വഴികള്‍

Friday, September 30, 2011



വഴികള്‍ തിരിച്ചുനടക്കാറില്ല,
വിശ്രമിച്ചു ക്ഷീണം തീര്‍ക്കാറില്ല,
ഒന്നില്‍ നിന്നും ഇഴകളായി
വേര്‍പിരിയുമ്പോഴും 
പൊട്ടിക്കരയാറില്ല....
ശൂന്യമായ ചിന്തകളെ മറച്ചുവച്ച്
വഴിവക്കിലെ കുരുത്തംകെട്ടകല്ലിനെ 
തട്ടിയെറിഞ്ഞ് അവ മുമ്പോട്ടോടും... 
നദികള്‍ക്കും പുഴകള്‍ക്കും 
ഹൃദയമുണ്ടെങ്കില്‍ 
അവ കീറിമുറിച്ച് കടക്കും, 
ഏതോ ഒരു കടലലയില്‍
നിശ്ചലമാവാനല്ല..
ഒരിക്കല്‍ നിന്നിലൂടെ 
എന്‍റെ കാല്‍പ്പാടുകള്‍ തീര്‍ക്കാന്‍..
എന്നില്‍  തുടങ്ങി 
എന്നില്‍ത്തന്നെ ഒടുങ്ങാന്‍...... 
______________________________________  

48 comments:

{ Arun Kumar Pillai } at: September 30, 2011 at 11:01 AM said...

ചേച്ചീ നന്നായിട്ടുണ്ട്...

{ ഒരു കുഞ്ഞുമയിൽപീലി } at: September 30, 2011 at 11:07 AM said...

നദികള്‍ക്കും പുഴകള്‍ക്കും
ഹൃദയമുണ്ടെങ്കില്‍
അവ കീറിമുറിച്ച് കടക്കും, vayanayude kuravundu kettoo...nannayittundu,,,

{ Ismail Chemmad } at: September 30, 2011 at 11:41 AM said...

>>ഒന്നില്‍ നിന്നും ഇഴകളായി
വേര്‍പിരിയുമ്പോഴും
പൊട്ടിക്കരയാറില്ല....>>>

നന്നായിട്ടുണ്ട്, നദി കളെ പോലെ എല്ലാം സഹിച്ചു മുന്നോട്ടു പോകാന്‍ മനുഷ്യര്‍ക്കും കഴിയട്ടെ...

{ Fousia R } at: September 30, 2011 at 11:43 AM said...

മനോഹരം.
വഴികള്‍ യാത്രചെയ്യാറുമില്ല
ഓരോ യാത്രയും ഓരോ വഴിയത്രെ.

{ ആസാദ്‌ } at: September 30, 2011 at 11:57 AM said...

സഞ്ചാരിയുടെ മുന്നില്‍ വഴികള്‍ മുന്നോട്ടു തന്നെയാണ്..
ഒന്നില്‍ നിന്നും മറ്റൊന്നുണ്ടാവുന്നത് സന്തോഷമല്ലേ..
കവയിത്രി വഴിയും നദിയും ഒന്നാണെന്ന ഭാവത്തില്‍ എഴുതിയതാണെന്ന് തോന്നുന്നു. :)
"ശൂന്യമായ ചിന്തകളെ മറച്ചുവച്ച്
വഴിവക്കിലെ കുരുത്തംകെട്ടകല്ലിനെ
തട്ടിയെറിഞ്ഞ് അവ മുമ്പോട്ടോടും..."
കൊള്ളാം, മനുഷ്യ മനസ്സിന്റെ ആഗ്രഹങ്ങള്‍ പ്രതിഫലിക്കുന്ന വരികള്‍. (എന്റെ കാഴ്ചപാട് മാത്രമാണ് കേട്ടോ. കവി ഹൃദയം കണ്ടതിനു വിരുദ്ധമാണെങ്കില്‍ ക്ഷമിക്കുക. :)
"നദികള്‍ക്കും പുഴകള്‍ക്കും" ??? നദിയും പുഴയും വേറെ വേറെ ആണോ കവി ഉദ്ധ്യേശിച്ചത്?
മൊത്തത്തില്‍ കൊള്ളാം.. ഫിഫ്ടി ഫിഫ്ടി.. :) പാസ്മാര്‍ക്കില്‍ കൂടുതല്‍ തന്നെ ഉണ്ട്..
വിഷമിക്കാന്‍ വേണ്ടി പറഞ്ഞതല്ല.. താങ്കളെന്ന കവയിത്രിയില്‍ നിന്നും ഇത്രയുമല്ല ഞാന്‍ പ്രതീക്ഷിക്കുന്നത്.. സിദ്ധിയുടെ മിന്നലാട്ടം മുമ്പത്തെ ചില രചനകളില്‍ കണ്ടിരുന്നു.. അത് കൊണ്ട് പറഞ്ഞു എന്നെ ഉള്ളൂ..
ശുഭാശംസകളോടെ..

