കസ്തൂരിമാന്‍

Saturday, June 18, 2011


നിന്‍റെ ചിത്രം വരയ്ക്കാന്‍ ശ്രമിച്ചു ,
തൂലിക  താളില്‍ തൊട്ടപ്പോള്‍
എന്‍റെ പേനതുമ്പിലെ മഷി വറ്റി...
ചായക്കൂട്ടെടുത്ത് ക്യാന്‍വാസില്‍ 
പകര്‍ന്നപ്പോള്‍ അവയ്ക്കെല്ലാം 
ജലവര്‍ണ്ണമായിരുന്നു...

നിന്‍റെ ശില്‍പം തീര്‍ക്കാന്‍ കൊതിച്ചു ,
കുഴച്ചെടുത്ത കളിമണ്‍ രൂപത്തിന്
കൈകാലുകള്‍ അന്യമായിരുന്നു...
സിമെന്റും കമ്പിയും ഉപയോഗിച്ചപ്പോള്‍
അവയ്ക്ക്  കെട്ടിടഛായ  കൈവന്നു..

ഞാന്‍ തോറ്റില്ല , നിന്‍റെ  രൂപം
മരത്തില്‍  കൊത്താന്‍  തുടങ്ങി 
ചീളുകളില്‍ ചോരപൊടിഞ്ഞതു 
കണ്ട് എന്‍റെ വിരലുകള്‍  മരവിച്ചു...

പിന്നെയും നിന്‍റെ രൂപം ,
കല്ലില്‍ കൊത്താന്‍ തുടങ്ങി 
ഉളിതട്ടിയെന്‍റെ ഉള്ളംകൈ മുറിഞ്ഞു..
ദുഖം  താങ്ങാനാവാതെ  
ഞാന്‍ കരഞ്ഞു,വിമ്മിവിമ്മിക്കരഞ്ഞു...

നൊമ്പരപാച്ചിലില്‍ 
പുറത്തേയ്ക്കൊഴുകിയെത്തിയ
നീര്‍ക്കണങ്ങള്‍ക്ക് എന്‍റെ ഹൃദയത്തിന്‍റെ
താളമുണ്ടായിരുന്നു...

അകക്കണ്ണ് തുറന്ന് ഹൃദയത്തിലേക്ക് 
നോക്കിയപ്പോള്‍  അവയ്ക്ക്
നിന്‍റെ  രൂപമായിരുന്നു...,
അവയില്‍ തെളിഞ്ഞത് ആരും 
പകര്‍ത്താത്ത നിന്‍റെ ചിത്രമായിരുന്നു.....
-------------------------------------------------------------------

59 comments:

{ മഞ്ഞുതുള്ളി (priyadharsini) } at: June 18, 2011 at 11:55 AM said...

ഉള്ളിലുള്ളതിനെ പുറത്തുതേടുന്ന കസ്തൂരിമാനിനെ
പോലെ ചിലര്‍........അത് ദൈവമായാലും കരുണയായാലും സത്യമായാലും.....

{ ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur } at: June 18, 2011 at 12:18 PM said...

മനസ്സില്‍ രൂപപ്പെട്ട രൂപത്തിന്റെ ആത്മാവിനു മനസ്സിന് വെളിയില്‍ ശരീരം സൃഷ്ടിക്കുന്നതെന്തിനു? മനസ്സാണ് ദൈവം.

{ സിദ്ധീക്ക.. } at: June 18, 2011 at 12:30 PM said...

രൂപഭാവതാളങ്ങളുള്ള ചിന്ത..

{ Rinsha Sherin } at: June 18, 2011 at 12:36 PM said...

അകക്കണ്ണ് തുറന്ന് ഹൃദയത്തിലേക്ക്
നോക്കിയപ്പോള്‍ അവയ്ക്ക്
നിന്‍റെ രൂപമായിരുന്നു.......
കവിത മനോഹരം.....

{ ajith } at: June 18, 2011 at 12:50 PM said...

ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോള്‍ ഞാന്‍ മനസ്സില്‍ കൊത്തിവയ്ക്കുവാന്‍ തുടങ്ങി!!!എന്തത്ഭുതം; അതായിരുന്നു ഞാന്‍ ആദ്യം മുതല്‍ ചെയ്യേണ്ടിയിരുന്നത്.

