" നിഴല്‍...."

Thursday, December 9, 2010


എന്നെ ഞാനായ്‌ കാണുന്നത് നിന്നിലൂടെ...
         എന്നിലൂടെ എനിക്കു ചുറ്റും നടന്നു നീ...
പിരിയാതെ പിരിഞ്ഞു ആത്മാവിലൊന്നായ്...
        വിടരുമ്പോള്‍ കൊഴിഞ്ഞും കൊഴിയുമ്പോള്‍
വിടര്‍ന്നും,ദോഷങ്ങള്‍  ഭയന്നും കണ്ടിട്ടും
        കാണാതെയും,വെളുപ്പില്‍ അകന്നും 
കറുപ്പില്‍  ലയിച്ചും,വിരഹം വിതുമ്പിയും 
         പ്രണയം തുളുമ്പിയും,ഓര്‍മ്മകള്‍ എരിച്ചും,
പരിലാളനകള്‍ കൊതിച്ചും,അകലാതെ 
         അകലുന്നു നമ്മളില്‍ അകലം കുറിച്ച്‌ 
തീരങ്ങളില്‍,ഒന്നായ് ഉറങ്ങുന്നു ഒരുമയില്‍..
         നീയെന്‍റെ പാതിയാണെങ്കിലും 
എന്നില്‍  നിന്നും  വേര്‍പ്പെട്ട് !!
         എന്‍റെ ഭാഷ വാചാലവും നിന്‍റെ വാക്കു
കള്‍ മൌനവും ചേര്‍ത്ത് വെക്കുന്നതോ,
         എന്‍റെ  കാലടികളിലും തൂലിക തുമ്പിലും  
തൊട്ടും അകന്നും ഇനിയെത്രകാലം...?
          ഞാന്‍ നിന്നില്‍ പ്രതിധ്വനിക്കുമ്പോള്‍  
വിമര്‍ശനങ്ങള്‍ വിസ്മരിച്ച് ഏറ്റുപാടുന്നതെന്തിന്.?
          നീയെന്‍റെ നിഴലോ സത്തയോ..? 
നിഴലെന്നു വിളിക്കാം...
          സത്തയെന്ന ആത്മാംശത്തിലൊളിപ്പിച്ച
എന്‍റെ ജീവന്‍റെ  ജീവിക്കുന്ന പ്രതിബിംബം
          "നിഴല്‍..." എന്‍റെ സ്വന്തം !!


******************************************
******************************************

14 comments:

{ സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) } at: December 9, 2010 at 9:51 PM said...

നല്ല ആശയം.
എനിക്കിഷ്ടമായി...
'നിഴല്‍ മനസ്സുപോലെയാണ്'
പക്ഷേ,
ഒരു വെളിച്ചത്തിനുമാത്രമെ...
നിന്നിലെ നിഴലിനെ
സൃഷ്ടിക്കാനൊക്കൂ...
ഒരു നല്ല വെളിച്ചത്തിന്...
പ്രകാശത്തിന്...
സൂര്യന്...
പിന്നെ...

{ ഋതുസഞ്ജന } at: December 9, 2010 at 10:46 PM said...

nice... good language...

{ jayanEvoor } at: December 10, 2010 at 2:09 AM said...

കൊള്ളാം.
നല്ല വരികൾ!

{ എന്‍.പി മുനീര്‍ } at: December 10, 2010 at 10:20 AM said...

മനസ്സിന്റെ പ്രയാണങ്ങള്‍
കവിതയിലൂടെ കുറിച്ചിടാന്‍
കഴിയുന്നതൊരു ഭാഗ്യമാണ്.
എല്ലാ ആശംസ്കളും നേരുന്നു

{ കുഞ്ഞൂസ് (Kunjuss) } at: December 10, 2010 at 1:45 PM said...

ഹൃദയത്തില്‍ തൊടുന്ന നല്ല വരികള്‍!

{ SUJITH KAYYUR } at: December 10, 2010 at 6:30 PM said...

nannaayittund.

{ Manoraj } at: December 10, 2010 at 8:07 PM said...

ആശയം. ഭാഷ, എഴുത്തിന്റെ ശൈലി എന്നിവ വളരെ നന്നായി.. തുടരുക.

{ ചാണ്ടിച്ചൻ } at: December 11, 2010 at 4:46 AM said...

ഈ എഴുതി വെച്ചിരിക്കുന്നതൊക്കെ മനസ്സിലാവാന്‍ ചാണ്ടിക്കിനി ഒരുപാട് ജന്മം കൂടി വേണ്ടി വരും :-)
എങ്കിലും പറയട്ടെ...ഈ നിഴല് പോലെ ചുറ്റിക്കളിക്കുന്നത് ആരാണ്???

{ Unknown } at: December 11, 2010 at 8:03 AM said...

എഴുതിത്തെളിയട്ടെ....

{ ശ്രീനാഥന്‍ } at: December 11, 2010 at 3:30 PM said...

സ്വന്തം നിഴലിൽ എന്താണ് നിഴലിക്കുന്നത് എന്ന അന്വേഷണം നന്നായി, ആശംസകൾ!

{ sreee } at: December 12, 2010 at 6:40 AM said...

നിഴല്‍ പോലെ കൂടെയുള്ളവരും ഇങ്ങനെയാണ് .

{ Unknown } at: December 15, 2010 at 6:41 AM said...

എന്‍റെ ഭാഷ വാചാലവും
നിന്‍റെ വാക്കുകള്‍ മൗനവും ചേര്‍ത്ത് വെക്കുന്നതോ ..

{ musthupamburuthi } at: December 21, 2010 at 3:14 AM said...

വിരഹം വിതുമ്പിയും പ്രണയം തുളുമ്പിയും
ഓര്‍മ്മകള്‍ എരിച്ചും പരിലാളനകള്‍ കൊതിച്ചും....കൊള്ളാം കെട്ടോ...
ലളിതമായ അവതരണം.....ആശംസകളോടെ...ഒരു നിഴൽ...

{ TPShukooR } at: December 21, 2010 at 7:06 PM said...

അതിമനോഹരം. രചന വളരെ നന്നായി.

Post a Comment

Search This Blog