{ നാമൂസ് } at: September 30, 2011 at 12:42 PM said...

ഓരോ വഴിയും ഓരോ സൂചകങ്ങളാണ്.

{ Mizhiyoram } at: September 30, 2011 at 7:48 PM said...

ഓരോ വഴിയും ഓരോ പ്രതീക്ഷകളല്ലേ മനുഷ്യന് നല്‍കുന്നത്. ആശംസകള്‍.

{ majeed alloor } at: September 30, 2011 at 10:28 PM said...

പല വഴികള്‍.. വഴിയടയാളങ്ങള്‍ തിരിച്ചറിയുക..
നല്ല വരികള്‍.. അഭിനന്ദനങ്ങള്‍..!!

{ രമേശ്‌ അരൂര്‍ } at: September 30, 2011 at 10:53 PM said...

മുന്‍കാല രചനകളെ അപേക്ഷിച്ച് ഇരുത്തം വന്ന വരികള്‍ ..
നന്നായി എഴുതി :)

{ SHANAVAS } at: September 30, 2011 at 11:43 PM said...

ഒരു ഇടവേളയ്ക്കു ശേഷം ഉള്ള വരവ് നന്നായി. നല്ല കവിത..ആശംസകള്‍..

{ ചെകുത്താന്‍ } at: September 30, 2011 at 11:49 PM said...

:)

{ പഞ്ചാരകുട്ടന്‍ -malarvadiclub } at: October 1, 2011 at 12:18 AM said...

ശരിയാണ് വഴികള്‍ ഒരിക്കലും തിരിച്ചുനടക്കാറില്ല
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍

{ എന്‍.പി മുനീര്‍ } at: October 1, 2011 at 4:57 AM said...

വഴികള്‍ തിരിച്ചുനടക്കാറില്ല,
വിശ്രമിച്ചു ക്ഷീണം തീര്‍ക്കാറില്ല,
ഒന്നില്‍ നിന്നും ഇഴകളായി
വേര്‍പിരിയുമ്പോഴും
പൊട്ടിക്കരയാറില്ല....
ശൂന്യമായ ചിന്തകളെ മറച്ചുവച്ച്
വഴിവക്കിലെ കുരുത്തംകെട്ടകല്ലിനെ
തട്ടിയെറിഞ്ഞ് അവ മുമ്പോട്ടോടും...

ഇതു നന്നായിട്ടുണ്ട്

{ ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com } at: October 1, 2011 at 6:07 AM said...

വഴികള്‍ നേര്‍വഴികളാകട്ടെ..

{ സീയെല്ലെസ്‌ ബുക്സ്‌,തളിപ്പറമ്പ } at: October 1, 2011 at 6:11 AM said...

വഴികള്‍ തിരിച്ചുനടക്കാറില്ല,
വിശ്രമിച്ചു ക്ഷീണം തീര്‍ക്കാറില്ല,
ഒന്നില്‍ നിന്നും ഇഴകളായി
വേര്‍പിരിയുമ്പോഴും
പൊട്ടിക്കരയാറില്ല....

നന്നായി.
അഭിനന്ദനങ്ങള്‍

{ കലി } at: October 1, 2011 at 10:05 AM said...

