നന്മ മറന്ന നന്മ

Saturday, January 29, 2011


"കരിഞ്ഞൊട്ടിയ ഉദരവും കുഴിഞ്ഞ കണ്ണുകളില്‍ 
 കണ്ണീരുമായ് ഞാന്‍ നിന്‍റെ മുമ്പില്‍ വന്ന നാള്‍
         നന്മേ നിനക്കോര്‍മ്മയില്ലേ..
 വക്കുപൊട്ടിയ പിച്ചളപാത്രം നീട്ടി പഴംചോറിനായ് 
 നിന്നുമ്മറത്തുനിന്നു കേണതും നിനക്കോര്‍മ്മയില്ലേ..
 ഒന്നുംപറയാതെ  ഉള്‍വലിഞ്ഞു നീ നിന്‍റെ ശ്വാനനെ 
 എനിക്കുള്ള മറുപടിയായ്‌ നിയോഗിച്ചതും
         മറന്നു പോയോ...
 ഉടുതുണി കീറിയ നഗ്നതയില്‍ ശേഷിച്ച മാംസപിണ്ഡ
 ത്തില്‍ ചോര കീറിയ ചാലുമായ് പടിയിറങ്ങിയ 
        എന്നെ നീ മറന്നോ..
 എണ്ണപ്പെടാത്ത വിശപ്പിന്‍റെ ദിനങ്ങള്‍ക്ക് മുന്‍പില്‍ 
 വേച്ചു വേച്ചു ഞാന്‍ വീണപ്പോള്‍ അന്ത്യനീര്‍ തന്ന 
        കൈകള്‍ നന്മേ നിന്‍റെതായിരുന്നോ..
 അതോ എന്‍റെമ്മയുടെ കണ്ണീര്‍ പെയ്തിറങ്ങിയതോ.."

_________________________________________________________
_________________________________________________

40 comments:

{ Muralee Mukundan , ബിലാത്തിപട്ടണം } at: January 29, 2011 at 11:20 AM said...

വരികളെല്ലാം നന്ന്
പക്ഷേ...അവസാന രണ്ട് വരികളിൽ എന്തോ ഒരു പന്തികേട്,ഇമ്മളൊരു മണ്ടനായത് കൊണ്ടായിരിക്കാം കേട്ടൊ

{ Sidheek Thozhiyoor } at: January 29, 2011 at 11:48 AM said...

വായിച്ചു , കവിതയുമായി വല്യ ബന്ധമില്ല അതുകൊണ്ട് കൂടുതലൊന്നും പറയാന്‍ അറിയില്ല ..വീണ്ടും കാണാം ആശംസകള്‍ .

{ പട്ടേപ്പാടം റാംജി } at: January 29, 2011 at 11:53 AM said...

നഷ്ടപ്പെടാത്ത നന്മകള്‍ അങ്ങിങ്ങായി ഇപ്പോഴും അവശേഷിക്കുന്നു.
നല്ല വരികള്‍ ഇഷ്ടായി.

{ നികു കേച്ചേരി } at: January 29, 2011 at 12:48 PM said...

ഇതാ കുഴപ്പം ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്നുവച്ച്(ഈ പൊട്ടനല്ലാട്ടാ) പിന്നെ ദാ വിശപ്പായി...പിച്ചക്കാരനായി.ഇങ്ങനെ മതിയോ?

{ Unknown } at: January 29, 2011 at 12:50 PM said...

ബിലാത്തിക്കാരന്‍ പറഞ്ഞതിനൊപ്പമുണ്ട് ഞാനും,

അല്ലെങ്കില്‍ എന്റെ തല ആദ്യവരികള്‍ക്കൊപ്പം സഞ്ചരിച്ചില്ല എന്ന് പറയാം :)

{ ente lokam } at: January 29, 2011 at 12:54 PM said...

ആദ്യം മുതല്‍ അന്ത്യം വരെ തിരസ്കരണം നേരിടുന്ന ഒരു ജീവിതം.അവസാന നിമിഷത്തില്‍ ഒരിറ്റു വെള്ളം ഏതോ നന്മയുടെ കണിക പോലെ എവിടെ നിന്നോ സ്വാന്തനം ആയി എത്തുന്നു.. അത് കുടിച്ചു ഇറക്കി ആ നന്മയുടെ കണിക
അമ്മയുടെ കണ്ണീരു പോലെ ഓര്‍മ പടര്‍ത്തി ഇഹലോക വാസം വെടിയുന്ന ജന്മം...അതോ പ്രകൃതി എന്ന അമ്മയുടെ
കണ്ണീരായി ഒരിറ്റു മഴ വെള്ളമോ ?

