സ്രഷ്ടാവ്

Tuesday, July 19, 2011


ഡാവിഞ്ചിയുടെ വിരലുകള്‍ 
ജാലങ്ങള്‍  തീര്‍ത്തപ്പോള്‍ 
വീചികള്‍ മാറിനിന്നു...
മൌനം പറഞ്ഞത് 
ഗൂഡസ്മിതം ഏറ്റു,
ആത്മനോവില്‍ 
സ്രഷ്ടാവ് പിടഞ്ഞു..
നിര്‍ന്നിദ്ര രാവുകള്‍ ,
നിഴലുകള്‍ തുണയേകിയില്ല
ഉരുണ്ടുകൂടിയ 
വിയര്‍പ്പുമണികളില്‍
വിശ്വമാനവന്‍റെ 
വര്‍ണ്ണങ്ങള്‍ കുതിര്‍ന്നു..
വിലപിക്കാനും 
പുഞ്ചിരിക്കാനും കഴിയാതെ 
മോണോലിസ 
ഭിത്തികളില്‍ നിശ്ചലയായി.......
_____________________________________________________________________

52 comments:

{ രമേശ്‌ അരൂര്‍ } at: July 19, 2011 at 1:32 PM said...

കവിത കൊള്ളാം ..പക്ഷെ ഒരു സംശയം . " ഗര്‍ഭനോവില്‍
മോണോലിസ പിടഞ്ഞു.."സത്യത്തില്‍ ഡാവിഞ്ചി യെ സൃഷ്ടിച്ചത് മോണോ ലിസയല്ല ,മരിച്ചു ഡാവിഞ്ചി യാണ് മോണോ ലിസയെ സൃഷ്ടിച്ചത് ,അപ്പോള്‍ സ്വാഭാവികമായും ഗര്‍ഭ നോവ്‌ ഡാവിഞ്ചി ക്കല്ലേ ഉണ്ടാവുക ?

{ Sandeep.A.K } at: July 19, 2011 at 1:49 PM said...

വര്‍ഷങ്ങളുടെ കഠിനപ്രയത്നം കൊണ്ടാണ് ഡാവിഞ്ചി മോണാലിസ വരച്ചതെന്ന് കേട്ടിട്ടുണ്ട്.. പല കുറി സ്ക്കെച്ച് വരച്ചും തിരുത്തി കുറിച്ചുമാണ് ആ വിശ്വോത്തര സൃഷ്ടി പിറവിയെടുക്കുന്നത്.. അങ്ങനെയൊന്ന് കവിതയില്‍ വിഷയമാക്കുമ്പോള്‍ അതിനോട് കുറച്ചു കൂടി നീതി കാണിക്കാമായിരുന്നു പ്രിയാ..

"നിര്‍ന്നിദ്ര രാവുകള്‍ " ഈ പ്രയോഗം മാത്രം ഇഷ്ടമായി എന്ന് പറഞ്ഞു കൊണ്ട് അടുത്ത കവിതയ്ക്കായ് കാത്തിരിക്കുന്നു..

{ Unknown } at: July 19, 2011 at 1:58 PM said...

അതെ സന്ദീപ്‌.. അദ്ദേഹമനുഭവിച്ച ആ കഷ്ടപ്പാടുകള്‍ തന്നെയാണ് എടുത്തെഴുതിയത്... തീര്‍ച്ചയായും അടുത്തുതന്നെ വരുന്നുണ്ട് പക്ഷെ കവിതകൊണ്ടല്ല കഥയായിരിക്കും...... :)) [ പരസ്യം ]

{ സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു } at: July 19, 2011 at 3:03 PM said...

എനിക്കും ഇതങ്ങോട്ട് പൂര്‍ണ്ണമായും മനസ്സിലായില്ല, പ്രിയാ. ഒരു സത്യം ഞാന്‍ പറയാം. മൊണാലിസയെ കാണുമ്പോള്‍ ഗര്‍ഭാലസ്യം ഉള്ള ഒരു പെണ്ണിനെ കാണുന്നത് പോലെ എനിക്ക് തോന്നിയിട്ടുണ്ട്. :-)

{ Mizhiyoram } at: July 19, 2011 at 8:19 PM said...

ഞാന്‍ ആശംസിക്കാം.
വിശകലനം അറിവുള്ളവര്‍ നടത്തട്ടെ.

{ SHANAVAS } at: July 19, 2011 at 8:31 PM said...

വിലപിക്കാനും
പുഞ്ചിരിക്കാനും കഴിയാതെ
മോണോലിസ
ഭിത്തികളില്‍ നിശ്ചലയായി.......

ശരിയാണ്..പക്ഷെ ആ ഗൂഡസ്മിതം ആയിരം നാവു കൊണ്ട് നമ്മോട് സംവദിക്കുന്നില്ലേ???അതാണ്‌ ഈ സൃഷ്ടിയുടെ മഹത്വം..കവിത ഇഷ്ടായി..