എന്നില്‍ തുടങ്ങി
എന്നില്‍ത്തന്നെ ഒടുങ്ങാന്‍.....

... kollam ....... congrats

{ Muralee Mukundan , ബിലാത്തിപട്ടണം } at: October 1, 2011 at 6:22 PM said...

അതെ തുടക്കവും ഒടുക്കവും എന്നിലും നിന്നിലും തന്നെ...!

{ സീത* } at: October 2, 2011 at 12:38 AM said...

നല്ല വരികൾ‌ പ്രിയാ...

{ കൊമ്പന്‍ } at: October 2, 2011 at 3:01 AM said...

ഹൃദയം ഉണ്ടെങ്കില്‍ കീറി പൊളിച്ചു ഒഴുകും നല്ല കഠിന കടോര വരികള്‍ ആണല്ലോ ആശംസകള്‍

{ Vishnu N V } at: October 2, 2011 at 3:15 AM said...

സ്വയം തീര്‍ത്ത വല്മീകത്തില്‍ നിന്നു പുറത്തു വന്നത് പുതു വഴികള്‍ തേടിക്കൊണ്ട്...
ശുഭയാത്ര.

{ Manoraj } at: October 2, 2011 at 4:08 AM said...

ചെറിയ ഒരു ഗ്യാപ്പ് ഗുണത്തിനായിരുന്നു എന്ന് വിശ്വസിക്കുന്നു.. നല്ല ഒരു കവിത

{ Sneha } at: October 2, 2011 at 11:03 AM said...

"വഴികള്‍ തിരിച്ചുനടക്കാറില്ല"

{ Lipi Ranju } at: October 2, 2011 at 6:28 PM said...

ഇഷ്ടായി പ്രിയേ ....
കുറെ നാളായല്ലോ കണ്ടിട്ട് !

{ അജ്ഞാതന്‍ } at: October 3, 2011 at 12:57 AM said...

വഴികള്‍ തിരിച്ചുനടക്കാറില്ല,
വിശ്രമിച്ചു ക്ഷീണം തീര്‍ക്കാറില്ല,
ഒന്നില്‍ നിന്നും ഇഴകളായി
വേര്‍പിരിയുമ്പോഴും
പൊട്ടിക്കരയാറില്ല....(???)

ഏതായാലും കവയിത്രിക്ക് ആശംസകള്‍.

{ Jenith Kachappilly } at: October 3, 2011 at 1:40 AM said...

Kidilan Priyaaaa!! Liked a lot!! Priyayude rachanakalil njan enneykkumaayi manasil sookshichu vechirikkunnavayilekku ippol onnu koodi. Ee postil ettavum ishttappetta karyamenthaanenno?? Simple aayittaanu karyam paranjirikkunnu ennal athil orupadu chinthikkanundu thaanum...

Regards
http://jenithakavisheshangal.blogspot.com/

{ Unknown } at: October 3, 2011 at 12:02 PM said...

ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവരോടും പ്രത്യേകം പ്രത്യേകം നന്ദി പറയുന്നു... കുറച്ച് എന്ന് പറയാന്‍ കഴിയില്ല വാസ്തവത്തില്‍ നല്ല തിരക്കിലാണ്... എങ്കിലും ഓര്‍മ്മിക്കപ്പെടുന്നത് ഒരനുഗ്രഹമാണ്, എല്ലാവര്‍ക്കും എന്റെ സ്നേഹാശംസകള്‍....

{ Sandeep.A.K } at: October 3, 2011 at 2:56 PM said...

"ഒരിക്കല്‍ നിന്നിലൂടെ
എന്‍റെ കാല്‍പ്പാടുകള്‍ തീര്‍ക്കാന്‍..
എന്നില്‍ തുടങ്ങി
എന്നില്‍ത്തന്നെ ഒടുങ്ങാന്‍...... "
- ഇത് മനസ്സില്‍ കൊള്ളുന്ന വരികള്‍..

എന്റെ തലതിരിഞ്ഞ വഴി ചിന്തകള്‍ ..