നല്ല കവിത ..ആശംസകള്‍ ....

{ കുഞ്ഞൂസ് (Kunjuss) } at: January 29, 2011 at 12:58 PM said...

നന്മ ചെയ്യാന്‍ മറക്കുന്ന, മടിക്കുന്ന സമൂഹത്തിനായി....

{ ishaqh ഇസ്‌ഹാക് } at: January 29, 2011 at 1:04 PM said...

ഒന്നുംപറയാതെ ഉള്‍വലിയുന്നു ഞാനും!
എന്തു പറയാന്‍!? ലോകമിങ്ങനെയൊക്കെയാണ്!
ഭാവുകങ്ങള്‍.

{ Unknown } at: January 29, 2011 at 1:07 PM said...

ചെറുതായ് പിടികിട്ടിയ പോലെയുണ്ട്, നന്മയോടുള്ള ഈ കലഹം.
അതങ്ങനെയാണ്, മരണം എല്ലാവരെയും നല്ലത് പറയിപ്പിക്കും, വേണ്ടുന്നകാലത്തുദകാത്ത സഹായം മരണവേളയില്‍ വാരിക്കോരി കിട്ടിയേക്കാം, അനന്തരകര്‍മ്മങ്ങളും ആഡംബരം, എന്തിനല്ലെ?

എങ്കിലും കവിത മുഴുവനായും കൂട്ടിയോജിപ്പിക്കാന്‍ എനിക്ക് സാധിച്ചില്ലെന്ന് പറയട്ടെ.

{ ishaqh ഇസ്‌ഹാക് } at: January 29, 2011 at 1:21 PM said...

ഒന്നുംപറയാതെ ഉള്‍വലിയട്ടെ ഞാനും!
എന്തു പറയാന്‍!!?
ലോകമിങ്ങനെ ഒക്കെയാണ്!!
ഇഷ്ടമായി.

{ F A R I Z } at: January 29, 2011 at 1:39 PM said...

"എണ്ണപ്പെടാത്ത വിശപ്പിന്‍റെ ദിനങ്ങള്‍ക്ക് മുന്‍പില്‍
വേച്ചു വേച്ചു ഞാന്‍ വീണപ്പോള്‍ അന്ത്യനീര്‍ തന്ന
കൈകള്‍ നന്മേ നിന്‍റെതായിരുന്നോ..
അതോ എന്‍റെമ്മയുടെ കണ്ണീര്‍ പെയ്തിറങ്ങിയതോ.."

ഭിക്ഷാ പാത്രവുമായി,വീട്ടുമുറ്റത്തെത്തിയ ഭിക്ഷക്കാരനോട്,
വീട്ടിലെ വേലക്കാരി, ഭിക്ഷയില്ല എന്ന് പാഞ്ഞു
തിരിച്ചു വിടുന്നു.ഇതുകണ്ട വീട്ടുകാരി, ഭിക്ഷക്കാരനെ തിരിച്ചു വിളിക്കുന്നു.ഇപ്പോള്‍ എനിക്ക് ആഹാരമോ,
മറ്റെന്തെങ്കിലുമോ,കിട്ടുമെന്ന സന്തോഷത്തോടെ തിരിച്ചു
ചെന്ന്,ഭവ്യതയോടെ വീട്ടുകാരിയുടെ മുന്‍പില്‍ നിന്ന ഭിക്ഷക്കാരനോട്
വീട്ടുകാരി " ഭിക്ഷയില്ല എന്ന് പറയേണ്ടത് ഞാനാണ്,അവളിവിടുത്തെ വേലക്കാരിയാണ്. ഇനി താന്‍ പോ.എന്ന് പറഞ്ഞു,ഭിക്ഷക്കാരനെ തിരിച്ചയക്കുന്നൂ.