{ ചെകുത്താന്‍ } at: July 19, 2011 at 8:54 PM said...

:)) എന്തായീ പേര് വേദാത്മിക എന്ന് ചേര്‍ത്തിയിരിക്കുന്നത് , സന്യസിക്കാനോ വേദമെഴുതാനോ പോണുണ്ടോ ??

{ yousufpa } at: July 19, 2011 at 9:07 PM said...

കവിത കൊള്ളാം.

{ grkaviyoor } at: July 19, 2011 at 9:45 PM said...

നല്ല വിഷയം സ്വീകരണം
രവി വര്‍മ്മ ചിത്രങ്ങളിലേക്കും ഒന്ന് കണ്ണോടി ക്കുമല്ലോ

{ കെ.എം. റഷീദ് } at: July 19, 2011 at 9:46 PM said...

ഡാവിഞ്ചിയുടെ വിരലുകള്‍
ജാലങ്ങള്‍ തീര്‍ത്തപ്പോള്‍
വീചികള്‍ മാറിനിന്നു...
മൌനം പറഞ്ഞത്

ഇത് വര്‍ണങ്ങളില്‍ മായജാലം തീര്‍ത്ത ഡാവിഞ്ചിക്ക് സമര്‍പ്പിക്കുന്നു

{ ABDULJABBAR VATTAPOYILIL } at: July 19, 2011 at 10:08 PM said...

നന്നായി .............
"വിലപിക്കാനും
പുഞ്ചിരിക്കാനും കഴിയാതെ
മോണോലിസ
ഭിത്തികളില്‍ നിശ്ചലയായി....... ?"

ആശംസകള്‍

{ ente lokam } at: July 19, 2011 at 10:12 PM said...

ഇഷ്ടപ്പെട്ടു...

ഒന്ന് മാറി ചിന്തിച്ചാലോ സന്ദീപ്‌...
മോണാലിസ ഡാവിഞ്ചിയുടെ ആര് ആയിരുന്നു
എന്ന് കൂടി ചുമ്മാ ഒരു കഥാ യാത്ര നടത്തിയാല്‍
ഒരു പക്ഷെ ആശയത്തോട് നീതി പുലര്‍ത്താന്‍
ആവും..അങ്ങനെ ചിലതും കേള്‍ക്കുന്നുണ്ടല്ലോ..

അവിടെയും അങ്ങനെ ഒരു കുഴപ്പം ഉണ്ട്..
ആ മഹാനെ ചെറുത്‌ ആക്കല്‍ അല്ലെ?

അപ്പോപ്പിന്നെ നേരെ ചൊവ്വേ ചിന്തിക്കാം...അഭിനന്ദനങ്ങള്‍
വേദ...ആല്‍മ...(അല്ലെ വേണ്ട..പ്രിയ.)..

{ ചന്തു നായർ } at: July 19, 2011 at 10:31 PM said...

മോണോലിസ
ഭിത്തികളിൽ നിശ്ചലയായി... ഒരു രചന കഴിഞ്ഞ് അത് പ്രദർശിക്കപ്പെട്ടാൽ പിന്നെ രചയിതാവിനെ പലരും മറക്കുന്നൂ... ആ രചനയിൽ അയ്യാളനുഭവിച്ച സുഖമുള്ള ദുഖങ്ങളും.....

{ ഋതുസഞ്ജന } at: July 19, 2011 at 11:48 PM said...

ആരാണവള്‍, എന്തിനാണിവള്‍ ചിരിയ്‌ക്കുന്നത്‌? അഞ്ഞൂറു വര്‍ഷമായി ലോകം ഡാവിഞ്ചിയുയര്‍ത്തിയ ചോദ്യങ്ങള്‍ക്കുത്തരം അന്വേഷിക്കുകയാണ്.

ഇതില്‍ ഒരു ചോദ്യത്തിന്‌ ഉത്തരമായെന്ന്‌ ജര്‍മ്മന്‍ ഗവേഷക സംഘം. ഹെയ്‌ഡല്‍ബര്‍ഗ്‌ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ്‌ ഡാവിഞ്ചിയുടെ ഏറ്റവും പ്രശസ്‌തവും നിഗൂഢവുമായ സൃഷ്ടിയായ മോണോലിസയുടെ രഹസ്യം കണ്ടെത്തിയെന്ന്‌ അവകാശപ്പെട്ടിരിയ്‌ക്കുന്നത്‌.

ഇവരുടെ കണ്ടെത്തല്‍ പ്രകാരം മോണോലിസ ഫ്‌ളോറന്‍സിലെ വ്യപാരിയായിരുന്ന ജിയോ കൊണ്ടോയുടെ പത്‌നി ലിസ ഗെറാര്‍ഡിനിയാണ്‌. ഡാവിഞ്ചിയുടെ സുഹൃത്തായ അഗസ്‌റ്റിനെ വെസ്‌പൂച്ചിയുടെ കുറിപ്പുകളാണ്‌ ഗവേഷകര്‍ ഇതിന്‌ തെളിവായി ഉയര്‍ത്തിയിട്ടുള്ളത്‌.

