" വിശപ്പ്‌......"

Saturday, December 4, 2010
                   
അറിയുമോ നിങ്ങള്‍ക്കീ പതിതയെ !

മുഷിഞ്ഞ വസ്ത്രത്തിലൊളിപ്പിച്ച 
മാംസത്തെ വിറ്റു വിശപ്പകറ്റുന്നവള്‍, 

വിയര്‍പ്പുതുള്ളികളാല്‍ സ്നാനം 
ചെയ്ത് തിരയുടെ താളത്തെ 
സിരകളില്‍ വഹിച്ചവള്‍, 

ചുവന്നു വീഴുന്ന തേന്‍ത്തുള്ളികള്‍ 
തുടച്ച് ആഴിയുടെ ആഴങ്ങളിലേക്ക് 
നീന്തുന്നവള്‍..

പിഞ്ഞിയ തുന്നല്‍ വിട്ട 
വസ്ത്രങ്ങള്‍ക്കുള്ളില്‍,
മാഞ്ഞുപോകുന്ന ദേഹങ്ങളില്‍, 
എന്‍റെ നഗ്നതയില്‍ ഞാന്‍ കണ്ടത് 
കൊടിയ വിശപ്പു മാത്രം..

തെരുവില്‍ വിശന്നു കരയുന്ന 
കുഞ്ഞുണ്ടെനിക്ക് , അലയണം 
തെരുവിലെ ചവറുകളില്‍, 
മാലിന്യങ്ങളില്‍, 
എച്ചില്‍ കൂമ്പാരങ്ങളില്‍... 

ഘ്രാണശക്തി ചോരാതെ വീണ്ടും 
അലയണം പുകതുപ്പുന്ന 
വണ്ടികള്‍ക്കിടയില്‍,
ശബ്ദമുഖരിത സായാഹ്നങ്ങളില്‍,
വിയര്‍പ്പിന്‍റെ മദ്യത്തിന്റെ യാമങ്ങളില്‍..

കുചരന്റെ പാദങ്ങള്‍ നക്കിത്തുടക്കണം,
 എറിഞ്ഞുതരുന്ന നാറിയ നോട്ടുകളില്‍ 
ഞാന്‍ കണ്ടത് എന്‍റെ ഓമനയുടെ 
വാകീറുന്ന വിശപ്പ്‌...

തെരുവിലേക്ക് തുറന്ന മിഴികളില്‍ 
കാണുന്നതെല്ലാം
വിശപ്പിന്‍റെ കാണാകാഴ്ചകള്‍......

നിശയുടെ നീചയാമങ്ങളില്‍ 
ശുഷ്ക്കിച്ച ദേഹത്തില്‍ പരതുന്ന 
വിരലുകള്‍ വിശപ്പടങ്ങാതെയെന്റെ 
കുഞ്ഞുപുതപ്പിനെ ലക്‌ഷ്യം വെക്കവേ 
ആ ഇരുട്ടിലും ഞാന്‍ കണ്ടു
 മാറാലക്കെട്ടിനുള്ളിലെ വിശപ്പിന്‍റെ
ചിലന്തിക്കണ്ണുകള്‍...

തലച്ചുമടുകളില്‍ മൃതശരീരങ്ങള്‍,
നഗ്നമാക്കപ്പെട്ട  കുഞ്ഞുടലുകള്‍,
വെട്ടിലുകള്‍ മൂളിപ്പായും ശിരസ്സില്‍ 
ചിലന്തികള്‍ വലയം പ്രാപിക്കവേ 
വീണ്ടും വീണ്ടും കണ്ടു 
നഗ്നമാക്കപ്പെട്ട കുഞ്ഞുടലുകള്‍...

അച്ഛനാരെന്നറിയാന്‍ വയ്യെന്നാലും 
എന്റുണ്ണിയെ 
അലയാന്‍ വിടില്ലെന്നുറച്ചു...

കര്‍ണ്ണപടങ്ങളില്‍ ആര്‍ത്തലയ്ക്കുന്ന
 ദീനരോധനങ്ങളില്‍ വീണ്ടും 
നഗ്നമാക്കപ്പെട്ട കുഞ്ഞുടലുകള്‍...

പിന്നേയുമെന്റെ 
വിസ്മൃതികളിലെപ്പൊഴോ 
നീണ്ട കൈകള്‍ ചെറുകണ്ഠത്തി
ലമരുമ്പോള്‍ തൊണ്ടക്കുഴിയില്‍
 കുരുങ്ങിയെരിഞ്ഞു 
പ്രാണന്‍റെ വേദനയുടെ വിശപ്പ്‌..

എവിടെയും വിശപ്പ്‌ ! എങ്ങും വിശപ്പ്‌ !..
വിശപ്പ് !‌...വിശപ്പ് !‌ മാത്രം ...

തിളച്ചു പൊങ്ങുന്ന മിഴികളാല്‍ 
വിശപ്പറിയാതെയീ പതിത തേങ്ങുന്നു...


**********************************************************
**********************************************************

10 comments:

{ ente lokam } at: December 8, 2010 at 12:11 AM said...

പറഞ്ഞു പഴകിയ എന്നാല്‍ ഒരിക്കലും പഴകാത്ത
വിഷയം.വളരെ തീക്ഷണമായ ചിന്തയും വരികളും..
ആശംസകള്‍...
.

