നിശബ്ദത

Sunday, March 1, 2015


ഞാന്‍ നിശബ്ദയാവാന്‍ കൊതിക്കുന്ന പറവയാണ്..!!
ചില്ലകളില്‍ ഇലകള്‍ ഉരയുമ്പോഴും
ഭീതിദമായ മടുപ്പിനെ ചിറകാഴങ്ങളില്‍ ഒളിപ്പിച്ച്
ഞാനെന്നെത്തന്നെ കബളിപ്പിക്കുന്നു...
കാനനത്തിന്‍റെ വന്യകാഴ്ചകളെ നീര്‍പ്പാടകള്‍ക്കുള്ളില്‍
ഞെരിച്ച് സ്വയമേ ഗുഹാന്ധതയില്‍ അലയുന്നു...

ഇന്നലേയും ഇന്നും ഈ കനല്‍പ്പാളികള്‍
തട്ടി നോവുന്ന ചിറകടികളിലും
ഞാന്‍ പിന്നേയും കൊതിക്കുന്നു..,
മഞ്ഞിലലിയുന്ന ഉടലായ് എന്നന്നേക്കുമായ്
ഈ കാറ്റിനൊപ്പം നിശബ്ദയാവാന്‍.........

_________________________________(പ്രിയദര്‍ശിനി പ്രിയ) 

10 comments:

{ Dev Anchal } at: March 3, 2015 at 1:33 AM said...

Cuteee

{ Mohammed Kutty.N } at: March 3, 2015 at 4:52 AM said...

നിശ്ശബ്ദതയുടെ കടലാഴങ്ങള്‍ ..... വാചാലമീ വരികള്‍ !

{ ajith } at: March 3, 2015 at 8:53 AM said...

നിശ്ശബ്ദയാകരുത്
അതാണ് വേണ്ടത്

{ Unknown } at: March 4, 2015 at 11:02 PM said...

prathikarikkuka, sabdhikkuka- swantham sakthiye thiriyuka

{ ചെറുത്* } at: March 21, 2015 at 10:23 AM said...

വഞ്ചകി.

{ CYRILS.ART.COM } at: June 9, 2015 at 6:35 AM said...
This comment has been removed by the author.
{ CYRILS.ART.COM } at: June 16, 2015 at 6:50 AM said...

കൊള്ളാം....

{ Arun Kumar Pillai } at: October 21, 2015 at 1:18 AM said...

നിശബ്ദതതയും കവിതയാണത്രേ

{ aboothi:അബൂതി } at: November 18, 2015 at 5:57 AM said...

കാറ്റ് നിശ്ചലമാണോ? ചിലപ്പോ ആവും ല്ലേ..
ഗുഹാന്ധതയിൽ നിൽക്കുമ്പോൾ വെറുതെ ഗുഹാന്ധകാരത്തെ കുറിച്ചോർത്തു..
എഴുതുക.. വരികൾ തെളിഞ്ഞു വരും..
ആശംസകളോടെ

{ Muralee Mukundan , ബിലാത്തിപട്ടണം } at: December 1, 2015 at 4:56 AM said...

ശബ്ദമുള്ള നിശബ്ദത

Post a Comment

Search This Blog