ചെറു പുഞ്ചിരിയോടെ ഇരിക്കുന്ന മോണോലിസയുടെ ചിത്രത്തിനായി ഡാവിഞ്ചി സ്വന്തം മാതാവിന്റയുള്‍പ്പടെയുള്ളവരുടെ പല സുന്ദരങ്ങളായ മുഖങ്ങള്‍ സംയോജിപ്പിച്ചുവെന്നാണ്‌ ഇത്രയും കാലം ലോകം വിശ്വസിച്ചിരുന്നത്‌.

ഫ്രാന്‍സിലെ ല്യൂവ്‌ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മോണോലിസ ലോകം കണ്ടതില്‍ വച്ച്‌ ഏറ്റവും നിഗൂഢമായ ചിത്രമെന്നാണ്‌ വിശേഷിപ്പിക്കപ്പെടുന്നത്‌. മോണോലിസയിലെ നിഗൂഢതയെ കേന്ദ്രമാക്കി ഒട്ടേറെ നോവലുകളും സിനിമകളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്‌.

ആരാണ്‌ മോണോലിസ എന്ന ചോദ്യത്തിന്‌ ഉത്തരം വെളിപ്പെട്ടു കഴിഞ്ഞു. എന്നാല്‍ നിഗൂഢമായ ചിരിയെക്കുറിച്ചുള്ള രഹസ്യം ഇനിയും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന്‌ ഹൈഡല്‍ബര്‍ഗിലെ ഗവേഷകര്‍ പറയുന്നത്‌.

ഡാന്‍ ബ്രൌണിന്റെ ഡാവിഞ്ചി കോഡ് എന്ന നോവലിൽ മോണോലിസയുടെ നിഗൂഢമായ പുഞ്ചിരിക്ക് രസകരമായൊരു വ്യാഖ്യാനം നൽകുന്നുണ്ട്. ഏറെ രസകരവും ചിന്തനീയവുമായ ഒന്ന്..:‌)

ഇത്തരമൊരു രചന നിർവഹിക്കാൻ ഡാവിഞ്ചി അനുഭവിച്ച സർഗ്ഗവേദന... കവിതക്കായി നല്ലൊരു വിഷയമാണു ചേച്ചി തിരഞ്ഞെടുത്തിരിക്കുന്നത്..വിലപിക്കാനും പുഞ്ചിരിക്കാനും കഴിയാതെ മോണോലിസ ഭിത്തികളില്‍ നിശ്ചലയായി തുടരുകയല്ല ചേച്ചീ..നിഗൂഢമായ പുഞ്ചിരി തൂകി നമ്മോട് സംവദിക്കുകയാണ്. നമ്മെ ചിന്തിപ്പിക്കുകയാണ്. എന്താണീ വിഷാദമോ പുഞ്ചിരിയോ എന്നു ഈ ചിത്രം കണ്ട ആരും ഒരു നിമിഷമെങ്കിലും ഒന്നു ആലോചിക്കാതെ പോകില്ല. അതാണു മോണാലിസ....


എന്നാലും കവിത എനിക്ക് ഒരുപാട് ഇഷ്ടമായി ചേച്ചീ:):):)

{ കലി } at: July 20, 2011 at 1:45 AM said...

വിലപിക്കാനും
പുഞ്ചിരിക്കാനും കഴിയാതെ
മോണോലിസ
ഭിത്തികളില്‍ നിശ്ചലയായി.......
_____________________________________
bhithikalil nischalam ayenkilum manasukalil monalisa jeevikkunnu... othiri ojassado....

bhavukangal.....

{ ആചാര്യന്‍ } at: July 20, 2011 at 2:03 AM said...

മോണാലിസ യുടെ നിഗൂഡമായ പുഞ്ചിരിക്കു അത്ര ഗവേഷണം ഒന്നും നടത്തേണ്ട ആവശ്യം ഇല്ല ഒരു സ്ത്രീ ആയത് കൊണ്ട് അവര്‍ ചിരിച്ചത് ഇത് ഓര്‍ത്തു കൊണ്ടായിരിക്കും" ഒരു സ്ത്രീയുടെ പുറം മോടി കണ്ടു രസിക്കുന്ന മനുഷ്യാ പെണ്ണിന്റെ മനസ്സില്‍ എന്താണെന്ന് നിനക്ക് അറിയില്ലല്ലോ?" എന്തേ?

{ ponmalakkaran | പൊന്മളക്കാരന്‍ } at: July 20, 2011 at 2:20 AM said...

പാവം മൊണാലിസ.....

{ ഒരു ദുബായിക്കാരന്‍ } at: July 20, 2011 at 2:27 AM said...

