തിരയും താളവും ഗതിയും

Wednesday, April 17, 2013

താളം

താളം പിഴയ്ക്കാതിരിക്കാന്‍
താങ്ങിയ കൈകളില്‍
വിലങ്ങുതീര്‍ത്തത്
കാലത്തിന്‍റെ
പിഴയ്ക്കാത്ത താളം..

തിരകള്‍

തിരകള്‍ക്കുതുള്ളാന്‍
ഇടമില്ലെന്ന്...
ഞാനെന്‍റെ മനസ്സ് നീട്ടിയപ്പോള്‍
നീ ചോദിച്ചത്
എന്‍റെ കണ്ണുകളായിരുന്നു..

ഗതി

പിന്നിക്കീറിയ ചെരുപ്പുകള്‍ക്ക് തുളയിടുമ്പോള്‍
ഒന്നും ഒന്നും രണ്ടെന്നുറക്കെ കേട്ടു....
ചുരുട്ടിയ കടലാസുകഷ്ണങ്ങള്‍
പോക്കറ്റിലേക്കിട്ടുതിരിയുമ്പോള്‍
അടുക്കളപ്പുറത്തു കലമ്പുന്ന ചട്ടികള്‍....
പാതവക്കിലെ കൂര്‍ത്തകല്ലിന്
അന്നത്ര മാര്‍ദവം ഉണ്ടായിരുന്നില്ല......
കത്തുന്ന കിരണങ്ങള്‍ക്കുകീഴെ......
എപ്പോഴോ ഞാനും നിഴലുമായ്‌
താദാത്മ്യം പ്രാപിച്ചിരുന്നു....
പിന്നെയെപ്പോഴോ ഗതികെട്ടവന്‍റെ ചിത്രം
ചരമകോളത്തില്‍ അജ്ഞാതമായി.....

 


20 comments:

{ വേദാത്മിക പ്രിയദര്‍ശിനി } at: April 17, 2013 at 7:01 AM said...

ഇടവേള ചെറുതല്ല വാക്കുകള്‍ക്ക് പരിമിതികളുണ്ട്... ക്ഷമിക്കുക.. :)

{ Sureshkumar Punjhayil } at: April 17, 2013 at 7:14 AM said...

Onnum Onnum Randalla, Immini Valiya Onnu Thanne...!

Manoharam, Ashamsakal...!!!

{ പട്ടേപ്പാടം റാംജി } at: April 17, 2013 at 8:28 AM said...

താളത്തിനൊത്ത തിരയും അതിനൊത്ത ഗതിയും.

{ ente lokam } at: April 17, 2013 at 9:07 AM said...

മൂന്നു കവിതകളും നന്നായിട്ടുണ്ട്

നീണ്ട ഇട വേളക്കു ശേഷം
താളം പിഴക്കാതെ വീണ്ടും
തുടരൂ.... ആശംസകൾ

{ ajith } at: April 17, 2013 at 9:08 AM said...

ഗതിയറ്റ തിരകളുടെ താളമല്ലേ?

{ jayanEvoor } at: April 17, 2013 at 9:25 AM said...

എഴുതൂ; ഹൃദയം ഒഴുകട്ടെ!
ആശംസകൾ!
(അപ്പോ, നമ്മുടെ മീറ്റ് - 21 ഞായർ!)

{ Renjithkumar.R. Nair } at: April 17, 2013 at 9:47 AM said...

ആ കണ്ണുകളിൽ വീണ്ടും സ്നേഹത്തിൻറ്റെ സന്തോഷത്തിന്റ്റെ തിരകൾ വിടരട്ടെ ആശംസകൾ

{ സൗഗന്ധികം } at: April 17, 2013 at 11:09 AM said...

മൂന്നും നല്ല കവിതകൾ.

ശുഭാശംസകൾ...

{ Echmukutty } at: April 17, 2013 at 6:57 PM said...

ഒരുപാട് കാലമായല്ലോ...
നല്ല വരികളാണ് ....
ഇനിയും എഴുതൂ...

ഇടവേളകള്‍ ഇനി ദീര്‍ഘിക്കുകയില്ലെന്ന് കരുതുന്നു.

{ Ashraf Ambalathu } at: April 17, 2013 at 7:54 PM said...

വലിയൊരു ഇടവേളയ്ക്കു ശേഷമുള്ള നല്ല തുടക്കം.
ആശംസകള്‍....

{ the man to walk with } at: April 17, 2013 at 9:13 PM said...

തിരയിളക്കങ്ങളുമായി വരൂ
ആശംസകൾ

{ Jefu Jailaf } at: April 17, 2013 at 10:36 PM said...

താളം ശരിക്കും ഇഷ്ടായി

{ വേദാത്മിക പ്രിയദര്‍ശിനി } at: April 17, 2013 at 11:24 PM said...

ഇടവേളകള്‍ ഒന്നിന്റെയും അകലം കൂട്ടുന്നില്ല അവ പരസ്പരം ചേര്‍ത്തുവെയ്ക്കുന്ന വിളക്കുകണ്ണികളാവുകയാണ്....!!

ഇവിടെയെത്തിച്ചേര്‍ന്ന എന്‍റെ എല്ലാ പ്രിയസുഹൃത്തുക്കള്‍ക്കും ഒരുപാട് നന്ദി... :)

{ Manoraj } at: April 18, 2013 at 12:35 AM said...

കുറേ നാളുകള്‍ക്ക് ശേഷമാണ് പ്രിയയുടെ ബ്ലോഗിലേക്ക് വരുന്നത്. ആദ്യ കവിത നിരാശപ്പെടുത്തിയില്ല.. പക്ഷെ മറ്റുള്ളവ റേഞ്ചിലേക്കെത്തിയില്ല..

{ ചന്തു നായർ } at: April 18, 2013 at 1:25 AM said...

തിരിച്ച് വരവിൽ സന്തോഷിക്കുന്നൂ...നല്ല കവിതകൾ ,ഇനിയും എഴുതു...വയിക്കാനും വിമർശിക്കനും ഞങ്ങളൊക്കെ ഒണ്ടിവിടെ.........

{ Areekkodan | അരീക്കോടന്‍ } at: April 18, 2013 at 1:56 AM said...

ആശംസകൾ!

{ നാമൂസ് } at: April 18, 2013 at 6:45 AM said...

1. അതൊരു പിഴച്ച താളമാണ്, നഷ്ടത്തിന്റെ മരണത്തിന്റെ
2, അതൊരു ചോദ്യം തന്നെയാണ്‌: എത്ര കടലുകൾ ചേർന്നാലാണ് രണ്ട് കണ്ണുകളാകുന്നത്..?
3. പരിസരകാഴ്ച തന്നെ.!

തിരിച്ചു വരവിൽ സന്തോഷം, എഴുത്താശംസകൾ.!

{ Thooval.. } at: April 19, 2013 at 2:43 AM said...

idavela kondu ezhuthinu ,karuthum kathalum kurachu koodi ,ennu thonnunnu.

{ sidheek Thozhiyoor } at: April 22, 2013 at 12:51 PM said...

എന്തായിരുന്നു ഇടവേള ..വരികള്‍ നന്നായി ..

{ ANAMIKA } at: May 24, 2013 at 10:28 AM said...

valare nannnaayirikkunnu . blogum postukalum . kooduthal vaayikkuvaanaaayi kaaathirikkunnu .

Post a Comment

Search This Blog