തമോഗര്‍ത്തം

Wednesday, September 4, 2013
ചിലസമയം 
അകംനിറഞ്ഞൊരു ശൂന്യത പുറത്തേയ്ക്കൊഴുകുന്നു.. 
ചുറ്റുപാടുകളെ നിഷ്പ്രഭമാക്കി 
അവ ഉടലില്‍ കൂടുക്കൂട്ടി 
പരസ്പരം പൊട്ടിച്ചിരിച്ചു... 
തളര്‍ത്തിയിട്ട ഞരമ്പുകളില്‍ 
കാഴ്ച്ചയും ശബ്ദവും 
ചിന്നിച്ചിതറി അലയൊടുങ്ങുന്നതും 
വിദൂരതയില്‍ കാക്കപൊന്നിന്‍റെ വെട്ടത്തില്‍ കിനാവുകാണുന്നതും 
ഒരിക്കലെന്നോ തിരിച്ചറിഞ്ഞു..
പിന്നീടേതോ ഉള്‍വലിഞ്ഞ 
തമോഗര്‍ത്തംകണക്കെ 
സ്വയം ചുരുങ്ങിച്ചെറുതായി.. 
ഒരു പൊട്ടും കടുകുമണിയും കടന്ന് 
ഒരു കണത്തോളം.... 
എങ്കിലും അകമേ ഒളിപ്പിച്ച പ്രകാശം 
അപ്പോഴും ശൂന്യതയിലെന്തോ പരതി... !!
________________________________________________________________

3 comments:

{ ajith } at: September 5, 2013 at 6:56 AM said...

അകമേ ഒളിപ്പിച്ച പ്രകാശം പുറത്തേയ്ക്ക് വരട്ടെ.

{ വിഷ്ണു ഹരിദാസ്‌ } at: September 6, 2013 at 9:29 AM said...

തമോഗര്‍ത്തം ആയാല്‍ പിന്നെ അകമേ ഒളിപ്പിച്ച പ്രകാശം പോലും പുറത്തേക്ക് പോകില്ല എന്ന് കേട്ടിട്ടുണ്ട്. കഴിവതും തമോഗര്‍ത്തം ആകാതിരിക്കുക എന്നതെയുള്ളൂ ഒരു പ്രതിവിധി!

(@അജിത്‌ അജിത്തേട്ടാ ഇങ്ങള് ഒരു സംബവാ ട്ടാ, ഏതു ബ്ലോഗില് പോയാലും ആദ്യമേ കാണാം ഈ മുഖം!)

{ സൗഗന്ധികം } at: December 28, 2013 at 6:02 AM said...

നല്ല കവിത.

പുതുവത്സരാശംസകൾ.....

Post a Comment

Search This Blog