എഴുതപ്പെട്ട ചില മനോചിത്രങ്ങള്‍......

Tuesday, September 10, 2013



അനിയന്ത്രിതമായ ചില വേലിയേറ്റങ്ങള്‍ ഹൃദയത്തെ മാത്രമല്ല ശരീരത്തെയും ഭരിക്കുന്നു.... കടന്നുകയറ്റത്തില്‍ കുറയാത്തതെന്തും സ്വീകരിക്കാം... തീവ്രമായ ഇഷ്ടങ്ങളെ അംഗീകരിപ്പിക്കാന്‍ കഴിഞ്ഞാല്‍ അതൊരു വിജയമാണ്... ലോകം മുഴുവന്‍ എതിരുനിന്നാലും യുക്തിസഹമായ ന്യായീകരണങ്ങള്‍ നിരത്താതെതന്നെ  മുന്നോട്ടുപോവാം... കഠിനമായ അനുഭവപാതകളും യഥാര്‍ത്ഥപ്രണയത്തിന്‍റെ പരിശുദ്ധിയും വഴിനയിക്കും... ഒരിക്കലെങ്കിലും കനല്‍വഴിയില്‍ പതറിയാല്‍  പാദങ്ങള്‍ ഇടറിയാല്‍ നഷ്ടങ്ങള്‍ എനിക്കുനീയും  നിനക്ക് ഞാനുമെന്നപോലെ... അയഥാര്‍ത്ഥമായ ചുറ്റുപാടുകളെ നിരാകരിച്ചുകൊണ്ട്‌ വിശ്വാസ്യതയുടെ തെളിമയില്‍ പടുത്തുയര്‍ത്തുന്ന സൗധങ്ങള്‍ക്ക് പൈതൃകവും സംസ്കൃതിയും അവകാശപ്പെടാന്‍ കഴിയും... ആഗ്രയിലെ താജ്മഹല്‍ പോലെ ശുഭ്രവസ്ത്രമണിഞ്ഞ പെണ്‍കൊടിയായി കാലം നമ്മെ എക്കാലവും വരവേല്‍ക്കും.....
 

ചില കാഴ്ചപ്പാടുകള്‍ അങ്ങിനെയൊക്കെയാണ്.....
നഷ്ടപ്പെടുമെന്ന തോന്നല്‍ ഉടലെടുക്കുമ്പോള്‍ തുടങ്ങും അതു നിലനിര്‍ത്താനുള്ള പരക്കംപാച്ചില്‍... ഇവിടെ സ്വയം ചുരുങ്ങിച്ചെറുതാവുകയല്ല പകരം സ്നേഹത്തിനുമുന്‍പില്‍ വലുപ്പചെറുപ്പങ്ങള്‍ ഇല്ലാതാവുകയാണ്....
 

ചിലപ്പോഴെങ്കിലും ഞാനെന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്നു... എന്‍റെ സ്നേഹം എന്‍റെ പ്രണയം എന്‍റെ വേദന എന്‍റെ നഷ്ടങ്ങള്‍  അങ്ങിനെയങ്ങിനെ... നിന്നെയിത് ഒരിക്കലെങ്കിലും അലോസരപ്പെടുത്തിയിരിക്കാം അല്ലെങ്കില്‍ ഇപ്പോഴും അലോസരപ്പെടുത്തുന്നുണ്ടാവാം...... എന്നിട്ടും എല്ലാം ക്ഷമയോടെ ഉള്‍ക്കൊള്ളുന്ന നിന്‍റെ മനസ്സ്; ഇന്നിപ്പോള്‍ എന്തിലും വലുതായി ഞാനതിനെ സ്നേഹിക്കുന്നു... !!
 