മനുഷ്യന്റെ അവസ്ഥയും, വിശപ്പും, ദാഹവും, മനസ്സിലാക്കാന്‍
കഴിയാത്ത അഹങ്കാര ജന്‍മങ്ങള്‍,ഭിക്ഷക്കാരെ നായയെ ഏല്‍പ്പിക്കുന്ന
വരും ഏറെ.

വിശന്നു വലയുന്ന, ദാഹിച്ചു വരണ്ടുവീണവന്നു
കിട്ടുന്ന അന്ത്യ ജലം, അമ്മയുടെ സ്നേഹത്തിന്റെ അശ്രുകണങ്ങള്‍ പെയ്ത പോലെ, മനസ്സിന്റെ നന്മയെ വാഴ്ത്ത പ്പെട്ടു പോകും.

നന്‍മകള്‍ പാടെ നശിച്ചു പോകില്ല ഈ ലോകത്തിലോരിക്കലും, അതിന്‍റെശേഷിപ്പുകള്‍ കുറഞ്ഞതെങ്കിലും ഉണ്ടാവാതിരിക്കില്ല തന്നെ.

സഹതാപവും, ദയയുമര്‍ഹിക്കുന്ന മനുഷ്യ ജീവിതങ്ങളോടുള്ള,
കവിയുടെ നോവുകള്‍ നന്നായി,കവിതയില്‍ തെളിയുന്നുണ്ട്.
നന്‍മകള്‍ വറ്റിക്കൊണ്ടിരിക്കുന്ന ലോകത്തില്‍,ഇത്തരം ചെറു പ്രകാശ കിരണങ്ങള്‍ അക്ഷരങ്ങളായി ഉതിര്‍ത്തു വീഴുന്നതും ആശ്വാസകരം.

ലളിതമായ വായനാ സുഖമുള്ള നല്ലൊരു കവിത,എന്ന് പറയുന്നതില്‍ തെറ്റില്ല.

ആശംസകളോടെ,
---ഫാരിസ്‌.

{ Manoraj } at: January 29, 2011 at 5:42 PM said...

അവസാന നാലുവരികള്‍ക്ക് ആദ്യവരികള്‍ക്ക് അകമ്പടിയാവാന്‍ കഴിഞ്ഞില്ലേ എന്ന സംശയം. അന്ത്യനീര്‍ എന്ന വാക്കും എന്തോ ഒരു പോരായ്മ പോലെ. ആദ്യഭാഗത്ത് ശരിക്കും നല്ല ഒരു ഫീല്‍ ഉണ്ടായിരുന്നു. പറഞ്ഞവസാനിപ്പിക്കാന്‍ ധൃതിവെച്ചതെന്തിന്?

{ ആളവന്‍താന്‍ } at: January 29, 2011 at 7:10 PM said...

ആദ്യ ഭാഗമൊക്കെ മനസ്സിലായി.

{ ആളവന്‍താന്‍ } at: January 29, 2011 at 7:11 PM said...

ഒന്നുകൂടി വായിച്ചു. ഇപ്പൊ മനസ്സിലായി...

{ Umesh Pilicode } at: January 29, 2011 at 7:59 PM said...

കവിതയ്ക്ക് ആശംസകള്‍

{ ജന്മസുകൃതം } at: January 29, 2011 at 8:17 PM said...

....നന്മ യുടെ ഒരു ശേഷിപ്പെങ്കിലും ഇല്ലെങ്കില്‍ ഇവിടം എന്നേ നശിച്ചു പോകുമായിരുന്നു.... നല്ല വരികള്‍
ആശംസകള്‍

{ ജിപ്പൂസ് } at: January 29, 2011 at 8:44 PM said...

പാവം പിച്ചക്കാരന്‍ :( റാംജി ചേട്ടന്‍ പറഞ്ഞത് തന്നെ.നന്മയുള്ളവര്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്.

ആശയം മനസ്സിലായി പ്രിയ.പിന്നേയ്, ശ്വാനനെ വിട്ട് പിച്ചക്കാരനെ ഓടിച്ചതും നന്മ ആയിരുന്നോ?ആദ്യ ഭാഗത്തെ നന്മയില്‍ എന്തോ ഒരു കല്ലുകടി.

{ പ്രയാണ്‍ } at: January 29, 2011 at 9:17 PM said...

ആശംസകള്‍ ......

