ഊയലാട്ടം

Thursday, November 12, 2015


നടപ്പാതയ്ക്കിരുവശവും പൂത്തുനില്‍ക്കുന്ന
കല്യാണിപ്പൂക്കളോടും വെറുപ്പാണെനിക്ക്,
കണ്ടുമടുത്ത കാഴ്ചകളില്‍ കണ്ണീര്‍ പടര്‍ത്തി
കൂര്‍ത്ത നിഴലാട്ടങ്ങള്‍ കുറിച്ച്..
കാലം അപൂര്‍ണ്ണമാക്കിയ കാല്‍വിരല്‍ ചിത്രങ്ങളില്‍
നിയതപൂര്‍ണ്ണിമയുടെ പുതുമകള്‍ തേടി..

മൌനം ചിറകൊടിഞ്ഞ പറവയായി,
കൂരിരുള്‍ ഞെരുക്കങ്ങളില്‍ നോവ്‌ കനത്തു..
നീറിയെരിഞ്ഞ കനവുകള്‍ ബാക്കിവെച്ച്
പറന്നുയരാന്‍ കൊതിച്ചൊരു പ്രാണന്‍,
ഉയിരിന്‍റെ നനവൊട്ടും മായ്ക്കാതെ
നീട്ടി നിലവിളിച്ച് തീവിരലുകളില്‍ അഭയംതേടി..

അരിയ വള്ളിപ്പടര്‍പ്പില്‍ കലമ്പുന്ന കോമരക്കൂട്ടങ്ങള്‍,
വിശ്രമം തേടിയലഞ്ഞ മിഴിക്കോണില്‍ പൂവിട്ട
പൊയ്മുഖങ്ങള്‍, ചോരവാര്‍ന്ന ചിരിക്കോണുകള്‍..
നീ കൈവിട്ടുപോയ എന്‍റെ പ്രാണന്‍,
പൊഴിഞ്ഞൊഴിഞ്ഞ ചില്ലകള്‍ക്കും കാറ്റുവീണ
മണല്‍പ്പരപ്പിനുമിടയില്‍ പതിയെ ഊയലാടി..

_________________________________________( പ്രിയദര്‍ശിനി പ്രിയ)

9 comments:

{ SREEJIGAWEN } at: November 12, 2015 at 1:03 AM said...

നീ കൈവിട്ടുപോയ എന്‍റെ പ്രാണന്‍,
പൊഴിഞ്ഞൊഴിഞ്ഞ ചില്ലകള്‍ക്കും കാറ്റുവീണ
മണല്‍പ്പരപ്പിനുമിടയില്‍ പതിയെ ഊയലാടി.. (y)

{ ചിന്താക്രാന്തൻ } at: November 12, 2015 at 3:44 AM said...

ജീവിതത്തില്‍ ലാഭ നഷ്ടങ്ങളുടെ കണക്കെടുത്താല്‍ നഷ്ടങ്ങളുടെ കണക്കായിരിക്കും കൂടുതല്‍ .പിന്നിട്ട നാള്‍വഴികളിലേക്ക് തിരിഞ്ഞൊന്നു നോക്കിയാല്‍ തിരികെ ലഭിക്കാത്ത നഷ്ടങ്ങളെക്കുറിച്ചു ഓര്‍ത്താല്‍ നെഞ്ചിലൊരു വീര്‍പ്പുമുട്ടല്‍ അനുഭവപ്പെടും

{ പട്ടേപ്പാടം റാംജി } at: November 12, 2015 at 10:15 PM said...

പൊഴിഞ്ഞൊഴിഞ്ഞ ചില്ലകള്‍ക്കും കാറ്റുവീണ
മണല്‍പ്പരപ്പിനുമിടയില്‍ പതിയെ ഊയലാടി..

{ മുഹമ്മദ്‌ ആറങ്ങോട്ടുകര } at: November 13, 2015 at 8:15 AM said...

മനോഹരമായ ദർശനങ്ങൾ

{ മുഹമ്മദ്‌ ആറങ്ങോട്ടുകര } at: November 13, 2015 at 8:15 AM said...

മനോഹരമായ ദർശനങ്ങൾ

{ aboothi:അബൂതി } at: November 17, 2015 at 8:54 AM said...

സോറി..
നിഴൽ വീണ വഴിയിൽ, മിഴികളുടെ കൈപാട്ടിനുമകലെ ആരോ ഉണ്ട് എന്ന് മാത്രം മനസ്സിലായി. മറ്റൊന്നും മനസ്സിലായില്ല. വെറുപ്പിന്റെ ഒരോഹരി ബാക്കി വെക്കൂ അക്ഷരങ്ങളെ ചുട്ടെടുക്കാൻ നമുക്കതിനിയും വേണ്ടി വരും..

Anonymous at: November 19, 2015 at 7:26 AM said...

പ്രിയ സുഹൃത്തെ ! ലേഖനങ്ങള്‍, ബ്ലോഗ്സ്, കവിതകള്‍ തുടങ്ങിയവ താങ്കളുടെ സ്വന്തം പേരില്‍ തന്നെ പോസ്റ്റ്‌ ചെയ്യാന്‍ ഞാന്‍ തുടങ്ങിയ വെബ്സൈറ്റില്‍ കഴിയുന്നതാണ് . ഈ വെബ്സൈറ്റ് കൊണ്ട് താങ്കളുടെ മറ്റു ബ്ലോഗുകളും അത് പോലെ ബ്ലോഗ്‌ പേജ് പ്രൊമോട്ട് ചെയ്യാനും കഴിയും .. താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു .. intopost.com help link :https://intopost.com/list/intopostcom

{ ജയിംസ് സണ്ണി പാറ്റൂർ } at: November 20, 2015 at 4:26 AM said...

ഇഷ്ടം

{ Muralee Mukundan , ബിലാത്തിപട്ടണം } at: December 1, 2015 at 4:54 AM said...

മൌനം ചിറകൊടിഞ്ഞ പറവയായി,
കൂരിരുള്‍ ഞെരുക്കങ്ങളില്‍ നോവ്‌ കനത്തു..
നീറിയെരിഞ്ഞ കനവുകള്‍ ബാക്കിവെച്ച്
പറന്നുയരാന്‍ കൊതിച്ചൊരു പ്രാണന്‍,
ഉയിരിന്‍റെ നനവൊട്ടും മായ്ക്കാതെ
നീട്ടി നിലവിളിച്ച് തീവിരലുകളില്‍ അഭയംതേടി..

Post a Comment

Search This Blog