എന്‍റെ പ്രിയപ്പെട്ടവന്.......!!

Sunday, June 9, 2013 

പ്രണയത്തിനുചിറകുമുളച്ചിരുന്നെങ്കില്‍
അവന്‍റെയടുത്തെത്താമായിരുന്നു......
 

അവന്‍റെയോരോ ശിഖരങ്ങളിലും
ചെമ്പനീര്‍നിറച്ചെന്‍റെയോര്‍മ്മകളെ
ഉണര്‍ത്താമായിരുന്നു.....
 

നിന്‍റെദലങ്ങളില്‍ വീണുടഞ്ഞൊരു
മഞ്ഞുതുള്ളിയായി എന്നുമാ
കനല്‍ച്ചെപ്പിലലിയാമായിരുന്നു....
 

മഞ്ഞുപുതപ്പുനീക്കി മേലങ്കിയഴിച്ച്
നിന്നെയെന്‍റെ ഹൃദയത്തോട്
ചേര്‍ത്തുനിര്‍ത്താമായിരുന്നു....
 

എന്‍റെ സ്വപ്നങ്ങള്‍ക്ക് രൂപവും
വേഗവുമുണ്ടായിരുന്നെങ്കില്‍
കാക്കത്തൊള്ളായിരം പ്രകാശവര്‍ഷങ്ങള്‍
കീഴടക്കി ഞാനെന്നേ നിന്‍റെയടുത്തെത്തിയേന്നെ....
__________________________________________


13 comments:

{ ajith } at: June 9, 2013 at 7:42 AM said...

എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളായിരുന്നൂ....

{ വേദാത്മിക പ്രിയദര്‍ശിനി } at: June 9, 2013 at 9:36 AM said...

:)

{ കണ്ണന്‍ | Kannan } at: June 9, 2013 at 10:12 AM said...

ഒരു കിളിയായിരുന്നെങ്കിൽ ഞാൻ നിന്നരുകിൽ പാറി വന്നേനേ......

നന്നായി ചേച്ചി...

{ ചന്തു നായർ } at: June 9, 2013 at 11:47 AM said...

വേദനിക്കുന്ന വരികൾ.......

{ സൗഗന്ധികം } at: June 9, 2013 at 1:10 PM said...

ചുരുക്കം പറഞ്ഞാൽ, ഇതൊന്നും നടക്കുന്ന കോളില്ലെന്ന്. പാവം പ്രിയപ്പെട്ടവൻ.ഹ..ഹ..ഹ.

നല്ല കവിത.


ശുഭാശംസകൾ....

{ priyadharsini babu } at: June 9, 2013 at 2:22 PM said...

ഇതൊന്നും നടക്കില്ല.... :)

{ മുഹമ്മദ്‌ ആറങ്ങോട്ടുകര } at: June 9, 2013 at 6:36 PM said...

പ്രണയാര്‍ദ്രം..

{ benjamin } at: June 10, 2013 at 1:21 AM said...

നന്നായിട്ടുണ്ട് ..ആശംസകൾ !!!!!

{ ചാറ്റമഴ } at: June 10, 2013 at 4:07 AM said...

വളരെയധികം ഇഷ്ടമായി. എന്റെ ആശംസകള്

{ Anu Raj } at: June 11, 2013 at 1:05 AM said...

മാങ്ങാത്തൊലി പ്രണയകവിതകള്‍ക്കിടയില്‍ നല്ല ഒരു പ്രണയ കവിത..നന്നായി എഴുതിയിരിക്കുന്നു. ആശംസകള്‍

{ Renjithkumar.R. Nair } at: June 11, 2013 at 2:13 PM said...

വീണ്ടും എഴുതുക ആശംസകള്‍ ........

{ the man to walk with } at: June 12, 2013 at 9:32 PM said...

സ്വപ്‌നങ്ങൾക്ക് കവിതയുടെ ചിറകുകൾ ..
ആശംസകൾ

{ sm sadique } at: June 15, 2013 at 8:31 AM said...

ithaanu pranaya kavitha

Post a Comment

Search This Blog