കുഞ്ഞുചോദ്യം

Friday, November 19, 2010
കുഞ്ഞ്‌  പൂവിനോട് ചോദിച്ചു
എന്‍റെ  അച്ഛനെവിടെ ...?
പൂവ് പറഞ്ഞു പൂമ്പാറ്റയ്ക്കറിയാം....
കുഞ്ഞ്‌  പൂമ്പാറ്റയോട്  ചോദിച്ചു
എന്‍റെച്ഛനെവിടെ........? 
പൂമ്പാറ്റ പറഞ്ഞു കാറ്റിനറിയാം....
കുഞ്ഞ്‌ കാറ്റിനോട് ചോദിച്ചു
എന്‍റെച്ഛനെ കണ്ടോ......?
കാറ്റു പറഞ്ഞു  സൂര്യനറിയാം.....
കുഞ്ഞ്‌ സൂര്യനോട് ചോദിച്ചു 
എന്‍റെച്ഛനെ അറിയോ...?
സൂര്യന്‍ പറഞ്ഞു പറവകള്‍ക്കറിയാം......
പിന്നീടവള്‍ മണ്ണിനോടും മരങ്ങളോടും 
പുല്ലിനോടും പശുക്കളോടും 
പുഴയോടും മഴയോടും ചോദിച്ചു .........
എന്‍റെച്ഛന്‍  എവിടെയാ ....?
മഴ പറഞ്ഞു അമ്മയ്ക്കറിയാം ....
കുഞ്ഞ്‌ അമ്മയോട് ചോദിച്ചു 
എന്‍റെച്ഛന്‍.........?
അമ്മ അവളുടെ കുഞ്ഞിക്കൈകള്‍ 
കോരിയെടുത്ത് 
ആ നെഞ്ചോടു ചേര്‍ത്തിട്ട്‌  
ഇങ്ങനെ പറഞ്ഞു .......
" ഇതാ......ഇവിടെ...............
ഇവിടെയുണ്ട് കുഞ്ഞിന്‍റെ അച്ഛന്‍ ....."
 
**************************************************************************************
**************************************************************************************

3 comments:

{ സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) } at: November 20, 2010 at 7:33 PM said...

നിഷ്‌കളങ്കമായ...വരികള്‍
വാക്കുകള്‍...
ആശയം...
കവിതയും.

നിന്റെ ചിന്തകള്‍....
കാഴ്ചപ്പാടുകള്‍..
മറ്റൊരു നീര്‍ച്ചാലാവുന്നു.
പുതീയ മാര്‍ഗ്ഗത്തിലേക്ക്..
പുതീയ വഴിതേടുന്നു...
ദിശമാറിത്തുടങ്ങുന്നു....
സന്തോഷമുണ്ട്....

ആശംസകള്‍....

{ - സോണി - } at: November 22, 2010 at 1:56 AM said...

നല്ല വരികള്‍....
നനവുണ്ട് എഴുത്തില്‍...
വെളിച്ചവും...
കൂടുതല്‍ എഴുതുക.

{ പഞ്ചമി } at: December 16, 2010 at 5:57 AM said...

അവളെ നെഞ്ചോടു ചേര്‍ക്കട്ടെ .....
ആ ഹൃദയ തുടിപ്പുകളില്‍ അവള്‍ക്കു അച്ഛന്റെ ഹൃദയ താളംകേള്‍ക്കാന്‍ കഴിയട്ടെ ....

Post a Comment

Search This Blog