നീയും ഞാനും നമ്മില്‍

Thursday, April 7, 2011



സ്വപ്നജാലകം തുറന്നിളം 
            കാറ്റിനെന്‍
   മടിത്തട്ടില്‍ ഇടമേകി...
    പാതി മറഞ്ഞ മേനി‌ 

            തലോടി നീ
      പടര്‍ന്നൊഴുകും 
         പ്രണയമേകി..
കുളിര്‍പാതി വിരല്‍പാതി
            ശേഷിപ്പായ്‌ 

         ഞാന്‍ നിന്നില്‍..
വിടര്‍ന്നിട്ടും ഏറെ ദൂരെ,
           പടര്‍ന്നിട്ടും 

          പതിയാതെ,
മറന്നിട്ടും ഓര്‍മ്മകളില്‍
         സ്നേഹത്തിന്‍ 

           അലകളായ്‌..
നിന്നോടു പറയാനാവുമോ 

             മതിയെന്ന് 
നമുക്കിനി കാണാനാവുമോ 
            എന്നെന്നും...
________________________________

42 comments:

{ Arjun Bhaskaran } at: April 7, 2011 at 5:43 AM said...

:) മം തീര്‍ച്ചയായും ഇനിയും കാണും.. പ്രാര്‍ത്ഥിക്കൂ..

{ Akbar } at: April 7, 2011 at 5:45 AM said...

കവിത നന്നായി.
ആശംസകള്‍.

{ Unknown } at: April 7, 2011 at 5:52 AM said...

നമുക്കിനി കാണാനാവുമോ
എന്നെന്നും...
____________________

{ grkaviyoor } at: April 7, 2011 at 6:31 AM said...

ഒരു പൂവിടര്‍ന്നു ശലഭം വന്നകന്നു പോയപോലെ പ്രതീതി തരുന്ന മനോഹരമായ ഒരു കവിത
ഇതുനു മറ്റു അര്‍ത്ഥ തലങ്ങള്‍ കാണാന്‍ ഞാന്‍ ആളല്ല
ഇനിയും എഴുത്ത് തുടരട്ടെ ഒരു വേനലില്ന്‍ ആശ്വാസമായ
മലകളേയും മരത്തെയും തൊട്ടുരുമ്മി കടന്നകലും മഞ്ഞു തുള്ളി നീ

{ അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ } at: April 7, 2011 at 6:59 AM said...

കവിത ഇഷ്ട്ടമായി ... ആശംസകള്‍

{ SHANAVAS } at: April 7, 2011 at 7:15 AM said...

മഞ്ഞു തുള്ളി പോലെ ആര്‍ദ്രമായ വരികള്‍.നന്നായി.ആശംസകള്‍.

{ ചെകുത്താന്‍ } at: April 7, 2011 at 8:00 AM said...

"മറന്നിട്ടും ഓര്‍മ്മകളില്‍
സ്നേഹത്തിന്‍
അലകളായ്‌.."


കടുപ്പത്തിലുളള വാക്കുകളൊന്നും ഇല്ലാത്തോണ്ട്
നല്ല കവിതയായി തോന്നി ....
നന്നായിട്ടുണ്ട്

{ പട്ടേപ്പാടം റാംജി } at: April 7, 2011 at 8:36 AM said...

നിന്നോടു പറയാനാവുമോ
മതിയെന്ന്

{ Umesh Pilicode } at: April 7, 2011 at 8:51 AM said...

വളരെ ലളിതമായ വരികള്‍ ആശംസകള്‍

{ Muralee Mukundan , ബിലാത്തിപട്ടണം } at: April 7, 2011 at 9:14 AM said...

അര്‍ത്ഥതലങ്ങള്‍ അലയടിച്ച് മാസ്മരികതയാൽ നമ്മിൽ തമ്മിൽ ഒരുമിക്കുമ്പോഴുണ്ടാകന്ന എല്ലാം ...
നല്ലൊരു മാന്ത്രിക കൈയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു...
കേട്ടൊ പ്രിയ

അഭിനദനങ്ങൾ...!

{ എന്‍.ബി.സുരേഷ് } at: April 7, 2011 at 9:38 AM said...

