വിടവ്

Sunday, July 10, 2011
നീ പറയുന്ന വാക്കുകളില്‍ മറ്റാരോ ഉണ്ട്...
എനിക്കോ എന്‍റെ ബുദ്ധിയ്ക്കോ മനസ്സിലാകാത്തവിധം അതുമറഞ്ഞിരിക്കുന്നു....
ആദ്യം ഉയരങ്ങളില്‍നിന്നുയരങ്ങളിലേക്ക്..
പിന്നീട് കുത്തിയൊലിച്ച് നിന്‍റെ അഗാധതയിലേക്ക്...
വെറുമൊരു പൂവായ് മണ്ണില്‍നിന്നും മണ്ണിലേയ്ക്ക്...
മരിച്ചമണ്ണില്‍ ഇതളടര്‍ന്നുതളര്‍ന്നുവീഴുമ്പോഴും
അകമെങ്ങും നോവറിയാതെ പടര്‍ന്നൊരു മരവിപ്പ്....
ഇവിടെ  വിധിയ്ക്കൊപ്പം ചിരിച്ചതാരോ......
നിനക്കൊപ്പം നീ മറച്ച  മറ്റൊരാള്‍....!!

 
നിന്‍റെ  നോക്കിലും വാക്കിലും വെറുപ്പിന്‍റെ കനലുകള്‍..
എന്‍റെ അള്‍ത്താരയിലെങ്ങും നിന്‍റെയിരുള്‍നാളങ്ങള്‍...
ഹൃദയം നിന്നെക്കുഴിച്ചുമൂടിയ ശവപ്പറമ്പുകണക്കെ
പിന്നെയും പിന്നെയും വാടാത്തപ്രണയം കൊതിക്കുന്നു...
ആത്മാവിലെങ്ങും പ്രതിധ്വനിച്ചൊരു തുകല്‍താളം
ഇവിടെയെന്‍റെ മാറ്റൊലിയിലും ചെമ്പട്ടുചാര്‍ത്തിയതോ.....
നിനക്കൊപ്പം നീ മറച്ച  മറ്റൊരാള്‍.....!!

 
നിന്‍റെകാഴ്ചയില്‍ നിന്നെന്നെ അടര്‍ത്തിയെടുക്കാന്‍...
നിന്നില്‍നിറഞ്ഞ എന്‍റെ  മിഴികള്‍  മറയ്ക്കാന്‍..
ഇന്നുഞാനവചൂഴ്ന്നെടുത്തെറിയാം.....!
ഒരിക്കലെന്നെയോര്‍ത്ത് നിന്നിലൊരു പുനര്‍ജനിയൊഴുകിയാല്‍....
നിന്‍റെ വെള്ളാരകല്ലുകളില്‍ നീര്‍ച്ചോലകള്‍ വിതുമ്പിയാല്‍....
നിന്നിലേറെ  പിടയുന്നതും ഉരുകുന്നതും ഞാനറിയാത്ത,
നീ നിനക്കൊപ്പം മറച്ച മറ്റൊരാളായിരിക്കും....!!!.
_______________________________________


20 comments:

{ muhammed asharaf } at: June 10, 2013 at 12:25 AM said...

nice

{ shankar vijay } at: June 10, 2013 at 12:34 AM said...

മനോഹരം.ലാളിത്യമുള്ള ഭാഷ ..,അഭിനന്ദനങ്ങൾ............

{ ചന്തു നായർ } at: June 10, 2013 at 1:46 AM said...

ഒരിക്കലെന്നെയോര്‍ത്ത് നിന്നിലൊരു പുനര്‍ജനിയൊഴുകിയാല്‍....
നിന്‍റെ വെള്ളാരകല്ലുകളില്‍ നീര്‍ച്ചോലകള്‍ വിതുമ്പിയാല്‍....
നിന്നിലേറെ പിടയുന്നതും ഉരുകുന്നതും ഞാനറിയാത്ത,
നീ നിനക്കൊപ്പം മറച്ച മറ്റൊരാളായിരിക്കും....!!!.