"ഒരു വഴി രണ്ടായി പിരിഞ്ഞു പോയതിനെ കുറിച്ച് നിങ്ങള്‍ ചിന്തിക്കാറുണ്ടോ..
എങ്കില്‍ തിരിഞ്ഞു നിന്ന് ആ വഴികള്‍ ഒന്നായതിനെ കുറിച്ച് ചിന്തിക്കാത്തതെന്ത്.." :-)

{ വിനോദ് ജോര്‍ജ്ജ് } at: October 4, 2011 at 8:39 PM said...

എന്നില്‍ തുടങ്ങി എല്ലാറ്റിലും ലയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ...നന്നായിട്ടുണ്ട്

{ റശീദ് പുന്നശ്ശേരി } at: October 5, 2011 at 11:24 AM said...

വഴികള്‍ മുന്നോട്ടു തന്നെയാണ്
വരികള്‍ മനോഹരം,
പ്രയാണം തുടരുക
പ്രിയാ ജീ

{ സ്വന്തം സുഹൃത്ത് } at: October 5, 2011 at 2:10 PM said...

"ലേറ്റാ വന്നാലും ലേറ്റസ്റ്റാ വരും" അല്ലേ.. :)

നന്നായിരിക്കുന്നു... ആശംസകള്‍!

{ സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു } at: October 5, 2011 at 9:48 PM said...

വഴികളെക്കുറിച്ചുള്ള ചിന്തകള്‍ നന്നായിട്ടുണ്ട്.

"നദികള്‍ക്കും പുഴകള്‍ക്കും
ഹൃദയമുണ്ടെങ്കില്‍
അവ കീറിമുറിച്ച് കടക്കും"

പക്ഷെ, ആര്‍ത്തലച്ച് ഒഴുകുന്ന പുഴയുടെ മുന്നില്‍ വഴി പകച്ചുനില്‍ക്കാറല്ലേ പതിവ്? പിന്നെങ്ങനെ അവ ഹൃദയം കീറും?

സംശയമാണെ. :-)

{ ഒരു ദുബായിക്കാരന്‍ } at: October 6, 2011 at 6:50 AM said...

ഒരിക്കല്‍ നിന്നിലൂടെ
എന്‍റെ കാല്‍പ്പാടുകള്‍ തീര്‍ക്കാന്‍..
എന്നില്‍ തുടങ്ങി
എന്നില്‍ത്തന്നെ ഒടുങ്ങാന്‍......
അര്‍ത്ഥവത്തായ വരികള്‍ ..

{ A } at: October 6, 2011 at 8:47 AM said...

വേദാത്മിക പ്രിയദര്‍ശിനി ഇവിടെ എന്ന് എപ്പോഴും ഞാനും വേറൊരു സുഹൃത്തും എപ്പോഴും പരസ്പരം ചോദിക്കാറുണ്ട്. ഏതായാലും ഒരു ഇടവേളയ്ക്കു ശേഷം വന്നപ്പോള്‍ അതു നല്ല
ഒരു കവിതയുമായി തന്നെയായി. വേദാന്ത സ്വരമുള്ള
വരികള്‍ തന്നെ.

{ Unknown } at: October 6, 2011 at 11:13 AM said...

പ്രിയ സുഹൃത്തുക്കളെ ആരോടും ഒന്നും പറയാതെയാണ് ഞാന്‍ പോയതെന്ന് തോന്നുന്നു... മറ്റൊന്നുമല്ല കാരണം ഞാന്‍ രണ്ടുവര്‍ഷത്തെ ഒരു കോഴ്സിനു ചേര്‍ന്നിരിക്കുകയാണ്... ധാരാളം വര്‍ക്കുകള്‍ ചെയ്യാനുണ്ട്.. അതിന്റെയെല്ലാം തിരക്കില്‍ ഇവിടെയെത്താന്‍ കഴിയുന്നില്ല... എന്നെ അന്വേഷിച്ചല്ലോ.. ഒരുപാട് നന്ദി..........

{ ചന്തു നായർ } at: October 11, 2011 at 3:00 AM said...

നല്ല വരികൾ.........എല്ലാ ഭാവുകങ്ങളും........

