സ്വപ്നവസന്തം

Monday, July 1, 2013

ഏറെ എഴുതിയില്ല ,
വെറുതെ കോറിയിട്ട വരകള്‍ക്കിടയിലും
നീ പൂരിപ്പിച്ചിരുന്നു.....

അക്ഷരങ്ങള്‍ക്കിടയില്‍ അക്ഷരങ്ങള്‍ തിരയുമ്പോള്‍
അലസമായ്‌ ചിതറിയ മഷിത്തുള്ളികള്‍ക്ക്
അഴലിന്‍റെ മണമുണ്ടായിരുന്നു.....

അടച്ചുപിടിച്ചിട്ടും മറഞ്ഞിരുന്നിട്ടും
എന്നിലേക്ക് തുറന്ന നിന്‍റെ കാഴ്ചയില്‍
എന്‍റെ കടംകഥയ്ക്കുള്ള ഉത്തരമുണ്ടായിരുന്നു...

ഏറെയോര്‍ത്തില്ല കണ്ണുകള്‍ ഇറുക്കെപ്പൂട്ടി,
ഒരിക്കല്‍  കാണാതെപോയതെല്ലാം

അങ്ങിനെത്തന്നെയിരിക്കട്ടെ.....
______________________________________________

57 comments:

{ മയില്‍പീലി } at: July 30, 2011 at 1:49 PM said...

alasamaay chithariya mashi thullikalkku azhalinte manamundaayirunnu

{ സ്വന്തം സുഹൃത്ത് } at: July 30, 2011 at 1:55 PM said...

kannadachal iruttakkamo ellam?
nalla varikal..!

{ രമേശ്‌ അരൂര്‍ } at: July 30, 2011 at 1:56 PM said...

അടച്ചുപിടിച്ചിട്ടും മറഞ്ഞിരുന്നിട്ടും
എന്നിലേക്ക് തുറന്ന നിന്‍റെ കാഴ്ചയില്‍
എന്‍റെ കടംകഥയ്ക്കുള്ള ഉത്തരമുണ്ടായിരുന്നു...
ഉത്തരം കണ്ടു പിടിച്ചിട്ടുംയാഥാര്‍ത്യങ്ങള്‍ക്ക് നേരെ കണ്ണുകള്‍ ഇറുകെ അടച്ചു പിടിച്ചു അല്ലെ ...
മൌനമായ്‌ അടക്കിപ്പിടിച്ച എന്തൊക്കെയോ പറയാന്‍ വെമ്പുന്നുണ്ട് ഈ കവിത :)

{ ajith } at: July 30, 2011 at 2:03 PM said...

കണ്ണുകള്‍ ഇറുകെ പൂട്ടി...പിന്നെയെങ്ങിനെ വായിക്കും...മനസ്സിലാക്കും. ഇനി വരുന്നവര്‍ എന്നെ സഹായിക്കട്ടെ. (ഈയിടെയായി കടംകവിതകള്‍ കൊണ്ട് എന്നെ തോല്പിക്കാനാണ് ബൂലോകരുടെയൊക്കെ ഭാവം )

{ ചെറുവാടി } at: July 30, 2011 at 2:04 PM said...

നല്ല കവിത. ഇഷ്ടായി

{ നെല്ലിക്ക )0( } at: July 30, 2011 at 2:12 PM said...

അങ്ങനെതന്നെയിരിക്കട്ടെ.

നല്ല വരികള്‍
സിമ്പിള്‍

{ അലി } at: July 30, 2011 at 2:26 PM said...

നല്ല വരികൾ...
ആശംസകൾ!

{ ശ്രീജിത് കൊണ്ടോട്ടി. } at: July 30, 2011 at 2:35 PM said...

വായിച്ചു. കവിത ഇഷ്ടപ്പെട്ടു..

{ Manoraj } at: July 30, 2011 at 6:14 PM said...

എല്ലാം എന്നെങ്കിലും കണ്ടെത്തുമായിരിക്കും.

{ Ashraf Ambalathu } at: July 30, 2011 at 7:53 PM said...

അടച്ചുപിടിച്ചിട്ടും മറഞ്ഞിരുന്നിട്ടും
എന്നിലേക്ക് തുറന്ന നിന്‍റെ കാഴ്ചയില്‍
എന്‍റെ കടംകഥയ്ക്കുള്ള ഉത്തരമുണ്ടായിരുന്നു...