{ ente lokam } at: June 18, 2011 at 1:01 PM said...

അതെ സ്വന്തം മഹത്വവും നന്മയും
തിരിച്ചു അറിയാതെ,അത് മറ്റുള്ളവരില്‍ തിരയുന്ന കസ്തൂരി മാനുകള്‍ ആണ്‌ ഇന്ന് എവിടെയും ..

ആശംസകള്‍ പ്രിയ .നല്ല കവിത .

{ Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി } at: June 18, 2011 at 1:03 PM said...

കവിത ഇഷ്ടപ്പെട്ടു...

{ Ranjith Chemmad / ചെമ്മാടന്‍ } at: June 18, 2011 at 1:53 PM said...

പ്രിയയുടെ, വായിച്ച കവിതയിൽ വെച്ചേറ്റവും ശക്തമായ ആവിഷ്കാരം....
ഏതൊരു മികച്ച സമകാലീന രചയോടൊപ്പവും ചേർത്തു വയ്ക്കാവുന്നത്.....!!

{ Jidhu Jose } at: June 18, 2011 at 2:19 PM said...

നന്നായിട്ടുണ്ട്

{ Sabu M H } at: June 18, 2011 at 3:32 PM said...

ഒന്നാംതരം!
ഇഷ്ടപ്പെട്ടു.

ചില കാര്യങ്ങൾ ചൂണ്ടി കാണിക്കട്ടെ.

പേനത്തുമ്പ് ?
തൊട്ടപ്പോൾ മഷി വറ്റിയത് ഒരു കാരണമാണോ?
വരച്ച്, വരച്ച് മഷി തീർന്നു എന്നായെങ്കിൽ നന്നായിരുന്നു.

കെട്ടിടചായ? ഛായ ?

‘ഞാൻ തോറ്റില്ല നിന്റെ രൂപം’
ഒരു കോമ ഇട്ടാൽ ശരിയാകും ?
ഞാൻ തോറ്റില്ല, നിന്റെ രൂപം..

‘പിന്നേയും നിന്റെ രൂപം’
അതിനർത്ഥം ഒരിക്കൽ കൊത്തിയത് എന്നല്ലെ?
‘പിന്നീട്’ എന്നായാലോ

‘അകക്കണ്ണ്‌ തുറന്ന് ഹൃദയത്തിലേക്ക് നോക്കിയപ്പോൾ അവയ്ക്ക്’..
ഇവിടെ ‘അവ’ എന്നു പറയണമോ?
ഒന്നിൽ കൂടുതൽ ഉണ്ടോ?

പിന്നെ, ഒരു twist നു വേണ്ടി,
‘അവിടെ തെളിഞ്ഞത് എന്റെ രൂപം തന്നെയായിരുന്നു!’ എന്നു പറഞ്ഞിരുന്നെങ്കിൽ, മറ്റൊരു തലം വന്നേനെ ;)

ആശംസകൾ.

{ Echmukutty } at: June 18, 2011 at 4:09 PM said...

ചില തിരിച്ചറിവുകൾ..........

കവിത ഇഷ്ടപ്പെട്ടു.

{ sankalpangal } at: June 18, 2011 at 6:31 PM said...

ചരിത്രം താങ്ങള്‍ക്ക് മാപ്പുനല്‍കട്ടെ ,അകകാമ്പിനെ പുറത്തന്വേഷിച്ചതിന് .ഞാനും മിക്കവരും അങ്ങനെ തന്നെ .വളരെ മനോഹരമായിരിക്കുന്നു ഈ പ്രഭാതം, കാരണം ഞാന്‍ രാവിലെയാണിത് വായിക്കുന്നത്..ഉള്ളില്‍ ഉറങ്ങികിടക്കുന്നതിനെ ഉണര്‍ത്താതെ പുറത്തന്വേഷിക്കുന്നവര്‍ക്ക് ചോരപോടിയും ഇപ്പോള്‍ അകത്തന്വേഷിക്കുന്നവര്‍ എന്നുന്നാം കരുതുന്ന പലരും പുറത്തന്വേഷിക്കുന്ന കാഴ്ചനാം കാണുന്നു.അങ്ങനെ വരുമ്പോള്‍ കാലിക പ്രസക്തവുമാണീ കവിത..എല്ലാവിധ ആശംസകള്ളും...