എത്ര പകുത്താലും തീരുന്നില്ലല്ലോ ജന്മം. അറിയുന്നില്ലല്ലോ ആരും നമ്മെ.നാം ആരെയും.

{ Sameer Thikkodi } at: April 7, 2011 at 9:42 AM said...

മറന്നിട്ടും ഓര്‍മ്മകളില്‍
സ്നേഹത്തിന്‍
അലകളായ്‌..
നിന്നോടു പറയാനാവുമോ
മതിയെന്ന്
നമുക്കിനി കാണാനാവുമോ
എന്നെന്നും..


മധുരമുള്ള ഓർമ്മകളെ മറക്കുന്നതെന്തിനു??
ഇനിയും എന്നെന്നും കാണാനാവട്ടെ...

നല്ല വരികൾ...

{ ഋതുസഞ്ജന } at: April 7, 2011 at 9:45 AM said...

നിമിഷങ്ങളോരൊന്നായ് കൊഴിയുമ്പോൾ
നിന്നോർമ്മകളെന്നിൽ വിരിയുമ്പോൾ
പതിയെ തഴുകെയെൻ ഹൃദയം പാടും
ആർദ്ര സംഗീതമാണു നീ.

മൗനങ്ങൾ പാടുന്നു..
കഥയറിയാതെ
ഹൃദയം നോവുന്നു
കഥയില്ലാതെ.....

ഇനിയുമെഴുതൂ ചേച്ചി.

{ Arun Kumar Pillai } at: April 7, 2011 at 9:46 AM said...

nice poem!
വായിച്ചു ചേച്ചി...

{ അതിരുകള്‍/പുളിക്കല്‍ } at: April 7, 2011 at 9:55 AM said...

നമുക്കിനിയും കാണാനാവുമോ
എന്നെന്നും.......പ്രാര്‍ത്ഥിക്കാം ഒരു ജന്‍മം മുഴുവന്‍ കണ്ടുകൊണ്ടിരിക്കാന്‍

{ Lipi Ranju } at: April 7, 2011 at 1:14 PM said...

നിന്നോടു പറയാനാവുമോ മതിയെന്ന് :)

{ Sabu Hariharan } at: April 7, 2011 at 2:12 PM said...

ചിലയിടങ്ങളിൽ അവ്യക്തത അനുഭവപ്പെട്ടു.
'വിരൽപാതി ശേഷിപ്പായ്‌' മനസ്സിലായില്ല.

ഒരു പൊരുത്തക്കേട്‌ കണ്ടു.

"നമുക്കിനി കാണാനാവുമോ
എന്നെന്നും.."

നമുക്കിനി കാണാനാവുമോ എന്നു ചോദിക്കുനന്തു, ഇനി നാം എന്നു കാണും എന്നല്ലേ? ആരോ എവിടേക്കോ പോകുന്നു, എന്നിനി കാണുമെന്നു അറിയില്ല എന്നല്ലേ?

അപ്പോൾ അതിനു ശേഷം 'എന്നെന്നും..' എന്നു പറഞ്ഞാലോ?
അപാകത മനസ്സിലായി കാണും എന്നു വിശ്വസിക്കുന്നു.

മലയാളം ബ്ലോഗ്‌ അഗ്രിഗേറ്ററുകളിൽ പോയി റെജിസ്റ്റർ ചെയ്യൂ (www.chintha.com, www.cyberjalakam.com എന്നിവ. www.malayalam-blogs.com ഇവിടെയും റെജിസ്റ്റർ ചെയ്യാം. താങ്കൾ എഴുതുന്നത്‌ കൂടുതൽ പേർ വായിക്കുവാൻ അതു സഹായിക്കും). മറ്റൊന്ന് - email subscription ആണ്‌. please check www.feedburner.com. So whenever u post something new, the subscribers will get that post by mail

ആശംസകൾ.

{ the man to walk with } at: April 7, 2011 at 9:15 PM said...

ഉള്ളില്‍ വിടര്‍ന്ന നിലാവുപോലെ എന്നെന്നും ഉണ്ടാവും ..ഒന്ന് മാഞ്ഞാലും വീണ്ടും തെളിഞ്ഞു ..

ആശംസകള്‍

{ Kalavallabhan } at: April 7, 2011 at 9:42 PM said...