മഞ്ഞുതുള്ളി വേദാത്മിക പ്രിയദര്‍ശി,

കവിത വായിച്ചു..ഇഷ്ടായി !!

{ എന്‍.ബി.സുരേഷ് } at: July 20, 2011 at 4:07 AM said...

കല്ലിൽ ശില്പമുണ്ട്. ശില്പമല്ലാത്തത് ശില്പി കൊത്തിക്കളഞ്ഞാൽ മതി എന്ന് മൈക്കലാഞ്ചലോ പറഞ്ഞപോലെ ഈ ശില്പത്തിൽ നിന്നും ചിലത് കൊത്തിക്കളഞ്ഞ് ചിലത് കൂട്ടിച്ചേർക്കുക പ്രിയ

{ ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com } at: July 20, 2011 at 4:12 AM said...

കവിത 'ലയിക്കാത്തതിനാല്‍' അതിനു അഭിപ്രായം പറയുന്നില്ല.
ലേഖനവും കഥയും ഒക്കെ എഴുതൂ ...വീണ്ടും വരാം

{ കൊമ്പന്‍ } at: July 20, 2011 at 4:50 AM said...

മോണാലിസ ഭിത്തിയില്‍ നിന്ന് ചിരിക്കട്ടെ ആശംസകള്‍

{ Echmukutty } at: July 20, 2011 at 5:33 AM said...

കുറച്ചു കൂടി സൂക്ഷ്മതയാവാമായിരുന്നോ എന്നൊരു സംശയം മഞ്ഞുതുള്ളീ..........

{ പ്രയാണ്‍ } at: July 20, 2011 at 7:14 AM said...

മോണോലിസ ഡാവിഞ്ചിയുടെ സെല്‍ഫ് പോര്‍ട്രൈറ്റ് ആണെന്നും പറയപ്പെടുന്നുണ്ട്.

{ നാമൂസ് } at: July 20, 2011 at 7:50 AM said...

ശില്‍പ്പമൊന്നായിരം വാക്കിന്നു സമമെന്ന് ,
ശീലുകള്‍ ചൊല്ലുന്നു പഴംതമിഴില്‍..!!

{ Manoraj } at: July 20, 2011 at 7:51 AM said...

സുരേഷ് മാഷ് പറഞ്ഞത് ഏതാണ്ട് ശരിയായി തോന്നി. എന്തോ എനിക്ക് ഒന്നും മനസ്സിലാവാതിരുന്നത് എന്റെ തെറ്റു തന്നെയാവും..

{ ajith } at: July 20, 2011 at 9:24 AM said...

ഡാവിഞ്ചിയുടെ വിരലുകള്‍
ജാലങ്ങള്‍ തീര്‍ത്തപ്പോള്‍
വീചികള്‍ മാറിനിന്നു...


എന്ത് വീചികള്‍...? പ്രകാശവീചി? ശബ്ദവീചി?

{ Unknown } at: July 20, 2011 at 9:56 AM said...

വീചികളെനിക്കും തോന്നീട്ടാ, അജിത് സര്‍ :)

കവിതയില്‍, അങ്ങോറനുഭവിച്ചതാണ് വരച്ചതെന്ന് മനസ്സിലായി, കമന്റിലൂടെ.

അല്ല, ചെകുത്താന്‍ ചോദിച്ചതിനുത്തരം
അതിനായ് ഞാനും കാക്കുന്നു, ഹിഹിഹി!

{ Unknown } at: July 20, 2011 at 1:13 PM said...

വിലപിക്കാനും
പുഞ്ചിരിക്കാനും കഴിയാതെ
മോണോലിസ
ഭിത്തികളില്‍ നിശ്ചലയായി.......
ഡാവിഞ്ചി എങ്ങാനും ഇത് വായിക്കാനിടയായാല്‍ നിശ്ചല ശരീരം എഴുന്നേറ്റ് വന്നു വേദാത്മികക്ക് ഒരു കൊട്ട് തന്നേനെ ...

നന്നായിട്ടുണ്ട് , അറിവുള്ളവര്‍ കല്ലെടുക്കട്ടെ , അറിയാത്തവര്‍ മിണ്ടാതിരികട്ടെ ....ഞാന്‍ മിണ്ടുന്നില്ല !!

{ സ്വന്തം സുഹൃത്ത് } at: July 20, 2011 at 1:21 PM said...

ഒരു നല്ല ചിത്രം. ..!
ഉദ്ദേശിച്ചത്.., ഒരു നല്ല കവിത..!

{ Unknown } at: July 20, 2011 at 1:32 PM said...

തീര്‍ച്ചയായും അടുത്തതവണ എന്‍റെ തൂലിക നിങ്ങളെ നിരാശപ്പെടുത്താതിരിക്കട്ടെ എന്നു ഞാന്‍ മനമുരുകി പ്രാര്‍ഥിക്കുന്നു.... :)

{ നൗഷാദ് അകമ്പാടം } at: July 20, 2011 at 1:50 PM said...