{ ponmalakkaran | പൊന്മളക്കാരന്‍ } at: June 18, 2011 at 8:13 PM said...

ചിത്രം മനസ്സിൽ കൊത്തിയിട്ടില്ലേ... അതുമതി.
നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ.

{ Vayady } at: June 18, 2011 at 8:20 PM said...

അത്രമേല്‍ നീയെന്റെ ഉള്ളം കവര്‍ന്നിരുന്നു...

അരികിലുള്ള രത്നം കാണാതെ പോകുന്നവര്‍ക്ക്, ഇല്ലാത്ത നിധി തേടി നടക്കുന്നവര്‍ക്ക് സമര്‍പ്പിച്ച ഈ കവിത വളരെ നന്നായിരിക്കുന്നു. ഇനിയും തുടരുക...ആശംസകള്‍ പ്രിയ.

{ കണ്ണന്‍ | Kannan } at: June 18, 2011 at 8:41 PM said...

ചേച്ചീ വായിച്ചു...

{ ലീല എം ചന്ദ്രന്‍.. } at: June 18, 2011 at 9:03 PM said...

നല്ല കവിത
ഇഷ്ടപ്പെട്ടു...ആശംസകള്‍

{ കിങ്ങിണിക്കുട്ടി } at: June 18, 2011 at 9:16 PM said...

അകക്കണ്ണ് തുറന്ന് ഹൃദയത്തിലേക്ക്
നോക്കിയപ്പോള്‍ അവയ്ക്ക്
നിന്‍റെ രൂപമായിരുന്നു...,
അവയില്‍ തെളിഞ്ഞത് ആരും
പകര്‍ത്താത്ത നിന്‍റെ ചിത്രമായിരുന്നു.....
-----------------------------------------------

nalla varikal

{ Manoraj } at: June 18, 2011 at 9:44 PM said...

നല്ല ഒരു കവിത

{ പി എ അനിഷ് } at: June 18, 2011 at 9:56 PM said...

aarum pakarthatha chithram :)

{ ജീ . ആര്‍ . കവിയൂര്‍ } at: June 18, 2011 at 9:58 PM said...

ഉണരുമാ അനന്തമാം സംഗീതം
ഉതകപ്പോള പോലാം ജീവിതം
ഉത്ക്രിഷ്ടമാം അനുഭവം
ഉതകുമി ആനന്ദ മുരളിഗീതകം
ഉലകമാകെ ഒന്നെന്നു ഉറക്കുകില്‍
ഉള്ളിനിന്‍ ഉള്ളിനെയറിഞ്ഞു
ഉണരുന്നവര്‍ക്കെ സാദ്ധ്യമാം
ഉണ്മയാം ആനന്ദാനുഭവപ്രാപ്തിയുണ്ടാവു
ഉജിത മാര്‍ന്ന കണ്ടെത്തല്‍
ഉതിഷ്ടത ജാഗ്രത പ്രാപ്യ വരാന്‍ നിബോത

{ Noushad Koodaranhi } at: June 18, 2011 at 10:01 PM said...

ഞാന്‍ എന്നിലൂടെ നിന്നെ കണ്ടെത്തുന്നു എന്ന് പറയാന്‍......

{ jayanEvoor } at: June 18, 2011 at 10:35 PM said...

കസ്തൂരിമാനുകളുടെ ഉലകം...!

കൊള്ളാം.

{ ചെകുത്താന്‍ } at: June 18, 2011 at 11:17 PM said...

അങ്ങനെ ഒരു നല്ല ചിത്രകാരി മരിച്ചു ... ഇങ്ങനെയാണ് ചിത്രകാരികളെ നാടിന് നഷ്ട്ടമാവുന്നത് :))

{ പ്രിയദര്‍ശിനി ബാബു [മഞ്ഞുതുള്ളി ] } at: June 18, 2011 at 11:17 PM said...

@ sabu m h ......, സാബു ഏട്ടാ താങ്ക്സ് !...
" ഛായ " എന്ന വാക്കിന് വേണ്ടി ഞാന്‍ കുറെ ശ്രമിച്ചതാ ശരിയായില്ല... :)

{ Fousia R } at: June 18, 2011 at 11:18 PM said...