നിന്നെക്കുറിച്ച് ; എന്നെന്നും ഓര്‍മ്മപ്പെടുത്തുന്ന അവര്‍ണ്ണനീയമുഹൂര്‍ത്തങ്ങള്‍... ഞാനെന്ന പെണ്ണിനെ നേര്‍കണ്ണാടിയില്‍ ജീവസ്സോടെ വരച്ചുചേര്‍ത്ത വൈഭവം... എന്നിലെ സ്ത്രൈണതയെ തിരിച്ചറിയാതെ പോവുന്നിടത്ത് ഒരുപക്ഷെ നഷ്ടപ്പെട്ടേയ്ക്കാവുന്ന വ്യക്തിപ്രഭാവം തിരിച്ചറിഞ്ഞ് തികച്ചും സാധാരണവും എന്നാല്‍ അവിസ്മരണീയവുമായി ഒരു മാജിക്കല്‍ ടച്ച്‌ നടത്തിയ നിന്‍റെ സര്‍ഗ്ഗപരത...!! നാട്യങ്ങളും നാടകീയതയും ഉപേക്ഷിച്ച് പരസ്യമായൊരു കൂടിച്ചേരലില്‍ തകര്‍ത്തെറിയപ്പെട്ട പുരാതനസൈദ്ധാന്തികഅടിത്തറകള്‍.... ബോധവും ആചാരങ്ങളും കെട്ടുപിണയാതെ എന്നെ ഞാനായി നോക്കികാണാന്‍ പഠിപ്പിച്ച ഗുരുതുല്യന്‍..........
 

വാക്കുകള്‍ക്ക് മൂര്‍ച്ചകൂട്ടുമ്പോഴും സ്വപ്‌നങ്ങള്‍ വ്രണപ്പെടാതെ നോക്കണം... നിന്നെയൊരിക്കല്‍ നഷ്ടപ്പെട്ടാല്‍പോലും അതിന്‍റെ ആഴം അറിയിക്കാതെ പ്രതീക്ഷകളുടെ ചപ്പിലകളും ചില്ലകളും നിരത്തിവെച്ച് സ്വയമൊരു വാരിക്കുഴി തീര്‍ക്കണം... മുന്‍കരുതലുകള്‍ അപ്രസക്തമെങ്കിലും അനിവാര്യമായ ദുരന്തത്തെ നേരിടാന്‍ അത് പര്യാപ്തമാണ്.... ഭയപ്പെടുത്തുന്ന നിഴലുകള്‍ക്കുമുന്‍പില്‍ നിസ്സഹായയായ കുട്ടിയെപ്പോലെ സ്വയം വിലപിക്കാനാവുന്നില്ല....
 

പ്രണയം ; നിര്‍വചനങ്ങള്‍ക്കതീതം...
ലാളിത്യത്തിന്‍റെ ഭാഷയില്‍ വശ്യതയും വ്യത്യസ്തതയും പുലര്‍ത്തുന്ന നവ്യാനുഭവം...
നിസ്സാരമെന്നു തോന്നിയാലും ജീവനോളം വിലപ്പെട്ടത്.... പുനര്‍ചിന്തനത്തിന് അവസരം നല്‍കാതെ കെട്ടിവരിയുന്ന ശാസ്ത്രസമസ്യ...!!
 

ഇതിവിടെ നിര്‍ത്താം എന്ന് മനസ്സ് പറയുന്നു... ഇത്തരം ഭ്രാന്തന്‍ചിന്തകളെ , ആകുലതകളെ താല്‍കാലികമായി മാറ്റിനിര്‍ത്തി മറ്റൊരിക്കല്‍ മൌനത്തിന്‍റെ ലിപിയില്‍ ഞാനൊരു കഥയെഴുതാം..... ആരെക്കുറിച്ചെന്ന് എന്നോട് ചോദിക്കരുത് അത് രഹസ്യമാണ്....!!
________________________________________________________________

16 comments:

{ Mizhiyoram } at: September 10, 2013 at 8:17 AM said...

അതി മനോഹരമായ വരികള്‍ ..
ഈ വരികള്‍ എഴുതാന്‍ അറിയാത്തവരായിരിക്കാം
പണ്ടെല്ലാം കിടക്കപായ പാതി മുറിച്ചിരുന്നത്.

{ ajith } at: September 10, 2013 at 8:19 AM said...