വിഷയം അത്യുത്തമവും പുതുമയുള്‍ലതുമായിരുന്നെങ്ക​ിലും
പ്രിയദര്‍ശിനി മഞ്ഞുതുള്ളി വേദാത്മിക കവിയത്രി ഒന്നു കൂടെ ശരിക്കും മനനം ചെയ്ത് എഴിതിയിരുന്നെങ്കില്‍ കൂടുതല്‍ ഭാവ തീവ്രമാവുമായിരുന്നു എന്ന് എനിക്ക് തോന്നുന്നു.

ചില വിഷയം രണ്ടു വരികളില്‍ ആവാഹിക്കാം..
ചിലത് രണ്ടു പുസ്തകങ്ങലിളും ഉള്‍ക്കൊള്ളാനാവാതെ പുറത്തേക്ക് തള്ളി നില്‍ക്കും..

മോണാലിസയുടെ ചിരി ഉറക്കം നഷ്ടപ്പെടുത്തുന്നതങ്ങനെയാണ​്‍...
!

{ Lipi Ranju } at: July 20, 2011 at 2:02 PM said...

കവിതയില്‍ വെറുതെ അഭിപ്രായം പറഞ്ഞു കുളമാക്കുന്നില്ല പ്രിയേ ....
എല്ലാ ആശംസകളും .....
(ഒരു സംശയം, കിങ്ങിണിക്കുട്ടി- ഋതുസഞ്ജനയായി , മഞ്ഞുതുള്ളി - വെദാത്മിക പ്രിയദര്‍ശിനിയായി .... എല്ലാവര്ക്കും ഇതെന്തു പറ്റി !! )

{ Sandeep.A.K } at: July 20, 2011 at 4:12 PM said...

@ { ente lokam }.. ചേട്ടാ.. വ്യത്യസ്തമായി ചിന്തിക്കാന്‍ എനിക്ക് ഏറെ ഇഷ്ടമാണ്.. ഞാന്‍ പറയുന്നു.. മോണാലിസ എന്നാ ചിത്രം വരയ്ക്കാന്‍ ഡാവിഞ്ചി മോഡലായി തിരഞ്ഞെടുത്തതു ഒരു പുരുഷനെയായിരുന്നു എന്ന്.. എന്താ നിങ്ങള്‍ വിശ്വസിക്കുമോ.. ???

ലോകത്തില്‍ വെച്ചേറ്റവും മനോഹരി എന്ന് മോണാലിസയെ പലരും വിലയിരുത്തിയിട്ടുണ്ട്.. പക്ഷെ എനിക്കത്ര ഭംഗിയൊന്നും തോന്നീട്ടില്ല പുള്ളിക്കാരിയെ.. പുരികകൊടി പോലും ഇല്ലാത്ത ഒരു രൂപം.. ശോ.. ആരും എന്നെ കല്ലെറിയാതിരിക്കട്ടെ.. ഞാന്‍ എന്റെ ബ്യൂട്ടി കന്സപ്റ്റ്‌ വെച്ച് പറഞ്ഞതാ.. :)

{ ശ്രീജിത് കൊണ്ടോട്ടി. } at: July 20, 2011 at 11:29 PM said...

കവിത വായിച്ചു. കുറച്ചുകൂടി വ്യക്തത വരേണ്ടിയിരുന്നു എന്ന് അഭിപ്രായം ഉണ്ട്..

{ sreee } at: July 20, 2011 at 11:40 PM said...

‘മൊണാലിസ’ എന്ന് ചിത്രം സുന്ദരമാണെങ്കിലും ആൾ സുന്ദരിയാണെന്നു എനിക്കു തോന്നീട്ടില്ല (മുകളിൽ കണ്ട അഭിപ്രായം എനിക്കും തോന്നീട്ടുണ്ട് എന്നു). സൌന്ദര്യ ബോധത്തിന്റെ തകരാറാവാം. കവിത കൊള്ളാം.

{ Ismail Chemmad } at: July 21, 2011 at 4:19 AM said...

കവിതയില്‍ കൂടുതല്‍ അഭിപ്രായം പറയാന്‍ അറിയില്ല.
ഏതായാലും കവിയത്രി വേദത്മിക മഞ്ഞ് തുള്ളി പ്രിയ ദര്‍ശനിക്ക് ആശംസകള്‍ .!

{ Unknown } at: July 21, 2011 at 9:24 AM said...

ഒരു സംശയം "സൃഷ്ടാവ്" അല്ലെ ശരി????

{ ചെറുത്* } at: July 21, 2011 at 11:18 AM said...