"പാതി മറഞ്ഞ മേനി"
"വിടര്‍ന്നിട്ടും ഏറെ ദൂരെ,
പടര്‍ന്നിട്ടും പതിയാതെ,"
കവിത പോലെ ഒന്നും പൂർണ്ണമായി നൽ കാത്തതിനാലണല്ലോ ഓർമ്മകളങ്ങനെ വട്ടം ചുറ്റുന്നത്

{ ചന്തു നായർ } at: April 7, 2011 at 10:23 PM said...

സാബുവിന്റെ മറുപടി പോലെ ഇഴകീറി നിരൂപണത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലാ.... പ്രീയക്ക് കഥ എഴുതാനറിയാം അതുപോലെ കവിതയും... ഒന്നും “മതി” എന്നു പറയാനാവാത്ത പ്രണയിനിയുടെ ചിന്തകളാണ് നമുക്കിനി എന്നെന്നും കാണാനാകുമോ ? എന്ന കവിയത്രിയുടെ മനോവിചാരം.. അല്ലാതെ അത് ചോദ്യമല്ലാ... സാബു പുറമേ നിന്നു ചിന്തിച്ചൂ.. കുറച്ച് കൂടി അകമേക്കിറങ്ങിയാൽ ആ പ്രയോഗത്തിൽ തെറ്റില്ലാ..സ്വപ്നജാലകം തുറന്നിട്ട് കാത്തിരിക്കുന്ന കവിയുടെ ചിന്തകൾ ഇനിയും മൂർത്തമാകട്ടെ.... നല്ല വരികളിലൂടെ ഇനിയും നല്ല ഭാവനകൾ പൂത്ത് വിരിയട്ടെ...എല്ലാ ഭാവുകങ്ങളും

{ അനീസ } at: April 7, 2011 at 10:55 PM said...

പെട്ടെന്ന് തീര്‍ന്നു പോയല്ലോ കവിത

{ F A R I Z } at: April 8, 2011 at 1:19 AM said...

"വിടര്‍ന്നിട്ടും ഏറെ ദൂരെ,
പടര്‍ന്നിട്ടും
പതിയാതെ,
മറന്നിട്ടും ഓര്‍മ്മകളില്‍
സ്നേഹത്തിന്‍
അലകളായ്‌..
നിന്നോടു പറയാനാവുമോ
മതിയെന്ന്
നമുക്കിനി കാണാനാവുമോ
എന്നെന്നും..."

കവിതയിലെ തുടക്കം മുതല്‍ അവസാനം വരെയുള്ള വരികള്‍
ഉദ്ദരണീയമെങ്കിലും, ഞാന്‍ പലവുരു ആവര്‍ത്തിച്ചു
വയിചാസ്വദിച്ച വരികളാണ് മേല്‍ ഉദ്ധരിച്ചത്.

"തലോടി നീ
പടര്‍ന്നൊഴുകും
പ്രണയമേകി..
കുളിര്‍പാതി വിരല്‍പാതി
ശേഷിപ്പായ്‌
ഞാന്‍ നിന്നില്‍.."

പ്രണയ തലോടലിന്റെ കൊതിതീരാത്ത,നുകര്‍ന്ന് മതിയാവാതെ
എല്ലാം ബാക്കി വെച്ചുള്ള വിടപറയല്‍- വളരെ തീവ്രമായ ഈ ഭാഗം
ചെറു വരികളില്‍ എത്ര മനോഹരമായി കവി പറഞ്ഞിരിക്കുന്നു.

ഭാവോജ്വലമായ വരികള്‍, തീക്ഷ്ണമായ പ്രേമത്തിന്‍റെ
ഹൃദയ ഭേദകമായ ധ്വനികള്‍ ഈ വരികളിലെല്ലാം നിറഞ്ഞു
നില്‍ക്കുന്നു.പ്രണയ കുതുകികള്‍ക്ക് നുണയാന്‍, ഏറെ
ആസ്വദിക്കാന്‍ ‍വരികളിലെ ഒളിമയില്ലാത്ത, ലളിത ഭാഷ്യം
വായനക്കാരന് വായന അനുഭവമാക്കി മാറ്റുന്നു.