{ സൗഗന്ധികം } at: June 10, 2013 at 3:20 AM said...

അതു ലെവൻ തന്നെ.പ്രിയപ്പെട്ടവൻ..ഹ..ഹ..ഹ..

നന്നായി എഴുതി.

ശുഭാശംസകൾ...

{ ajith } at: June 10, 2013 at 12:57 PM said...

വിടവുകള്‍ വരുന്നതെങ്ങനെയാണ്....?

{ pushpamgadan kechery } at: June 11, 2013 at 12:49 AM said...

നിന്റെ മറവിക്ക് വേണ്ടി ഞാൻ മരിച്ചു പോയതാണ് .
മറ്റൊരാളുടെ മരണത്തിനു വേണ്ടി ഇനി ജനിക്കാൻ ഞാനൊരുക്കമില്ല ..
കൊള്ളാം ട്ടോ ..
നന്നായി എഴുതിയിരിക്കുന്നു !
അഭിനന്ദനങ്ങൾ ....

{ priyadharsini babu } at: June 11, 2013 at 5:54 AM said...

@ pushpamgadan ji...

You are correct....... :)

{ Shaiju Rajendran } at: June 11, 2013 at 7:46 AM said...

ലാസ്റ്റ് പാരഗ്രാഫ്...it was so touching...ഈ കവിത സമര്‍പ്പിക്കപ്പെട്ടത് ഏതു വ്യക്തിയ്ക്കാണോ ആ ആള്‍ തികച്ചും ലക്കി ആണ് :)

{ priyadharsini babu } at: June 11, 2013 at 10:47 AM said...
This comment has been removed by the author.
{ priyadharsini babu } at: June 11, 2013 at 10:49 AM said...

ഒരുപാട് നന്ദി ഷൈജു രാജേന്ദ്രന്‍.... :)

{ Renjithkumar.R. Nair } at: June 11, 2013 at 2:11 PM said...

നന്നായിട്ടുണ്ട് പ്രിയ ...അഭിനന്ദനങള്‍ ...

{ the man to walk with } at: June 12, 2013 at 9:37 PM said...

അങ്ങിനെ നിഴലുപോലെ മാറി നില്ക്കുന്ന യാഥാര്ത്യത്തിന്റെ അകലം
ആശംസകൾ

{ ഷൈജു നമ്പ്യാര്‍ } at: June 16, 2013 at 10:22 AM said...

നല്ലവരികള്‍ ...
പ്രത്യേകിച്ചും അവസാനനാലുവരികള്‍ ...
ഇഷ്ടായി ഒരുപാട്
ആശംസകള്‍

{ Echmukutty } at: June 26, 2013 at 10:17 PM said...

വരികള്‍ ഇഷ്ടപ്പെട്ടു കേട്ടോ..

{ Salam } at: June 28, 2013 at 3:50 AM said...

"
നീ പറയുന്ന വാക്കുകളില്‍ മറ്റാരോ ഉണ്ട്..."
നീ എഴുതുന്ന കവിതയിൽ കവിതയുണ്ട്.

{ pee pee } at: June 29, 2013 at 8:01 PM said...

ശുഭാശംസകൾ... please visit http://pipipee.blogspot.in/2011/01/my-gayathri.html

{ sujumon's blog } at: July 1, 2013 at 7:09 AM said...

kollaam ketto.....

{ sujumon's blog } at: July 1, 2013 at 7:10 AM said...

kollaam ketto.....

{ priyadharsini babu } at: July 7, 2013 at 2:39 AM said...

thank you...

{ BIBIN VIJAYAKUMAR } at: April 25, 2015 at 8:24 AM said...

പറയുവാൻ കൊതിച്ച വാക്കുകൾ..!! :-(

Post a Comment

Search This Blog