പറയാനുണ്ടായിരുന്നതിലേറെയും സാബു പറാഞ്ഞു.
അവസാനഭാഗമൊഴികെ മറ്റുള്ളവ അത്ര ആകര്‍ഷിച്ചില്ല.
ആശംസകള്‍

{ Naushu } at: June 18, 2011 at 11:43 PM said...

നല്ലൊരു കവിത
ഇഷ്ട്ടപെട്ടു

{ "ഇസ്മയില്‍ ചെമ്മാട്" } at: June 19, 2011 at 12:31 AM said...

അകക്കണ്ണ് തുറന്ന് ഹൃദയത്തിലേക്ക്
നോക്കിയപ്പോള്‍ അവയ്ക്ക്
നിന്‍റെ രൂപമായിരുന്നു...,
അവയില്‍ തെളിഞ്ഞത് ആരും
പകര്‍ത്താത്ത നിന്‍റെ ചിത്രമായിരുന്നു.....


ഈ വരികള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു .

{ ഷബീര്‍ (തിരിച്ചിലാന്‍) } at: June 19, 2011 at 12:56 AM said...

നല്ല വരികള്‍ വായനാസുഖം തന്നു... ഇഷ്ടായി.. ആശംസകള്‍

{ നിശാസുരഭി } at: June 19, 2011 at 3:25 AM said...

ഞാന്‍
എന്നും

വരയാതെ
വരച്ചതും
എഴുതാതെ
എഴുതിയതും

ഉള്ളിന്റെ ഉള്ളിലെ
നിന്നെയായിരുന്നു..

കേള്‍ക്കാതെ
കേട്ടതും
അറിയാതെ
മൂളിയതും

ഉള്ളിന്റെ ഉള്ളില്‍
നിന്റെ പാട്ട് മാത്രവും..

(വെര്‍തെ.. വെറും വെര്‍തെ.. ഹ് ഹ്ഹ് ഹി!)

{ ചന്തു നായര്‍ } at: June 19, 2011 at 3:33 AM said...

തലവാചകത്തിന് മാറ്റുക്കൂട്ടുന്ന ചിന്ത... നല്ല കവിതക്ക് എന്റെ ഭാവുകങ്ങൾ

{ MyDreams } at: June 19, 2011 at 4:02 AM said...

കവിത കൊള്ളാം ....നന്നാവുണ്ട് ....

{ musthuഭായ് } at: June 19, 2011 at 4:18 AM said...

നല്ലൊരു കവിത…ശക്തമായ ആശയം…
അകക്കണ്ണ് തുറന്ന് ഹൃദയത്തിലേക്ക്
നോക്കിയപ്പോള്‍ അവയ്ക്ക്നിന്‍റെ രൂപമായിരുന്നു...,
അവയില്‍ തെളിഞ്ഞത് ആരും
പകര്‍ത്താത്ത നിന്‍റെ ചിത്രമായിരുന്നു....
ഈ വരികൾ വളരെ ഇഷ്ടപ്പെട്ടു… പ്രിയക്ക് എല്ലാ ഭാവുകങ്ങളും നേർന്ന് കൊള്ളുന്നു………

{ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. } at: June 19, 2011 at 5:09 AM said...

കക്ഷത്തിലുള്ളത് കളഞ്ഞിട്ട് ഉത്തരത്തിലിരിക്കുന്നതെടുക്കുവാൻ നെട്ടോട്ടമോടുന്നവർക്ക് പെട്ടെന്ന് പിടീകിട്ടും ഈ ഉള്ളുകള്ളികൾ...

{ lekshmi. lachu } at: June 19, 2011 at 5:53 AM said...

അകക്കണ്ണ് തുറന്ന് ഹൃദയത്തിലേക്ക്
നോക്കിയപ്പോള്‍ അവയ്ക്ക്
നിന്‍റെ രൂപമായിരുന്നു...,
അവയില്‍ തെളിഞ്ഞത് ആരും
പകര്‍ത്താത്ത നിന്‍റെ ചിത്രമായിരുന്നു.....


ഈ വരികള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു

{ റശീദ് പുന്നശ്ശേരി } at: June 19, 2011 at 7:02 AM said...