എന്താന്നറിഞ്ഞൂട, അത്ര നല്ലൊരു ചിത്രം ഉണ്ടായിട്ടുകൂടി ചെറുതിന്‍‌റെ കണ്ണ് ആദ്യം ഉടക്കിയത് ഒരു വാക്കിലാണ്. വേറൊന്ന്വല്ല സൃഷ്ടാവില്‍ തന്നെ. ആ.....അത് പോട്ട്

കവിത: വരികളിലൂടെ പറഞ്ഞത് സൃഷ്ടിയുടെ വേദനയാണെന്ന് തലകെട്ടിനോട് ചേര്‍ത്ത് വായിച്ചപ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. ആദ്യ കമന്‍‌റുകളില്‍ നിന്ന് മോണാലിസ മുന്‍‌പ് “ഗര്‍ഭിണി” ആയിരുന്നെന്ന് തോന്നി. അല്ലാ... ഇനീപ്പൊ അങ്ങനൊരു വ്യാഖ്യാനം എവ്ടേലും ഉണ്ടോ എന്നും അറിയത്തില്ല.

അപ്പൊ ഈ കവിതക്കും, വരാനിരിക്കുന്ന കഥക്കും ആശംസോള്.
(ബ്ലോഗിന്‍‌റെ രൂപമാറ്റം‌മൂലം ആദ്യമൊരു അപരിചിതത്വം ഫീലി, കൊള്ളാം)

{ Unknown } at: July 21, 2011 at 11:39 AM said...

ശരിയായ വാക്ക് " സ്രഷ്ടാവ് " എന്നുതന്നെയാണ്..... :))

{ ചെറുത്* } at: July 21, 2011 at 11:42 AM said...

സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള അക്ഷരവ്യത്യാസം ശ്രദ്ധിക്കുന്നത് ഇപ്പോഴാണ് :)

നന്ദി പ്രിയദര്‍ശിനി.

{ Sidheek Thozhiyoor } at: July 21, 2011 at 2:20 PM said...

വായിച്ചു.

{ F A R I Z } at: July 22, 2011 at 5:26 AM said...

ഡാവിഞ്ചി വര്‍ഷങ്ങളുടെ പ്രയത്നം കൊണ്ട് സൃഷ്ടിച്ച മോണോലിസ, ആ കാലഘട്ടത്തിന്റെ അവസ്ഥയില്‍ ആദരിക്കപ്പെട്ടു എന്നതല്ലാതെ, പഠനവും,ഗവേഷണം നടത്തി ആചിത്രത്തെ ലോകം ഇത്രത്തോളം മഹത് വല്ക്കരിക്കാന്‍ മാത്രം എന്തുണ്ട് എന്ന് ചോദിച്ചാല്‍, ഒരു പക്ഷെ അത് ചോദിക്കുന്നവരെ പലരും കല്ലെറിഞ്ഞെക്കും.

ചിത്രം തീര്‍ത്ത വര്‍ണ്ണ മിശ്രണം തന്നെ,ചിത്രത്തിന്‍റെ
സ്വാഭാവികത നഷ്ടപ്പെടുംവിധം ആയിപോയെന്നു ആര്‍ക്കെങ്കിലും തോന്നിപോയാല്‍, അത് അഗാധ സര്‍ഗ്ഗ വൈഭവമുള്ള ഒരാളുടെ സൃഷ്ടിയാവുന്നതെങ്ങിനെ?.

ചിത്രകാരന്മാരെ വളരെ ആദരവോടെ കണ്ടിരുന്ന ഫ്രഞ്ച് പ്രഭുകുടുംബങ്ങള്‍ മാത്രമല്ല ഫ്രഞ്ച് ജനതയും ചിത്രത്തിന്‍റെ അതി വര്‍ണ്ണാകര്‍ഷതയില്‍ കൌതുക മുണര്‍ത്തിയ
മനോഹരമായ ഒരു ചിത്രം എന്നതുകൊണ്ടും, ചിത്രത്തിനു നല്‍കിയ മോണോലിസ എന്നപേര് ആരുടേതെന്ന നിഗൂഡ തയും, ഡാവിഞ്ചിയെയും, മോണോലിസ ചിത്രത്തെയും പ്രശസ്തമാക്കി. അപ്പോള്‍ അതെക്കുറിച്ച് പലവിധ വ്യാഖ്യാനങ്ങളും സ്വാഭാവികം.

പിക്കാസോവിന്‍റെ അനുകരണീയമായ ശൈലി സ്വീകരിച്ചു എം.എഫ്. ഹുസൈന്‍ വരച്ച ചിത്രങ്ങള്‍, പികാസോ ചിത്രങ്ങള്‍ കണ്ടാല്‍ നമ്മിലുണ്ടാകുന്ന ആ വികാരം തന്നെ, പല ഹുസൈന്‍ ചിത്രങ്ങളിലും നമുക്കുണ്ടാകുമ്പോള്‍,പലപ്പോഴും ചിത്ര വിഷയമെന്തെന്നു മനസ്സിലാവാത്ത നമ്മള്‍ ചിത്ര സൃഷ്ടാവിന്റെ അപാര കഴിവിനെ നാം ഒന്നുമറിയാതെ പുകഴ്ത്തുന്നു. ഈ പുകഴ്ത്തലുകള്‍ വ്യാപക മാകുന്നതോടെ , അവര്‍ വാനോളം പ്രശസ്തമാകുന്നു. പിന്നെ അവര്‍ പടച്ചു വിടുന്നതെന്തും, നാം വിഴുങ്ങിക്കൊള്ളും. അവര്‍ വരച്ചതെന്തെന്നു അവര്‍ക്കും, നമുക്കും തന്നെ മനസ്സിലായില്ലെങ്കില്‍ പോലും.

