" കപോതി "

Friday, September 10, 2010


" വൈധവ്യത്തിന്‍  ഹോമാഗ്നിയില്‍ സ്വയമെരിയുമ്പോള്‍ വ്യര്‍ത്ഥ ചോദ്യങ്ങള്‍ക്ക് ചുറ്റും വട്ടം കറങ്ങുന്ന സ്വജനങ്ങളെ 
എങ്ങിനെ നേരിടും....???

സ്വപുരുഷനിന്‍ ചിതയടങ്ങും മുന്‍പേ  മംഗല്യദല്ലാളന്മാര്‍ ബന്ധുക്കള്‍ പടികയറും
കാലം..

സദാചാരബോധമില്ലായ്മ  മാനവീയമോ...
വിധവയുടെ കണ്ണീരില്‍ കാമം തിരയുമ്പോള്‍ അപചയം തേടുന്ന പൈതൃകങ്ങള്‍...

സഹതപിക്കും മുഖങ്ങള്‍ക്കുള്ളിലെ വൃകങ്ങള്‍,ചോരകുടിച്ചു മതിയാവാത്ത കുളയട്ടകള്‍ ഒളിഞ്ഞും തെളിഞ്ഞും ഇരയെ തേടുന്നു..

തങ്ങള്‍ വരച്ച വരയിലൂടെ നടത്തിയും ചട്ടങ്ങളുണ്ടാക്കി ചരടില്‍ കെട്ടിയും നയിക്കുന്നു  ചിലപേര്‍ ...

സ്നേഹം നിറച്ച മുഖങ്ങളിന്‍ പിഴയ്ക്കുന്ന വാക്കുകള്‍ക്കു മുന്‍പില്‍  പടിയിറങ്ങുന്ന  മാതൃത്വം, കെട്ടിന്റെ ബന്ധങ്ങള്‍ ചരടുപ്പോട്ടുമ്പോള്‍ തീരുമെന്നറിയാതെ...

വിധ്വംസനം ശീലമാക്കിയോര്‍ സദാ വിധിക്കുന്നു  തീര്‍പ്പുകള്‍..ആതങ്കചിത്തത്തെ ഉന്മാദമാക്കി വായുവില്‍ നിന്നും വിഭൂതിയെടുക്കുന്നു ചിലര്‍..

അജശുനകന്യായത്തിലധിഷ്ടിതമി ജനങ്ങള്‍ ആത്മവിചിന്തനം നടത്താത്തതെന്തേ..??

വിജനമായ വഴിത്താരയിലേക്കു മിഴിപായിക്കുമ്പോള്‍ നീര്‍പ്പോളകളാണ് ബന്ധുത്വമെന്ന തിരിച്ചറിവില്‍ ഒരു വഴി 
പലവഴിയായ് പലവഴിയൊത്തു
ചേര്‍ന്നൊരുവഴിയായ്‌ നിരനിരയായ് തെളിയുന്നു ക്ഷേത്രഗണിതങ്ങള്‍ മുന്‍പിലായ്‌....

കണക്കുകള്‍ പിഴച്ചുപോയ്‌ കാഴ്ചയ്ക്ക് തിമിരം ബാധിച്ചുപോയ്..തനിച്ചൊന്നും ചെയ്യാനാകാതെ വിപ്രയോഗത്തില്‍ വിലപിക്കുമ്പോള്‍ 
ഒരു ഊന്നുവടിക്കായി  വിഹ്വലയായവള്‍ ഇരുട്ടില്‍ തിരയുമ്പോള്‍ വിഫലമീ
പ്രതീക്ഷയെന്നോതേണം അക്കാതുകളില്‍....

വിധവയെന്നത് വിളിപ്പേര്‍  മാത്രം...
ഇത് നിയതിയുടെ നീതിയെന്നറിയേണം..

ഇനി നിന്റെ വീഥികളില്‍ കൂരിരുള്‍ തടസ്സമാവില്ല..തിരയെണ്ണി തീര്‍ത്ത ജന്മമിതെന്നു പറയരുതാരും ധീരധീരം നടക്കേണം സ്വയമേ തീര്‍ത്ത വഴികളില്‍...

മാനിനീ... ഇനി നിനക്കായ്‌ പിറക്കേണം പുത്തനുഷസ്സുകള്‍..."

................................................................
................................................................
................................................................

4 comments:

ഞാന്‍ at: September 12, 2010 at 6:47 AM said...

ബ്ലോഗ്‌ നന്നായിരിക്കുന്നു.
എഴുത്ത് എന്നെ വളരെയൊന്നും സ്പര്‍ശിച്ചില്ല.
മോശവുമല്ല.
ഉള്‍ക്കൊള്ളാനാവാത്തതാകും കാരണം........
അലഞ്ഞു തിരിഞ്ഞ് വീണ്ടുമെത്തുമ്പോള്‍ നല്ലതെന്നു
ഞാന്‍ കരുതുന്നത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

{ Pampally Director } at: September 21, 2010 at 6:56 PM said...

അനുഭവങ്ങളെല്ലാം
നമ്മുടെ കൂട്ടുകാരാണ്...
ലോകത്ത് ശേഷിക്കുന്ന...
നമ്മോടൊപ്പം നില്‍ക്കുന്ന..
വിശ്വസിക്കാവുന്ന
ഏക കൂട്ട്....
ഇപ്പോള്‍
നിന്റെ ബ്ലോഗ് ഒരു
മാലാഖ കുഞ്ഞിനെപ്പോലെ
തോന്നിക്കുന്നു....
മുമ്പത്തേക്കാള്‍...
ഏറെ...

പാമ്പള്ളി..
www.pampally.com

ഞാന്‍ at: October 1, 2010 at 11:59 AM said...

നന്മയും തിന്മയും എവിടെയുമുണ്ടാകും ...........

കണ്ടെത്തുക തിരിച്ചറിയുക ഉള്‍ക്കൊള്ളുക നേരിടുക........

മുന്‍ധാരണകള്‍ നമ്മെ എവിടെയും എത്തിക്കില്ല പിന്‍വിളികളും

നിങ്ങള്‍ക്ക്‌ നല്ലത് വരട്ടെ ...............

Anonymous at: October 2, 2010 at 11:51 AM said...

ഈ വിഷയത്തെക്കുറിച്ച് എനിക്ക് മുന്‍ധാരണകള്‍ ഇല്ല............എഴുതിയതെല്ലാം പച്ചയായ യാഥാര്‍ത്യങ്ങളാണ്.........

Post a Comment

Search This Blog