അറ്റമില്ലാതെ...

Wednesday, May 14, 2014
കാഴ്ച ;
    അവസാനിക്കാതെ സുദീര്‍ഘമായൊരു യാത്രയിലാണ്..
    നിറംമങ്ങുന്ന ഓര്‍മ്മകളില്‍ തുടങ്ങി
    കണ്ണഞ്ചിപ്പിക്കുന്ന വിസ്മയങ്ങള്‍ക്കപ്പുറം
    കുഴല്‍ക്കിണറിന്‍റെ കറുത്തപൊട്ടിലൂടെ.....

ഭാര്യ ;
    എന്‍റെ സാധ്യതകളെ കണ്ടെത്തിത്തുടങ്ങിയത്
    നിന്‍റെ നിശബ്ദതയിലായിരുന്നു..;
    ഓരോ വേഴ്ചയും എനിക്ക് നിന്നോടുള്ള കുമ്പസാരമായിരുന്നു..!

വെളുപ്പ്‌;
    പാതിരിയുടെ ശുഭ്രവസ്ത്രത്തിനുള്ളില്‍
    അശാന്തിയുടെ കടല്‍ അലയൊടുങ്ങുന്നില്ല..
    അവ കീറിയെറിയുന്നതോടെ
    അറ്റം നിര്‍ണ്ണയിക്കാനാകാത്ത
    ഒരു മരുഭൂമി രൂപപ്പെടുകയായി..

പ്രണയം ;
    എന്‍റെ പ്രണയം മഞ്ഞിലൊളിച്ചിരിക്കുകയാണ്..
    വിറങ്ങലിച്ച് അതെന്നെത്തന്നെ തേടുകയാണ്...

____________________________________________(പ്രിയദര്‍ശിനി പ്രിയ)

9 comments:

{ Devu Anchal } at: May 14, 2014 at 4:55 AM said...

Woooo Cute

krishnapraveen at: May 14, 2014 at 6:57 AM said...

Nice kavitha

{ Renjithkumar.R. Nair } at: May 14, 2014 at 9:57 AM said...

nice

{ സൗഗന്ധികം } at: May 14, 2014 at 10:26 PM said...

നല്ല കവിത

ശുഭാശം സകൾ......

{ Bipin } at: May 26, 2014 at 7:23 PM said...

ആശംസകൾ

{ ajith } at: June 4, 2014 at 12:55 PM said...

കൊള്ളാലോ!

{ ചിന്താക്രാന്തൻ } at: June 7, 2014 at 8:07 AM said...

പ്രണയം മഞ്ഞില്‍ പൂണ്ട് വിറങ്ങലിച്ചിരിക്കുന്നു .ഇനിയൊരിക്കലും സൂര്യകിരണങ്ങള്‍ ആ പ്രണയത്തെ തലോടുവാന്‍ വരികയില്ല അത്രകണ്ട് മഞ്ഞിന്‍റെ അടിത്തട്ടിലേക്ക് പ്രണയം നിലംപതിച്ചു പോയി

{ post online design works } at: June 15, 2014 at 4:44 AM said...

നിങ്ങളുടെ കവിതകളും കഥകളും പ്രസിദ്ധീകരിക്കുന്നതിനു മെയില്‍ ചെയ്യുക kannashasmarakatrust@gmail.com

{ aboothi:അബൂതി } at: November 18, 2015 at 6:01 AM said...

കാഴ്ച ഇഷ്ടായി...
ഭാര്യ ഇഷ്ടായില്ല..
വെളുപ്പിനെ അതിന്റെ നിഗൂഢതയിൽ മനോഹരമായി തോന്നി..
പ്രണയം തണുത്ത് വിറങ്ങലിച്ചു പോയി..

Post a Comment

Search This Blog