ഞാന്‍ തോറ്റില്ല
ഐസ് കട്ടയില്‍
പെയിന്റു കൊണ്ട്
നിന്റെ രൂപം വരച്ചപ്പോഴേക്കും
അതോരഗ്നി പര്‍വതമായി
ചീറ്റി തെറിച്ചു .
എന്നാലും വിടില്ല ഞാന്‍
:)

കവിത ഭേശായിരിക്കുന്നു
ആശംസകള്‍

{ പട്ടേപ്പാടം റാംജി } at: June 19, 2011 at 7:16 AM said...

മനോഹരമായ കവിത. ലളിതമായ രചനയും ശക്തമായ ആശയവും.
കാണേണ്ടത് കാണാന്‍ വൈകുന്നതാണ് പല പരാജയങ്ങള്‍ക്കും കാരണം.

{ ചെറുത്* } at: June 19, 2011 at 7:45 AM said...

Sabu M H ന് ചെറുതിന്‍‍റെ ഒരു സലാം.
അങ്ങേരുടെ അഭിപ്രായം വായിച്ചപ്പൊ... “സംഭവം ശര്യാലോ” ന്ന് തോന്നി
ഇവ്ടെ വരുന്ന മറ്റ് എഴുത്ത്കാര്‍ക്കും ഇങ്ങനുള്ള 'ചൂണ്ടികാട്ടലുകള്‍' ഗുണം ചെയ്യുമെന്ന് തോന്നുന്നു. (കമന്‍‍റ് വായിക്കുന്നവരാണെങ്കില്‍)

പറയാനുള്ളത് ലളിതമായി തന്നെ പറഞ്ഞു. അവസാന വരികള്‍ ഏറ്റവും മികച്ച് നില്‍ക്കുന്നു എന്നും പറയാം :)

ഈശ്വരനെ തേടി ഞാനലഞ്ഞു എന്ന ഭക്തിഗാനത്തോടുള്ള സമാനത.
ക്ലൈമാക്സ് രണ്ടിലും ഒന്ന് തന്നെ ;)

{ രമേശ്‌ അരൂര്‍ } at: June 19, 2011 at 9:30 AM said...

നല്ല ചിന്തകള്‍ ,നല്ല വരികള്‍ ,
നൊമ്പരപാച്ചിലില്‍
പുറത്തേയ്ക്കൊഴുകിയെത്തിയ
നീര്‍ക്കണങ്ങള്‍ക്ക് എന്‍റെ ഹൃദയത്തിന്‍റെ
താളമുണ്ടായിരുന്നു...
ഈ ഭാഗം മാത്രം ചേരാത്തത് പോലെ തോന്നി ..

ഹൃദയം സ്പന്ദിക്കുന്ന താളത്തില്‍ കണ്ണുനീര്‍ വന്നു എന്നാണോ ഉദ്ദേശിച്ചത് ?

{ പ്രയാണ്‍ } at: June 19, 2011 at 9:56 AM said...

വായിച്ചുവന്നപ്പോള്‍ തോന്നിയതെല്ലാം സാബു പറഞ്ഞു...:)ഇനിയെന്താ പറയ്യാ...ആശംസകള്‍

{ mizhiyoram } at: June 19, 2011 at 1:11 PM said...

തൂലിക താളില്‍ തൊട്ടപ്പോള്‍
എന്‍റെ പേനതുമ്പിലെ മഷി വറ്റി...
.............................
.............................
എങ്കില്‍ പിന്നെ ആ ശ്രമം ഉപേക്ഷിക്കാമായിരുന്നു.
വീണ്ടും അതിനു വേണ്ടി ശ്രമിച്ചപ്പോളല്ലേ,
വീണ്ടും കഴിയാതെ പോയത്.
ഇനി എന്താ ചെയ്യാ?
അകക്കണ്ണ് തുറന്നു ഹൃദയത്തിലേക്ക് നോക്കിക്കൊണ്ടിരിക്കാം.
അല്ലാതെ പിന്നെ?

{ Lipi Ranju } at: June 19, 2011 at 3:34 PM said...

നല്ല കവിത, ഈ ആശയം ഒത്തിരി ഇഷ്ടായി പ്രിയാ...

{ സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു } at: June 19, 2011 at 9:47 PM said...

മനസ്സില്‍ ഈശ്വരന്‍ വസിക്കുമ്പോള്‍ എഴുതിയും വരച്ചും ശില്‍പമുണ്ടാക്കിയും എന്തിന് ഈശ്വരനെ പുനഃസൃഷ്ടിക്കണം. വളരെ നല്ല ആശയം പ്രിയ. ഇത് ബുദ്ധിജീവി കവിതയല്ല. കേട്ടോ :-)

{ കെ.എം. റഷീദ് } at: June 19, 2011 at 10:16 PM said...

