" ഉള്‍പ്പൂവുകള്‍.............."

Thursday, October 7, 2010

ഞാനൊരു പാവം കാമുകഹൃദയം
                                      തുടിക്കുന്നോരോ  ഉള്‍പൂവിലും..
മണമായ് ലയിച്ചും   നിറമായ്‌ ചിരിച്ചും 
                     പിന്നെ മധുവായ് നിറച്ചു  പ്രണയം  
                                      പൂമ്പൊടികളില്‍ ‍........
ചിറകുകളില്‍ ചായകൂട്ടുമായ്
               പതിയെയെന്നരികിലെത്തുന്നു  
                                      എന്‍റെ  പ്രാണപ്രേയസി .....
നിനക്കായ് നുകരാന്‍  കരുതിവെച്ചു ഞാന്‍
            തൂവാതെ തുളുമ്പാതെയെന്‍  പ്രണയത്തിന്‍
                                      തേന്‍കുടങ്ങള്‍....
മതി തീരെ മധു നുകര്‍ന്നു തിരികെ പോകും നേരം
      നീയെന്‍റെ കാതിലോതിയ സ്വകാര്യങ്ങളില്‍   
                 തിരിച്ചു വരുമെന്നൊരു വാക്കു കേള്‍ക്കാന്‍  
                                      ഏറേ കൊതിച്ചു പോയ്....
തേനുള്ള പൂക്കള്‍ തേടി ശലഭങ്ങള്‍ വരും പോകും
         പ്രണയമെന്നു ധരിച്ചാല്‍ അതു നിന്‍റെ തെറ്റ് .....
തേനുള്ള പൂക്കള്‍ ഏറേയുണ്ടെന്നാലും 
         നിനക്കായ് പൂത്ത പൂവു ഞാനൊന്നുതന്നെ..........
മതി തീരാത്ത നിന്‍റെ മോഹങ്ങള്‍ മറ്റൊരു 
       പൂവിനെ തേടുമ്പോള്‍  മൌനമായ്  പൊഴിഞ്ഞു 
                                      പ്രണയത്തിന്‍ ദലങ്ങള്‍.....
ഇന്നു നിന്‍റെ വര്‍ണ്ണങ്ങള്‍  എന്‍റെ കവിള്‍ത്തടം 
      ചുവപ്പിക്കുമ്പോള്‍  വെറും ചായക്കൂട്ടുകളെന്നു
                                      തിരിച്ചറിഞ്ഞു ഞാന്‍.......
ഇലകളില്‍ നിന്നും  പൂക്കളിലേക്കുള്ള ദൂരം
       എന്‍റെ സ്വപ്നങ്ങളുടെ  അന്ത്യമെന്നും.......
നനഞ്ഞൊട്ടിയ പ്രതീക്ഷകളും 
       സൗരഭ്യം വാര്‍ന്ന അധരങ്ങളും 
              അടരുകളായ് മണ്ണില്‍ വീണലിയുമ്പോഴും 
                        വീണ്ടും തുടിക്കുന്നു പ്രണയത്തിന്‍  
                                         ഉള്‍പ്പൂവുകള്‍.....


******************************************************************************
**************************************************************************

4 comments:

{ Pampally } at: November 22, 2010 at 6:24 PM said...

പ്രണയം...
പ്രകൃതിയിലും
ചിലപ്പോഴൊക്കെ
ചോര്‍ന്നുപോകാറുണ്ട്!
എങ്കിലും;
അത്‌
ഒരു പ്രേരണയാണ്...
ശക്തിയാണ്..
ആശ്വാസമാണ്...
ചിലപ്പോഴൊക്കെ....
................................
..................................
തീവ്രത കുറവാണെങ്കിലും..
കവിത ഇഷ്ടപ്പെട്ടു..

{ - സോണി - } at: November 22, 2010 at 9:20 PM said...

ഇലകളില്‍ നിന്നും പൂക്കളിലേയ്ക്കുള്ള ദൂരം...
പൂക്കളില്‍ നിന്നും പൂമ്പാറ്റയിലേയ്ക്കുള്ള ദൂരം...
വിടരുന്നതില്‍ നിന്നും കൊഴിയുന്നതിലേയ്ക്കുള്ള ദൂരം...
അതിനിടയിലെ ഇത്തിരി സൌരഭ്യം...
അതാണ്‌ പൂവിന്റെ ജീവിതം, നിന്റെയും...
അത് പകര്‍ന്നു തരൂ...

{ പഞ്ചാരക്കുട്ടന്‍ } at: November 25, 2010 at 11:04 AM said...

തന്റെ മതി തീരാത്ത മോഹങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ മറ്റൊരു
പൂവിനെ തേടി പോയി കുഴിയില്‍ ചാടിയ എന്റെ പഴയ പൂവിനെ ഓര്‍ത്തു പോയി.....

{ musthuഭായ് } at: March 3, 2011 at 2:45 AM said...

തേനുള്ള പൂക്കള്‍ തേടി ശലഭങ്ങള്‍ വരും പോകും
പ്രണയമെന്നു ധരിച്ചാല്‍ അതു നിന്‍റെ തെറ്റ് .....
തേനുള്ള പൂക്കള്‍ ഏറേയുണ്ടെന്നാലും
നിനക്കായ് പൂത്ത പൂവു ഞാനൊന്നുതന്നെ..........
......മനോഹരം................എല്ലാ ഭാവുകങ്ങളും നേർന്നു കൊണ്ട്,..............

Post a Comment

Search This Blog