'മഞ്ഞു തുള്ളി' എന്ന എഴുത്തുകാരിയുടെ, നിലവാരമുള്ള
ഭാവനാ വൈഭവവും, രചനയിലെ, മിതത്വാലങ്കാരവും,
കവിതയെ, ഏറെ ആസ്വാദ്യകരമാക്കുന്നു.വെറും ഒരു
ബൂലോകത്തില്‍ ഒതുങ്ങേണ്ടവരല്ല. ഈ ഭാവനാ മൂര്‍ത്തി.
വിശാലമായ എഴുത്തു ലോകത്തു തിളങ്ങുന്നവര്‍ക്കൊപ്പം
തിളങ്ങി നില്‍ക്കാന്‍ ഈ പ്രതിഭക്ക് കഴിയും. തീര്‍ച്ച.

ഓരോ എഴുത്ത് കഴിയുന്തോറും, അതെന്തു വിഷയം
തിരഞ്ഞെടുത്താലും. ഒരു 'മഞ്ഞുതുള്ളി സ്പര്‍ശം'
വായനക്കാരന്റെ മനസ്സിനു കുളിരുനല്‍കാന്‍ കഴിയുന്ന
അനുഗ്രഹീതമായ,കഴിവ് ഈ കവിയില്‍ കാണുന്നു.

പ്രിയ കവിയിത്രിക്ക് ഒരായിരം അഭിനന്ദനങ്ങള്‍,
----- ഫാരിസ്‌

{ വീകെ } at: April 8, 2011 at 1:47 AM said...

:)

{ TPShukooR } at: April 8, 2011 at 4:34 AM said...

കവിത നന്നായി ആസ്വദിച്ചു.
കുഞ്ഞു വരികളില്‍ ഒരു വലിയ വെടിക്കെട്ടാണല്ലോ മഞ്ഞുതുള്ളിയുടെ മുഖമുദ്ര. തുടരുക. ആശംസകള്‍.

{ Pradeep Kumar } at: April 8, 2011 at 7:33 AM said...

ഒതുക്കമുള്ള ലളിതമായ,ഇളം കാറ്റുപോലെ സൌമ്യമായ വരികളികളിലൂടെ കോറിയിടുന്നത് ഒരു മനസ്.ഹൃദ്യമായ കവിത.ക്രാഫ്റ്റിനുമേലുള്ള ആധിപത്യവും തെളിഞ്ഞു കാണുന്നു.നന്മകള്‍ നേരുന്നു.
പ്രദീപ് കുമാര്‍

{ Jenith Kachappilly } at: April 8, 2011 at 9:52 AM said...

ചെറുതാണ് എന്നാല്‍ മനോഹരവും... :)

regards
http://jenithakavisheshangal.blogspot.com/

{ ishaqh ഇസ്‌ഹാക് } at: April 8, 2011 at 10:14 AM said...

മഞ്ഞുതുള്ളികള്‍ തഴുകിവന്ന
കുഞ്ഞുതെന്നല്‍....
മനോഹരമായി...

{ Nisha Mathew } at: April 8, 2011 at 10:53 AM said...

അറിഞ്ഞോ അറിയാതെയോ എല്ലാവരിലും ഉണ്ടാകുന്ന ഒരു വികാരം --പ്രണയം
ചെറിയ കവിതയിലൂടെ വലിയൊരു പ്രണയത്തെ തുറന്നു കാണിച്ചത് നന്നായിരിക്കുന്നു..ലളിതമായ ഭാഷ..കുറച്ചു വരികളില്‍ പ്രണയത്തിന്റെ ദിവ്യാനുഭൂതി നല്‍കിയ പ്രിയക്ക് ആശംസകള്‍.വ്യത്യസ്തത ഉള്ള വിഷയങ്ങളുമായി വീണ്ടും പ്രതീക്ഷിക്കുന്നു

{ Mizhiyoram } at: April 8, 2011 at 11:51 AM said...

നല്ല കവിത.
ലളിതമായ ഭാഷയില്‍ അവതരിപ്പിച്ചതുകൊണ്ടായിരിക്കാം,
ഉള്‍കൊള്ളാന്‍ പെട്ടെന്ന് കഴിഞ്ഞു.
ആശംസകള്‍.

{ ആസാദ്‌ } at: April 8, 2011 at 9:36 PM said...