എങ്കില്‍ പിന്നെ അത് തുറന്നു സമ്മതിച്ചു കൂടെ.

{ സിദ്ധീക്ക.. } at: July 30, 2011 at 9:51 PM said...

ആ ..കണ്ടെത്തിക്കോളും എല്ലാം, സമാധാനമായിരിക്ക്.

{ ജീ . ആര്‍ . കവിയൂര്‍ } at: July 30, 2011 at 10:01 PM said...

കാത്തിരുന്നവള്‍
വാസന്തത്തെ കാത്തിരുന്നവള്‍
വഴിക്കണ്ണു നാട്ടു ചക്രവാളത്തിനപ്പുറം
നിറയട്ടെ നിന്‍ കണ്ണുകളില്‍
നിര വാസന്തത്തിന്‍ മലരുകള്‍
വിരിയട്ടെ നറുമണം മനസ്സിലാകെ
വന്നു നിന്‍ കത്തില്‍ പറയട്ടെ
കിന്നാരം മധുരം നിറയട്ടെ
കനവിലെപോലെ നിനവിലും
വന്നുപോകും ആ രാവും
വിടര്‍ത്തിയകന്നു സ്വപ്നങ്ങളും
ഇനിയും കാത്തിരിക്ക വാസന്തം
ഇതള്‍ പൊഴിക്കും നിനക്കായി മാത്രം
നിനക്കായി അവന്‍ നല്‍കുവാനുള്ള
നെയ്തെടുത്ത പുടവയുമായി വരും

{ ആസാദ്‌ } at: July 30, 2011 at 10:04 PM said...

കടം കഥകളുടെ ചന്തം അതിന്റെ ഉത്തരം കണ്ടെത്തുന്നത് വരെ അല്ലെ ഉള്ളൂ.. പിന്നെയുമെന്തേ കണ്ണുകള്‍ അടച്ചു പിടിച്ചത്?
പ്രിയാ, കവിത കൊള്ളാമായിരുന്നു കേട്ടോ.. എനിക്കിഷമായി..

{ വെള്ളരി പ്രാവ് } at: July 30, 2011 at 10:05 PM said...

തെളിവാര്‍ന്ന/മിഴിവാര്‍ന്ന കാഴ്ചകള്‍ക്ക് നേരെ കണ്ണടക്കരുത്...
എന്നാല്‍ കാണാ മരയത്തെ കാഴ്ചകള്‍
കാണാന്‍ വെറും കണ്ണടകള്‍ പോരാ...
ഭൂതക്കണ്ണാടി തന്നെ വേണം.

{ ഒരു ദുബായിക്കാരന്‍ } at: July 30, 2011 at 10:21 PM said...

നല്ല കവിത ഇഷ്ടായി..പിന്നെ ഈ അഴല്‍ എന്നാല്‍ എന്താണ്? ഞാന്‍ ഇതുവരെ കേട്ടിട്ടില്ല ആ വാക്ക്.

{ Akbar } at: July 30, 2011 at 10:26 PM said...

കവിത വായിച്ചു.

:)

{ Pradeep paima } at: July 30, 2011 at 10:33 PM said...

വായിച്ചു ഇഷ്ട്ടപ്പെട്ടു... ആദ്യമായിട്ട ഇവിടെ , അഴലിന്റെ മണം...മഷിക്ക് ..
കണ്ണ് അടച്ചത് നന്നായി ..അല്ലെ ആ മണം ജിവിതത്തിലും ഉണ്ടായേന്നെ
ആശംസകള്‍ ..

{ Pradeep paima } at: July 30, 2011 at 10:35 PM said...

approval.ഉണ്ടായിരുന്നല്ലേ ...

{ keraladasanunni } at: July 30, 2011 at 11:42 PM said...

ലളിതമായ പദങ്ങള്‍. കവിത ഇഷ്ടപ്പെട്ടു.

{ Veejyots } at: July 31, 2011 at 12:41 AM said...

അടച്ചുപിടിച്ചിട്ടും മറഞ്ഞിരുന്നിട്ടും
എന്നിലേക്ക് തുറന്ന നിന്‍റെ കാഴ്ചയില്‍
എന്‍റെ കടംകഥയ്ക്കുള്ള ഉത്തരമുണ്ടായിരുന്നു...