{ ആചാര്യന്‍ } at: October 11, 2011 at 12:44 PM said...

ശൂന്യമായ ചിന്തകളെ മറച്ചുവച്ച്
വഴിവക്കിലെ കുരുത്തംകെട്ടകല്ലിനെ
തട്ടിയെറിഞ്ഞ് അവ മുമ്പോട്ടോടും...വായിച്ചു

{ keraladasanunni } at: October 15, 2011 at 3:36 AM said...

ഏത് വരികളാണ് ഏറ്റവും നന്നായത് എന്ന് ചികഞ്ഞു നോക്കി. സാധിച്ചില്ല. എന്‍റെ നോട്ടത്തില്‍ എല്ലാം ഒരു പോലെ നന്നായിട്ടുണ്ട്.

{ the man to walk with } at: October 18, 2011 at 3:07 AM said...

ഒരിക്കല്‍ നിന്നിലൂടെ
എന്‍റെ കാല്‍പ്പാടുകള്‍ തീര്‍ക്കാന്‍..
എന്നില്‍ തുടങ്ങി
എന്നില്‍ത്തന്നെ ഒടുങ്ങാന്‍...
ഓരോ വരിയും ഇഷ്ടായി ..
ആശംസകള്‍

{ ഭാനു കളരിക്കല്‍ } at: October 19, 2011 at 3:01 AM said...

ഹൃദയ സ്പര്‍ശിയായ കവിത.
നന്ദി.

{ kharaaksharangal.com } at: October 30, 2011 at 3:31 AM said...

വഴികള്‍ ലകഷ്യത്തിലെത്തട്ടെ.

{ anupama } at: October 30, 2011 at 5:31 AM said...

പ്രിയപ്പെട്ട പ്രിയ,
നല്ല കവിത...അര്‍ത്ഥവത്തായ വരികള്‍!ഒരിക്കലും വഴികള്‍ തെറ്റാതിരിക്കട്ടെ!
അഭിനന്ദനങ്ങള്‍! ഏതു തിരക്കിലും എന്തെങ്കിലും എഴുതാന്‍ ശ്രമിക്കണം.
സസ്നേഹം,
അനു

{ അവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskar } at: November 2, 2011 at 4:32 AM said...

പലപ്പോഴും വഴി അറിഞ്ഞിട്ടും വഴി തിരഞ്ഞു നടക്കുന്നവരാണ് നമ്മള്‍!
മറ്റു ചിലപ്പോള്‍ വഴി അറിഞ്ഞിട്ടു കൂടി വഴി തെറ്റി നടക്കുന്നു നമ്മള്‍!
വഴി തെറ്റാതെ സ്വന്തം കാല്പാടുകള്‍ മുന്നോട് നീക്കുക,
ആശംസകള്‍..
- സ്നേഹപൂര്‍വ്വം അവന്തിക.

{ ജയരാജ്‌മുരുക്കുംപുഴ } at: November 4, 2011 at 5:45 AM said...

avassanamillaatha vazhikal............... bhavukangal..............

{ THANMAYA } at: November 4, 2011 at 8:14 AM said...

കുഴപ്പമില്ലെന്ന് പറയാം...അത്രമാത്രം...

{ നികു കേച്ചേരി } at: November 10, 2011 at 4:12 AM said...

വഴികൾ തിരഞ്ഞ് വഴികളിലൂടെ.....നന്നായിട്ടുണ്ട്.

{ ജയരാജ്‌മുരുക്കുംപുഴ } at: November 21, 2011 at 12:13 AM said...

aashamsakal...............

{ ഡി.യേശുദാസ് } at: November 21, 2011 at 6:05 AM said...

തിരിച്ചു നടക്കാത്ത വഴികളിൽ വീണു കിടക്കുകയാണ് നമ്മുടെ സന്തോഷങ്ങൾ...വേദനകൾ...

{ Mukesh M } at: May 27, 2013 at 3:47 AM said...

നിത്യസുന്ദരമായ വഴികള്‍; വരികളും !!

Post a Comment

Search This Blog