പ്രണയത്തിനുചിറകുമുളച്ചിരുന്നെങ്കില്
അവന്റെയടുത്തെത്താമായിരുന്നു..
അവന്റെയോരോ ശിഖരങ്ങളിലും
ചെമ്പനീര്നിറച്ചെന്റെയോര്മ്മ
ഉണര്‍ത്താമായിരുന്നു.....
നിന്റെദലങ്ങളില് വീണുടഞ്ഞൊരു
മഞ്ഞുതുള്ളിയായി എന്നുമാ
കനല്ച്ചെപ്പിലലിയാമായിരുന്നു..
മഞ്ഞുപുതപ്പുനീക്കി മേലങ്കിയഴിച്ച്
നിന്നെയെന്റെ ഹൃദയത്തോട്
ചേര്‍ത്തുനിര്‍ത്താമായിരുന്നു..
എന്റെ സ്വപ്നങ്ങള്‍ക്ക് രൂപവും
വേഗവുമുണ്ടായിരുന്നെങ്കില്
കാക്കത്തൊള്ളായിരം പ്രകാശവര്‍ഷങ്ങള്‍
കീഴടക്കി ഞാനെന്നേ നിന്റെയടുത്തെത്തിയേന്നെ....
______________________________
13 comments:
എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളായിരുന്നൂ....
:)
ഒരു കിളിയായിരുന്നെങ്കിൽ ഞാൻ നിന്നരുകിൽ പാറി വന്നേനേ......
നന്നായി ചേച്ചി...
വേദനിക്കുന്ന വരികൾ.......
ചുരുക്കം പറഞ്ഞാൽ, ഇതൊന്നും നടക്കുന്ന കോളില്ലെന്ന്. പാവം പ്രിയപ്പെട്ടവൻ.ഹ..ഹ..ഹ.
നല്ല കവിത.
ശുഭാശംസകൾ....
ഇതൊന്നും നടക്കില്ല.... :)
പ്രണയാര്‍ദ്രം..
നന്നായിട്ടുണ്ട് ..ആശംസകൾ !!!!!
വളരെയധികം ഇഷ്ടമായി. എന്റെ ആശംസകള്‍
മാങ്ങാത്തൊലി പ്രണയകവിതകള്ക്കിടയില് നല്ല ഒരു പ്രണയ കവിത..നന്നായി എഴുതിയിരിക്കുന്നു. ആശംസകള്‍
വീണ്ടും എഴുതുക ആശംസകള്‍ ........
സ്വപ്നങ്ങൾക്ക് കവിതയുടെ ചിറകുകൾ ..
ആശംസകൾ
ithaanu pranaya kavitha
Post a Comment