അപ്പോള്‍ നീ എന്നെ അറിഞ്ഞു .. എന്റെ മനസ്സറിഞ്ഞു .. ഇനി എന്ത് വേണം ജീവിതത്തില്‍

നന്നായി

{ Fousia R } at: July 31, 2011 at 2:25 AM said...

Ishtam.
It should not be done like that because there is more in the closed eyes

{ mad|മാഡ് } at: July 31, 2011 at 3:25 AM said...

ചില ഓര്‍ക്കാന്‍ ഇഷ്ട്ടപെടാത്ത ഓര്‍മ്മകള്‍ മറച്ചു വെക്കാന്‍ കണ്ണുകള്‍ ഇറുക്കി അടയ്ക്കുന്നത് നല്ലത് തന്നെ..കവിത ഇഷ്ട്ടപെട്ടു

{ CYRILS.ART.COM } at: July 31, 2011 at 5:08 AM said...

നല്ല കവിത. നൊമ്പരമുണർത്തുന്ന അവതരണം.

{ ajith } at: July 31, 2011 at 10:39 AM said...

@ { ഒരു ദുബായിക്കാരന്‍ } at: July 30, 2011 10:21 PM said...
നല്ല കവിത ഇഷ്ടായി..പിന്നെ ഈ അഴല്‍ എന്നാല്‍ എന്താണ്? ഞാന്‍ ഇതുവരെ കേട്ടിട്ടില്ല ആ വാക്ക്

ദുബായിക്കാരാ, അഴല്‍ എന്നാല്‍ ദുഃഖം ദുരിതം എന്നൊക്കെയാണ് അര്‍ത്ഥം.

വേദാത്മിക പ്രിയദര്‍ശിനി, ഞാന്‍ ഈ കടം കവിതയുടെ ഉത്തരം തേടി വീണ്ടും വന്നു. എന്റെ തലയ്ക്ക് മുകളില്‍ രമേഷ് അരൂരിന്റെ കമന്റ് ഇന്ന് വായിച്ചപ്പോള്‍ ഇത്തിരി പിടികിട്ടി. എന്നാല്‍ മുഴുവനായി തിരിഞ്ഞോ എന്ന് ചോദിച്ചാല്‍ ഇല്ല. എല്ലാര്‍ക്കും മനസ്സിലായി..എനിക്ക് മാത്രം..!!!! സ്മൃതി നാശം വല്ലതുമാണോ എന്തോ (കല്‍മാഡിയോട് കടപ്പാട്)

{ നാമൂസ് } at: July 31, 2011 at 10:52 AM said...

കവിത വായിച്ചു.
വരികള്‍ കുറവെങ്കിലും കവിതയേറെ വാചാലമാണെന്ന് തോന്നി.
കവിതക്കാശംസ.

{ വേദാത്മിക പ്രിയദര്‍ശിനി } at: July 31, 2011 at 11:09 AM said...

അജിത്തേട്ടാ എനിക്കും ആ സംശയം ഇല്ലാതില്ല... ഹഹ..!!

{ Sandeep.A.K } at: July 31, 2011 at 12:50 PM said...

"അലസമായ്‌ ചിതറിയ മഷിത്തുള്ളികള്‍ക്ക്
അഴലിന്‍റെ മണമുണ്ടായിരുന്നു....."
ഈ വരികള്‍ ഏറെ ഇഷ്ടമായി.. മൊത്തത്തില്‍ കവിത കൊല്ലം ട്ടോ.. ഉള്ളിലെവിടെയോ കൊളുത്തി വലിക്കുന്നു പിന്നെയും..

{ Salam } at: July 31, 2011 at 1:45 PM said...

വേദാത്മിക പ്രിയദര്‍ശിനിയുടെ ചില കവിതകള്‍
വായിച്ചാല്‍ കണ്ണുമടച്ചു കമന്റിടാന്‍ ഏതായാലും
ആവില്ല. ആകെ ഒന്ന് ചിന്തിച്ച ശേഷമേ പറ്റൂ.
രേമേശ് അരൂരിന്റെ വ്യാഖ്യാനം ഇഷ്ടമായി.
ആ അര്‍ത്ഥത്തില്‍ കവിത ഏറെ ഇഷ്ടമായി.

{ സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു } at: July 31, 2011 at 2:29 PM said...

ലളിതമായ വാക്കുകളില്‍, ബൌദ്ധിക വ്യായാമം വേണ്ടാത്ത കുഞ്ഞുചിന്തകളില്‍ ഒരു നല്ലകവിത. ആശംസകള്‍!

"ഏറെയോര്‍ത്തില്ല കണ്ണുകള്‍ ഇറുക്കെപ്പൂട്ടി,
ഒരിക്കല്‍ കാണാതെപോയതെല്ലാം
അങ്ങിനെത്തന്നെയിരിക്കട്ടെ....."

ഈ വരികള്‍ക്ക് പിന്നില്‍ ഒരു നിഗൂഢത ഉള്ളപ്പോലെ തോന്നുന്നു. :-)

{ Lipi Ranju } at: July 31, 2011 at 7:36 PM said...

അജിത്തേട്ടാ ഞാനും ഉണ്ട് കൂട്ടിനു...
എനിക്കും കുറച്ചൊക്കെ മനസില്ലായി , എന്നാലും മുഴുവനും അങ്ങോട്ട്‌ പിടികിട്ടിയില്ലാ... :(
ഞങ്ങളെ സഹായിക്കു പ്രിയ...

{ അനാമിക പറയുന്നത് } at: July 31, 2011 at 10:03 PM said...

മറഞ്ഞിരിക്കുന്ന അക്ഷരങ്ങള്‍ക്കുള്ളില്‍ അണയാത്ത നോവിന്റെ കനലുണ്ടാവും ...പങ്കുവയ്ക്കാന്‍ ഇഷ്ടമില്ലാത്ത തീച്ചൂടുമായി...നല്ല കവിത ...

{ അനാമിക പറയുന്നത് } at: July 31, 2011 at 10:07 PM said...

വരികള്‍ക്കിടയില്‍ നോവുകള്‍ വരിവരിയായ് നില്ക്കുന്നുവോ....നല്ല കവിത...ആശംസകള്‍

{ Echmukutty } at: July 31, 2011 at 11:33 PM said...

കവിത വായിച്ചു.

{ പ്രയാണ്‍ } at: August 1, 2011 at 12:24 AM said...

പലതും വാക്കുകളില്ലാതെതന്നെ നമ്മിലേക്കെത്തിക്കൊള്ളും ......... നന്നായി.

{ ഒരു ദുബായിക്കാരന്‍ } at: August 1, 2011 at 12:59 AM said...

അജിത്തേട്ടാ നന്ദി :-)

{ ചന്തു നായർ } at: August 1, 2011 at 1:11 AM said...

കണ്ണുകൾ ഇറുക്കിയടച്ചെന്നാലും മനസ്സ് തുറന്ന് വക്കുക കടംകഥക്ക് ഉത്തരം കിട്ടും..........ഭാവുകങ്ങൾ

{ ഋതുസഞ്ജന } at: August 1, 2011 at 2:24 AM said...

അടച്ചുപിടിച്ചിട്ടും മറഞ്ഞിരുന്നിട്ടും
എന്നിലേക്ക് തുറന്ന നിന്‍റെ കാഴ്ചയില്‍
എന്‍റെ കടംകഥയ്ക്കുള്ള ഉത്തരമുണ്ടായിരുന്നു... നല്ല വരികൾ

{ nandini } at: August 1, 2011 at 5:53 AM said...

ദുഖത്തില്‍ പെട്ടുഴലുമ്പോള്‍

സാന്ത്വ നമായി ഉദിക്കുന്ന വരികള്‍ ......

എല്ലാ നന്മകളും ....

{ സീത* } at: August 2, 2011 at 1:09 AM said...

വരികൾക്കിടയിലെ എഴുതാതെ പോയ വാക്കുകൾ , പറയാതെ പോയ അർത്ഥങ്ങൾ‌....
കണ്ണുകളടച്ചു പിടിക്കണോ പ്രിയാ....

{ കൊമ്പന്‍ } at: August 2, 2011 at 11:21 PM said...

കാണാതെപോയതെല്ലാം
അങ്ങിനെത്തന്നെയിരിക്കട്ടെ.....
_______________________

{ ponmalakkaran | പൊന്മളക്കാരന്‍ } at: August 3, 2011 at 10:06 AM said...

kavitha vaayichu.

