അതു നീ കരുതുന്ന ഞാനല്ല......!!

Tuesday, April 23, 2013




നഷ്ടങ്ങളുണ്ടാവും...!!
എനിക്കുനീയും നിനക്കുഞാനുമെന്നപോലെ
നഷ്ടങ്ങള്‍ക്ക് മുകളില്‍ കയറിനിന്ന്‌
നേട്ടത്തിന്‍റെ ഉറി കയ്യെത്തിപ്പിടിക്കണം
നഷ്ടങ്ങള്‍ വലുതെങ്കില്‍ ഉറിയിറങ്ങി വരും
ഒരു കൈയകലത്തില്‍ ഒരു വിരല്‍പ്പാടകലെ
പിന്നെ വെറുതെയൊന്ന് തൊട്ടാല്‍ മതി..
എങ്കിലും നാമെന്തിനു വെറുതെ...,,
നാമറിയാതെ നഷ്ടപ്പെടുന്നു.....!!

ഉത്തരം താങ്ങാത്ത ചോദ്യങ്ങള്‍.. 

വീണുപോയ വിശദീകരണങ്ങള്‍.. 
എന്‍റെ പകച്ച കണ്ണുകള്‍ പിന്നെയും ബാക്കിയായി...!!
പ്രണയമുണ്ട്.. എന്നില്‍ കവിതയുണ്ട്..
കവിതയില്‍ കുറുകുന്ന വരികളില്‍
നോവിന്‍റെ നനവുണ്ട്... 

പിന്നെവിടെയോ ഞാനുമുണ്ട്...!!
എങ്കിലും അതു നീ കരുതുന്ന ഞാനല്ല....!!

_________________________________________

25 comments:

{ Unknown } at: April 23, 2013 at 4:38 AM said...

ഒരു കടംകഥ പോലെ... മഞ്ഞുതുള്ളിയായി.... !!!

{ musthupamburuthi } at: April 23, 2013 at 5:03 AM said...

"പ്രണയമുണ്ട്.. എന്നില്‍ കവിതയുണ്ട്..
കവിതയില്‍ കുറുകുന്ന വരികളില്‍
നോവിന്‍റെ നനവുണ്ട്...
പിന്നെവിടെയോ ഞാനുമുണ്ട്...!!
എങ്കിലും അതു നീ കരുതുന്ന ഞാനല്ല..."
നന്നായിട്ടുണ്ട്....എല്ലാ ഭാവുകങ്ങളും നേരുന്നു.....

{ Unknown } at: April 23, 2013 at 5:08 AM said...

നന്ദി musthupamburuthi :)

{ സുനിൽ കൃഷ്ണൻ(Sunil Krishnan) } at: April 23, 2013 at 5:18 AM said...

എഴുതൂ ഇനിയും നല്ല വരികൾ !

{ sreee } at: April 23, 2013 at 5:27 AM said...

പ്രിയയില്‍ കവിതയുണ്ട്,ഒരുപാടുണ്ട്...ഒത്തിരി എഴുതൂ... ഇടവേള അധികമാകേണ്ട.

{ Unknown } at: April 23, 2013 at 5:32 AM said...

നന്ദി ശ്രീ... :)

{ Unknown } at: April 23, 2013 at 5:33 AM said...

പ്രണയമുണ്ട്.. എന്നില്‍ കവിതയുണ്ട്..
ഒരു കൈയകലത്തില്‍ ഒരു വിരല്‍പ്പാടകലെ.....
കവിതയില്‍ കുറുകുന്ന വരികളില്‍ ഞാനുമുണ്ട്...!!
അഭിനന്ദനങ്ങൾ വീണ്ടും എഴുതുക ....

{ Unknown } at: April 23, 2013 at 5:37 AM said...

നന്ദി @ രഞ്ജിത്
@ സുനില്‍ കൃഷ്ണന്‍

{ ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com } at: April 23, 2013 at 5:48 AM said...

ഞാന്‍ കരുതുന്ന നീയല്ലെങ്കില്‍
പിന്നെ നീയാരാണ്‌ ?

{ Unknown } at: April 23, 2013 at 6:37 AM said...