{ ജന്മസുകൃതം } at: December 8, 2010 at 10:38 AM said...

നല്ല സെറ്റപ്പ് ആണല്ലോ.
ഒറ്റനോട്ടത്തില്‍ തന്നെ 'കൂട് 'ഇഷ്ടായി...ഈ വരികളും .
ഇനി ഇത് വരെയുള്ള കുഞ്ഞുങ്ങളെ നോക്കട്ടെ.
എന്നിട്ട് വിശദമായി പരിചയപ്പെടാം കേട്ടോ..
എല്ലാ നന്മകളും ആശംസിക്കുന്നു.

{ ഹംസ } at: December 9, 2010 at 11:32 AM said...

വിശപ്പ് കവിത നന്നായി

ഞാന്‍ കുറെ മുന്‍പ് ഇതുപോലെ ഒരു ശ്രമം നടത്തിയിരുന്നു ഇവിടെ കാണാം

{ സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) } at: December 9, 2010 at 9:43 PM said...

ഈ വരികളില്‍
പുതീയ ഒരു ശൈലി...
നീ എഴുതുന്നതില്‍ നിന്നും...
മാറിത്തുടങ്ങിയിരിക്കുന്നു..
ആശയപരമായും...
മാനസികപരമായും...

'മനസ്സിന്റെ വിശപ്പറിയാതെ പോവരുത്...
ജീവിതത്തിന്റെയും...'
കവിത നന്നായിരിക്കുന്നു...

{ രമേശ്‌ അരൂര്‍ } at: December 11, 2010 at 8:24 AM said...

പ്രിയേ ..സമൂഹത്തെ ചൂഴ്ന്നു നില്‍ക്കുന്ന വളരെ വേദനാ ജനകമായ ഒരു വിഷയം .നന്നായി എഴുതി ..ഞാന്‍ ഈയടുത്ത് സമാനമായ ഒരു കഥ എഴുതിയിരുന്നു .ഒരു കര്‍ക്കിടകരാത്രിയുടെ ഓര്‍മയ്ക്ക് ..
മരുഭൂമികളിലൂടെ എന്ന ബ്ലോഗില്‍ അതുണ്ട് ..ആശംസകള്‍

{ Muralee Mukundan , ബിലാത്തിപട്ടണം } at: December 14, 2010 at 12:16 PM said...

പ്രിയ കുട്ടി നിന്നിൽ എഴുത്തിന്റെ കാമ്പും,കനലും ഉണ്ട്....കേട്ടൊ
എഴുതിയെഴുതി മുന്നേറുവാൻ എല്ലാവിധ ഭാവുകങ്ങളും നേരുന്നൂ...

{ V P Gangadharan, Sydney } at: December 14, 2010 at 9:40 PM said...

ഈ വരികളില്‍ ശപ്തമായ വിശപ്പിന്റെ കരാളത കണ്ടു, ക്രന്ദനം കേട്ടു, പിടയുന്ന മനസ്സിന്റെ ആകുലത ദര്‍ശിച്ചു.
കവിതയുടെ പാതവക്കിലൂടെയുള്ള പ്രിയദര്‍ശിനിയുടെ കുതിപ്പിലും അടങ്ങാത്ത വിശപ്പ്‌!
ആത്മവിശ്വാസം നിറഞ്ഞ ആ പാദങ്ങളിലെ പാദസരങ്ങളില്‍ അക്ഷരക്കിലുക്കം സ്ഫുടമായി ഇനിയും ഉയരട്ടെ...
നേരുന്നു, ഭാവുകങ്ങള്‍!

Anonymous at: December 14, 2010 at 10:56 PM said...

ഇതെഴുതുമ്പോള്‍ ഒരിക്കലും ഇത്ര നല്ല കമന്റ്സ് പ്രതീക്ഷിച്ചിരുന്നില്ല.........ഒരുപാട് നന്ദിയുണ്ട് .....i take this as an inspiration of my career...

{ sunesh parthasarathy } at: December 24, 2010 at 9:44 PM said...

nice.... touching!

{ Shaleer Ali } at: July 30, 2012 at 3:12 PM said...

വിശപ്പ്‌..

കുടല് വറ്റിച്ച്

കരളു കത്തിച്ച്

സകല സിരകളെയും

തളര്‍ത്തിയുറക്കി

ശിരസ്സിന് ശിലയുടെ ഭാരമേകുന്ന

കൊടും വിശപ്പ്‌..

ഈ വിശപ്പാണ്

എന്‍റെ കണ്ണ് കുത്തിപ്പൊട്ടിച്ചത്..

ഈ വിശപ്പാണ്

എന്‍റെ മനസ്സാക്ഷിയെ

കഴുത്ത് ഞെരിച്ചു

കൊന്നു തള്ളിയത്..
-------------------
ഇത് വിശപ്പിനെ കുറിച്ച് ഞാനെഴുതിയതാണ്.....
പക്ഷെ അതിലും എത്രയോ തീവ്രമാണ് ഇവിടെ വരച്ചിട്ട വിശപ്പ്‌
ചിത്രത്തിലെ കടും ചായങ്ങള്‍........
അഭിനന്ദനങ്ങള്‍.....

Post a Comment

Search This Blog