{ ചന്തു നായർ } at: January 29, 2011 at 10:33 PM said...

പ്രിയ, പ്രീയദർശിനി.കവിത കൊള്ളാം..നന്മയും,തിന്മയും ഒരു നണയത്തുട്ടിന്റെ രണ്ടു വശങ്ങളാണ്.നന്മക്ക് പോലും ഇക്കാലത്ത് ശോഷണം സംഭവിച്ചിരിക്കുന്നൂ...സാരമേയത്തെ( ശ്വാനൻ) കൊണ്ട് മറുപടി പറയിച്ച നന്മ.ഉടുതുണി കീറിയ നഗ്നതയില്‍ ശേഷിച്ച മാംസപിണ്ഡ ത്തില്‍ ചോര കീറിയ ചാലുമായ് പടിയിറങ്ങിയ..വയസ്സനെ സമാശ്വസിപ്പിക്കാതിരുന്നത് നന്മയുടെതിന്മ. അവസാനം...അവസാനത്തെ ഗംഗാതീർത്ഥം നൽകിയത് നന്മ(അതോ തിന്മയുടെ പ്രതിരൂപമോ).. നന്മ എന്നത് ഒന്നു മാത്രം അമ്മ.... ചന്തു നായർ,http://chandunair.blogspot.com

{ Sameer Thikkodi } at: January 29, 2011 at 11:06 PM said...

അമ്മയ്യുടെ കണ്ണീര്‍ നന്മയായി പെയ്തിരങ്ങിയതാവും ...

നല്ല വരികള്‍ ... ആശംസകള്‍

{ അനീസ } at: January 29, 2011 at 11:32 PM said...

മനസ്സില്‍ തട്ടിയ കവിത, യാജിച്ചിട്ടും ആട്ടിയോടിക്കുന്ന പ്രവണത വളരെ കഷ്ട്ടമാണ്, മാളിക മേലെ ഇരിക്കുന്ന മന്നന്റെ മാറില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍ , നാള്‍ നമ്മളും ഇത് പോലെ ആവില്ല എന്നെന്താണ് ഉറപ്പു, സഹായത്തിനായി നീട്ടിയ കൈ തട്ടി മാറ്റരുതേ , എല്ലാവരുടെയും കണ്ണ് തുറപ്പിക്കട്ടെ ഈ പോസ്റ്റ്‌

ഇന്ന് യാജകരെ നിര്‍ത്തി ബിസിനെസ്സ് നടത്തുന്നുണ്ട്, അതൊത്തിരി കഷ്ട്ടമാണ് , അതുകൊണ്ട് തന്നെ ഭിക്ഷാടനം നടത്തി ഒരു നേരം വയറു നിരക്കുന്നവര്‍ക്ക് അതൊരു തിരിച്ചടി ആയിട്ടുണ്ട്

{ Ismail Chemmad } at: January 30, 2011 at 2:14 AM said...

കവിത ചര്‍ച്ച ചെയ്ത വിഷയം നന്നായി .
ഒന്നുകൂടി നന്നാക്കാന്‍ ശ്രമിക്കായിരുന്നു
ആശംസകള്‍

{ നാമൂസ് } at: January 30, 2011 at 3:22 AM said...

പാവങ്ങള്‍ ശല്യങ്ങലാണ്. അവരെ ഓടിക്കാന്‍ ഞങ്ങള്‍ക്ക് 'പപ്പിയുണ്ട്'.

{ Unknown } at: January 30, 2011 at 4:59 AM said...

ആശംസകള്‍ .....കൊള്ളാം കവിത .......ബട്ട്‌ പഴമയില്‍ നിക്കുന്നു കവിത ...കുറച്ചു കൂടി പുതുകവിതയിലെക്ക് വരട്ടെ

{ ഋതുസഞ്ജന } at: January 30, 2011 at 5:13 AM said...

Manassilek aazhnnirangunna vishayam. Nanmayude oru thari polumillenkil ee lokam enne avasanikumayirunnu! Nanma vattatha manassukalilek prakashathinte kaithiriyayi peythirangatte ee kavitha

Anonymous at: January 30, 2011 at 7:40 AM said...

വിരോധാഭാസം.... ആദ്യം ആട്ടിയോടിച്ച നന്മ, പിന്നീട് അന്ത്യജലം തരുന്നു എന്ന് സംശയം...???