പ്രഗല്‍ഭരായ, ലോക പ്രശസ്തരായ ഡാവിഞ്ചിയെകുറിച്ചോ, പിക്കാസോ, എം.എഫ് ഹുസൈനെകുറിച്ചോ, അവരുടെ പേരുച്ചരിക്കാന്‍ പോലും യോഗ്യതയില്ലാത്ത ഞാന്‍ അവരുടെ സൃഷ്ടിയെ പൊതു വിലയിരുത്താന്‍ ശ്രമിച്ചതല്ല. എനിക്കുള്ള വളരെ ചെറിയ അറിവുവെച്ചു എന്റെ മനസ്സില്‍ തോന്നിയത് ഇവിടെ കുറിച്ചേന്നു മാത്രം.
ചരിത്രത്തില്‍ എന്നും തെളിഞ്ഞു നില്‍ക്കുന്ന ഡാവിഞ്ചി എന്ന ലോകപ്രശസ്ത ചിത്രകാരനും, മോണോലിസ എന്ന നിഗൂഡതകളുടെ രാത്നിയുമില്ലാത്ത, പികാസോയും, നമ്മുടെ ദേശീയ ചിത്രകാരനായിരുന്ന ഹുസ്സൈനുമല്ലാത്ത. രവിവര്‍മ്മ ചിത്രങ്ങള്‍ വേണ്ടവിധം മനസ്സിലാക്കാനും പഠനമാക്കാനും ആദരിക്കാനും നമുക്കു കഴിയേണ്ടതാണ്.ആധികാരികമായ പഠനം നടന്നതായി അറിയില്ല.---

ഇത് ഡാവിഞ്ചി യെക്കുറിച്ച് സഞ്ജനയുടെ അഭിപ്രായത്തോട് ബന്ധപ്പെടുത്തിയുള്ള എന്റെ ഒരു എളിയ വിലയിരുത്തല്‍ മാത്രം.
---- ഫാരിസ്‌

{ F A R I Z } at: July 22, 2011 at 5:30 AM said...

"മൌനം പറഞ്ഞത്
ഗൂഡസ്മിതം ഏറ്റു,
ആത്മനോവില്‍
സ്രഷ്ടാവ് പിടഞ്ഞു..
നിര്‍ന്നിദ്ര രാവുകള്‍ ,
നിഴലുകള്‍ തുണയേകിയില്ല"

സൃഷ്ടിക്ക്, സ്രഷ്ടാവിനോടുള്ള വിലാപം?.
നിദ്രയില്ലാത്ത രാവുകള്‍, സുഖ സുന്ദരമാക്കിയ തന്‍റെ സ്വപ്ന സൃഷ്ടി,
വര്‍ണ്ണങ്ങള്‍ കുതിര്‍ന്നു വികൃതമായപ്പോള്‍, സ്രഷ്ടാവിന് സൃഷ്ടിയോടുള്ള
വിലാപമാണ് കവിതയിലെ ഇതിവൃത്തമെന്നു കരുതാം. പക്ഷെ,

"വിലപിക്കാനും
പുഞ്ചിരിക്കാനും കഴിയാതെ
മോണോലിസ
ഭിത്തികളില്‍ നിശ്ചലയായി......."
എന്നു കവി പറയുമ്പോള്‍, സൃഷ്ടിക്കു സ്രഷ്ടാവിനോടോ,
സ്രഷ്ടാവിന് സൃഷ്ടിയോടോ എന്ന് ഒരാശയകുഴപ്പം
ബാക്കിയാവുന്നു.

മോണോലിസയുടെ ചിത്രത്തെ പോലെ സൃഷ്ടിക്കും, സ്രഷ്ടാവിനും മാത്രം അറിയാവുന്ന നിഗൂഡാര്‍ത്ഥങ്ങള്‍, ഏറെയാണല്ലോ മഞ്ഞുതുള്ളിയുടെ എഴുത്തിന് എപ്പോഴും.

നല്ലോരെഴുത്തിനു ഭാവുകങ്ങള്‍,
--- ഫാരിസ്‌

{ Jenith Kachappilly } at: July 23, 2011 at 4:49 AM said...