ഇതെന്താണ് ചിന്തകളുടെ സഞ്ചാരമോ?

{ മൻസൂർ അബ്ദു ചെറുവാടി } at: September 10, 2013 at 9:30 PM said...

നന്നായി . മൌനത്തിന്‍റെ ലിപി . അതുപകരിക്കുന്ന ഒരു ആശയമാണ് . :)

{ ശ്രീ } at: September 10, 2013 at 10:00 PM said...

നന്നായി

{ SATVIKA } at: September 10, 2013 at 10:14 PM said...

നന്നായി

{ Aneesh chandran } at: September 10, 2013 at 11:50 PM said...

ഞങ്ങള്‍ക്കിനി മൗനത്തിന്റെ കരയിലിരുന്നു ചൂണ്ടയിടാം.

{ ഷാജു അത്താണിക്കല്‍ } at: September 11, 2013 at 1:12 AM said...

വായനക്ക് നല്ല രസമുള്ള എഴുത്ത്

{ തുളസി } at: September 11, 2013 at 1:59 AM said...

നന്നായി,,, നന്നായി,,നന്നായി,,,,,,ഞാന്‍ നന്നായി

{ Unknown } at: September 11, 2013 at 3:43 AM said...

ചില കാഴ്ചപ്പാടുകള്‍ അങ്ങിനെയൊക്കെയാണ്..... നല്ല രസമുള്ള എഴുത്ത്

{ Unknown } at: September 11, 2013 at 6:09 AM said...

ഒരുപാട് നന്ദി.... വിലയേറിയ ഓരോ അഭിപ്രായങ്ങള്‍ക്കും.............. :)

{ ചന്തു നായർ } at: September 11, 2013 at 6:56 AM said...

പ്രണയം ; നിര്‍വചനങ്ങള്‍ക്കതീതം...
ലാളിത്യത്തിന്‍റെ ഭാഷയില്‍ വശ്യതയും വ്യത്യസ്തതയും പുലര്‍ത്തുന്ന നവ്യാനുഭവം...
നിസ്സാരമെന്നു തോന്നിയാലും ജീവനോളം വിലപ്പെട്ടത്.... പുനര്‍ചിന്തനത്തിന് അവസരം നല്‍കാതെ കെട്ടിവരിയുന്ന ശാസ്ത്രസമസ്യ...!!

{ Yasmin NK } at: September 11, 2013 at 7:24 AM said...

ആശംസകൾ

{ asrus irumbuzhi } at: September 11, 2013 at 11:21 AM said...

ചിന്തയില്‍ പൊതിഞ്ഞ വരികളുടെ സഞ്ചാരം !
തുടരട്ടെ...........വരികളായ് .

അസ്രൂസാശംസകള്‍ :)

{ Kalavallabhan } at: September 12, 2013 at 12:54 AM said...

ആശംസകൾ

{ ചിന്താക്രാന്തൻ } at: November 21, 2014 at 12:11 PM said...

പ്രണയത്തിന്‍റെ വേദനയും ,വേവലാതികളും, സന്തോഷങ്ങളും, പ്രതീക്ഷയും ഇടകലര്‍ന്ന എഴുത്ത് . പ്രണയം നല്‍കുന്ന അനുഭൂതി ഇതൊക്കെത്തന്നെയാണ് .അഗാധമായി പ്രണയിക്കുന്ന പ്രിയതമന്‍ ഹൃദയത്തെ എത്രകണ്ട് വേദനിപ്പിച്ചാലും പ്രണയിനി പ്രണയിച്ചുകൊണ്ടെരിക്കും പ്രതീക്ഷയോടെ വരും നല്ല നാളുകള്‍ക്കായി .ഹൃദയത്തെ സ്പര്‍ശിക്കുന്ന വരികള്‍ ആശംസകള്‍

{ JAMSHEED } at: February 18, 2022 at 11:01 AM said...

നമ്മൾ നമ്മളെ തന്നെ പ്രണയിച്ചു തുടങ്ങുമ്പോൾ മാറീടും എല്ലാം 😊

Post a Comment

Search This Blog