കണ്ട നാഡിയേക്കാള്‍ സമീപസ്ഥനാണ് ദൈവം
സൈതകഭൂമിയിലോ, ആഫ്രിക്കന്‍ വനാന്തരങ്ങളിലോ
അവനറിയാതെ ഒരു വിത്തുപോലും മുളക്കുന്നില്ല.
ഒരില പോലും കൊഴിഞ്ഞു വീഴുന്നില്ല.
അവന്‍ ഏകനാണ്.
അവന്‍ നിരാശ്രയന്‍ ആണ്.
അവന്‍ ആരുടേയും പിതാവല്ല.
അവന്‍ ആരുടേയും മകനുമല്ല.
അവനു തുല്യനായി ആരും തന്നെയില്ല.

{ the man to walk with } at: June 20, 2011 at 12:39 AM said...

Best Wishes

{ നാമൂസ് } at: June 20, 2011 at 4:52 AM said...

ഒരു വലിയ വിഷയത്തെ എളുപ്പമാക്കിത്തരുന്ന വായന.
എങ്കിലും, സാധ്യമല്ലെന്ന് പരിഭവം പറയാനേറെ കാര്യങ്ങള്‍ ഇനിയും മിച്ചം...!!

കവിതക്കഭിനന്ദനം..!!!

{ വീ കെ } at: June 20, 2011 at 5:28 AM said...

നല്ല കവിത..

തമാശയായിട്ടാണെങ്കിലും പറയാതിരിക്കാൻ വയ്യ.
‘ഹൃദയത്തിലുണ്ടായതുകൊണ്ടു കാര്യമില്ല. വാസന വേണം..!’

ആശംസകൾ...

{ Jenith Kachappilly } at: June 20, 2011 at 6:01 AM said...

നല്ല കവിത. വളരെയധികം വ്യത്യസ്തമായ ആശയം മനോഹരമായി അവതരിപ്പിച്ചു. ആദ്യ comment ലൂടെ പ്രിയ തന്നെ ഒരു ചെറിയ വിശദീകരണം നല്‍കിയത് കാരണം ആശയത്തിന്‍റെ കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായില്ല. ഈ അടുത്ത കാലത്ത് പ്രിയ എഴുതിയതില്‍ വെളുത്ത അന്ധതയും ഇതുമാണ് ഏറ്റവും ഇഷ്ട്ടമായത്.

എഴുത്ത് തുടരട്ടെ... :)

ആശംസകളോടെ
http://jenithakavisheshangal.blogspot.com/

{ തൂവലാൻ } at: June 20, 2011 at 9:22 AM said...

ശ്ശോ..പാവം…അവസാനം അയാൾ തോറ്റു പോയല്ലോ?

{ SHANAVAS } at: June 20, 2011 at 8:09 PM said...

ഈ ചിന്തകളും ഈ സുന്ദര വരികളും വളരെ നന്നായി .ആസ്വദിച്ചു. ആശംസകള്‍.

{ Thooval.. } at: June 23, 2011 at 3:57 AM said...

ആത്മാവും,സത്തയും സംവേധനയില്‍ പ്രണയത്തിലാകുന്ന അപൂര്‍വ നിമിഷം പകര്‍ത്തിയതാണെന്നു തോന്നുന്നു.
,ഒരു അന്വാഷകയായ സൂഫി യുണ്ട് കവിയുടെ മനസ്സില്‍.
വളരെ ഇഷ്ടമായ് ..

മനസ്സു ദൈവമാണെന്ന് കരുതാനാവില്ല ....?.

{ ആസാദ്‌ } at: June 23, 2011 at 7:12 AM said...