പതിവ് പോലെ തന്നെ എന്റെ അറിവില്ലായ്മ കാരണം എനിക്ക് മുഴുവാനായും മനസിലായില്ല എങ്കിലും പ്രിയയുടെ എഴുത്തിന്റെ ഒഴുക്കില്‍ വായിച്ചിരുന്നു പോയി...

Sandeep A.K പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. മോണാലിസ അത്ര സൌന്ദര്യമുള്ള സ്ത്രീയായി എനിക്കും തോന്നീട്ടില്ല. അതിലും. പിന്നെ ഓരോരുത്തരുടെ സൌന്ദര്യ സങ്കല്‍പ്പങ്ങളല്ലേ... എന്നാലും മോണാലിസ...??? ഹി ഹി ഹീ :)

ആശംസകളോടെ
http://jenithakavisheshangal.blogspot.com/

{ Unknown } at: July 23, 2011 at 7:37 PM said...

ഐശ്വര്യറായിയുടെ മുഖ സൌന്ദര്യമോ നമിതയുടെ ശരീര സംപുഷ്ടിയോ ശ്വേതയുടെ വശ്യതയോ "കാവ്യാ മാധവന്റെ ആഴകളവോ?" ഒന്നും മൊണാലിസയില്‍ കാണുവാന്‍ മലയാളിയ്ക്ക് കഴിയില്ലായിരിക്കും. പക്ഷെ ഒരു മന്ദസ്മിതത്തില്‍ അതിലേറെ ഒളിപ്പിച്ചു മൊണാലിസ കലാ ഹൃദയരെ വീണ്ടു വീണ്ടു വിസ്മയിപ്പിക്കുന്നു.

{ Unknown } at: July 24, 2011 at 4:55 AM said...

മോണോലിസ ഡാവിഞ്ചിയുടെ സെല്‍ഫ് പോര്‍ട്രൈറ്റ് ആണെന്നുള്ള വാദം പുതിയ അറിവാണ്

{ ആസാദ്‌ } at: July 24, 2011 at 8:13 AM said...

മോണോലിസയുടെ പുഞ്ചിരി വിശ്വ പ്രസസ്തമാണ്. പ്രിയാ.. ഈ കവിത കൊള്ളാം. എനിക്കിഷമായി. അധികം വളച്ചു കേട്ടാലോന്നുമില്ലാതെ പറഞ്ഞിരിക്കുന്നു.. രമേശന്‍ പറഞ്ഞത്രയും കടന്നു ചിന്തിക്കണം എന്ന് തോന്നുന്നില്ല. എന്റെ മോന്റെ പ്രസവം എന്നൊക്കെ അമ്മമാര് പറയാറില്ലേ.. അങ്ങിനെ കാണാന്‍ കഴിയുന്നുണ്ട്...

{ സൊണറ്റ് } at: July 26, 2011 at 1:53 PM said...

കുറെ മുമ്പ് തന്നെ ഞാന്‍ കണ്ടതാണല്ലോ ഈ മഞ്ഞുതുള്ളിയെ ..അന്ന് പക്ഷെ വെറും മഴതുള്ളിയാനെന്നെ കരുതിയുള്ളു ..പിന്നെ അടുത്തടുത്ത്‌ കൂടുതല്‍ അടുത്തുവന്നു നോക്കിയപ്പോള്‍ മനസ്സിലായി മഞ്ഞു തുള്ളിതന്നെ .ശെരിക്കും പ്രഭാതത്തിലെ നനുത്ത മഞ്ഞുതുള്ളി. കവിത വായിച്ചു ..ഇഷ്ട്ടായി .ഒതുക്കമുള്ള നല്ല എഴുത്ത് .മുഴുവന്‍ പോസ്റ്റും വായിച്ചു തീര്‍ക്കണം .ഒറ്റയടിക്കല്ല കുറേശെ കുറേശെ ..സാവധാനം .(ദൈവം അനുഗ്രഹിച്ചാല്‍ )വീണ്ടും കാണാം ...കൂടുതല്‍ എഴുതാന്‍ ദൈവം അനുഗ്രഹിക്കട്ടെ
പ്രാര്‍ത്ഥനയോടെ സൊണെറ്റ്

{ ദൃശ്യ- INTIMATE STRANGER } at: July 27, 2011 at 2:04 AM said...

vaayichu...

{ കോമൺ സെൻസ് } at: July 28, 2011 at 1:17 AM said...

ഡാവിഞ്ചി വിട്ടുപോയ പുരികമല്ലെ മോണോലിസയെ വേറിട്ട് നിർത്തുന്നതും മാറ്റ് കൂട്ടുന്നതും... :)

{ (കൊലുസ്) } at: July 29, 2011 at 5:23 AM said...

വായിച്ചു. നല്ലെഴുത്ത്.

{ praveen mash (abiprayam.com) } at: July 31, 2011 at 6:15 PM said...

വിലപിക്കാനും പുഞ്ചിരിക്കാനും....!

Post a Comment

Search This Blog