{ khader patteppadam } at: January 30, 2011 at 8:11 AM said...

കവിതയുടെ വക്കില്‍ രക്തം പൊടിഞ്ഞുനില്‍ക്കുന്നു- {എം.പി.പോളിനോട്‌ കടപാട്‌}. പിന്നെ വെറുതെ ഒരു കമണ്റ്റ്‌- 'കരിഞ്ഞൊട്ടിയ വയറും' എന്നു പോരേ.. ?

{ മഹേഷ്‌ വിജയന്‍ } at: January 30, 2011 at 8:38 AM said...

പ്രിയ,
വീണ്ടും നീ മരണത്തെ തന്നെ ആണല്ലോ കൂട്ട് പിടിച്ചിരിക്കുന്നത് ?

ഒരു നേരത്തെ ആഹാരത്തിനു വേണ്ടിയുള്ള ഒരു നിശ്ശബ്ദ യാതന ഈ ഒരു കഥയിലും കാണാം..

{ ജയിംസ് സണ്ണി പാറ്റൂർ } at: January 30, 2011 at 9:33 AM said...

വായിച്ചു ഞാനിന്നൊരു
നല്ല കവിത തല കുനി -
ക്കവേ വാരികകളും
വാരാന്ത്യപ്പതിപ്പുകളും

{ ജയിംസ് സണ്ണി പാറ്റൂർ } at: January 30, 2011 at 9:37 AM said...

നല്ല കവിത വായിച്ചു ഇഷ്ടപ്പെട്ടു

{ MOIDEEN ANGADIMUGAR } at: January 30, 2011 at 9:54 AM said...

വരികൾ ന്നന്നായിട്ടുണ്ട്.മനസ്സിൽ തട്ടുന്ന കവിത.ആശംസകൾ

{ SUJITH KAYYUR } at: January 30, 2011 at 10:20 AM said...

varikal nannaayi. thudaruka.

{ Unknown } at: January 30, 2011 at 11:02 AM said...

നല്ല വരികള്‍ ആശംസകൾ.

{ A } at: January 30, 2011 at 12:05 PM said...

ശരിക്കും ഉള്ളില്‍ തട്ടുന്ന വിധം അവതരിപ്പിച്ചു. നമ്മള്‍ പോലും പലപ്പോഴും യാചകാരോട് പരുഷമായി ,പുഛത്തോടെ ഉള്ളാലെയെങ്കിലും പെരുമാറുന്നതു കാണാം. ഇത്തരം കവിതകള്‍ വായിക്കുമ്പോഴെങ്കിലും, നമുക്കും ഒന്ന് reflect ചെയ്യാന്‍ ഇതൊരു അവസരം തരുന്നു. അത് തന്നെ മതി ഈ വരികളെയും അത് എഴുതിയ ആളെയും ധന്യയാക്കാന്‍

{ Kadalass } at: January 30, 2011 at 11:20 PM said...

എല്ലാ നന്മകളും അമ്മയാനെന്നെ തോന്നൂ.........
അമ്മയിൽ നന്മ മാത്രമെ കാണൂ....

എല്ലാ ആശംസകളും!

{ sreee } at: January 31, 2011 at 2:02 AM said...

നല്ല കവിത .

{ Shabeer Chathamangalam } at: January 31, 2011 at 9:31 AM said...

Good one.... Good Luck...

{ എന്‍.പി മുനീര്‍ } at: February 1, 2011 at 12:36 AM said...

കൊള്ളാം..
ഒന്നു കൂടി നന്നാക്കാമായിരുന്നു..

{ joshy pulikkootil } at: February 1, 2011 at 8:20 AM said...

നല്ല അര്‍ഥമുള്ള വരികള്‍ .. ഭാവുകങ്ങള്‍ .
സമയം കിട്ടുമ്പോള്‍ എന്റെ ബ്ലോഗും വായിക്കണേ ...

{ joshy pulikkootil } at: February 1, 2011 at 8:21 AM said...

നല്ല അര്‍ഥമുള്ള വരികള്‍ .. ഭാവുകങ്ങള്‍ .
സമയം കിട്ടുമ്പോള്‍ എന്റെ ബ്ലോഗും വായിക്കണേ ...

Post a Comment

Search This Blog