അടി പൊളി, വളരെ മനോഹരമായ, വായനക്കാരോട് (കേള്വിക്കരോട്) സംസാരിക്കുന്ന, വായനക്കാരുടെ മനസ്സില്‍ കൂട് കൂട്ടുന്ന ഒരു കവിത. ഒരൊറ്റ പരിഭാവമേ ഉള്ളൂ, "നീ" ആരാണെന്ന് സുവ്യക്തമാക്കാതെ വായനക്കാരുടെ ഭാവനക്ക് വിട്ടു കളഞ്ഞതിന്. നന്നായിരിക്കുന്നു. ഒരു കവിതയുടെ വരികള്‍ ലളിതമായിര്‍ക്കുക എന്നത് കവിതക്കൊരു കുറവല്ല, പകരം മെച്ചമാണ്. ലളിതമായ പദങ്ങള്‍ കൊണ്ടു കവിയിടെ ഹ്രദയം വായനക്കാരനില്‍ എത്തിക്കാന്‍ നല്ല സിദ്ധി തന്നെ വേണം. ആ സിദ്ധിയെ മുറുകെ പിടിച്ചോളൂ, നല്ല നല്ല കവിതകള്‍ക്കായി വേഴാമ്പലുകള്‍ പോലെ ഞങ്ങള്‍ കാത്തിരിക്കാം..

{ മണ്ണിന്റെ ഉണ്ണി } at: June 24, 2011 at 11:14 AM said...

നിന്‍റെ ചിത്രം വരയ്ക്കാന്‍ ശ്രമിച്ചു ,
തൂലിക താളില്‍ തൊട്ടപ്പോള്‍
എന്‍റെ പേനതുമ്പിലെ മഷി വറ്റി...

.............ജലമെല്ലാം മാഷിയായാലും ദൈവ വചനങ്ങള്‍ എഴുതാന്‍ മതിയാവില്ല.
----------------------------------------------------------------------------
ചായക്കൂട്ടെടുത്ത് ക്യാന്‍വാസില്‍
പകര്‍ന്നപ്പോള്‍ അവയ്ക്കെല്ലാം
ജലവര്‍ണ്ണമായിരുന്നു.
..
...........വിവിധ വര്‍ണ്ണങ്ങളായി മനുഷ്യനെ സൃഷ്ടിക്കും മുമ്പ്‌ ദൈവത്തിന്റെ ആധിപത്യം ജലത്തിന്മേലായിരുന്നു.
-----------------------------------------------------------------------------

അകക്കണ്ണ് തുറന്ന് ഹൃദയത്തിലൂടെ
നോക്കിയപ്പോള്‍ ഞാന്‍ അറിഞ്ഞു...നീ പ്രണയം പോലെ അമൂര്‍ത്തമാമാണെന്ന്.

{ ജയിംസ് സണ്ണി പാറ്റൂര്‍ } at: June 24, 2011 at 7:15 PM said...

ചിന്തയുടെ ബ്രഷു കൊണ്ടു് ആത്മാവിന്റെ ചായത്താല്‍
വരച്ച കാവ്യ ചിത്രം.

{ Salam } at: June 29, 2011 at 1:45 PM said...

മഞ്ഞുതുള്ളിയുടെ ഏറ്റവും നല്ല കവിതകളില്‍ ഒന്ന്. ഒന്നിലേറെ തവണ വായിച്ചു. വളരെ ഇഷ്ടമായി

{ BIBIN N U } at: June 30, 2011 at 10:05 PM said...

അക്ഷരത്തില്‍ നിറങ്ങള്‍ ചാലിച്ച് മനസ്സിനെ മയലോകത്തേക്ക് കൊണ്ട് പോകുന്ന മഞ്ഞുതുള്ളിയുടെ കവിത നന്നായിട്ടുണ്ട് .

{ http://venattarachan.blogspot.com } at: July 1, 2011 at 12:18 AM said...

ചിലപ്പോള്‍ അങ്ങനെയാണ്‌. അറിയാതെ,"അത്‌" വന്നുചേരുകയോ,നാം ചെന്നു ചേരുകയോ ചെയ്യും

{ sreee } at: July 2, 2011 at 1:35 AM said...

മനോഹരമായ കവിത

{ Sandeep.A.K } at: July 4, 2011 at 2:19 PM said...

കവിത വായിച്ചു.. ഇഷ്ടായില്ലാ ട്ടോ.. പുതുമയുള്ള കവിതകളുമായി, വരികളുമായി വരിക പ്രിയേ..

{ നെല്ലിക്ക )0( } at: October 15, 2011 at 5:52 AM said...

ആസ്വദിച്ചു. ആശംസകള്‍...!

Post a Comment

Search This Blog