ഒഴുകിക്കൊള്ളൂ. ആശംസകള്‍!!

{ Thooval.. } at: May 20, 2011 at 2:25 AM said...

" അതെ ! ദേഹിയെ തേടുന്ന ദേഹമായോ നീ...?"
good.

{ musthuഭായ് } at: May 20, 2011 at 2:55 AM said...

പ്രശ്നങ്ങളില്ലാത്ത മനുഷ്യരില്ല…പ്രശ്നം എന്തു തന്നെയായാലും അതിനെ നേരിട്ട് കൊണ്ട് മുന്നോട്ട് പോകണം..അല്ലാതെ ഒളിച്ചോടുകയല്ല വേണ്ടത്.... ഒളിച്ചോടാൻ തുടങ്ങിയാൽ അതിനെ നേരം കാണത്തുള്ളൂ.....ഈ ബൂലോകം മുഴുവൻ കൂടെയുള്ളപ്പോൾ എന്തിനു പതറണം……എന്തു തന്നെയായാലും തിരിച്ച് വരാനുള്ള തീരുമാനം നന്നായി…..പോസ്റ്റ് വായിച്ചു…നന്നായിട്ടുണ്ട്.....ആശംസകൾ...

ഇത്ര ഗംഭീരമായ തിരിച്ചു വരവിനു വേണ്ടിയാണു വിട പറഞ്ഞത് അല്ലെ….ഹും. ……കൊള്ളാം...….മഴത്തുള്ളിക്ക് എല്ലാ നന്മകളും നേർന്ന് കൊള്ളുന്നു.........

{ Sneha } at: May 20, 2011 at 4:48 AM said...

welcome back priya...!

{ CYRILS.ART.COM } at: May 20, 2011 at 12:05 PM said...

തിരിച്ചു വരുമെന്ന് അറിയാമായിരുന്നു.പക്ഷേ, അല്പം താമസിക്കുമെന്നും തോന്നി.നേരത്തേയായാൽ അത്രയും നന്ന്.അർത്ഥഗർഭമായ വരികൾ. ആത്മാവിഷ്ക്കാരം.അതിലെന്തിന് ചില കുത്തലുകൾ...?ഉന്നതമായ ചിന്തകൾ മാറ്റുരയ്ക്കുന്നയിടത്ത് ചെമ്പിനെന്ത് പ്രസക്തി? ഒഴിവാക്കുന്നതായിരുന്നു നല്ലത്.എങ്കിലും നന്ദി.തിരിച്ചു വരവിന് ആശംസകൾ ഹൃദയപൂർവ്വം.....!

{ സീതാദേവി * } at: May 20, 2011 at 11:18 PM said...

തിരിച്ച് വരവിനു ആശംസകൾ...ഇടയ്ക്കൊരിക്കൽ വന്നീ അടച്ചിട്ട വാതിലിൽ ഒന്നു മുട്ടി തിരിച്ചു പോയതാണു ഞാൻ...
കൊള്ളാം യമുനയുടെ അവതരണം...ദുഃഖങ്ങളൊഴിഞ്ഞ മനുഷ്യരില്ല...മുന്നോട്ട് പോവുക സധൈര്യം...

{ priyag } at: May 24, 2011 at 5:40 AM said...

കണ്ണാ നീയെന്നെ അറിയുന്നോ?

Post a Comment

Search This Blog