കൊള്ളാം കേട്ടോ. തുറന്നിട്ടതൊരു സ്വപ്നജാലകമല്ലേ.. അപ്പോള്‍ പിന്നെ കൂടുതല്‍ എന്തോന്ന് പറയാനാ..നന്നായിരിക്കുന്നു. മതിയെന്ന് പരയാനരുതാതെ ആ സ്വപ്ന ജാലകത്തിലൂടെ ഇനിയുമിനിയും കുളിര്‍ തെന്നലുകള്‍ വീശട്ടെ എന്നാശംസിക്കുന്നു.

{ ആളവന്‍താന്‍ } at: April 8, 2011 at 10:56 PM said...

നിന്നോടു പറയാനാവുമോ മതിയെന്ന്.....
ലളിതം, സുന്ദരം!!

{ Thooval.. } at: April 9, 2011 at 1:19 AM said...

good...

{ പഞ്ചാരകുട്ടന്‍ -malarvadiclub } at: April 9, 2011 at 1:35 AM said...

മറന്നിട്ടും ഓര്‍മ്മകളില്‍ സ്നേഹത്തിന്‍ അലകളായ്‌
അഭിനന്ദനങ്ങൾ

{ - സോണി - } at: April 9, 2011 at 2:11 AM said...

"നമുക്കിനി കാണാനാവുമോ
എന്നെന്നും..."

കാത്തിരിക്കൂ... കുറച്ചുനാള്‍ കൂടി...
വേനല്‍ കഴിയുമ്പോള്‍ അവന്‍ വരും...
(ആര്? ആദ്യവരിയില്‍ പറഞ്ഞ ആ ഇളംകാറ്റ്...)

{ Unknown } at: April 9, 2011 at 4:28 AM said...

:)

{ സീത* } at: April 9, 2011 at 4:29 AM said...

ചില ഓർമ്മകൾ അങ്ങനെയാണ്....

ഇനി കാണാനാവുമോ......???

{ sreee } at: April 9, 2011 at 5:21 AM said...

മറന്നിട്ടും ഓർമകളിൽ സ്നേഹത്തിന്‍ അലകളായ്‌ എപ്പോഴും കാണാൻ കഴിയട്ടെ.

{ ശ്രീജിത് കൊണ്ടോട്ടി. } at: April 9, 2011 at 8:51 AM said...

നല്ല കവിത.. :)

{ ശ്രീജിത് കൊണ്ടോട്ടി. } at: April 9, 2011 at 8:54 AM said...

കവിത നന്നായിട്ടുണ്ട്..:)

{ നികു കേച്ചേരി } at: April 9, 2011 at 1:48 PM said...

പ്രണയജാലകമടച്ചു നീ
ഇരുളിലെന്തേ മിഴിപൂട്ടിനില്ക്കയോ
ഹൃദയനോവിന്റ മൗനമായ്‌
അപ്പോൾ ഞാൻ ഒഴുകിയെത്തുന്നു
..........

{ musthupamburuthi } at: April 10, 2011 at 11:38 PM said...

വിടര്‍ന്നിട്ടും ഏറെ ദൂരെ,
പടര്‍ന്നിട്ടും പതിയാതെ,
മറന്നിട്ടും ഓര്‍മ്മകളില്‍
സ്നേഹത്തിന്‍ അലകളായ്‌..
നിന്നോടു പറയാനാവുമോ മതിയെന്ന് ,……
ഇല്ല ഒരിക്കലുമില്ല….അത്രമേൽ സുന്ദരമാണീ കവിത…..ലളിതമായ വരികളിലൂടെ തീവ്രമായ പ്രണയത്തെ വളരെ മനോഹരമായി അവതരിപ്പിച്ചതിനു മഞ്ഞുതുള്ളിക്ക് ഒരായിരം ആശംസകൾ……എന്നെങ്കിലും കാണാനാവുമെന്ന ശുഭപ്രതീക്ഷയോടെ………

{ ഷബീര്‍ - തിരിച്ചിലാന്‍ } at: April 12, 2011 at 12:44 AM said...

ഇനിയും കാണാനാവട്ടെ എന്ന് ആശംസിക്കുന്നു...

Post a Comment

Search This Blog