അതാണ്‌ ഇക്കാ എനിക്കും അറിയാത്തത്... :)

{ Mizhiyoram } at: April 23, 2013 at 8:30 AM said...

'എങ്കിലും അതു നീ കരുതുന്ന ഞാനല്ല'.

എങ്കില്‍ അങ്ങനെ കരുതിയതെന്‍റെ തെറ്റ്.

ഇടവേളയെ മറികടക്കാന്‍ ഇനിയും ഒരുപാട് എഴുതണം.

{ സൗഗന്ധികം } at: April 23, 2013 at 8:46 AM said...

നല്ല വരികൾ

ശുഭാശംസകൾ...

{ Unknown } at: April 23, 2013 at 12:00 PM said...

Keep it up teacher..

{ പാവപ്പെട്ടവൻ } at: April 23, 2013 at 8:42 PM said...

പ്രണയമുണ്ട്.. എന്നില്‍ കവിതയുണ്ട്.. ഈ ഒരറ്റ വരി മാത്രമേ അഭിപ്രായത്തിനായി എനിക്കു പറയാനുള്ള്. ബാക്കിയൊക്കെ സ്വകാര്യതക്ക് വേണ്ടി എഴുതിയായിരിക്കും. ഈ വരികൾക്കുള്ള ആത്മഗൌരവം വിപുലമാണ് .

{ AnuRaj.Ks } at: April 24, 2013 at 5:14 AM said...

ഞാൻ ഞാനല്ല തന്നെ ......

{ Unknown } at: April 24, 2013 at 9:29 AM said...


നന്ദി മാഷെ...:)
@ { പാവപ്പെട്ടവൻ (എസ്.എൻ.ചാലക്കോടൻ)
@ അനു രാജ്
@ പേരറിയാത്ത സുഹൃത്തിനും...

{ Unknown } at: April 24, 2013 at 9:30 AM said...

ഒത്തിരി നന്ദി.. :)

@ സൗഗന്ധികം
@ അഷറഫ്‌ ഇക്കാ

{ Unknown } at: April 25, 2013 at 5:31 AM said...

നല്ല വരികള്‍

ആശംസകള്‍

{ Pushpamgadan Kechery } at: May 3, 2013 at 6:46 AM said...

ആത്മീയതയിൽ കുരുത്ത കവിതയെന്നു തോന്നി . ശരിയല്ലേ ?

{ Sureshkumar Punjhayil } at: May 4, 2013 at 2:11 AM said...

Neeyallatha enikkum...!

Manoharam, Ashamsakal...!!!

{ Njanentelokam } at: May 5, 2013 at 2:49 AM said...

എവിടെയോ നഷ്ടപ്പെട്ട ഞാന്‍ ......
അതങ്ങിനെ തന്നെ നില്‍ക്കുന്നു

നേട്ടത്തിന്റെ ഉറി എന്ന ബിംബം കവിതയ്ക്ക് യോജിക്കാതെ അസുഖകരമായും ശേഷിക്കുന്നു

{ Unknown } at: May 5, 2013 at 12:41 PM said...

ആത്മീയത ഇതിലുണ്ട്.. ഒരുപാട് നന്ദി.. വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും... :)

@ { Gopan Kumar }
@ { pushpamgadan kechery }
@ { Sureshkumar Punjhayil }
@ { സജിത് }

{ ചന്തു നായർ } at: May 12, 2013 at 10:44 AM said...

കവിതയില്‍ കുറുകുന്ന വരികളില്‍
നോവിന്‍റെ നനവുണ്ട്...

{ asrus irumbuzhi } at: May 19, 2013 at 2:21 AM said...

കൊള്ളാം നല്ല വരികള്‍ ...
വരികളില്‍ കവിതയുമുണ്ട് !
അസ്രൂസാശംസകള്‍

{ NITHYACHAITHANYA } at: February 23, 2016 at 8:22 PM said...

idham na mama..onnum entethalla yatharthathil nammal nedi ennu karuthunathenthenkilum nammal nediyathano..namuku nashtapettathu matrame innu vare nammal nediyittullooo.......varikalil pratheekshayund...kadapuzhaki pokathe pidichu nilkunathinte arjavamund ..varikalkidayilevideyo arum kanathoru nanavumund

Post a Comment

Search This Blog