ചില നോട്ടങ്ങള്‍

Friday, December 27, 2013


ആദ്യത്തെ ട്രെയിന്‍ക്കാഴ്ചയില്‍...
ചില നോട്ടങ്ങള്‍..,
തുറന്നുവെച്ച ബജ്ജിയിലും
വാടനാറുന്ന ഉത്തരേന്ത്യന്‍ പുതപ്പിലും..

പിന്നെ ഗോതമ്പുനാട്ടുകാരിയുടെ
ചുവന്നമൂക്കുത്തിയിലും വെളുത്തകാല്‍വണ്ണകളിലും..


തൊട്ടുനിന്ന അന്ധന്‍റെ കൈകളിലെ കാരുണ്യാടിക്കറ്റിലും
തോള്‍സഞ്ചിക്കാരന്‍റെ തടിച്ചപോക്കറ്റിലും..

മുമ്പിലെ കറുത്തപ്പെണ്ണിന്‍റെ ചുവന്നസിന്ദൂരത്തിലും 
കണ്ണടക്കാരന്‍റെ കനത്തപുസ്തകക്കെട്ടിലെ
ആല്‍ക്കെമിയുടെ രസതന്ത്രത്തിലും....


ഒടുവിലായ് നാടോടിപ്പെണ്ണിന്‍റെ
മാറിലും മടിത്തട്ടിലും തൊട്ട് എന്നിലേയ്ക്ക്..

രണ്ടടിയകലത്തില്‍ വാതില്‍പ്പടിയോരത്തെ
കണ്ണാടിയില്‍ മുടികോതിയൊതുക്കി പ്ലാറ്റ്ഫോം

വിട്ടിറങ്ങുമ്പോള്‍ പുറംതിരിഞ്ഞൊരു 
പുഞ്ചിരിയില്‍ത്തീരുന്ന മഞ്ഞച്ചനോട്ടങ്ങള്‍....!!
 

____________________________(പ്രിയദര്‍ശിനി പ്രിയ)

12 comments:

{ നാമൂസ് പെരുവള്ളൂര്‍ } at: December 27, 2013 at 11:42 PM said...

നോട്ടങ്ങള്‍ ചില തേട്ടങ്ങള്‍.!

{ Unknown } at: December 27, 2013 at 11:46 PM said...

:D

{ ശ്രീക്കുട്ടന്‍ } at: December 27, 2013 at 11:59 PM said...

കാഴ്ചകള്‍ കാണപ്പെടാനുള്ളതാണ്. അവയെ നോക്കിക്കാണുന്ന രീതികള്‍ ആണു പ്രശ്നമുണ്ടാക്കുന്നത്..

{ പട്ടേപ്പാടം റാംജി } at: December 28, 2013 at 12:17 AM said...

ചില നോട്ടങ്ങള്‍ അങ്ങിനെയാണ്.....

{ സാജന്‍ വി എസ്സ് } at: December 28, 2013 at 3:18 AM said...

ആദ്യ നോട്ടത്തില്‍ അങ്ങിനെയാണ്..പിന്നെ അതൊന്നും ശ്രദ്ധിക്കാതെ പോകും

{ ajith } at: December 28, 2013 at 10:22 AM said...

നോട്ടാസ്ത്രങ്ങള്‍

{ ചന്തു നായർ } at: January 1, 2014 at 2:02 AM said...

പലതും കണ്ടു.........ഇനി ഇപ്പൊൽ നോട്ടം ഒന്നിലും ഉറക്കുന്നില്ല...ഇനി എവിടെയാണാവോ... നോക്കേണ്ടത്... നമ്മളെ തന്നെയല്ലെ നാം നോക്കേണ്ടത്.

{ Nidheesh Varma Raja U } at: January 1, 2014 at 5:06 AM said...

nottam kando hum

{ Geethakumari } at: February 6, 2014 at 11:24 PM said...

നോട്ടങ്ങള്‍
അത് നോക്കുന്നവരുടെ മനസ്സാണ് കാഴ്ച്ചക്കാരനില്‍ പ്രതിഫലിക്കുന്നത്
നിര്‍മ്മലമായ നോട്ടങ്ങള്‍ ??????????????/

{ Unknown } at: March 19, 2014 at 11:04 PM said...

hai dear nice pic..................................
s&b..........................

Anonymous at: May 27, 2014 at 1:02 AM said...

We, Invite all of you to Submit Your Work And Win Prize!!!

We will publish all your entries in our site.

Submit works to Email: [www.sarbath.com@gmail.com]
Format should be
Title:
Content:
Your Name:
Contact Email (Social Media Profile Links, )
We Do not Publish Your Email Ids anywhere.
We Do not alter your contents.

Thank You,
Admin

(If you have any question, please send to the above mail id)

{ aboothi:അബൂതി } at: November 18, 2015 at 6:08 AM said...

തീവണ്ടികൾ ഭാരതത്തിന്റെ പരിച്ഛേദങ്ങളാണെന്ന് തോന്നുന്നു..
ഞാനിതു വരെ തീവണ്ടിയിൽ കയറിയിട്ടില്ല എന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു..
വരികൾ കൊള്ളാം.. ഒരലസ യാത്രയിലെ കാഴ്ചകൾ..

Post a Comment

Search This Blog