{ SHANAVAS } at: August 3, 2011 at 10:16 PM said...

പ്രിയയുടെ കവിതകള്‍ ഒക്കെ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ചിന്തകള്‍ക്ക് തീ പിടിപ്പിക്കുന്നവ ആണല്ലോ...ഈ കവിതയും ഭിന്നമല്ല...സീത പറഞ്ഞത് പോലെ കണ്ണുകള്‍ അടച്ചു തന്നെ പിടിക്കേണ്ടി വരും..ആശംസകള്‍..

{ Jenith Kachappilly } at: August 4, 2011 at 6:38 PM said...

Varikalkkidayiloode vaayikkaavunna kavitha. Superrrbbb Priyaaa!!

Regards
http://jenithakavisheshangal.blogspot.com/

Anonymous at: August 6, 2011 at 11:41 PM said...

Nice poem, keep writing.
Good Luck.

Subash Bhaskaran
Mannarkkad

Anonymous at: August 8, 2011 at 10:44 PM said...

കൊള്ളാം ..:)

{ shamsudheen perumbatta } at: August 9, 2011 at 1:29 AM said...

ഹ്രസ്വമായി ഒരു കൊച്ചു കവിത ചൊല്ലിത്തന്നു
മനോഹരമായ വരികൾ
ഇനിയും ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നു

അഭിനന്ദനം

{ ചെറുത്* } at: August 9, 2011 at 5:13 AM said...

വൈകി, വന്നു, വായിച്ചു.
കണ്ണടവച്ചും കണ്ണടച്ചും വായിച്ചിട്ടും,
ഒരു കടംകഥപോലെ

കമന്‍‌റുകള്‍‍ വായിച്ചൊടുവില്‍‍
കണ്ണുകളിറുക്കെപ്പൂട്ടി :(
എല്ലാം അങ്ങനെതന്നെയിരിക്കട്ടെ

ഭാവുകങ്ങള്‍‍!

{ musthupamburuthi } at: August 12, 2011 at 1:58 PM said...

കവിത വായിച്ചു ...കുഞ്ഞുകവിത ഒത്തിരി ഇഷ്ടായി......

Anonymous at: August 19, 2011 at 10:43 PM said...

athe....anganethanneyirikkatte..........

Anonymous at: August 30, 2011 at 2:18 AM said...

അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും പ്രത്യേകം പ്രത്യേകം നന്ദി പറയുന്നു.. :)

{ പഞ്ചാരകുട്ടന്‍-malarvadiclub } at: August 31, 2011 at 11:46 PM said...

ഇപ്പഴാണ് വായിച്ചത്........നന്നായിട്ടുണ്ട്

{ dilsha } at: September 5, 2011 at 6:02 AM said...

othiri vaikiyanallo varanothad
ekilum saralla nannayittund

{ കണ്ണന്‍ | Kannan } at: September 8, 2011 at 1:20 AM said...

ചേച്ചീ കവിത വായിച്ചു.. ഇഷ്ടായി..

{ ചെറുത്* } at: September 17, 2011 at 10:56 AM said...

തട്ടിപോയാ!? ണിം ണിം ;)

{ ബ്ലോഗുലാം } at: September 19, 2011 at 12:48 AM said...

..പുറം കാഴ്ചയെക്കാലും മികച്ചു നില്‍ക്കുന്നത് ഉല്ക്കാഴ്ച്ചതന്നെ !!!

{ the man to walk with } at: September 22, 2011 at 12:21 AM said...

വെറുതെ കോറിയിട്ട വരകള്‍ക്കിടയിലും
നീ പൂരിപ്പിച്ചിരുന്നു.....

കവിത ഇഷ്ടായി
ആശംസകള്‍

{ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. } at: October 1, 2011 at 6:23 PM said...

അടച്ചുപിടിച്ചിട്ടും മറഞ്ഞിരുന്നിട്ടും
എന്നിലേക്ക് തുറന്ന നിന്‍റെ കാഴ്ചയില്‍
എന്‍റെ കടംകഥയ്ക്കുള്ള ഉത്തരമുണ്ടായിരുന്നു...

Post a Comment

Search This Blog